Director | Year | |
---|---|---|
ഓടും രാജ ആടും റാണി | വിജു വർമ്മ | 2014 |
വിജു വർമ്മ
വെങ്കിടിയെന്ന യുവാവ് തുണിക്കച്ചവടക്കാരനാണ്. ഓരോ ഗ്രാമത്തിലും തുണിക്കച്ചവടവുമായി എത്തുന്ന വെങ്കിടി സ്ത്രീകളുടെ ഇടയിലാണ് തന്റെ തുണിക്കച്ചവടം തകൃതിയായി നടത്താറുള്ളത്. കച്ചവടത്തിനായി എത്തുന്ന വീടുകളിലെ അടുക്കളവരെ കടന്നുചെന്ന് അമ്മമാരെ കൈയ്യിലെടുക്കാറുള്ള വെങ്കിടിക്ക് പലപ്പോഴും സ്ത്രീകളുമായി അവിഹിതബന്ധവും ഉണ്ടായിരുന്നു. ആരും നിയന്ത്രിക്കാനില്ലാതെ കള്ളുകുടിയും ചീട്ടുകളിയുമായി സ്വതന്ത്രമായി ജീവിച്ച വെങ്കിടിക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ താൻ ജീവിച്ച ഗ്രാമത്തിൽ നിന്നും മാറി നിൽക്കേണ്ടിവരുന്നു. തന്റെ ലൂണ സ്കൂട്ടറുമായി ഗ്രാമത്തോട് വിടപറയുന്ന വെങ്കിടി മറ്റൊരു ഗ്രാമത്തിലെത്തുന്നു. വിശന്നു വലഞ്ഞ വെങ്കിടി ഗ്രാമത്തിലെ തീറ്റമത്സരത്തിൽ പങ്കെടുത്ത് വിജയിച്ചതോടെ ആ ഗ്രാമത്തിൽ അയാൾക്ക് ചങ്ങാതിമാരുണ്ടാകുന്നു. പപ്പൻ ,മായൻ ,കുയിൽ,ചിറ്റമൃത് എന്നിവരാണ് വെങ്കിടിയുടെ ചങ്ങാതിമാരാകുന്നത്. ഇവർ വെങ്കിടിക്ക് താമസിക്കാനൊരു വീട് വാടകയ്ക്ക് ശരിയാക്കുന്നു. ഒറ്റയ്ക്ക് താമസിക്കുന്ന വെങ്കിടിക്ക് കൂട്ടായി ഗ്രാമത്തിലെ കുംഭകളിക്കാരനായ തംമ്പുരുവും താമസിക്കാനെത്തുന്നു. വീട്ടുജോലികൾ ഒക്കെ ചെയ്ത് സഹായിക്കുന്ന തമ്പുരു വെങ്കിടിയെ നിയന്ത്രിക്കാനും തുടങ്ങി. തമ്പുരുവിന് സ്ത്രൈണഭാവം ഉണ്ടെന്നു മനസിലാക്കിയ വെങ്കിടി വീട്ടുജോലിയ്ക്കായി മാല എന്ന പെണ്‍കുട്ടിയെ കൊണ്ടുവരുന്നു. മാല വരുന്നതോടെ തംമ്പുരുവും മാലയും വെങ്കിടിയെ ഒരുപോലെ സ്നേഹിക്കാൻ തുടങ്ങി. തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ്
ഓടും രാജ ആടും റാണി പറയുന്നത്.
വാഫി ഗ്രൂപ്പ് കമ്പനീസിന്റെ ബാനറിൽ സജീവ് മാധവൻ നിർമ്മിക്കുന്ന ചിത്രം. മണ്‍കോലങ്ങൾ ചിത്രത്തിന്റെ സഹ സംവിധായകനായിരുന്ന വിജു വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും രാജ ആടും റാണി. അഭിനേതാവ് കൂടിയായ മണികണ്ഠൻ പട്ടാമ്പിയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ടിനി ടോം കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിലെ നായിക ശ്രീലക്ഷ്മി ശ്രീകുമാറാണ്

- സഹ സംവിധായകനായിരുന്ന വിജു വർമ്മ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് ഓടും രാജ ആടും റാണി
- മണ്‍കോലങ്ങൾക്ക് ശേഷം നടൻ കൂടിയായ മണികണ്ഠൻ പട്ടാമ്പി തിരക്കഥയും സംഭാഷണവുമൊരുക്കുന്ന ചിത്രം
- പ്രശസ്ത ഹാസ്യനടൻ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ശ്രീകുമാർ നായികയാകുന്നു
- മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാർഡ് നേടിയ അശോക് കുമാറും ചിത്രത്തിൽ ശ്രദ്ധേയമായൊരു വേഷം ചെയ്യുന്നുണ്ട്

- 1067 views