1987 ജൂൺ 19 ന് ആർ രഞ്ജിത്തിന്റെയും മായ രഞ്ജിത്തിന്റെയും മകനായി കൊല്ലത്ത് ജനനം. വൈറ്റില ടോക്-എച്ച് സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈ ലൊയോള കോളേജിൽ നിന്നും വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബി എസ് സിയും പൂനെ എഫ് ടി ടി ഐയിൽ നിന്നും തിരക്കഥ രചനയിൽ ബിരുദാനന്തര ബിരുദവും നേടി. ഇന്നത്തെ ചിന്താവിഷയം എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ഛായാഗ്രാഹകൻ അഴകപ്പന്റെ സഹായിയായി സിനിമയിലേക്ക് കടന്നു വന്നു. സിനിമകളെ കുറിച്ചെഴുതിയ ലേഖനങ്ങൾ വായിക്കാനിടയായ മമാസ്, രഞ്ജിത്തിനെ പാപ്പി അപ്പച്ചാ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി വിളിച്ചു, പിന്നീട് വി കെ പ്രകാശിന്റെ ട്രിവാണ്ട്രം ലോഡ്ജിലും സഹസംവിധായകനായി. ഇന്ത്യാവിഷനടക്കമുള്ള ചില ചാനലുകളിൽ ചലചിത്രാധിഷ്ഠിതമായ ചില പരിപാടികൾ അവതരിപ്പിചിട്ടുണ്ട്. ആസിഫ് അലി നായകനായി വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത കിളി പോയി എന്ന ചിത്രത്തിനു വേണ്ടി വിനയ് ഗോവിന്ദിനും ജോസഫ് കുര്യനുമോപ്പം കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി. Rock സ്റ്റാർ എന്ന വി കെ പി ചിത്രത്തിനായി സംഭാഷണവും അദ്ദേഹം എഴുതിയിട്ടുണ്ട്. ബ്യൂട്ടിഫുൾ, ഡേവിഡ് & ഗോലിയാത്ത്, കൊഹിനൂർ, ചാർലി തുടങ്ങി130 ഓളം ചിത്രങ്ങളുടെ സബ് ടൈറ്റിലുകൾ ഒരുക്കിയതും രഞ്ജിത്താണ്.
- 293 views