ഇടുക്കി ഗോൾഡ്‌

കഥാസന്ദർഭം

സ്കൂൾ പഠനകാലത്ത്‌ ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തുക്കൾ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഒത്തുചേരുന്നതും അതിനോടനുബന്ധിച്ച് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇടുക്കി ഗോൾഡ്‌ എന്ന ചിത്രം പറയുന്നത്

ഡാ തടിയ എന്ന സിനിമയ്ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയുന്ന ചിത്രം. സന്തോഷ്‌ എച്ചിക്കാനത്തിന്റെ കഥയെ ആസ്പദമാക്കി രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രമാണ് ഇടുക്കി ഗോൾഡ്‌. ചിത്രത്തിൽ മണിയൻപിള്ള രാജു,ബാബു ആന്റണി,വിജയരാഘവൻ,രവീന്ദ്രൻ,പ്രതാപ് പോത്തൻ എന്നിവരാണ്‌ പ്രധാന താരങ്ങൾ. ഇടുക്കി ഗോൾഡ്‌ 2013 ഒക്ടോബർ 11 ന് തീയറ്ററുകളിൽ എത്തി 

 

U/A
125mins
റിലീസ് തിയ്യതി
അതിഥി താരം
Idukki Gold (Malayalam Movie)
2013
ഡിസൈൻസ്
വസ്ത്രാലങ്കാരം
അതിഥി താരം
കഥാസന്ദർഭം

സ്കൂൾ പഠനകാലത്ത്‌ ഒരുമിച്ചുണ്ടായിരുന്ന സുഹൃത്തുക്കൾ ഒരുപാട് വർഷങ്ങൾക്ക് ശേഷം ഒത്തുചേരുന്നതും അതിനോടനുബന്ധിച്ച് നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഇടുക്കി ഗോൾഡ്‌ എന്ന ചിത്രം പറയുന്നത്

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ചെറുതോണി, ഇടുക്കി.
കാസറ്റ്സ് & സീഡീസ്
അനുബന്ധ വർത്തമാനം

മുഖ്യധാരയിലെ താരങ്ങളേയോ പ്രമുഖ നായകന്മാരേയോ അണിനിരത്താതെ സ്വഭാവ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന അഞ്ച് പ്രമുഖ നടന്മാരാണ് ഈ സിനിമയിലെ നായകന്മാർ. ഈ അഞ്ച് പേരും ഒരുകാലത്ത് മലയാള സിനിമയിൽ നായകന്മാരായിരുന്നു എന്നതും കൌതുകകരമായ സംഗതിയാണ്.

റിലീസിനു മുൻപ് ഈ സിനിമയുടെ പോസ്റ്റർ ഡിസൈനുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായിരുന്നു. പോസ്റ്ററിൽ ഹിന്ദു ദൈവമായ ശിവനും വിപ്ലവകാരി ചെഗുവേരയും കഞ്ചാവ് വലിക്കുന്ന ചിത്രം (ഇല്ലസ്ട്രേഷൻ) ഉപയോഗിച്ചു എന്നും അത് ഹൈന്ദവ സംഘടനകളെ പ്രകോപിതരാക്കി എന്നുമാണ് ഓൺലൈനുകളിൽ ഉണ്ടായ വിവാദം. എന്നാൽ സംവിധായകൻ ‘ഇത് ഒഫീഷ്യൽ പോസ്റ്ററല്ല, ഫാൻ പോസ്റ്ററാണ്’ എന്നു വെളിപ്പെടൂത്തിയതോടെ വിവാദം അവസാനിച്ചു.

സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

സ്ക്കൂൾ പഠനകാലത്തെ ആത്മാർത്ഥരായ നാലു കൂട്ടുകാരെ കാണാനും അവരുമൊത്ത് കുറച്ച് ദിവസം ചിലവഴിക്കാനുമാണ് മൈക്കിൾ(പ്രതാപ് പോത്തൻ) ചെക്കൊസ്ലോവാക്യയിൽ നിന്നും നാട്ടിൽ അവധിക്ക് വന്നത്. വിവാഹിതനും വിദേശത്ത് കുടുംബത്തോടൊപ്പം സ്ഥിരതാമസമെങ്കിലും ഗൃഹാതുരത്വം വളരെയധികമുള്ള മൈക്കിൾ നാട്ടിൽ വന്ന് തന്റെ കൂട്ടുകാരായ മദൻ, രവി, രാമൻ, ആന്റണി എന്നിവരെ ബന്ധപ്പെടുവാൻ പത്രത്തിൽ ഒരു പരസ്യം നൽകുന്നു.  തൃശൂർ നഗരത്തിൽ സ്റ്റുഡിയോ നടത്തുന്ന അവിവാഹിതനായ രവി(രവീന്ദ്രൻ) ഈ പരസ്യം കാണുന്നു. അയാൾ ഉടനെ ഇപ്പോഴും സൌഹൃദബന്ധം തുടരുന്ന സുഹൃത്ത് മദനെ(മണിയൻ പിള്ള രാജു) വിവരം അറിയിക്കുന്നു. തൃശൂരിൽ ഫാം ഹൌസ് നടത്തുന്ന പ്ലാന്ററായ മദൻ ഭാര്യ ശ്യാമളയുമായി വിവാഹ മോചന ശ്രമത്തിലാണ്.

രവിയും മദനും കൂടി കൊച്ചിയിലെ മൈക്കിളിന്റെ ഫ്ലാറ്റിലെത്തുന്നു. പഴയ സ്ക്കൂൾ വിശേഷങ്ങൾ പങ്കു വെയ്ക്കുന്നു. മധ്യവയസ്സിലെത്തിനിൽക്കുന്ന അവർ ബാക്കി രണ്ടുപേരെക്കൂടി കണ്ടെത്തുകയും ഇടുക്കി ചെറുതോണിയിൽ തങ്ങൾ പഠിച്ച സ്ക്കൂൾ സന്ദർശിക്കുകയും പണ്ട് ആസ്വദിച്ച ഇടുക്കി ഗോൾഡ് എന്ന അപര നാമത്തിലുള്ള കഞ്ചാവ് വലിക്കുക എന്നതുമാണ് മൂവരുടെയും പ്ലാൻ. വർഷങ്ങളായി ബന്ധമില്ലാതിരുന്ന ആന്റണിയേയും രാമനേയും കണ്ടെത്താൻ അവർ ശ്രമം നടത്തുന്നു. ഫോർട്ട് കൊച്ചിയിൽ ആന്റണിയുണ്ടെന്നറിഞ്ഞ് അവിടെയെത്തിയ മൂവർക്കും ആന്റണിയെ കണ്ടെത്താനയില്ല. യാദൃശ്ചികമായി ഫോർട്ട് കൊച്ചിയിലെ ഒരു റെസ്റ്റോറന്റിൽ വെച്ച് അവർ ആന്റണിയെ (ബാബു ആന്റണി) കണ്ടുമുട്ടുന്നു. ഹോട്ടലിൽ ജോലിക്കാരനായ ആന്റണി ഹോട്ടലുടമ കൂടിയായ ഭാര്യയുടെ ചൊൽ‌പ്പടിയിലാണെന്നത് സുഹൃത്തുക്കളെ വിഷമിപ്പിക്കുന്നു. നാലു പേരും ചേർന്ന് രാമനെ അന്വേഷിച്ചിറങ്ങുന്നു.

എഴുപതുകളിൽ ചെറുതോണിയിലെ ഒരു ഹോസ്റ്റൽ സ്ക്കൂളിൽ പഠിക്കുമ്പോൾ ആത്മാർത്ഥ സൌഹൃദത്തിലായിരുന്നു അഞ്ചുപേരും. നല്ല വികൃതികളും. അടുത്ത പറമ്പിൽ നിന്ന് ജാതിക്ക പറിക്കുകയും, പൊതിബീഡി പങ്കിട്ട് വലിക്കുകയും പുഴയിലെ സ്ത്രീകളുടെ കുളി ഒളിഞ്ഞുനോക്കുകയും ചെയ്യുന്ന വികൃതി സംഘം. അതിനിടയിൽ ക്ലാസ്സിലെ ജലജ എന്ന സഹപാഠിയോട് മദനു ഒരു ഇഷ്ടം തോന്നുകയും അത് ഒരു കത്തിലെഴുതി ജലജക്കു കൊടുക്കാനും തീരുമാനിക്കുന്നു. ആ ദൌത്യം രവി ഏറ്റെടുത്തെങ്കിലും പാളിപ്പോകുന്നു.
അങ്ങിനെ നാൽ വർ സംഘത്തിന്റെ ഓർമ്മകളിൽ പഴയ പഠനകാലവും കുസൃതികളും നിറഞ്ഞു നിൽക്കുന്നു.

ആലപ്പുഴയിലെ ഒരു സഖാവായ രാമനെ കണ്ടെത്താൻ നാലു പേരും ആലപ്പുഴയിലും പരിസരത്തും അന്വേഷിക്കുന്നു. യാദൃശ്ചികമായി ഒരു പെട്രോൾ പമ്പിൽ വെച്ച് അവർ രാമനെ (വിജയരാഘവൻ) കണ്ടെത്തുന്നു. രാമന്റെ കാർ പിന്തുടർന്നു പോയ അവർക്ക് വിഭാര്യനായ രാമന്റെ മറ്റൊരു പ്രണയത്തിനും വധുവുമൊത്തുള്ള ഒളിച്ചോട്ടത്തിനും കൂട്ടു നിൽക്കേണ്ടിവരുന്നു.

ഒരുമിച്ചു കൂടിയ ഐവർ സംഘം ഇടുക്കിയിലേക്ക് യാത്ര തിരിക്കുന്നു. എന്നാൽ ഇടുക്കി മലനിരയിലെ കഞ്ചാവ് തോട്ടത്തിൽ അവർ പ്രതീക്ഷിക്കാത്ത ഒരു അപകടം ഒളിഞ്ഞിരിക്കുന്നുണ്ടായിരുന്നു.

Runtime
125mins
റിലീസ് തിയ്യതി

ഡാ തടിയ എന്ന സിനിമയ്ക്ക് ശേഷം ആഷിക് അബു സംവിധാനം ചെയുന്ന ചിത്രം. സന്തോഷ്‌ എച്ചിക്കാനത്തിന്റെ കഥയെ ആസ്പദമാക്കി രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്ത് നിർമ്മിക്കുന്ന ചിത്രമാണ് ഇടുക്കി ഗോൾഡ്‌. ചിത്രത്തിൽ മണിയൻപിള്ള രാജു,ബാബു ആന്റണി,വിജയരാഘവൻ,രവീന്ദ്രൻ,പ്രതാപ് പോത്തൻ എന്നിവരാണ്‌ പ്രധാന താരങ്ങൾ. ഇടുക്കി ഗോൾഡ്‌ 2013 ഒക്ടോബർ 11 ന് തീയറ്ററുകളിൽ എത്തി 

 

നിർമ്മാണ നിർവ്വഹണം
Submitted by Neeli on Sun, 09/22/2013 - 13:11