ഹാപ്പി ഹസ്‌ബൻഡ്‌സ്
കേരളാ ടുഡേ എന്ന മാഗസിൻ നടത്തുന്ന മുകുന്ദൻ മേനോൻ, അയാളുടെ ഭാര്യ കൃഷ്ണേന്ദുവിനു അയാളെ സംശയമാണ്. കൃഷ്ണേന്ദുവിന്റെ സുഹൃത്തായ ശ്രേയ അവളെ പല തവണ ഉപദേശിക്കുന്നുവെങ്കിലും അവളുടെ സംശയം മാറുന്നില്ല. ശ്രേയയുടെ ഭർത്താവ് രാഹുൽ, മഹാ തരികിടയാണെങ്കിലും, ശ്രേയയുടേയും വീട്ടുകാരുടെയും മുന്നിൽ അവൻ സൽസ്വഭാവിയാണ്. മുകുന്ദൻ ഭാര്യയെ സ്നേഹിക്കുന്ന സൽസ്വഭാവിയായ ഒരാളായി മാറണം എന്നതാണ് കൃഷ്ണേന്ദുവിന്റെ പ്രധാന ആഗ്രഹം. എന്നാൽ രാഹുലിന്റെ സ്വഭാവം ശരിക്കറിയാവുന്ന മുകുന്ദൻ രാഹുലിനെ ഒരു സുഹൃത്തു പോലുമായി കാണുന്നില്ല. മുകുന്ദന്റെ ഓഫീസിലെ ഫോട്ടോഗ്രാഫറാണ് ജോണ്‍ മത്തായി. ജോണിനു ഒരു ജോലി നൽകി സഹായിച്ചതിനാലും തന്നെ ഒരു സഹോദരനായി കാണുന്നതിനാലും ജോണിന് മുകുന്ദനോട് വലിയ കടപ്പാടും സ്നേഹവുമാണ്. ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയെ കുറിച്ച് ഫീച്ചർ എഴുതാൻ സൂയിസൈഡ് പോയിന്റിൽ പോകുന്ന ജോണിനെ, അയാൾ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്ന് തെറ്റിദ്ധരിച്ച് സെറീന രക്ഷിക്കാൻ ശ്രമിക്കുന്നു. താൻ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നില്ല എന്ന വാദം സെറീന അംഗീകരിക്കുന്നില്ല. അങ്ങനെ ജോണിന് താൻ താമസിച്ചിരുന്ന ഹോട്ടലിലെ മുറി നഷ്ടമാകുന്നു. പക്ഷേ മുകുന്ദൻ അവനോട് തന്റെ ഗസ്റ്റ് ഹൗസിൽ താമസിക്കാൻ പറയുന്നു. കൃഷ്ണേന്ദുവിന് മുകുന്ദന്റെ മേലുള്ള സംശയം കൂടി വരുന്നു, അതോടെ രാഹുലിനൊപ്പം ചേർന്ന് നന്നാവാനായി അവൾ മുകുന്ദനെ നിർബന്ധിക്കുന്നു. ആദ്യ ദിവസം തന്നെ രാഹുൽ ഒരു നിശാപാർട്ടിയിൽ വച്ച് ബാർ ഡാൻസർ ഡയാന ഫിലിപ്പിനെ പരിചയപ്പെടുത്തുന്നു. ജീവിതത്തിൽ ഇത് പോലുള്ള സന്തോഷങ്ങൾ ആവാം എന്ന് പറഞ്ഞാണ് രാഹുൽ മുകുന്ദനെ ഡയാനക്ക് പരിചയപ്പെടുത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ഡയാനയുടെ നിർബന്ധത്തിനു വഴങ്ങി മുകുന്ദന് അവളെ കാണേണ്ടി വരുന്നു. ഒരിക്കൽ വീട്ടിലേക്ക് വരുന്ന അവളെ, മുകുന്ദൻ ജോണ്‍ താമസിക്കുന്ന ഔട്ട് ഹൗസിൽ വച്ച് കാണുന്നു. അവൾ അയാളോട് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെടുന്നു. എന്നാൽ മുകുന്ദൻ അവളെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നു. പക്ഷേ അത് റെക്കോർഡ് ചെയ്ത് മുകുന്ദനെ അവൾ ബ്ലാക്ക്മെയിൽ ചെയ്യുന്നു. ആ സമയം കൃഷ്ണേന്ദു അവിടെ എത്തുന്നു. ഡയാനയെ മുകുന്ദൻ ഒളിപ്പിക്കുന്നുവെങ്കിലും ഒരു പാറ്റയെ കണ്ട് അവൾ നിലവിളിക്കുന്നതോടെ കാര്യങ്ങൾ അവതാളത്തിലാവുന്നു. കൃഷ്ണേന്ദു മുകുന്ദനെ സംശയിക്കുമ്പോൾ, ആ സമയം അവിടെയെത്തുന്ന ജോണിന്റെ ഭാര്യയാണ് അവൾ എന്ന് മുകുന്ദൻ കൃഷ്ണേന്ദുവിനോട് പറയുന്നു. ആദ്യം വിസമ്മതിക്കുന്നുവെങ്കിലും കൃഷ്ണേന്ദുവിന്റെ മുന്നിൽ ഒരു നാടകം കളിക്കാൻ ജോണ്‍ സമ്മതിക്കുന്നു. അതിനിടയിൽ സെറീനയുമായി ഇഷ്ടത്തിലാകുന്ന ജോണ്‍, കല്യാണം ഉറപ്പിക്കുവാനായി മുകുന്ദനെയും കൃഷ്ണേന്ദുവിനേയും കൂട്ടിക്കൊണ്ട് പോകുവാൻ ശ്രമിക്കുന്നു. ഒരു കുഞ്ഞുണ്ടാവുന്നതിന്റെ സന്തോഷത്തിൽ നടത്തുന്ന പാർട്ടിയിൽ വച്ച് എല്ലാം കൃഷ്ണേന്ദുവിനോട് തുറന്ന് പറയാൻ മുകുന്ദൻ തീരുമാനിക്കുന്നു. എന്നാൽ ആ പാർട്ടിയിലേക്ക് കൃഷ്ണേന്ദു ഡയാനയെ വിളിക്കുന്നതോടെ ഒന്നും തുറന്നു പറയാനാവാതെ മുകുന്ദനും ജോണും കുഴയുന്നു. അവർ കൂടുതൽ കുഴപ്പത്തിലേക്ക് നീങ്ങുന്നു. എന്നാൽ തങ്ങളുടെ പ്രശ്നങ്ങൾ വിശദീകരിക്കുന്ന ജോണും മുകുന്ദനും ഡയാനയുമായി ഒരു കാരാറിലെത്തുന്നു. ഇനി അവരെ ഉപദ്രവിക്കില്ല എന്നും പകരം ആവശ്യമുള്ള സമയത്ത് ഡയാനയെ സഹായിക്കണമെന്നുമായിരുന്നു കരാർ. പ്രശ്നങ്ങൾ അവസാനിച്ചതോടെ മുകുന്ദനും രാഹുലും ജോണിന്റെ കല്യാണം ഉറപ്പിക്കുവാൻ പോകുന്നു. മുകുന്ദന്റെ ഭാര്യ വരാതിരുന്നതിനെ കുറിച്ച് ചോദിക്കുമ്പോൾ, ഭാര്യക്ക് ഭ്രാന്താണെന്നും അതാണ് വരാത്തതെന്നും രാഹുൽ കള്ളം പറയുന്നു. ആ സമയത്ത് ഒരു ഹോട്ടലിൽ വച്ച് ഡയാനയേയും പവിത്രൻ എന്ന രാഷ്ട്രീയക്കാരനേയും പോലീസ് അറസ്റ്റ് ചെയ്യുന്നു. രക്ഷപ്പെടാനായി ഡയാന, പവിത്രൻ സഹോദരനാണെന്നു പറയുന്നു. പക്ഷേ അത് വിശ്വാസമാകാതെ വരുമ്പോൾ, സെറീനയുടെ വീട്ടിൽ മുകുന്ദൻ ഉണ്ടെന്നറിയാവുന്ന ഡയാന, അയാൾ തന്റെ ഭർത്താവണെന്നു പറഞ്ഞ് പോലീസിനെയും കൂട്ടി അവിടേക്കു വരുന്നു. അതോടെ അവരുടെ മുന്നിൽ മുകുന്ദന്റെ ഭാര്യ ഡയാനയാകുന്നു. സെറീന തന്റെ കല്യാണത്തിനായി ആഭരണങ്ങൾ എടുക്കുവാൻ പോകുമ്പോൾ അവിചാരിതമായി ശ്രേയയേയും കൃഷ്ണേന്ദുവിനേയും കാണുന്നു, ശ്രേയയെ കോളേജിൽ വച്ച് പരിചയമുള്ള സെറീന, രണ്ടു പേരെയും കല്യാണത്തിനു ക്ഷണിക്കുന്നു. ജോണിന്റെ കല്യാണത്തിന്റെ അന്ന് വേറെ ഒരു കല്യാണമുണ്ടെന്ന് പറയുന്ന കൃഷ്ണേന്ദു പറയുന്നതോടെ മുകുന്ദനും ജോണിനും സമാധാനമാകുന്നു. കല്യാണത്തിന്റെ റിസപ്ഷന് ഡയാനയും എത്തുന്നു. എന്നാൽ റിസപ്ഷനിലേക്ക് ശ്രേയയും കൃഷ്ണേന്ദുവും വരുന്നതോടെ അവർ കുഴപ്പത്തിലാകുന്നു. കൃഷ്ണേന്ദു സെറീനയേയും ജോണിനെയും കാണുന്നതിനു മുന്നേ നെഞ്ചു വേദന അഭിനയിച്ച് മുകുന്ദൻ കൃഷ്ണേന്ദുവുമായി അവിടെ നിന്നും പോകുന്നു. അവർ ഡോക്ടർ സത്യപാലിനെ കാണുന്നു. തട്ടിപ്പുകാരനായ ഡോക്ടർ അവരെ മലേഷ്യക്ക് പോകാൻ നിർബന്ധിക്കുൻന്നു. കൂടാതെ അവിടെ ധർമ്മപാലന്റെ റിസോർട്ടിൽ താമസിക്കണം എന്ന് ഡോക്ടർ നിർദ്ദേശിക്കുന്നു. അവർ മലേഷ്യക്ക് പോകുന്നു. അവിടെയെത്തുന്ന മുകുന്ദൻ ജോണിനെ വിളിക്കുമ്പോൾ, ജോണും സെറീനയും ഹണിമൂണിനായി മലേഷ്യയിൽ ഉണ്ടെന്നും അവർ അതേ റിസോർട്ടിൽ താമസിക്കുന്നുവെന്നും മനസ്സിലാക്കുന്നു. മുകുന്ദൻ ജോണിനെയും സെറീനയേയും കാണുന്നു. കൃഷ്ണേന്ദുവിനെ കൊണ്ടു വന്നിട്ടില്ല എന്ന് മുകുന്ദൻ പറയുന്നുവെങ്കിലും, അവർ സംസാരിക്കുന്നതിനിടയിൽ അതേ റിസോർട്ടിൽ ഡയാനയേയും പവിത്രനെയും കാണുന്നു. ജോണും സെറീനയും അവിടെ നിന്ന് പോകുന്നതിന്റെ പിറകെ തന്നെ കൃഷ്ണേന്ദു അവിടേക്ക് വരികയും ഡയാനയെ കാണുകയും ചെയ്തു. അതോടെ വീണ്ടും അവർ പുലിവാലു പിടിക്കുന്നു. വിഷമിച്ചിരിക്കുന്ന അവർ രാഹുലിനെ വിളിക്കുന്നു. രാഹുലും ശ്രേയയും അതേ സമയം മലേഷ്യയിൽ ഉണ്ടെന്നവര് മനസ്സിലാക്കുന്നു. അവർ താമസിക്കുന്ന അതേ റിസോർട്ടിൽ വച്ച് അവർ രാഹുലിനെ കാണുന്നു. പിന്നെ തങ്ങളുടെ കള്ളങ്ങൾ പൊളിയാതിരിക്കാനായിരുന്നു അവരുടെ ശ്രമം. അവർ തമ്മിൽ കാണുവാതിരിക്കാനുള്ള പദ്ധതികൾ അവർ ആവിഷ്കരിക്കുന്നു.
- തമിഴ് ചിത്രം ചാർലി ചാപ്ലിന്റെ റീമേക്ക് - ചിത്രത്തിന്റെ ടൈറ്റിലിൽ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്.
- ചിത്രത്തിനു നോ എന്ട്രി എന്ന ചിത്രവുമായുള്ള സാമ്യം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എതിരെ പകർപ്പവകാശ നിയമ പ്രകാരം കേസെടുക്കാൻ കാരണമായി. പക്ഷേ ചാർളി ചാപ്ലിൻ എന്ന ചിത്രത്തിൽ നിന്നും നിർമ്മാതാവ് കോപ്പി റൈറ്റ് വാങ്ങിയിരുന്നതിനാൽ കേസ് ഒഴിവായി. (ചാർളി ചാപ്ലിൻ, നോ എന്ട്രി എന്ന ചിത്രത്തിൽ നിന്നും കോപ്പി റൈറ്റ് വാങ്ങി നിർമ്മിച്ചതായിരുന്നു)
- ചിത്രത്തിന്റെ പ്രമോഷനിടയിൽ ജയറാം വേലക്കാരികളെ കുറിച്ച് സംസാരിച്ചത് വിവാദമായി. ജയറാമിന്റെ വീട് ആക്രമിക്കപ്പെടുകയും പിന്നീട് അദ്ദേഹം മാപ്പ് പറയുകയും ചെയ്തു.
- 2010ലെ ഒരു വലിയ് ഹിറ്റായിരുന്നു ഈ ചിത്രം, 150 ദിവസത്തോളം ഈ ചിത്രം പ്രദർശിക്കപ്പെട്ടു.
അധിക ദിവസം അവർക്ക് കള്ളക്കളിയുമായി മുന്നോട്ട് പോകുവാൻ കഴിയുന്നില്ല. ജോണിനെയും സെറീനയേയും ഒന്നിച്ച് കാണുന്ന ശ്രേയയും കൃഷ്ണേന്ദുവും ജോണിന്റെ കള്ളത്തരം മനസ്സിലാക്കുന്നു. അവിടെയെത്തുന്ന മുകുന്ദന്റെ ഭാര്യ മറ്റൊരാളാണെന്ന് സെറീന അവരോട് പറയുന്നു. സത്യാവസ്ഥ മനസ്സിലാക്കാനായി ഡയാനയെ കാണുവാൻ പോകുന്ന അവർ കാണുന്നത്, കാശു കൊടുത്ത് അവളെ മടക്കിയയക്കാൻ ശ്രമിക്കുന്ന രാഹുലിനെയാണ്. അവിടെ വച്ച് അവരുടെ കള്ളത്തരങ്ങളെല്ലാം പുറത്താകുന്നു. ശ്രേയയും, കൃഷ്ണേന്ദുവും സെറീനയും പിണങ്ങി പോകുന്നു. ജോണ്‍ കൃഷ്ണേന്ദുവിനോട് താൻ കാരണമാണ് പ്രശ്നങ്ങൾ ഉണ്ടായതെന്നും മുകുന്ദൻ തെറ്റുകാരനല്ല എന്നും, അത് പോലെ മുകുന്ദൻ സെറീനയോട് താനാണ് തെറ്റുകാരനെന്നും ജോണല്ല എന്നും പറഞ്ഞ് ഒരു സിമ്പതി നേടി കാര്യങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുന്നു. കൃഷ്ണേന്ദുവിനെ കാണുവാൻ സെറീന അവളുടെ വീട്ടിലേക്ക് പോകുന്നു, അതേ സമയം സെറീനയെ കാണുവാൻ കൃഷ്ണേന്ദു അവളുടെ വീട്ടിലും എത്തുന്നു. അവർ അവിടെ കാത്തിരിക്കുന്നു. സെറീനയോട് സംസാരിക്കാനെത്തുന്ന മുകുന്ദൻ, താൻ സംസാരിക്കുന്നത് കൃഷ്ണേന്ദുവിനോടാണ് എന്നറിയാതെ പ്ലാൻ ചെയ്തത് പോലെ കാര്യങ്ങൾ പറയുന്നു. ഇതു തന്നെ ജോണ്‍ ആളുമാറി സെറീനയോടും കാര്യങ്ങൾ പറയുന്നു. അതോടെ പ്രശ്നങ്ങൾ ഗുരുതരമാകുന്നു. ശ്രേയയും, കൃഷ്ണേന്ദുവും സെറീനയും ഡയാനയെ കാണുവാൻ അവൾ ഡാൻസ് ചെയ്യുന്ന ഹോട്ടലിൽ ചെല്ലുന്നു. പക്ഷേ അവൾ അവിടെ നിന്നും പോയിരുന്നു. ഒടുവിൽ അവർ അവളെ കണ്ടുമുട്ടുന്നു. ഡയാന കാര്യങ്ങൾ ഒക്കെ വീശദീകരിക്കുന്നതോടെ അവർക്കിടയിലുള്ള സംശയങ്ങൾ നീങ്ങുന്നു. അവർ വീണ്ടും ഒന്നിക്കുന്നു.
- Read more about ഹാപ്പി ഹസ്‌ബൻഡ്‌സ്
- 2215 views