അന്ധനാണെങ്കിലും ശുഭാപ്തി വിശ്വാസിയായും കഠിനാധ്വാനിയുമായ കൊച്ചു ബേബിയുടെ ആത്മകഥ. അന്ധത സ്വപ്നം കാണാനും ആഗ്രഹങ്ങൾ പൂർത്തീകരിക്കാനും മറ്റുള്ളവർക്കു സഹായമാകാനും ഒരു തടസ്സമല്ലെന്ന സന്ദേശമാണു സിനിമ നൽകുന്നത്.
Attachment | Size |
---|---|
images.jpg | 12.94 KB |
Athamkadha.jpg | 123.09 KB |
അന്ധനാണെങ്കിലും ശുഭാപ്തി വിശ്വാസിയായും കഠിനാധ്വാനിയുമായ കൊച്ചു ബേബിയുടെ ആത്മകഥ. അന്ധത സ്വപ്നം കാണാനും ആഗ്രഹങ്ങൾ പൂർത്തീകരിക്കാനും മറ്റുള്ളവർക്കു സഹായമാകാനും ഒരു തടസ്സമല്ലെന്ന സന്ദേശമാണു സിനിമ നൽകുന്നത്.
നടൻ ശ്രീനിവാസൻ അന്ധനായി അഭിനയിക്കുന്നു എന്ന നിലക്കാണു ചിത്രം ശ്രദ്ധിക്കപ്പെട്ടത്. ശ്രീനിവാസനു പുറമേ ഷർബാനി മുഖർജിയും ഷഫ്നയും അന്ധരായി അഭിനയിക്കുന്നു. ശ്രീനിവാസൻ ഇതിനു മുമ്പ് അന്ധനായി അഭിനയിച്ചിട്ടുള്ള മറ്റൊരു ചിത്രമാണു വാരഫലം.
സംവിധാനം ചെയ്ത പ്രേംലാൽ സംസ്ഥാന സിനിമാ അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം നേടി.
പ്രേം ലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണിത്.
ചിത്രത്തിൽ കൊച്ചു ബേബിയുടെ ചെറുപ്പം കാണിക്കുമ്പോൾ തീയറ്ററിനകത്ത് പാട്ടുപുസ്തകം, കപ്പലണ്ടി മുതലായവ വിൽക്കുന്നത് കാണിക്കുന്നുണ്ട്. അപ്പോൾ തീയറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രം സത്യൻ നായകനായി അഭിനയിച്ച ഓടയിൽ നിന്ന് (1965) ആണു.
കൊച്ചു ബേബിയും മകൾ ലില്ലിക്കുട്ടിയും ആവർത്തിച്ചു കാണുന്ന വീഡിയോ കാസറ്റ് 1996-ൽ ഇറങ്ങിയ Fly Away Home എന്ന സിനിമയുടേതാണു.
കൊച്ചുവിനു അവാർഡ് ലഭിച്ചതായി വാർത്ത വരുന്ന ദിനപത്രം "ദേശാഭിമാനി"യാണു.
"ജീവിതത്തിന്റെ നിറകാഴ്ചകളുമായി അന്ധനായ കൊച്ചു ബേബി" എന്നായിരുന്നു ചിത്രത്തിന്റെ പരസ്യവാചകം.
An Autobiography of a Blind Man എന്നായിരുന്നു ചിത്രത്തിന്റെ ടാഗ്‌ലൈൻ.
ഷഫ്ന ശ്രീനിവാസന്റെ മകളായി അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മറ്റു ചിത്രങ്ങൾ - ചിന്താവിഷ്ടയായ ശ്യാമള, കഥ പറയുമ്പോൾ.
കമ്പത്തടം എന്ന ഗ്രാമത്തിലെ സെയിന്റ് തോമസ് പള്ളി വക ജ്യോതി മെഴുകുതിരി കമ്പനിയിലെ ജീവനക്കാരാണു അന്ധനായ കൊച്ചു ബേബി (ശ്രീനിവാസൻ), പൈലി (ബാബു നമ്പൂതിരി), സാറാമ്മ (ബിന്ധു പണിക്കർ), കുമാരൻ (ചെമ്പിൽ അശോകൻ), ഈനാശു (മുൻഷി വേണു), റോസ്സി (നിഷ) എന്നിവർ. ബുദ്ധിമാനും കഠിനാധ്വാനിയുമായ കൊച്ചുവിന്റെ കഴിവുകൾ തിരിച്ചറിഞ്ഞ അവിടത്തെ പള്ളിയിലെ വികാരിയായ ഫാദർ പുന്നൂസാണു (ജഗതി ശ്രീകുമാർ) കൊച്ചുവിനെ അവിടെ കൊണ്ടു വരുന്നത്. അന്ധനാണെങ്കിലും നിറങ്ങൾ തിരിച്ചറിയാൻ വരെ കഴിയുന്ന കൊച്ചു നാട്ടുകാരുടെയെല്ലാം പ്രിയങ്കരനാണു. ചെറുപ്പത്തിൽ കാഴ്ചയുണ്ടായിരുന്നെങ്കിലും പിന്നീട് ക്രമേണ കൊച്ചുവിനു കാഴ്ച ശക്തി നഷ്ടപ്പെടുകയായിരുന്നു.
അനാഥാലയത്തിൽ നിന്നും മെഴുകുതിരി കമ്പിനിയിൽ ജോലിക്കു വരുന്ന അന്ധയായ മേരിയെ (ഷബാനി മുഖർജി) കൊച്ചുവിനു ഇഷ്ടമാകുകയും ആ വിവാഹം എല്ലാവരും ചേർന്നു നടത്തിക്കൊടുക്കുകയും ചെയ്യുന്നു. കൊച്ചുവിനും മേരിക്കും ഉണ്ടാകുന്ന മകൾക്ക് ലില്ലിക്കുട്ടിയെന്നു പേരിടുന്നു. മകൾക്ക് വാക്സിനേഷൻ കഴിഞ്ഞു തിരികെ വരുന്ന വഴിയിൽ ലോറിയിടിച്ച് മേരി മരിക്കുന്നു.
വർഷങ്ങൾ കഴിഞ്ഞു; ലില്ലിക്കുട്ടി വളർന്നു വലുതായി. പഠിക്കുന്ന സ്ക്കൂളിലെ ഒന്നാം റാങ്കുകാരിയാണു ലില്ലിക്കുട്ടി. അതിനിടെ പ്രേരണ എന്ന മനുഷ്യാവകാശ സംഘടന നൽകുന്ന വികാലാംഗർക്കുള്ള അവാർഡിനായി കൊച്ചുവിനെ തിരഞ്ഞെടുക്കുന്നു. പരീക്ഷയെഴുതുന്നതിനിടയിൽ ലില്ലിക്കുട്ടിക്ക് തന്റെ കാഴ്ച ശക്തി കുറയുന്നതായി അനുഭവപ്പെടുന്നു.
ലില്ലിക്കുട്ടിക്ക് ക്രമേണ കാഴ്ച ശക്തി നഷ്ടപ്പെടുകയാണെന്നും അധികം താമസിയാതെ പൂർണ്ണമായും അന്ധയായി മാറുമെന്നും ഡോക്ടറിൽ നിന്നും അവരറിയുന്നു. നിരാശയാകുന്ന ലില്ലിക്കുട്ടി തുടർന്നുള്ള പരീക്ഷകൾ എഴുതാതെ ആത്മഹത്യയെ കുറിച്ചു വരെ ചിന്തിക്കുന്നു. പക്ഷേ, കാഴ്ച നഷ്ടപ്പെട്ടാലും ജീവിതം അവസാനിക്കുന്നില്ലെന്നും ജീവിതം സന്തോഷത്തോടെ തന്നെ ജീവിച്ചു തീർക്കാൻ കഴിയുമെന്നും അവളെ പഠിപ്പിക്കുന്നു. പൂർണ്ണമായും കാഴ്ച നഷ്ടപ്പെടുന്നെങ്കിലും ജീവിതത്തെ ശുഭപ്രതീക്ഷയോടെ കാണാൻ ലില്ലിക്കുട്ടിക്ക് കഴിയുന്നു.
- 7197 views