തെന്നിന്ത്യൻ ചലച്ചിത്ര നടി. 1973 ജൂൺ മുപ്പതിന് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിൽ ജനിച്ചു. ഇലക്ടിർസിറ്റി ബോർഡിൽ ഉദ്യോഗസ്തരായിരുന്ന പരമേശ്വരൻ നായരും വത്സലയുമായിരുന്നു സിതാരയുടെ മാതാപിതാക്കൾ. വട്ടപ്പാറ ലോർഡ്സ് മൗണ്ട് സ്കൂളിലായിരുന്നു സിതാരയുടെ പ്രാഥമിക വിദ്യാഭ്യാസം. കിളിമാനൂർ ശങ്കര വിദ്യാപീഠം കോളേജിൽ നിന്നും പ്രീഡിഗ്രിയും കഴിഞ്ഞു. 1986-ൽ കാവേരി എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് സിതാര അഭിനയജീവിതത്തിന് തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് മുപ്പതിലധികം മലയാള സിനിമകളിൽ സിത്താര അഭിനയിച്ചു. മഴവിൽക്കാവടി,ചമയം,ജാതകം.. എന്നീ സിനിമയിലെ സിതാരയുടെ അഭിനയം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി. പുതുപുതു അർത്ഥങ്ങൾ എന്ന സിനിമയിലൂടെയാണ് സിതാര തമിഴിലിൽ തുടക്കം കുറിയ്ക്കുന്നത്. തുടർന്ന് പടയപ്പ അടക്കം മുപ്പതോളം സിനിമകളിൽ അഭിനയിച്ചു. നിരവധി തെലുങ്കു,കന്നഡ സിനിമകളിലും സിതാര അഭിനയിച്ചിട്ടുണ്ട്. 1985- 95 കാലത്തെ മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളായിരുന്നു സിതാര.
- 1823 views