ഒരു വാക്കു മിണ്ടാതെ ഒരു നോക്കു കാണാതെ
കാട്ടുചെമ്പക ചോട്ടില്‍ നിന്ന കാറ്റിതെങ്ങു പോയ്
പൂങ്കാറ്റിതെങ്ങു പോയ്...
(ഒരു വാക്കു മിണ്ടാതെ..)
തിനവയല്‍ കരയില്‍ ഇളവെയിൽ കതിര്
പുളിയിലക്കരയാല്‍ പുടവനെയ്യുമ്പോള്‍
പുലരി മഞ്ഞു നനഞ്ഞു നിന്നൊരു
പവിഴ മലരിനു നല്‍കുവാന്‍
ഒരു മുഴം...
ഒരു മുഴം പൂഞ്ചേല വാങ്ങാന്‍ പോയ് കുളിരിളം കാറ്റ്
(ഒരു വാക്കു മിണ്ടാതെ..)
1937 ജനുവരി 7 നു കണ്ണൂർ ജില്ല്ലയിലെ എടയ്ക്കാട് എന്ന സ്ഥലത്തെ നിർദ്ധന കുടുംബത്തിലാണു ജനനം.
കോഴിക്കോട് ആള്‍ ഇന്ത്യാ റേഡിയോയിലെ 'കാഷ്വല്‍ ആര്‍ട്ടിസ്റ്റ്' ആയിരുന്നു.
1974ൽ “മിസ്റ്റർ സുന്ദരി” എന്ന ചിത്രത്തിൽ വയ്യലാർ രാമവർമ്മ എഴുതിയ വരികൾക്ക് ഈണമിട്ടുകൊണ്ടാണ് കണ്ണൂർ രാജൻ മലയാള സിനിമാ രംഗത്തേയ്ക്ക് എത്തുന്നത്.
എന്തിനെന്നെ വിളിച്ചു നീ വീണ്ടും, ദേവീക്ഷേത്രനടയിൽ, പീലിയേഴും വീശിവാ,, തുഷാരബിന്ദുക്കളേ, നിമിഷം സുവർണനിമിഷം, വീണപാടുമീണമായി, എന്നീ ഹിറ്റു ഗാനങ്ങൾക്ക് ഒപ്പം നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലെ “നാദങ്ങളായ് നീ വരൂ“, “ഇളംമഞ്ഞിൻ കുളിരുമായൊരു കുയിൽ“ എന്നിവയും, “ചിത്രം” എന്ന സിനിമയിലെ “പാടം പൂത്തകാലം“ “ഈറൻ മേഘം“, “ദുരെക്കിഴക്കുദിയ്ക്കും“ തുടങ്ങിയ ഗാനങ്ങളും, തരംഗിണിയുടെ ചില ആൽബങ്ങളും കണ്ണൂർ രാജനെ മലയാളിയുടെ മനസിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മയാക്കി നിർത്തുന്നു.
അക്കാലത്ത് മലയാളത്തിലെ ഒട്ടുമിക്ക രചയിതാക്കളും ഗായികാ ഗായകരുമായി സഹകരിക്കാൻ ഭാഗ്യം സൃഷ്ടിച്ച സംഗീത സംവിധായകരിൽ ഒരാളാണ് കണ്ണൂർ രാജൻ.
"പാറ"എന്ന ചിത്രത്തിന്റെ ടൈറ്റീൽ സോംഗായ "അരുവികള്‍ ഓളം തല്ലും താഴ്വരയില്‍..." എന്ന ഗാനം കണ്ണൂർ രാജന്റെ സംഗീതത്തിൽ പാടീയിരിക്കുന്ന്ത് ദക്ഷിണേന്ത്യയിലെ പ്രശസ്ത സംഗീത സംഗീത സംവിധായകൻ ഇളയരാജയാൺ`.
തന്റെ അൻപത്തെട്ടാം വയസിൽ 1995 ഏപ്രിൽ 27ന് ചെന്നൈയിൽ “കൊക്കരക്കോ“ എന്ന ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഹൃദയസ്തംഭനത്തെ തുടർന്ന് കണ്ണൂർ രാജൻ അന്തരിച്ചു.
ഭാര്യ, മൂന്ന് മക്കൾ. പ്രമുഖ സംഗീതസംവിധായകനും ഗായകനുമായ ശരത്തിന്റെ ഭാര്യാ പിതാവു കൂടിയാണൂ രാജൻ.
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...
ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..
ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..
ഭാവം താളം...രാഗം..ഭാവം താളം...
ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ...
ഇടം നെഞ്ചിൽ കൂടു കൂട്ടുന്ന സുഖം..
ഹൃദയമുരളിയിൽ പുളക മേള തൻ രാഗം..
ഭാവം താളം...രാഗം..ഭാവം താളം...