ഹംസഗാനമാലപിക്കും

ഹംസഗാനമാലപിക്കും ഹരിണാംഗീ

ദേവതീർത്ഥമാടി വരും സുഷമാംഗീ

വികാരവതിയാം എനിക്കു നീയൊരു

വൃന്ദാവനമൊരുക്കൂ (ഹംസഗാനം)

ഹംസഗാനമാലപിക്കും ഹരിണാംഗീ

ഹരിണാംഗീ..

കാമുകസമാഗമം കാക്കും രാധയുടെ-

കാതരഹൃദയം നീയെനിക്കു നൽകൂ

കാർത്തികപ്പൂക്കൂടയ്ക്കുള്ളിൽ നിന്നെനിക്കൊരു

കനകാംബരമാല കോർത്തു തരൂ

കോർത്തു തരൂ (ഹംസഗാനം)

കാഞ്ചനപാദസരം അണിയുമീ കാളിന്ദീ-

കരകൾക്കു മുത്തുവാരി കൊടുക്കുമ്പോൾ

ശൃംഗാരമുരളിയുമായ് എത്തുമെൻ കണ്ണനെ ഞാൻ

സർവ്വവും കാഴ്ചവെച്ച് സൽക്കരിക്കും

സൽക്കരിക്കും (ഹംസഗാനം)

ഏലമേലമേലേലം

ഏലമേലമേലേലം  ഏടറിയാ മാമല

താളമേളമേലേലം എഴുത്തറിയാ മാമല

മാമലയിൽ പള്ളി കൊള്ളും മറപ്പൊരുളേ മാകാളീ

പാരങ്കി മല വേടന്മാർ കൂപ്പീടുന്ന മാകാളീ

 

 

തതിന്നകം തന്നകം ക

തച്ചോം താരോം താന്നിമലക്കൊട്ടാരം

കൊട്ടാരത്തിൽ കേക്കണല്ലോ

കുത്തുചെണ്ടമേളം

ആർപ്പു വിളിമേളം

വട്ടനിലത്താളം

കോലാണ്ടി കുത്തരിയോടിന

പൊടിയോ പൊടി അരിപ്പൊടി മലർപ്പൊടി

അവിലും പൊരി ആരിയൻ മണിയരി

അഞ്ഞൂറില നാക്കില വെച്ച്

മുക്കുറ്റിമുറ്റത്തെ മുത്തപ്പൻ കാവില്

പത്തുവെളുപ്പിനു പെണ്ണുകെട്ട്

പെണ്ണുകെട്ട് പിന്നെ മിന്നുകെട്ട്

ജലലീല

ജലലീല ജലലീല ജലലീല
 
രാഗയമുന ജലലീല
രാധാമാധവ ലീല
ലോകമിന്നൊരു പ്രമദവനം
രാസകേളീ നടനവനം നടനവനം
 
കണി കണി വിഷുക്കണി
കല്യാണമലർക്കണി
കണ്ണിലും കരളിലും പൊൻ പൂക്കണി
അനുദിനമനുദിനമാശകൾ കൊളുത്തിടും
ആയിരം തിരിയിട്ട മേടക്കണി..
മേടക്കണി...
 
കളിചിരി കളിചിരി കൈയ്യിൽ പൂത്തിരി
കാനനച്ചോലയ്ക്കു പൊട്ടിച്ചിരി
അനുപദം അനുപദം ആനന്ദ ലഹരി
താരുണ്യ സങ്കല്പ മധുലഹരി..

പുതുമഴ പുതുമഴ പൂമഴ മനസ്സിൽ തേന്മഴ
സ്വപ്നങ്ങൾ നീർത്തുന്ന പീലിക്കുട
മുള്ളിന്റെ മുനയും മുല്ലപ്പൂവാക്കും
മല്ലികാബാണന്റെ മലർമെത്ത..

(രാഗയമുന..)

രാവിനിന്നൊരു പെണ്ണിന്റെ

Title in English
Ravininnoru Penninte

രാവിനിന്നൊരു പെണ്ണിന്റെ നാണം
തേൻ കടലിലു ബൈത്തിന്റെ ഈണം (2)
 
 ഖൽബിലിന്നൊരു പൂന്തട്ടം
പൂ തൊടുക്കുണ ചേലാണു
റംസാൻ പിറ പോലാണു
റംസാൻ പിറ പോലാണു (രാവിനിന്നൊരു..)
 
 
 
തിരമാല കെട്ടിയ കെസ്സുകൾ കേട്ട്
അസർ മുല്ല ചുണ്ടിലുമരിമുല്ല പൂത്തു (2)
വളയിട്ട കൈകൊണ്ടു മുഖം  മറച്ച്
വലയിട്ടതെന്തിനു മിഴിയാളെ നീയ്
താന തിന്തിന തിന്തിന്നോ
തന തന തിന്തിന തിന്തിന്നോ
 
താന തിന്തിന തന തന തിന്തിന താന തിന്തിന തിന്തിനൊ
താന തിന്തിന തന തന തിന്തിന താന തിന്തിന തിന്തിനൊ (രാവിനിന്നൊരു,...)

Year
1979

ശാന്തരാത്രി തിരുരാത്രി

Title in English
Shaantharaathri Thiruraathri

ശാന്തരാത്രി തിരുരാത്രി
പുൽക്കുടിലിൽ പൂത്തൊരു രാത്രി
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിൻ സമാധാന രാത്രി
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ  (ശാന്ത..)
 
ആ..ആ...ആ..
ദാവീദിൻ പട്ടണം പോലെ
പാതകൾ നമ്മളലങ്കരിച്ചൂ (2)
വീഞ്ഞു പകരുന്ന മഞ്ഞിൽ മുങ്ങീ
വീണ്ടും മനസ്സുകൾ പാടീ
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ  (ശാന്ത..)
 
കുന്തിരിക്കത്താലെഴുതി

Year
1979

കൊച്ചു കൊച്ചൊരു കൊച്ചീ

Title in English
Kochu Kochoru Kochi

കൊച്ചു കൊച്ചൊരു കൊച്ചീ
ഓളു നീലക്കടലിന്റെ മോള്.....
 
 
കൊച്ചു കൊച്ചൊരു കൊച്ചീ
ഓളു നീലക്കടലിന്റെ മോളു
ആ  പണ്ടു പണ്ടൊരു നാളു
ഓളു പ്രായമറിഞ്ഞൊരു കാലം (കൊച്ചു കൊച്ചൊരു..)
പച്ചക്കൊടിയും  ആഹാ
പറത്തി വന്നെത്തീ    എന്തിനാ
പച്ചക്കൊടിയും പറത്തി വന്നെത്തീ
വെള്ളിത്തുരുത്തു പോലൊരു കപ്പൽ ഹൊയ് (3)
പ..ച്ച...ക്കൊടി...യും പറ...ത്തി വ...ന്നെ...ത്തീ 
വെ..ള്ളി...ത്തു...രു....ത്തു പോ..ലൊ...രു ക...പ്പ....ൽ
 
ആശാൻ മൊശോല്ലാ (കൊച്ചു കൊച്ചൊരു..)
 
കപ്പലിലുള്ളൊരു രാജകുമാരൻ
പെണ്ണിനെ കണ്ടു കൊതിച്ചേ

Year
1979

ഒരു പ്രേമലേഖനം

Title in English
Oru Premalekhanam

ഒരു പ്രേമലേഖനം എഴുതി മായ്ക്കും
തോഴികളേ തിരമാലകളേ
ഏതു കരയിൽ നിന്നാണോ
 ഇവിടെ വരുന്നതു നിങ്ങൾ (ഒരു പ്രേമ..)
 
 
 
രാഗാർദ്ര ചിന്തകൾ പൂവിടർത്തും
മാരിവിൽ പക്ഷികൾ കൂടു വെയ്ക്കും (2)
മാലാഖമാരുടെ നക്ഷത്ര  ദ്വീപുകൾ കാണുവാൻ ഞാൻ കൊതിച്ചൂ
കാണുവാൻ ഞാൻ കൊതിച്ചൂ (ഒരു പ്രേമ..)
 
ഏകാന്തതയുടെ ചില്ലടർത്തീ
ഏഴു സ്വരങ്ങൾ തൻ തേനൊഴുക്കീ (2)
നിങ്ങൾ മടങ്ങും വിദൂരമാം തീരത്ത്
എന്നെയും കൊണ്ടു പോകൂ
എന്നെയും കൊണ്ടു പോകൂ (ഒരു പ്രേമ..)

Year
1979

അനുരാഗം അനുരാഗം

അനുരാഗം അനുരാഗം

അനുരാഗം അനുരാഗം

അന്തർലീനമാം അനുഭൂതികൾ തൻ

ആശ്ലേഷ മധുരവികാരം (അനുരാഗം..)

 

 

ആദിയുഷസ്സായ് അഴകായ് വിരിയും

അത്ഭുത സൗന്ദര്യം

പ്രകൃതിയെ നിത്യ യുവതിയാക്കും

ഭൂമിയെ നിത്യ ഹരിതയാക്കും

അനുരക്ത ഹൃദയത്തിന്നംഗരാഗം(അനുരാഗം..)

 

 

സ്വരമഞ്ജുഷയിൽ സ്വപ്നമായ് നിറയും

സർഗ്ഗീയ സംഗീതം

പ്രകൃതിയെ നൃത്ത മനോഞ്ജയാക്കും

ഭൂമിയെ ഹർഷ വിലോലയാക്കും

അനുരക്ത മാനസ യുഗ്മഗാനം (അനുരാഗം..)

 

Film/album

ഗംഗാപ്രവാഹത്തിൻ

ഗംഗാപ്രവാഹത്തിൻ നഭസ്സിൽ

ഗന്ധർവ സംഗീത നഭസ്സിൽ

സൗരപഥത്തിൻ കിരീടത്തിൽ നിന്നും

ചന്ദ്രപ്പളുങ്കൊന്നു പതിച്ചൂ ചുറ്റും

സ്വർണ്ണപ്രസരം പരന്നൂ

വിരുന്നിനൊരുങ്ങീ മിഴിപ്പൂ വിടർത്തീ

പൊൻ പളുങ്കെന്നെ നോക്കി ചിരിച്ചൂ

സലജ്ജം സഹർഷം മനസ്സിലൊ

രുന്മാദ മേളം തുളുമ്പി (ഗംഗാപ്രവാഹ..)

 

വസന്തമെൻ മുന്നിലൊരായിരമൊരുക്കീ

നെന്മേനി പൂവലംഗം കുലുക്കി

സകാരം സമോദം കനവിലൊ

രപൂർവ ലഹരി കൊളുത്തി (ഗംഗാപ്രവാഹ..)

Film/album

ഉറങ്ങൂ ഒന്നുറങ്ങൂ

ഉറങ്ങൂ ഒന്നുറങ്ങൂ

സ്മരണകൾ വിരിക്കുന്ന തല്പങ്ങളിൽ

വീണുറങ്ങൂ ഒന്നുറങ്ങൂ  ( ഉറങ്ങൂ..)

 

കാലം കുറിക്കുന്ന താരാട്ടു പാട്ടിന്റെ

ഈരടികൾ ജീവിതങ്ങൾ (2)

എത്ര രാഗങ്ങളിൽ എത്ര താളങ്ങളിൽ

ആലാപനം ചെയ്തു നാമതിനെ

അതിന്റെ ശ്രവണ സുഖങ്ങളിൽ മുഴുകീ

മയങ്ങൂ നീ സങ്കല്പമേ (ഉറങ്ങൂ..)

 

കാലം വരയ്ക്കുന്ന ച്ഛായാപടത്തിന്റെ

മാതൃകകൾ ജീവിതങ്ങൾ (2)

എത്ര രൂപങ്ങളിൽ എത്ര ഭാവങ്ങളിൽ

ആലേഖനം ചെയ്തു നാമതിനെ

അതിന്റെ ദർശന ലഹരിയിൽ മുഴുകീ

മയങ്ങൂ നീ വ്യാമോഹമേ (ഉറങ്ങൂ..)

Film/album