ഇന്നീ കൊച്ചുവരമ്പിന്മേലേ കൊയ്തടുക്കണ കതിരോണ്ട്
നാടാകേ കല്യാണസദ്യയൊരുക്കണ്ടേ
ഈ നാടാകേ പൊന്നോണചന്തമൊരുക്കണ്ടേ
മേലേ ചന്തേൽ ആളുംകൂട്ടോം കലപില കൂട്ടണ് കേട്ടില്ലേ
സൈയ്താലികാക്കാന്റെ കാളേ നട കാളേ
ഹോയ് പൊന്നാലികോയാന്റെ കാളേ നട കാളേ
താളത്തിൽ കൊയ്യെടി കല്യാണി താഴ്ത്തി കൊയ്യെടി മാധേവി
അത്താഴത്തിനൊരഞ്ചരപ്പറ കൊയ്തു നിറക്കെടി ശിങ്കാരി
കളിപറഞ്ഞ് മുറുക്കി ചൊകചൊകന്ന്
തളകിലുക്ക് കിലുകിലു വളകിലുക്ക്
ഭൂമിപ്പെണ്ണിന്റെ മാടത്ത് പത്തായം പെറ്റതറിഞ്ഞില്ലേ
പുന്നെല്ല് കുത്തെടി ഇല്ലകുളങ്ങരെ കൊട്ടുംകൊറലാരോം കേട്ടില്ലേ
കതിരടിക്ക് വയ്‌ക്കോൽ തുറുവൊരുക്ക്
വിളക്കെടുക്ക് പുത്തരി കൊതിനിറക്ക്