ഹരിചന്ദന മലരിലെ

പ്രാണനാഥനെനിക്കു നൽകിയ

പരമാനന്ദരസത്തെ പറവതിനെളുതാണോ

ഹരിചന്ദനമലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ്

മാറിലിടയും മാരകേളീ ലാലസാവേഗം

നീലനിലാക്കുളിരിലുലാവും നെയ്യാമ്പൽ പൂങ്കനവായ് നീ

നിൻ‌ദളങ്ങൾ കൺ തുറക്കെ കാമനുണർന്നല്ലോ

ആ..........ആ.......ആ.....ആ....(ഹരിചന്ദന)

ഉം.....ഉം.....ഉം.................

ഉള്ളിൽ കലിതുള്ളും മിന്നലോ

കടമിഴിയിൽ വീശുമഴകാണോ വിങ്ങുമലിവാണോ (2)

മാറിലെ തേ‍ങ്ങലിൽ പരിഭവമുറയുന്നോ (ഹരിചന്ദന)

പൂന്തേൻ മൊഴി തൂവും കാമമോ

പൊരുളറിയാതെന്നിൽ മുഴുകുന്നോ വീണുപിടയുന്നോ (2‍)

മനസ്സൊരു മായാപ്രപഞ്ചം

ആ...ആ...ആ...ആ.................
മനസ്സൊരു മായാപ്രപഞ്ചം, അതിൽ
ആയിരമായിരം അവ്യക്ത ചിത്രങ്ങൾ
വരയ്ക്കുന്നു മായ്ക്കുന്നു കാലം (മനസ്സൊരു)

ജന്മാന്തരങ്ങളിലൂടെ പാടിമറന്ന മന്ത്രങ്ങൾ (2)
എന്നിലെ മോഹമായ് ദാഹമായി
ഒരിക്കലും തീരാത്ത സത്യമായി (2)
ഇവിടൊരു ദൈവമുണ്ടോ
ഇനിയൊരു ജന്മമുണ്ടോ (മനസ്സൊരു)

സഹ്യാദ്രിസാനുവിലൂടെ ഒഴുകി നടന്ന സൂക്തങ്ങൾ (2)
എന്നിലെ മൌനമായ് തേങ്ങലായി
ഒരിക്കലും മാറാത്ത ദുഃഖമായി (2)
ഇവിടെ മനുഷ്യരുണ്ടോ
ഇനിയൊരു ജന്മമുണ്ടോ (മനസ്സൊരു)
 

കൊന്നപ്പൂ പൊൻ നിറം

കൊന്നപ്പൂ പൊൻ‌നിറം മെയ്യിൽ മുത്താരം

കുടമുല്ല തേൻ‌കണം ചിന്നും കിന്നാരം (2)

മുഖമലരമ്പിളി കണിയുണര്, കനവിൻ

കാൽത്തളയിൽ കനകമണികളണിയണിയ് (കൊന്നപ്പൂ)

ആരിയൻപാടവും അരിയൊരു പൂമ്പുഴയും

അരമണി കിങ്ങിണിയായ് മിന്നുകയോ

ഓരിലത്താമര തളിരിളകുമ്പിളുമായ്

കുനുമണി തുമ്പികളെ പോരുകയോ

പാൽമണം പെയ്യുമീ പവിഴനിലാവിൽ

ചെമ്പൊന്നിൽ ചേലുള്ള തിങ്കൾതിടമ്പൊന്നെൻ

നെഞ്ചിൽ തിളങ്ങിത്തുളുമ്പുന്നുണ്ടേ

ചെങ്കളിത്തെല്ലൊത്ത ചില്ലുമണിപ്പൂവൊന്നെൻ

കണ്ണിണയിൽ ചാഞ്ചാടി പാടുന്നുണ്ടേ (കൊന്നപ്പൂ)

മോതിരക്കൈവിരലാൽ മണിമുടി മാടിയപ്പോൾ

കെ ജയകുമാർ

Submitted by Sandhya on Sun, 02/22/2009 - 10:26
K Jayakumar
Name in English
K Jayakumar

പ്രശസ്ത ചലച്ചിത്രസംവിധായകനായ എം.കൃഷ്ണന്‍നായരുടെ പുത്രനായി മണ്ണന്തലയില്‍ ജനിച്ച ജയകുമാര്‍, ഐ എ എസ് ബിരുദത്തിനു ശേഷം,  കോഴിക്കോട്ട്‌ കളക്റ്ററായും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ആയും ടൂറിസം ഡയറക്റ്ററായും അഡീഷണൽ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. വിദ്യാഭ്യാസകാലം മുതൽക്കേ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കവിതകളും ചലച്ചിത്രഗാനങ്ങളും എഴുതിയിട്ടുള്ള അദ്ദേഹം,  പ്രസിദ്ധനടി ഉര്‍വ്വശി ശാരദ നിര്‍മ്മിച്ച്‌ എംകൃഷ്ണന്‍നായര്‍ സംവിധാനം ചെയ്ത 'ഭദ്രദീപം' എന്ന ചിത്രത്തില്‍ 'മന്ദാരമണമുള്ള കാറ്റേ' എന്ന ഗാനം രചിച്ചുകൊണ്ട്‌ ചലച്ചിത്ര ഗാന രചനാരംഗത്തേയ്ക്ക്‌ കടന്നുവന്നു. ദീർഘമായൊരിടവേളയ്ക്കു ശേഷം, 17 ചിത്രങ്ങള്‍ക്ക്‌ ഗാനരചന നിര്‍വ്വഹിച്ചുവെങ്കിലും,  'ഒരു വടക്കന്‍ വീരഗാഥ'യിലെ  'ചന്ദനലേപസുഗന്ധം' എന്ന ഗാനമാണ് ഒരു ഗാനരചയിതാവെന്ന നിലയിൽ പ്രശസ്തിനേടിക്കൊടുത്തത്.

ലില്ലിപ്പൂമിഴി

ലില്ലിപ്പൂമിഴി നിൻ വഴി നിൻ ചിരി

തേടിവരും കിളിയോ (2)

നീ വരും വനികയിൽ തിരിയുഴിയും

കണ്മുനയിൽ കനകദളം വിരിയുകയോ (ലില്ലി)

മിന്നും ചാർത്തി പൊന്നൊളിയായി

നിൻ തിരുനടയിൽ നർത്തനമാടാൻ

ഞാൻ നെയ്ത സ്വപ്നങ്ങൾ മഞ്ജീരമണിയും

ഞാൻ നെയ്ത സ്വപ്നങ്ങൾ മഞ്ജീരമണിയും (ലില്ലി)

അന്തിക്കാറ്റിൽ കുളിരലയായി

ഏകാന്തതയിൽ നിന്നെ പുണരാൻ

എൻ മൌനമോഹങ്ങൾ തേനൂറി നിറയും

എൻ മൌനമോഹങ്ങൾ തേനൂറി നിറയും (ലില്ലി

പൊന്നുഷസ്സെന്നും

Title in English
ponnushasennum

പൊന്നുഷസ്സെന്നും നീരാടുവാൻ വരുമീ
സൌന്ദര്യ തീർത്ഥക്കടവിൽ (2)
നഷ്ടസ്മൃതികളാം മാരിവില്ലിൻ
വർണ്ണപ്പൊട്ടുകൾ തേടി നാം വന്നു

ഒന്നു പിണങ്ങിയിണങ്ങും
നിൻ കണ്ണിൽ കിനാവുകൾ പൂക്കും (2)
പൂം പുലർക്കണി പോലെയേതോ
പേരറിയാപ്പൂക്കൾ
നമ്മെ തിരിച്ചറിഞ്ഞെന്നോ
ചിരബന്ധുരമീ സ്നേഹബന്ധം
നമ്മെ തിരിച്ചറിഞ്ഞെന്നോ
ചിരബന്ധുരമീ സ്നേഹബന്ധം [പൊന്നുഷസ്സെന്നും]

Year
2001

സാന്ധ്യതാരകേ മറക്കുമോ നീ

Title in English
Sandyatharake marakkumo

സാന്ധ്യതാരകേ മറക്കുമോ നീ
ശാന്തസുന്ദരമീ നിമിഷം
ക‌പന തന്നുടെ കല്പദ്രുമങ്ങള്‍
പുഷ്പമഴ പെയ്യുമീ നിമിഷം
സാന്ധ്യതാരകേ മറക്കുമോ നീ
ശാന്തസുന്ദരമീ നിമിഷം

പുലരിയും സന്ധ്യയും എന്റെ പ്രതീക്ഷതന്‍
ചിത്രോത്സവങ്ങളായ് മാറി
തേനൂറും കവിതതന്‍ പൂഞ്ചിറകില്‍ ഞാന്‍
വാനപഥത്തിലെ സഞ്ചാരിയായ്
ആയിരം വസന്തങ്ങള്‍ ഒരുമിച്ചപോലവള്‍ അരികിലുണ്ടല്ലോ -അവള് അരികിലുണ്ടല്ലോ
ഓ...ഓ...ഓ....
സാന്ധ്യതാരകേ മറക്കുമോ നീ
ശാന്തസുന്ദരമീ നിമിഷം

എന്തെന്നറിയാത്തൊരാരാധന

അ അ അ .... അ അ അ അ അ അ .... അ അ അ അ അ അ
അ അ അ അ അ അ ... അ അ അ.......അ അ അ...

എന്തെന്നറിയാത്തൊരാരാധനയുടെ
ആരോഹണ സ്വരം പാടി
സ്നേഹ മയൂരമേ നിൻ പദതാളം
ഞാൻ തേടുകയായിരുന്നു
ഇത്രനാൾ തേടുകയായിരുന്നു [എന്തെന്നറിയാ...]

പൂവുകൾ കൊഴിയാത്ത സ്വപ്നങ്ങൾ മായാത്ത (2)
പാർവ്വണ പ്രമദവനത്തിൽ
ആയിരം തോഴിമാരാലാപനം ചെയ്യും
അസുലഭരജനീ വനിയിൽ.......
കവികല്പനയുടെ മായാഗോപുര
നടയിൽ നീയെന്തേ മറഞ്ഞു നിന്നു.....[എന്തെന്നറിയാ.....]

പിച്ചകപ്പൂങ്കാറ്റിൽ

Title in English
Pichaka Poomkattil

പിച്ചകപ്പൂങ്കാറ്റിൽ മുത്താരം ചൂടുന്ന ചിറ്റാമ്പൽ
പൊയ്കയിൽ നീരാടും പെണ്ണേ  (2)
ഒരു തുടം കുളിരു താ പരിമളം തഴുകി വാ
നനയുമീ യൌവ്വനം മധുരമോ ലഹരിയ(പിച്ചകപ്പൂങ്കാറ്റിൽ )

ഉടുതുണിയും.....ഉം ഉം ഉം..
ഉടുതുണിയും പിഴിഞ്ഞുടുത്ത് കുളിച്ചുവരുന്നേരം(2)
ചുണ്ടിണയിൽ പുഞ്ചിരി തൻ തേൻ‌മുല്ലപ്പൂവണിയും
അതിലൊഴുകും മധു നുകരാൻ ഒരു ശലഭം വേണം (2)
ശലഭമിതാ ഹൃദയമിതാ പകരു പകരു നൈവേദ്യം (പിച്ചകപ്പൂങ്കാറ്റിൽ )

Film/album
Year
1983