പുഞ്ചിരിച്ചാൽ

പുഞ്ചിരിച്ചാൽ പൂനിലാവുദിക്കും

നീ സഞ്ചരിച്ചാൽ പുൽക്കൊടിയും പൂക്കും

വാക്കുകളാൽ തേൻ പുഴകൾ  തീർക്കും

നീ നോക്കി നിന്നാൽ മാറിലസ്ത്രമേൽക്കും (പുഞ്ചിരിച്ചാൽ..)

 

 

വിണ്ണിൽ നിന്നിറങ്ങി വന്ന ദേവത പോലെ

വീണയിൽ വിടർന്ന ഗാനധാര പോലെ

പുഷ്പമായി പുഷ്യരാഗമായി

എന്റെ ഭാവനയിൽ നൃത്തമാടും

ദേവിയാണു നീ ആടും ദേവിയാണു നീ

പാടും ദേവിയാണു നീ  (പുഞ്ചിരിച്ചാൽ..)

 

 

കാട്ടുമുല്ല പൂത്തുണർന്ന സൗരഭം പോലെ

കാറകന്ന വാനിൽ പൊന്നും തിങ്കൾ പോലെ

സ്വപ്നമായ് സ്വർഗ്ഗ റാണിയായ്

എന്റെ കല്പനയിൽ കാന്തി വീശും

ഭക്തജനപ്രിയേ

ഭക്തജനപ്രിയേ മുക്തിപ്രദായിനീ

നിൻ തിരുമുൻപിൽ കൈ കൂപ്പി നിൽക്കും

നെയ്ത്തിരി നാളങ്ങൾ ഞങ്ങൾ

നെയ്ത്തിരി നാളങ്ങൾ (ഭക്തജന..)

 

 

ഉദയകാന്തി ചൊരിയും നിൻ മുഖം

ഉള്ളിൽ തെളിയേണം എന്നും

ഉള്ളിൽ തെളിയേണം

നിൻ പ്രഭാമയ തേജസ്സെന്നും

ഉള്ളമുണർത്തേണം ഞങ്ങടെ

ഉള്ളമുണർത്തേണം

 

ഞങ്ങൾ നിൻ തിരു സന്നിധിയിങ്കൽ

തംബുരുവാകേണം മംഗളസംഗീതമാകേണം

ചന്ദനത്തിരിയിൽ നിന്നുണരും

നറു സൗരഭമാകേണം എന്നും

സൗരഭമാകേണം(ഭക്തജന..)

സ്നേഹദീപം കൊളുത്തിവെയ്ക്കാൻ

സ്നേഹദീപം കൊളുത്തി വെയ്ക്കാൻ വന്നു ശ്രീദേവി

വീണ്ടും വന്നൂ ശ്രീദേവീ

പോയ വസന്തം പുൽകിയുണർത്താൻ

വന്നൂ ശ്രീദേവീ വീണ്ടും വന്നൂ ശ്രീദേവീ (സ്നേഹ..)

 

 

വിണ്ണിലുയർന്നൊരു  പുണ്യതാരം

മണ്ണിൽ വന്നിറങ്ങീ താഴെ മണ്ണിൽ വന്നിറങ്ങീ

മന്ത്ര മംഗള ശംഖനാദം

മധുരമായ് മുഴങ്ങീ നീളേ  മധുരമായ് മുഴങ്ങീ (സ്നേഹദീപം..)

 

നിന്റെ വരവിൽ ഇവിടമാകെ

നിറഞ്ഞു മലർ നിരകൾ

മന്ദഹാസ മലർ നിരകൾ

നിന്റെ ചിരിയിൽ ഹൃദയമാകെ

നിറഞ്ഞൂ തേനമൃതം

ആകെ നിറഞ്ഞൂ തേനമൃതം   (സ്നേഹദീപം..)

 

വിവാഹം സ്വർഗ്ഗത്തിൽ

വിവാഹം സ്വർഗ്ഗത്തിൽ നടന്നാലും

ജീവിതം ഭൂമിയിൽ വിതുമ്മി നിൽക്കും

വ്യാമോഹം മാനത്തു പറന്നാലും

വാസ്തവം ഭൂമിയിൽ ഒതുങ്ങി നിൽക്കും (വിവാഹം...)

 

കല്പന കൊരുത്തൊരു മാലയിൽ നിറയെ

കടലാസു പൂവുകളായിരുന്നൂ (2)

ഭാവനയെഴുതിയ മാദക ചിത്രങ്ങൾ

കേവലം ജലരേഖയായിരുന്നു 

കേവലം ജലരേഖയായിരുന്നു  (വിവാഹം..)

 

 

മാനസക്ഷേത്രത്തിൽ സഹധർമ്മിണിയൊരു

മങ്ങാത്ത മണിദീപമായിരിക്കും

ചിലപ്പോൾ അവൾ തന്നെ  ഇരവും പകലും

ചിന്തയിൽ കൊടുങ്കാറ്റായ് മുഴങ്ങി നിൽക്കും

ചിന്തയിൽ കൊടുങ്കാറ്റായ് മുഴങ്ങി നിൽക്കും

(വിവാഹം..)

എ ടി ഉമ്മർ

Name in English
AT Ummar

 1933ല്‍കണ്ണൂര്‍ജില്ലയിലെ തലശ്ശേരിയില്‍മൊയ്തീന്‍കുഞ്ഞ് - സൈനബാ ദമ്പതികളുടെ മകനായി ജനിച്ചു. എസ്.എസ്. എല്‍.സി. വരെ പഠിച്ചു. സംഗീതത്തിലെ ആദ്യ ഗുരുവായ വേണുഗോപാല്‍ഭാഗവതരുടെ കീഴില്‍4 കൊല്ലം അഭ്യസിച്ചു. കൂടാതെ വളപ്പട്ടണം മുഹമ്മദ്, ശരത്ചന്ദ്ര മറാഠേ, കാസര്‍കോട് കുമാര്‍എന്നിവരുടെ കീഴില്‍ഹിന്ദുസ്ഥാനി സംഗീത പഠനം.

സ്പിരറ്റഡ് യൂത്ത്, കണ്ണൂര്‍എന്ന ടീമിലെ ഫുട്ബോള്‍കളിക്കാരനായിരുന്ന ഉമ്മറിന്റെ സതീര്‍ത്ഥ്യനായിരുന്നു ഡോക്ടര്‍പവിത്രന്‍. അദ്ദേഹത്തിന്റെ സുഹൃത്തായ ഡോ. ബാലകൃഷ്ണന്‍, മദിരാശി മലയാള സമാജം അവതരിപ്പിച്ച് ഒരു നാടകത്തിനു വേണ്ടി പി. ഭാസ്കരന്‍എഴുതിയ ഗാനങ്ങളുടെ സംഗീത സംവിധാനം ഉമ്മറിനെ ഏല്പിച്ചു. ആ ബന്ധം പിന്നീട് ‘തളിരുകള്‍’ എന്ന ചിത്രത്തിന് സംഗീതം നല്‍കുന്നതില്‍കൊണ്ടെത്തിച്ചു. ‘ആകാശവീഥിയില്‍’ എന്നു തുടങ്ങുന്ന യേശുദാസ് ആ‍ലപിച്ച ആദ്യഗാനത്തില്‍കൂടി അങ്ങനെ തുടക്കമിട്ടു. ഡോക്ടര്‍ പവിത്രനായിരുന്നു രചന. സംവിധായകന്‍എ. വിന്‍സെന്റ് ആയിരുന്നു ഉമ്മറിന്റെ സംഗീത സിദ്ധി തിരിച്ചറിഞ്ഞ് അവസരങ്ങള്‍നല്കിയവരില്‍മുഖ്യന്‍‍. വിന്‍സെന്റ് സംവിധാനം ചെയ്ത ‘ആള്‍മരം’ സിനിമയുടെ സംഗീത സംവിധാനം ഉമ്മറായിരുന്നു. പിന്നീട് വിന്‍സെന്റിന്റെ ആഭിജാത്യം എന്ന സിനിമയിലെ ഗാനങ്ങളാണ് മലയാള സിനിമാ സംഗീത ലോകത്ത് ഉമ്മറിന്റെ ചുവടുറപ്പിച്ചത്.

പി. ഭാസ്കരന്‍, ഒ.എന്‍.വി. കുറുപ്പ് തുടങ്ങിയവരുടെ വരികള്‍ഉള്‍പ്പടെ 174 ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്കി. വളരെയധികം നല്ല ഗാനങ്ങള്‍ മലയാളത്തിന് സംഭാവന ചെയ്തിട്ടുള്ള ഉമ്മറിന്റെ ‘ആലിംഗനം’ എന്ന ചിത്രത്തിലെ (സംവിധാനം: ഐ.വി.ശശി) ഗാനങ്ങള്‍ക്ക് കേരള സംസ്ഥാന അവാര്‍ഡും, ‘അംഗീകാരം’ എന്ന ചിത്രത്തിലെ ‘നീ‍ലജലാശയത്തില്‍’ എന്ന ഗാനത്തിന് കൊല്ലം ഫിലിം ഫാന്‍സ് അവാര്‍ഡും, ‘അണിയാത്ത വളകള്‍’ എന്ന ചിത്രത്തിലെ ‘ഒരു മയില്‍‌പീലിയായ്’ എന്ന ഗാനത്തിന് മദ്രാസ് ഫിലിം ഫാന്‍സ് അവാര്‍ഡും ലഭിച്ചു.   മറ്റു ചില പ്രശസ്ത ഗാനങ്ങള്‍:
# മാരിവില്‍പന്തലിട്ട
# ദേവി നിന്‍ചിരിയില്‍
# വാകപ്പൂ മരം ചൂടും
# ചെമ്പകപ്പൂങ്കാവനത്തിലെ
# നിന്നെപ്പുണരാന്‍നീട്ടിയ കൈകളില്‍
# വൃശ്ചിക രാത്രി തന്‍
# ഒരു നിമിഷം തരൂ
  ആലിംഗനം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് കേരള സംസ്ഥാന അവാര്‍ഡും 1985 ല്‍ മലയാള സിനിമയ്ക്കുള്ള മികച്ച സംഭാവനയ്ക്ക് കേരള സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ഓഫ് ഓണര്‍ ബഹുമതിയും ലഭിച്ചു.

വിവാഹിതന്‍. ഒരു മകനുണ്ട്. 2001 ഒക്ടോബര്‍ 18ന് അന്തരിച്ചു. Profile photo drawing by : നന്ദൻ

നീലനിലാവൊരു തോണി

ഓ...ഓ....ഓ.....ഓ..

നീലനിലാവൊരു തോണി അരയന്ന ചിറകുള്ള തോണി

നിശയുടെ കായൽ തിരകളിൽ നീന്തും തോണി പൂന്തോണി

ഈ നീലനിലാവൊരു തോണി

പാതി കൂമ്പിയ പൂമിഴിയോരം പുതിയ കിനാവും ചൂടി (2)

മനസ്സിൻ മടിയിൽ മയങ്ങും മാനിന് കറുകത്തളിരും തേടി

തോണിയിലലയുകയാണൊരു ഹൃദയം തോറ്റം‌പാട്ടും പാടി

ഈ നീലനിലാവൊരു തോണി

മാറിലെഴുതിയ നഖപടവടിവും മുഖലാളനകളുമായി (2)

തിരയും കരയും രാസകേളിയിൽ മധുരം പകരും രാവിൽ

നിരുപമ ലഹരികൾ മനസ്സിൽ പിണയും നിഴലും നിഴലും പോലെ

ഈ നീലനിലാവൊരു തോണി (നീല...)

 

മുഗ്ദ്ധഹാസം

മുഗ്ദ്ധഹാസം മുഖഭാവം രത്നഹാരം അഭിരാമം (2)

അമ്മേ സർവേശ്വരീ ദേവീ മൂകാംബികേ (2)

തിരുമുഖവും തിരുവുടലും തിരുവടിയും

തൊഴുന്നു ഞാൻ അഭീഷ്ടവരപ്രദേ    (മുഗ്ദ്ധ)

മുഗ്ദ്ധഹാസം മുഖഭാവം രത്നഹാരം അഭിരാമം

ആ...ആ....ആ.....

തിരുനാമമന്ത്രത്തിൻ ജപമാല ഞാൻ

ആ....ആ....ആ

തിരുനാമമന്ത്രത്തിൻ ജപമാല ഞാൻ

അറിവിൻ അമൃതേകൂ ജഗദംബികേ

ഗരിസ ഗരിസ ഗരിസ രിസനി രിസനി രിസനി

സനിപ സനിപ സനിപ നമിപ്പൂ മുഖകമലം (മുഗ്ദ്ധ)

കരവീണാതന്ത്രിയിൽ സ്വരരാഗമായ്

ആ....ആ....ആ....

കരവീണാതന്ത്രിയിൽ സ്വരരാഗമായ്

ഉണരേണം നീ എന്നും വരദായിനീ

Film/album

സോപാനസംഗീത ലഹരിയിൽ

സോപാനസംഗീതലഹരിയില്‍ മുഴുകും
ഗോപുര തിരുനടയില്‍ (2)
അഗ്രേപശ്യാമി ചൊടികളിലുണരും
ഒരര്‍ച്ചനാപുഷ്പമായ് നില്‍പവളേ
നിന്റെ കേശാദിപാദ മനോഹരരൂ‍പം
കണ്ടു ഞാന്‍ നിര്‍വൃതി കൊണ്ടു (സോപാന...)

ആരുടെ നിഴലായ് കൂടെ വരാന്‍
ആരുടെ മുരളികയാവാന്‍ (2)
ആരുടെ മാറിലെ മാലേയക്കുളിരാവാന്‍
നിന്‍ തിരുമോഹം  മോഹം   (സോപാന....)

മഞ്ജുളാലിന്‍‌ കൊമ്പില്‍ കിളികള്‍
മംഗളമൊഴികള്‍ പാടീ (2‍‌)
ധീരസമീരേ യമുനാ തീരേ
ആരോ പാടുവതാരോ  ദൂരെ  (സോപാന...)

 

-----------------------------------------------------------------

ചെമ്പരുന്തിൻ ചേലുണ്ടേ

ചെമ്പരുന്തിന്‍ ചേലുണ്ടേ - അയ്യയ്യാ
അമ്പനാട്ടെ ചെറുക്കന്ന് - അയ്യയ്യാ
ചെമ്പരത്തിപ്പൂ പോലെ
അന്‍പെഴുന്ന പെണ്ണുണ്ടോ
കാട്ടുപൂവിന്‍ ചൊവ്വും ചേലും ചേരും
കുട്ടനാടന്‍ കുഞ്ഞിപ്പെണ്ണുണ്ടോ

(ചെമ്പരുന്തിന്‍)

ഊരു ചുറ്റും പാണനാരേ നില്ലു നില്ല്
ഊരിലെന്തേ വാര്‍ത്തയെല്ലാം ചൊല്ലു ചൊല്ല്
കാറ്റടിച്ചാല്‍ പൂ പറക്കും കാവിലാരോ
കണ്ണടച്ച് പൂക്കിനാവ് കാണണുണ്ടോ
താതെയ്യം കാവിലോ താലപ്പൂപ്പൊലി
ഓലോലം താലോലം ഓലപ്പൊന്‍പീലിയില്‍
താണിരുന്നാടുന്ന താമരപ്പൈങ്കിളീ
നാനാഴിപ്പൂവുള്ള നന്നാല് വല്ലം തായോ  (ചെമ്പരുന്തിന്‍)

തെക്കന്നം പാറി നടന്നേ

തെക്കന്നം പാറിനടന്നേ വടക്കന്നമൊരൂഞ്ഞാലാണേ (2)

ചേക്കാറാൻ വഴിതേടുന്നൊരു തിരുതകൃതിക്കാറ്റ്

കടലലയിൽ തിരനീട്ടും മലമുകളിൽ കുളിരൂട്ടും

ആടിക്കാർ‌മുകിലിനെയാട്ടും തിരുതകൃതിക്കാറ്റ് (തെക്കന്നം)

ഉം ഉം ഉം....ഉം ഉം ഉം ഉം.... ഉം ഉം ഉം ഉം ഉം....

ആലിലത്താളത്തിൽ ആറ്റുമുളം ചൂളത്തിൽ

ആദിത്യക്കനലൊളിയിൽ ചെമ്പൊന്നിൻ പുറവടിവിൽ (2)

ഏലഏലം - മാമായക്കോലമാക്കി

മേളാങ്കക്കളിവിരുതിൻ കടിഞ്ഞാണായ്

മണ്ണിൽ നീളേ നന്മ വിതയ്ക്കും നാടോടിക്കാറ്റ്

കാറ്റ്.....തകൃതിക്കാറ്റ്....തിരുതകൃതി തിരുതകൃതിക്കാറ്റ് (തെക്കന്നം)