പ്ലീസ് സ്റ്റോപ്പ് ഡോണ്ട് ക്രൈ !

പ്ലീസ് സ്ടോപ്പ്  ഡോണ്ട് ക്രൈ

ദോണ്ട് ക്രൈ മൈ ഡാർലിംഗ്

പ്ലീസ് സ്റ്റോപ്പ്  ദിസ് ക്രൈയിംഗ്

ഹൃദയമോഹങ്ങൾ

മധുരമോഹങ്ങൾ

പനിനീരിൽ കുളിച്ചു

പൂങ്കുറിയണിഞ്ഞു

പഞ്ചാരച്ചിരിയൂറി കൊഞ്ചുന്ന നേരം ഈ നേരം (ഹൃദയ..)

 

ഏഴു വെളുപ്പിനു പുളകം ചാർത്തിയ ഏലേലം കാട്ടിൽ

കാമുകനവനുടെ മാറിൽ മയങ്ങിയു

ണർന്നൊരു കാമുകി  പോൽ

ഒരു മോഹമായ് ഒരു ദാഹമായ്

ഒരു പൂങ്കുളിരായ് നീ വാ (ഹൃദയ..)

 

വള്ളിക്കുടിലിന്നക്കരെയഴകിൻ പുഞ്ച വരമ്പത്ത്

ഈറനണിഞ്ഞു കുണുങ്ങി വരുന്നൊരു

നാടൻ കന്യക പോൽ

ഒരു രാഗമായ് ഒരു ഗാനമായ്

മീശ ഇൻഡ്യൻ മീശ

മീശ ഇൻഡ്യൻ മീശ ഫോറിൻ മീശ മീശ

ആകാശത്തമ്പിളികൾ വേണം താരകൾ വേണം

അലയാഴികൾ  മീനുകൾ വേണം മുത്തുകൾ വേണം

ആണായാൽ പെണ്ണു വേണം

ആണിന്റെ മുഖത്തൊരിച്ചിരി മീശ വേണം  (ആകാശ..)

 

സ്റ്റാലിൻ മീശ വേണോ ചാപ്ലിൻ മീശ വേണൊ

കാമുകിമാരുടെ കരളു പറിക്കും  കോളേജ് മീശ വേണൊ

ഡി എസ് പി മീശ , സി ഐ ഡി മീശ

സാദാ പോലീസ് മീശ  സിറ്റി പൊലീസ് മീശ

പാവപ്പെട്ടവരുടെ സ്കൂൾ വാദ്ധ്യാരുടെ

പഞ്ഞി പോലത്തെ മീശ

പൊടി മീശ മുറി മീശ കൊമ്പൻ മീശ ചെമ്പൻ മീശ

കള്ളരിച്ചു കുടിക്കാനുള്ളൊരു കശപിശ മീശ

(ആകാശ..)

 

മേലേ വിണ്ണിൻ മുറ്റത്താരേ

Title in English
Melevinnin Muttatharo

മേലേവിണ്ണിൻ മുറ്റത്താരേ വെള്ളിത്തിങ്കൾ ദീപം വെച്ചു
ആടിപ്പാടും മേടക്കാറ്റോ രാവോ
ഓട്ടുരുളി കുമ്പിൾ കുത്തി കുഞ്ഞുകുഞ്ഞു നക്ഷത്രങ്ങൾ
മിന്നാമിന്നി പൂവായ്‌ കോർത്തതാരോ
ചിറ്റും ചിലമ്പൊലിയുമായ്‌ ചുറ്റിവരും പീലിതെന്നൽ
സന്ധ്യാനാമം ചൊല്ലി കേൾക്കും നേരം

പത്തുവർണ്ണ തിരിയിട്ട്‌ കുത്തുവിളക്കാരോ നീട്ടി
ഗായത്രി മന്ത്രം ചൊല്ലി ഞാൻ
പാരിജാതപൂക്കൾചൂടി കോടിമഞ്ഞിൻ ചേലചുറ്റി
ആരേയോ സ്വപ്നം കണ്ടു ഞാൻ
പൂങ്കാറ്റിൻ കൈകൾതൊട്ടു ലോലാക്കിൻ താളംകേട്ടു
പൊൻപൂവിൻ നാണം കണ്ടു തീരാപൂന്തേനുമുണ്ടു
ലോലമാം പൂവെയിൽ പീലികൾ കണ്ടു ഞാൻ

മിന്നും നിലാതിങ്കളായ്

മിന്നും നിലാതിങ്കളായ്‌ നീ മഞ്ഞിൽ വിരിഞ്ഞൊന്നുവാ

നീയില്ലയെങ്കിൽ നിൻ പാട്ടില്ലയെങ്കിൽ ഏകാന്തയല്ലോ കണ്ണേ

കാണും കിനാവൊക്കെയും നീ ചൂടുന്നമുത്താക്കി ഞാൻ

നീയില്ലയെങ്കിൽ നിൻ കൂട്ടില്ലയെങ്കിൽ ശോകാന്തനല്ലോ പെണ്ണേ

വെൺപ്രാവായ്‌ കുറുകീ മനസ്സിലൊരു മാമ്പൂപോൽ തഴുകീ

നിന്നോമൽ ചിറകിൽ പുലരിയിലെ നീർമഞ്ഞായ്‌ ഉരുകീ

ഞാനെന്നുമെന്നും നിന്നെതലോടാം ആനന്ദമോടേ നെഞ്ചോടുചേർക്കാം

ഓമലേ പോരൂ നീ ആർദ്രയായ്‌

താഴമ്പൂകവിളിൽ പതിയെ ഇരുമേലോടും മിഴിയിൽ

നിൻ സ്നേഹം പകരും സ്വരമുഖര ശ്രീരാഗം തിരയാം

നീലാംബരീ നീ എൻചുണ്ടിലേതോ മുത്താരമേകും മുത്തങ്ങൾ നൽകീ

തെക്കൻ കാറ്റേ

തെക്കൻ കാറ്റേ തിരുമാലി കാറ്റേ

അഴകോലും മെഴുതിരിയിൽ തിരികൊളുത്ത്‌

കുന്നേ പള്ളിയിൽ കുറുബാന കൂടാം

ഔതാച്ചനെഴുപതിലെ തിരുപിറന്നാൾ

ആരാവാരം കൂടാനുണ്ടേ ഓ ഹോയ്‌

അപ്പോം വീഞ്ഞും വിളമ്പാനുണ്ടേ

ചൂടാനൊരു മുത്തുക്കുട മുറ്റത്തൊരു മാർഗ്ഗം കളി

പോരായോ കുഞ്ഞന്നാമ്മേ

നേരും നെറിയുള്ളവനാ കാണാൻ ചൊണയുള്ളവനാ

കൈനീട്ടി കണ്ണീരൊപ്പാൻ കനിവുള്ളവനാ

കിളിപാടും പാടത്തെ ഞവരകതിരായ്‌

വെളയില്ലാ കായലിലെ പൊന്നുംമുത്തായ്‌

ആരാനും എങ്ങാനും പോരാടാൻ ചെന്നാലോ

തുഴമാന്തി ചാടുന്നൊരു പുള്ളിപുലിയായ്‌

ചൂടാനൊരു മുത്തുക്കുട മുറ്റത്തൊരു മാർഗ്ഗം കളി

തെക്ക് തെക്ക് തെക്കേപ്പാടം

തെക്ക് തെക്ക്‌ തെക്കേപ്പാടം മുത്ത്‌ മുത്ത്‌ മുണ്ടോൻപ്പാടം
തൊട്ട്‌ തൊട്ട്‌ തൊട്ടേവായോ ഇളംതെന്നലേ
തുലാമഴതുള്ളിക്കൊപ്പം മിന്നുംമിന്നൽചിലമ്പോടെ
തഞ്ചി തഞ്ചിക്കൊഞ്ചാൻവായോ വെയിൽപ്രാക്കളെ
ഏഴുപുന്നതരകന്റെ കെട്ടുവള്ളം കടംവാങ്ങി
തിത്തിത്താരം തുഴഞ്ഞുവാ മുകിലാളേ
കരിയെണ്ണ കറുമ്പിക്ക്‌ പതമെണ്ണി പകുക്കുവാൻ
മുളനാഴിയളന്നുതാ കുയിലാളേ (തെക്ക്...)

മിന്നെടി മിന്നെടി

മിന്നെടി മിന്നെടി മിന്നാമിനുങ്ങേ
മിന്നും നക്ഷത്രപ്പെണ്ണേ
മുങ്ങെടി മുങ്ങെടി പൊന്നിൽ മുങ്ങെടി
കൂരിരുൾ വീട്ടിലെ കണ്ണേ (മിന്നെടി..)

മിന്നാമിനുങ്ങേ മിന്നാമിനുങ്ങേ
പാതിരാ കണ്ണുള്ള കുഞ്ഞേ (2)
കൂരിരുൾ കാട്ടിൽ നിന്നമ്മയുണ്ടോ
അക്കരെ കുന്നിൽ നിന്നച്ഛനുണ്ടോ (2)
കണ്ണുനീർ പുഴവക്കിൽ
നിന്നെ തനിച്ചാക്കി പോയതാരാണ്‌
ദൂരേ പോയതാരാണ്‌   (മിന്നെടി..)

Film/album

ഓമൽ കണ്മണി

ഓമൽ കണ്മണി ഇതിലെ വാ
കനവിൻ തിരകളിൽ ഒഴുകി വാ
നാടിൻ നായകനാകുവാൻ
എൻ ഓമനേ ഉണര്‌ നീ

അമ്മപുഴയുടെ പൈതലായ്‌
അന്നൊഴുകി കിട്ടിയ കർണ്ണനായ്‌
നാടിനു മുഴുവൻ സ്വന്തമായ്‌
എൻ ജീവനേ വളര്‌ നീ
കുടിൽ മേയുവാൻ മുകിലുകൾ
അതിൽ മാരിവിൽ ചുവരുകൾ
നിനക്കൊരു കുടം കുളിരുമായ്‌
പുതുമഴമണി മഴവരവായ്‌

ഓഹോഹോ ഓ നരൻ ഓഹോ ഞാനൊരു നരൻ
പുതു ജന്മം നേടിയ നരൻ
ഓഹോ  നരൻ ഞാനൊരു നരൻ (ഓഹോ..)

ഇരുളിൻ കോട്ടയിൽ ഒരു നരൻ
പകലിൻ തിരയിൽ ഒരു നരൻ
പുലരി ചിറകുള്ള പറവയായ്‌
നിറ സൂര്യനായൊരു നരൻ (ഓഹോ..)

Film/album

വേൽ മുരുകാ ഹരോ ഹരാ

വേൽമുരുകാ ഹരോ ഹരാ
വേലായുധാ ഹരോ ഹരാ

ശൂരംപടയുടെ ചെമ്പടകൊട്ടി കോലംതുള്ളും താളം
വീരൻപടയുടെ പൊന്മുടിയേറ്റി കൊട്ടികേറും താളം
ഇതു മുള്ളങ്കൊല്ലി കുന്നിന്മേലേ കാവടിയേന്തും മേളം
ഇന്നക്കരെയുള്ളവൻ ഇക്കരെ എത്തും തക്കിടി തകിലിടി മേളം
ഇതു മാമലമേലേ സൂര്യനുദിക്കും പുലരികതിരിൻ വെള്ളിത്തേര്‌
കാടും മലയും പുഴയും കടന്നു കേറിവരുന്നൊരു വെള്ളിത്തേരാണേ
വേൽമുരുകാ ഹരോ ഹരാ ഹോ
വേലായുധാ ഹരോ ഹരാ ഹോയ്‌ (2)  [ശൂരംപടയുടെ...]

Film/album