മദം പൊട്ടി ചിരിക്കുന്ന മാനം

Title in English
Madam potti chirikkunna manam

മദം പൊട്ടിച്ചിരിക്കുന്ന മാനം
മനം പൊട്ടിക്കരയുന്ന ഭൂമി
ഇടയിൽപെട്ടിരതേടി പിടയുന്നു പ്രാണൻ
എവിടെയോ മറയുന്നു ദൈവം
(മദംപൊട്ടി... )

ഇത്തിരി തലചായ്ക്കാനീ മരുഭൂമിയിൽ
ഈന്തപ്പന നിഴലില്ല (2)
ഒട്ടുദൂരം പോകാൻ ചുമടൊന്നു താങ്ങുവാൻ
ഒട്ടകക്കൂട്ടവുമില്ല (2)
ഓ...ഓ..ഓ...
(മദം പൊട്ടി... )

കരയുവാൻ കൺകളിൽ കണ്ണുനീരില്ലാത്ത
കളിമരപ്പാവകൾ ഞങ്ങൾ (2)
കാലമാം മാന്ത്രികൻ ഹോമത്തിനെഴുതിയ
കരിമഷിക്കോലങ്ങൾ ഞങ്ങൾ (2)
ആ..ആ...ആ..
(മദം പൊട്ടി... )

ആ‍ഴക്കടലിന്റെ (F)

Title in English
Aazha kadalinte (F)

ആഴക്കടലിന്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടില്‍
അമ്പിളിമാമനെ പോലെന്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ
കണ്ണിലായെണ്ണയൊഴിച്ചു കൊണ്ടെത്ര നാള്‍
കാത്തിരുന്നൂ ഞാനിരുട്ടില്‍
ഇന്നെന്റെ മണ്‍കുടില്‍ മുന്നിലേ തിണ്ണയില്‍
പൊന്നായ് മിനുങ്ങും വിളക്കേ
ആഴക്കടലിന്റെ അങ്ങേക്കരയിലായ്
നേരം വെളുക്കുന്ന മേട്ടില്‍
അമ്പിളിമാമനെ പോലെന്റെ മാറിലായ്
ഒട്ടിക്കിടക്കുന്ന മുത്തേ

പൊൻ മുളം തണ്ടു മൂളും

പൊൻ മുളം തണ്ടു മൂളും പാട്ടിൽ ഞാൻ കേട്ടു നിന്റെ
ഹരിരാഗ ഗീതത്തിൻ ആലാപനം
പൂവെയിൽ കോടി നെയ്യും പൊന്നിൽ ഞാൻ കണ്ടൂ നിന്റെ
മലർ മേനി ചാർത്തുന്ന പീതാംബരം
പൊൻ മുളം തണ്ടു മൂളും..

പൊയ് പോയ ജന്മത്തിൽ യമുനാതടം തേടി
തനിയേ തുഴഞ്ഞേ പോം മൺ തോണി ഞാൻ
കദളീ നിലാവിന്റെ കളഭം തൊടീച്ചെന്റെ
നെറുകിൽ തലോടില്ലേ നിൻ മീര ഞാൻ
അഭയം നീയേ (2)
ആനന്ദ ചിന്മയനേ ആ...(പൊൻ മുളം..)

മന്ദസമീരനിൽ

Title in English
Mandasameeranil

മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ..
മന്ദസ്മിതങ്ങൾ മാടിവിളിക്കും ഇന്ദുഗോപം നീ..

ജനുവരി കുളിർ ചന്ദ്രികമുകരും ജലതരംഗം നീ..
ശിലകൾതാനേ ശില്പമാകും സൗകുമാര്യം നീ - സ്വപ്ന സൗകുമാര്യം നീ..നിറയും എന്നിൽ നിറയും നിന്റെ
നീഹാരാർദ്രമാം അംഗരാഗം - അംഗരാഗം....
മന്ദസമീരനിൽ ഒഴുകിയൊഴുകിയെത്തും ഇന്ദ്രചാപം നീ..
മന്ദസ്മിതങ്ങൾ മാടിവിളിക്കും ഇന്ദുഗോപം നീ..

പമ്പാനദിയിലെ പൊന്നിനു പോകും

Title in English
Pamba madiyil ponninu

പമ്പാനദിയിലെ പൊന്നിനു പോകും
പവിഴവലക്കാരാ വലക്കാരാ വലക്കാരാ
നിൻ തളിർവല താഴും താഴെക്കടവിൽ
നിൻ തളിർവല താഴും താഴെക്കടവിൽ
താലികെട്ടാത്ത മീനൊണ്ടോ
പൂ പൂ പൂ പോലോരു മീനൊണ്ടോ
പൂ പൂ പൂ പോലോരു മീനൊണ്ടോ
പമ്പാനദിയിലെ പൊന്നിനു പോകും
പവിഴവലക്കാരാ വലക്കാരാ വലക്കാരാ

കാണും കണ്ണിനു പൂക്കണിയായ്

Title in English
Kanum kanninu pookkaniyay

കാണും കണ്ണിനു പൂക്കണിയായി
കാണാക്കാറ്റിനു പൂമണമായി
ഓണപ്പൂവേ ഓരിതൾപ്പൂവേ...വാനിൽ
ഓലോലം ആലോലം പൊന്നൂഞ്ഞാലാട്... (കാണും...)

മാടപ്രാവിൻ കൂട്ടിനുള്ളിൽ കുറുകൽ കേട്ടു
മാതളത്തോപ്പിൽ മൈനകൾ പാടി പാതിരാപ്പൂ ചൂടി
സ്നേഹനിലാപ്പാൽപ്പുഴയിൽ
നീർക്കിളികൾ നീന്തുകയായി
പാടൂ നീയെൻ രാക്കിളീ... രാഗമയീ (കാണും...)

വാത്സല്യത്തിൻ തൊട്ടിലിൽ തേൻ മധുരം പെയ്തു
പാടുവതാരേ താമരത്തുമ്പീ താണിരുന്നാടാട്
താർമകളിൻ മൺപുരയും താമരയായ് മാറ്റുകയായ്
താളമേ നിൻ പൊൻതുടി മൂളുകയായ് ( കാണും..)

ഒരു നാൾ ശുഭരാത്രി

Title in English
Oru naal subha rathri

ഒരുനാൾ ശുഭരാത്രി നേർന്നു പോയി നീ
ഇതിലേ ഒരു പൂക്കിനാവായ് വന്ന നീ
ശ്രുതി നേർത്തു നേർത്തു മായും ഋതുരാഗഗീതി പോലെ
പറയൂ നീ എങ്ങുപോയി ( ഒരു നാൾ..)

ഗാനമായ് വന്നു നീ മൌനമായ് മാഞ്ഞു നീ
മായുകില്ലെന്നോർമ്മയിൽ
ഗാനമായ് വന്നു നീ മൌനമായ് മാഞ്ഞു നീ
ചൈത്രമാസ നീലവാനം പൂത്തുലഞ്ഞു നിൽക്കവേ
പോവുകയോ നീയകലേ എന്റെ ഏകതാരകേ
കാതരേ കരയുന്നതാരെ കാട്ടു മൈന പോൽ (ഒരു നാൾ...)

കാനനത്തിലെ ജ്വാലകൾ

Title in English
Kananathile Jwalakal

കാനനത്തിലെ ജ്വാലകൾ പോൽ
മലർവാക പൂക്കുമീ താഴ്വരയിൽ
ആരെയോർത്തു നിൻ സ്നേഹമാനസം
രാഗലോലമാം തംബുരുവായ്
ഭാവ ഗീതി തൻ മാധുരിയായ്

പോക്കുവെയിലിലെ കനൽ വീണ വീഥിയിൽ
പോയ്മറഞ്ഞു നീ ഒരു സാന്ധ്യതാര പോൽ
മാരിപെയ്തു പോയ് ചുടുവേനൽ വന്നു പോയ്
ശാരദേന്ദു പോയ് മലർമാസമെത്ര പോയ്
നിന്റെ ഓർമ്മകൾ പൊൻ തിടമ്പു പോൽ
നെഞ്ചിലേറ്റി ഞാൻ നൊന്തു പാടി ഞാൻ ( കാനന...)

മിന്നാരം മാനത്ത്

മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ

പൊൻ മേഘം താഴത്ത് രഥമേറി വന്നല്ലോ

അഴകിനു വരനായ് അവനുടനണയും

പുലരികളിനിയും പുതുമകൾ പറയും

നീ സ്വീകരിക്കൂ...

നീ സ്വീകരിക്കും പ്രിയമരുളിയ നിൻ നാദം ( മാനത്ത്..)

പൂ പെറ്റാൽ പൂ മൂടും വേദ മന്ത്രങ്ങൾ

മിഥുനം കുളിരൊളിയും

കുടിലുകളിൽ ആകാശം ധ്യാനിക്കും പുണ്യ ഗന്ധങ്ങൾ

പുഴകൾ പുടവ തരും

പടവുകളിൽ നീരാടി തോർത്തി നിൽക്കും രാഗ സന്ധ്യകൾ

നിർമാല്യ താലമേന്തും ഞാറ്റുവേലകൾ

മുറ്റം നിറയണ മുത്താരം അത്തക്കുയിലിനു തേവാരം

അണിമാവെല്ലാം മൈലാഞ്ചി കോലം (മിന്നാരം..)

Film/album

ദേവസംഗീതം നീയല്ലേ (M)

Title in English
devasangeetham neeyalle

ദേവസംഗീതം നീയല്ലേ ദേവീ വരൂ വരൂ

തേങ്ങുമീ കാറ്റു നീയല്ലേ തഴുകാൻ ഞാനാരോ
ദേവസംഗീതം നീയല്ലേ നുകരാൻ ഞാനാരോ
ആരുമില്ലാത്ത ജന്മങ്ങൾ തീരുമോ ദാഹമീ മണ്ണിൽ
നിന്നോർമ്മയിൽ ഞാനേകനായ് (2) ( തേങ്ങുമീ...)

ചിലു ചിലും സ്വര നൂപുരം ദൂര ശിഞ്ജിതം പൊഴിയുമ്പോൾ
ഉതിരുമീ മിഴിനീരിലെൻ പ്രാണ വിരഹവും അലിയുന്നു
എവിടെ നിൻ മധുര ശീലുകൾ മൊഴികളേ നോവല്ലേ
സ്മൃതിയിലോ പ്രിയ സംഗമം ഹൃദയമേ ഞാനില്ലേ
സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ
തേങ്ങുമീ കാറ്റു നീയല്ലേ തഴുകാൻ ഞാനാരോ

ശ്രുതിയിടും കുളിരായി നിൻ ഓർമയെന്നിൽ നിറയുമ്പോൾ

Film/album
Year
1997