മാണിക്യക്കുയിലേ നീ

Title in English
Maanikya kuzhi

മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ
കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ
ആ‍...ആ‍..ആ
മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ
കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ

നീലപ്പൂക്കടമ്പിൽ കണ്ണൻ ചാരി നിന്നാൽ (2)
നീളേ നീളേ പൂമാരി നീളേ പൂമാരി (മാണിക്യ..)

കാണാക്കാർകുയിലായ് കണ്ണൻ ഇന്നും വന്നോ (2)
എന്തേയിന്നീ പൂമാരി
എന്തേ പൂമാരി (മാണിക്യ..)

നുണക്കുഴിക്കവിളിൽ

Title in English
Nunakkuzhikkavilil

നുണക്കുഴിക്കവിളിൽ 
നഖച്ചിത്രമെഴുതും താരേ - താരേ 
ഒളികണ്മുനകൊണ്ട്‌ 
കുളിരമ്പെയ്യുന്നതാരേ - ആരേ
(നുണക്കുഴി..) 

അനുരാഗക്കടലിൽ നിന്ന-
മൃതുമായ്‌ പൊന്തിയ താരേ - താരേ
മനസ്സിൽ വെച്ചെപ്പൊഴും നീ 
ആരാധിക്കുന്നതാരേ - ആരെ
ചിരികൊണ്ടു പൂക്കളെ
നാണത്തിൽ മുക്കിയ താരേ
ചുടുചുംബനം കൊണ്ടു മൂടിപ്പുതപ്പിച്ചതാരേ
ആരെ - ആരെ - ആരെ
(നുണക്കുഴി..) 

Film/album

എൻ മൂകവിഷാദം ആരറിയാൻ

Title in English
En mooka vishaadam

എൻ മൂകവിഷാദം ആരറിയാൻ എൻ
ആത്മവിലാപം ആരു കേൾക്കാൻ
എൻ മൂകവിഷാദം ആരറിയാൻ എൻ
ആത്മവിലാപം ആരു കേൾക്കാൻ

ജീവരാഗത്തിൻ തേൻകനികൾ
ജീവരാഗത്തിൻ തേൻകനികൾ
കാലമാം കാകൻ കവർന്നു
നേരമേറെയായ് നിദ്രാഹീനയായ്
ഞാൻ കാത്തിരിപ്പൂ - വരില്ലേ നീ....
എൻ മൂകവിഷാദം ആരറിയാൻ

ശ്യാമദു:ഖത്തിൻ മരുത്തുരുത്തിൽ
ശ്യാമദു:ഖത്തിൻ മരുത്തുരുത്തിൽ
നിയതി നീയെന്നെ അറിഞ്ഞു
ദൂരമേറെയായ് കാലിടറുകയായ്
ഞാൻ തേടിടുന്നൂ - വരില്ലേ നീ..

എൻ മൂകവിഷാദം ആരറിയാൻ എൻ
ആത്മവിലാപം ആരു കേൾക്കാൻ
എൻ മൂകവിഷാദം ആരറിയാൻ...

വടക്കിനി തളത്തിലെ വളർത്തു തത്ത

Title in English
vadakkinithalathile valarthu thatha

വടക്കിനിത്തളത്തിലെ വളർത്തുതത്ത
ഇന്നുവരും രമണനെന്നു വിളിച്ചു ചൊല്ലീ
വടക്കിനിത്തളത്തിലെ വളർത്തുതത്ത
ഇന്നുവരും രമണനെന്നു വിളിച്ചു ചൊല്ലീ
അപ്പോൾ മനസും പുരികവും തുടിച്ചു തുള്ളീ
മനസും പുരികവും തുടിച്ചു തുള്ളീ

നേരത്തെ മേൽകഴുകി നേരിയതുടുത്തെന്റെ
നെന്മണിത്താലിമാല ധരിച്ചു
നേരത്തെ മേൽകഴുകി നേരിയതുടുത്തെന്റെ
നെന്മണിത്താലിമാല ധരിച്ചു - പ്രിയൻ
ഒന്നിങ്ങു വന്നെങ്കിൽ ഒന്നിച്ചിരുന്നെങ്കിൽ
എന്നു ഞാൻ വീണ്ടും വീണ്ടും കൊതിച്ചൂ
(വടക്കിനി...)

ദർശൻ രാമൻ

Darshan Raman-Music Director
Alias
രാം കുമാർ
Name in English
Darshan Raman

പ്രശസ്തനായ ആട്ടക്കഥരചയിതാവായ സി ഐ ഗോപാലപിള്ളയുടെ ചെറുമകനായി, സി ജി ഭാസ്കരൻ നാ‍യരുടെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1953ൽ രാംകുമാർ ജനിച്ചു. ദേവിദർശൻ എന്ന വീട്ടു പേരിലെ ദർശനും സ്വന്തം പേരിലെ രാമനും ചേർത്താണ് രാം കുമാർ സിനിമാ ലോകത്തെത്തിയപ്പോൾ ദർശൻ രാമനായത്. അച്ഛന്റെ പ്രോത്സാഹനത്തിൽ , സ്വസഹോദരിയായ പിസുശീലാദേവിയുടെ അടുത്തുനിന്നും സംഗീതം പഠിച്ചുതുടങ്ങി. സ്വന്തമായി ഹാർമോണിയാ‍ഭ്യാസം നടത്തി. പ്രശസ്ത ഗാനരചയിതാവായ ബിച്ചുതിരുമല സ്വന്തം സഹോദരനാണ്. ചെറുപ്പകാലത്തെ സംഗീതം അഭ്യസിച്ചുവെങ്കിലും, നാട്ടിലെ ആർട്ട്സ് ക്ലബ്ബുകളിൽ നാടകങ്ങൾക്കും ഗ്രൂപ്പ് സോങ്ങുകൾക്കും ദേശഭക്തി ഗാനങ്ങൾക്കും സംഗീതം നൽകിയാണ് സംഗീതമാണ് തന്റെ ലോകം എന്ന് ദർശൻ രാമൻ തിരിച്ചറിഞ്ഞത്. സഹോദരൻ ബിച്ചു സിനിമയുമായി ബന്ധപ്പെട്ട് മദ്രാസിലായപ്പോൾ ദർശൻ രാമനേയും കൂടെ കൂട്ടി. ബിച്ചു അദ്ദേഹത്തെ എം.എസ് വിശ്വനാഥന്റെയടുത്താക്കി എങ്കിലും അദ്ദേഹത്തിനു ക്ഷമില്ല എന്ന് പറഞ്ഞ് എം.എസ്.വി മടക്കി. 

പിന്നീട് 1972ൽ എടി ഉമ്മറിന്റെ രണ്ടാം സഹായിയായി സിനിമാരംഗത്തു പ്രവർത്തിച്ചുതുടങ്ങി. സിനിമാ ഗാനങ്ങളുടെ ഓർക്കസ്ട്രേഷൻ അദ്ദേഹം പഠിച്ചത് എ ടി ഉമ്മറിന്റെ ആദ്യ സഹായി ആയിരുന്ന റാം സുബ്ബുവിന്റെ അടുത്തു നിന്നുമാണ്. പി എൻ ശ്രീകുമാറിന്റെ  ‘അഭിലാഷങ്ങളേ അഭയം’ എന്ന സിനിമക്ക് ആദ്യമായി സംഗീതം നൽകി.ഒരിക്കലും മരിക്കാത്ത മനസാക്ഷിയോടെ എന്ന ഗാനമാണ് അദ്ദേഹം ആ ചിത്രത്തിനായി ചെയ്തത്. പക്ഷേ ആദ്യമായി പുറത്തിറങ്ങിയ ചിത്രം 1981 ഇൽ പുറത്തിറങ്ങിയ ‘തകിലുകൊട്ടാമ്പുറം’  എന്ന സിനിമയാണ്. 1983 ഇൽ കിളിക്കൊഞ്ചൽ എന്ന ചിത്രത്തിലെ  'പെയ്യാതെ പോയ മേഖമേ' എന്ന ഗാനത്തിനു വേണ്ടിയാണ് ദർശൻ രാമൻ സഹോദരൻ ബിച്ചുവിന്റെ കൂടെ ആദ്യം സഹകരിച്ചത്. യേശുദാസിന്റെ നിർബന്ധത്തിൽ തരംഗണിക്കു വേണ്ടി 'വിഷാദഗാനങ്ങൾ' എന്നൊരു ഹിറ്റായ ആൽബവും ദർശൻ രാമൻ ചെയ്തു. ഇടക്ക് സംഗീതം നല്കിയ പല ചിത്രങ്ങളും ഇറങ്ങാതെ വന്നപ്പോൾ അദ്ദേഹത്തിന്റെ കരിയറിൽ തന്നെ ഒരു ബ്രേക്ക് വന്നു. പിന്നീട് മണിച്ചെപ്പ്‌ തുറന്നപ്പോൾ എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിന് സംഗീതം നൽകി വീണ്ടും പ്രേക്ഷക മനസ്സുകളിലേക്ക് അദ്ദേഹം തിരികെ വന്നു. പിന്നീട് ശശികുമാർ-മോഹൻലാൽ ചിത്രം പത്താമുദയം, അതിലെ പാട്ടുകൾ ഹിറ്റായതോടെ അദ്ദേഹം തിരക്കുള്ള സംഗീത സംവിധായകനായി അദ്ദേഹം മാറി. 

നാല്പത്തി അഞ്ചോളം ചിത്രങ്ങൾക്കായി സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട് ദർശൻ രാമൻ. തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിലെ സ്വപ്നങ്ങളെ വീണുറങ്ങൂ എന്ന ഗാനമാണ് അദ്ദേഹത്തിന്റെ ഏറ്റവും പോപ്പുലറായ ഗാനം. മോഹൻ സിത്താര അദ്ദേഹത്തിന്റെ ഓർക്കസ്ട്ര ടീമിലും, പിന്നീട് സഹായിയായിയും പ്രവർത്തിച്ചിട്ടുണ്ട്. പത്താമുദയത്തിൽ എ ആർ റഹ്മാൻ  അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. രാജാമണി കിളിക്കൊഞ്ചൽ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്നു. പല സീരിയലുകൾക്കും ദർശൻ രാമൻ സംഗീതം നൽകിയിട്ടുണ്ട്.  

ഭാര്യ : ഗീത 

അവലംബം: ദർശൻ രാമന്റെ കൈരളി ടിവിയുമായുള്ള അഭിമുഖം. അമൃത ടിവിയുടെ ഇന്നലത്തെ താരം എന്ന പ്രോഗ്രാം. 

തകിലുകൊട്ടാമ്പുറം

Title in English
Thakilu Kottampuram

thakilukottampuram poster

വർഷം
1981
റിലീസ് തിയ്യതി
അനുബന്ധ വർത്തമാനം

എസ് തങ്കപ്പന്റെ വേനലിൽ വിടരുന്ന പൂക്കൾ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരം

നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിശ്ചലഛായാഗ്രഹണം
ഗാനലേഖനം
ചമയം
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
സംഘട്ടനം
Choreography
ഡിസൈൻസ്
Submitted by m3db on Sun, 03/08/2009 - 14:02

സ്വപ്നങ്ങളേ വീണുറങ്ങൂ

Title in English
Swapnangale Veenurangoo

സ്വപ്നങ്ങളേ വീണുറങ്ങൂ മോഹങ്ങളേ ഇനിയുറങ്ങൂ
മധുരവികാരങ്ങൾ ഉണർത്താതെ
മാസ്മര ലഹരിപ്പൂ വിടർത്താതെ
ഇനിയുറങ്ങൂ വീണുറങ്ങൂ (സ്വപ്ന..)

ജീവിതമാകുമീ വാത്മീകത്തിലെ
മൂകവികാരങ്ങൾ വ്യർഥമല്ലേ
കളിയും ചിരിയും വിടരും നാളുകൾ
കദനത്തിലേക്കുള്ള യാത്രയല്ലേ
കരയരുതേ മനസ്സേ നീയിനി
കനവുകൾ തേടി അലയരുതേ (സ്വപ്നങ്ങളേ..)

ചപലവ്യാമോഹത്തിൻ കൂരിരുൾ കൂട്ടിൽ
ബന്ധനം ബന്ധനം നിത്യ സത്യം
ദാഹവും മോഹവും സ്വാർഥമല്ലേ ഇവിടെ
സ്വന്തവും ബന്ധവും മിഥ്യയല്ലേ (2)
കരയരുതേ മനുഷ്യാ നീയിനി
കനവുകൾ തേടി അലയരുതേ (സ്വപ്നങ്ങളേ..)

Year
1981

ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ

Title in English
O mridule hridhaya

ഓ..ഓ..ഓ.. ആ ..ആ..
മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ...ഹൃദയമുരളിയിലൊഴുകി വാ
നിൻ നിഴലായ് അലയും പ്രിയനെ മറന്നുവോ
മൃദുലേ മനസ്സും മനസ്സുമകന്നുവോ

അകലെയാണെങ്കിലും ധന്യേ (2)
നിന്‍ സ്വരം ഒരു തേങ്ങലായെന്നില്‍ നിറയും ( ഓ...)

പിരിയുവാനാകുമോ തമ്മില്‍ (2)
എന്‍ പ്രിയേ ഒരു ജീവനായ് എന്നില്‍ വിരിയും ( ഓ...)

 

 
Year
1982

രജനീ പറയൂ

Title in English
rajanee parayoo poonilaavin

രജനീ പറയൂ പൂനിലാവിൻ പരിലാളനത്താൽ
നൊമ്പരങ്ങൾ മായുമോ (രജനീ..)


ഓർമകൾ തൻ ജാലകങ്ങൾ
വെറുതെയെങ്ങോ മൂടി ഞാൻ
ഇനിയുമീ പൂവല്ലിയിൽ
മോഹപുഷ്പം വിടരുമോ
മനസ്സേ... മനസ്സേ.... (രജനീ..)


വീണപൂവിൻ ഗാനമോർക്കെ
മിഴികളെന്തേ നിറയുവാൻ
പിരിയുമോരോ വീഥികൾ
അകലെയൊന്നായ് ചേരുമോ
മനസ്സേ..മനസ്സേ...(രജനീ)

മനുഷ്യനു ദശാവതാരം

മനുഷ്യനു ദശാവതാരം അവന്റെ മനസ്സിനു ദശാവതാരം
ദശാവതാരം

ചിലപ്പോൾ മത്സ്യം കൂർമ്മം വരാഹം
ചിലപ്പോൾ ചിരികുന്ന ചിത്ര ശലഭം അവൻ
ചിലപ്പോൾ മദം പൊട്ടും മത്ത കളഭം
മത്തകളഭം ഉം... ഉം .. [മനുഷ്യനു..]

ചില നേരം വിരണ്ടോടും കൃഷ്ണ മൃഗം
മറ്റു ചിലപ്പോൾ പകയുള്ള ഘോര സർപ്പം
ചിലപ്പോൾ വാമനൻ ചിലപ്പോൾ വാനരൻ
മർത്ത്യന്റെ മുഖമേതോ പൊയ് മുഖമേതോ
മുഖമേതോ [മനുഷ്യനു]