മിന്നാരം മാനത്ത്

മിന്നാരം മാനത്ത് മഴവില്ലൊടിഞ്ഞല്ലോ

പൊൻ മേഘം താഴത്ത് രഥമേറി വന്നല്ലോ

അഴകിനു വരനായ് അവനുടനണയും

പുലരികളിനിയും പുതുമകൾ പറയും

നീ സ്വീകരിക്കൂ...

നീ സ്വീകരിക്കും പ്രിയമരുളിയ നിൻ നാദം ( മാനത്ത്..)

പൂ പെറ്റാൽ പൂ മൂടും വേദ മന്ത്രങ്ങൾ

മിഥുനം കുളിരൊളിയും

കുടിലുകളിൽ ആകാശം ധ്യാനിക്കും പുണ്യ ഗന്ധങ്ങൾ

പുഴകൾ പുടവ തരും

പടവുകളിൽ നീരാടി തോർത്തി നിൽക്കും രാഗ സന്ധ്യകൾ

നിർമാല്യ താലമേന്തും ഞാറ്റുവേലകൾ

മുറ്റം നിറയണ മുത്താരം അത്തക്കുയിലിനു തേവാരം

അണിമാവെല്ലാം മൈലാഞ്ചി കോലം (മിന്നാരം..)

തേനൂറും തെൻ പാങ്കിൽ രാവണികാറ്റിൽ

കുനിയും വനലതകൽ

തിരിയുഴിയും സീമന്തം ചൂടുന്നു സൂര്യ കുങ്കുമം

പുഴയായ് നിറപറയായ്

പുലരൊളിയിൽ തേൻ മാവിൽ കൂടു തേടും പഞ്ചവർണ്ണങ്ങൾ

ഊഞ്ഞാലിൽ പാടിയാടും കുഞ്ഞു നാണങ്ങൾ

ബ്രഹ്മം തഴുകിയ ബന്ധങ്ങൾ

കണ്ണിൽ കലയുടെ ചന്തങ്ങൾ

ഇതു പുണ്യാഹ പൂമാരിക്കാലം (മിന്നാരം..)