കാനനത്തിലെ ജ്വാലകൾ

കാനനത്തിലെ ജ്വാലകൾ പോൽ
മലർവാക പൂക്കുമീ താഴ്വരയിൽ
ആരെയോർത്തു നിൻ സ്നേഹമാനസം
രാഗലോലമാം തംബുരുവായ്
ഭാവ ഗീതി തൻ മാധുരിയായ്

പോക്കുവെയിലിലെ കനൽ വീണ വീഥിയിൽ
പോയ്മറഞ്ഞു നീ ഒരു സാന്ധ്യതാര പോൽ
മാരിപെയ്തു പോയ് ചുടുവേനൽ വന്നു പോയ്
ശാരദേന്ദു പോയ് മലർമാസമെത്ര പോയ്
നിന്റെ ഓർമ്മകൾ പൊൻ തിടമ്പു പോൽ
നെഞ്ചിലേറ്റി ഞാൻ നൊന്തു പാടി ഞാൻ ( കാനന...)

കാണ്മതെന്നിനീ കമനീയമാമുഖം
കേൾപ്പതെന്നിനീ പ്രിയമേറുമാ സ്വരം
കാത്തിരുന്നു ഞാൻ ഒരു നോക്കു പിന്നെയും
കാണുവാനിനി പ്രണയാർദ്രമാസ്മിതം
കല്പ ശാഖി തൻ കൈക്കുടന്നയിൽ
രക്തപുഷ്പമായ് നീ ചിരിക്കയോ...(കാനന..)