പാലപൂവേ
|
- Read more about പാലപൂവേ
- 3136 views
|
മിന്നും പളുങ്കുകൾ ആ ചില്ലിൻ നുറുങ്ങുകൾ
പാതി രാകി പാതി വെച്ചും
സൂര്യ നാളം പൊന്നുഴിഞ്ഞും
നീല ജാലകങ്ങളുള്ള മോഹ മന്ത്ര ഗോപുരങ്ങൾ (മിന്നും...)
തെന്നൽ തൊങ്ങലിട്ടുവോ
വർണ്ണം വാരിയിട്ടുവോ (2)
മണ്ഡപങ്ങളിൽ മരതകങ്ങളിൽ
ചന്ദ്രകാന്ത ബിന്ദു ചൂടും ഇന്ദ്രനീലമീ നിലാവിൽ (മിന്നും..)
ഓ കാറ്റിൻ കാതര സ്വരം
ഏതോ സാഗരോത്സവം (2)
മൌന സന്ധ്യകൾ ഹരിത രാത്രികൾ
താഴികക്കുടങ്ങൾ ചൂടും എന്റെ ജീവ രാഗമായ് (മിന്നും.)
ഓഹോഓഹോ..ഓ.. ഓഹോഓഹോ ഓ..
ഓഹോഓഹോ ഓ..ഓഹോഓഹോ ഓ..
ചെമ്മാനപ്പൂമച്ചിൻ കീഴെ ഓ..ഓ..
ഓഹോഓഹോ ഓ..
കാക്കാല പൂരം പുലര്‍ന്നേ ഓ..ഓ..
ഓഹോഓഹോ ഓ..
നാടോടി മഞ്ഞിന്‍ കുറുമ്പില്‍
നിലാവെട്ടം നീട്ടും നുറുങ്ങില്‍
ചൊല്ലിയാട്ട കൂത്തിനിടാന്‍
മേളവുമായ് വന്നില്ലേ
ഓഹോഓഹോ ഓ.. ഓഹോഓഹോ ഓ..
ചാന്താടുന്നൂ വരമേകുന്നൂ
പല കാതം പിന്നിട്ടെന്‍ മനമോടുന്നു (2)
മിഴിതന്‍ വാതില്‍ തഴുതും നീക്കി
വഴിയോരങ്ങള്‍ തേടുന്നു
മൂവന്തിപ്പാടത്തും കാവില്ലാക്കുന്നത്തും നിന്നെ
ഓഹോ നിന്നെ
ഓഹോഹോ ഓ.. ഓഹോഹോ ഓ..
( ഓ..ചെമ്മാന..)
|
|
|
ഇതിഹാസങ്ങൾ ജനിക്കും മുൻപേ
ഈശ്വരൻ ജനിക്കും മുൻപേ
പ്രകൃതിയും കാലവും ഒരുമിച്ചു പാടീ
പ്രേമം ദിവ്യമാമൊരനുഭൂതി (ഇതിഹാസങ്ങൾ..)
പ്രേമം ..പ്രേമം...പ്രേമം..
അന്നത്തെ ആദ്യാനുരാഗ പുഷ്പങ്ങൾ
അണ്ഡ ചരാചരങ്ങൾ (2)
അവയുടെ ആകർഷണത്തിൽ
വിടർന്നതാണായിരം ജീവന്റെ നാളങ്ങൾ
അവർ പാടീ
അവർ പാടീ നമ്മളേറ്റു പാടി
അനശ്വരമല്ലോ പ്രേമം (2) (ഇതിഹാസങ്ങൾ..)
അന്നത്തെ ആശ്ലേഷ രോമ ഹർഷങ്ങൾ
ആദിമ മർമരങ്ങൾ
അവയുടെ അഭിനിവേശങ്ങൾ കൊരുത്തതാണായിരം സംഗമ യാമങ്ങൾ
അവർ പാടീ
അവർ പാടീ നമ്മളേറ്റു പാടി
അനശ്വരമല്ലോ പ്രേമം (2) (ഇതിഹാസങ്ങൾ..)
കാളിന്ദീ കാളിന്ദീ
കണ്ണന്റെ പ്രിയ സഖി കാളിന്ദീ
രാസ വിലാസവതി രാഗിണീ
രാധയെ പോലെ നീ ഭാഗ്യവതീ ( കാളിന്ദീ...)
ഗോപാംഗനകൾ തൻ ഹേമാംഗ രാഗങ്ങൾ
ആപാദ ചൂഡം അണിഞ്ഞാലും (2)
നിന്നല കൈകളിൽ വീണമർന്നാലേ
കണ്ണനു നിർവൃതിയാകൂ (2) [ കാളിന്ദീ...]
പൂജാസമയത്ത് ശ്രീ ഗുരുവായൂരിൽ
പൊന്നും കിരീടമണിഞ്ഞാലും (2)
നിന്റെ വൃന്ദാവന പൂ ചൂടിയാലെ
കണ്ണനു നിർവൃതിയാകൂ (2) [ കാളിന്ദീ..]
ഇഷ്ടപ്രാണേശ്വരീ - നിന്റെ
ഏദൻതോട്ടം എനിക്കു വേണ്ടി
ഏഴാംസ്വർഗ്ഗം എനിക്കു വേണ്ടി
(ഇഷ്ടപ്രാണേശ്വരീ...)
കുന്തിരിക്കം പുകയുന്ന കുന്നിൻചരുവിലെ
കുയിൽക്കിളീ - ഇണക്കുയിൽക്കിളി
നിങ്ങളുടെയിടയിൽ ആണിനോ പെണ്ണിനോ
നിയന്ത്രിക്കാനാവാത്ത പ്രണയദാഹം - ഒരിക്കലും
നിയന്ത്രിക്കാനാവാത്ത പ്രണയദാഹം
എന്നോടു പറയൂ നീ
എന്തെങ്കിലും ഒന്നു സമ്മതിക്കൂ
ഇഷ്ടപ്രാണേശ്വരീ
കന്യാദാനം..ആ...
കത്തുന്ന പ്രേമത്തിന്‍ ചുടലയില്‍
വെച്ചൊരു കന്യാദാനം
ആ..ആ..ആ..
കാലം സ്തംഭിച്ചു നിന്നൂ -കാമം
ദാഹിച്ചു നിന്നൂ
കന്യാദാനം കന്യാദാനം
ആ...ആ...ആ...
ആരെല്ലാം ആരെല്ലാം കൂടെ പോകും
ആയിരം ദുഖങ്ങള്‍ കൂടെ പോകും
എന്തെല്ലാം എന്തെല്ലാം കൊണ്ടുപോകും
ഏകാന്ത സ്വപ്നങ്ങള്‍ കൊണ്ടുപോകും
ദു:ഖങ്ങള്‍ക്കെത്ര വയസ്സായി
സ്വപ്നങ്ങളോളം വയസ്സായി
വധുവാര് - വധുവാര്
വിരഹത്തിന്‍ കതിര്‍ക്കാണാപക്ഷി
(കന്യാദാനം..)