തൈമാവിൻ തണലിൽ

Title in English
Thenmavin Thanalil

തൈമാവിന്‍ തണലില്‍ തളിരുണ്ണും മൈനേ
വരിനെല്ലിന്‍ കതിരാല്‍ വിരുന്നൂട്ടാം നിന്നെ
ചിം ചിഞ്ചില ചിം പൂ പുഞ്ചിരികൊഞ്ചലുമായ്
ധിം നാധിനധിം എൻ ചിത്തിര മുത്തൊരുങ്ങ്
ഉത്രാട കുട ചൂടും പൂത്തിരുനാള്
തൃത്താവേ നമ്മള്‍ക്ക് പുടമുറിനാള് (തൈമാവിന്‍...)

എണ്ണത്തിരിവിളക്കാളിത്തെളിഞ്ഞ നിന്‍
നീലാമ്പല്‍ കണ്ണില്‍
എന്നെ കിനാകണ്ടു തെന്നിത്തുടിക്കുന്ന
പൊന്മീനെ കാണാന്‍
കൈക്കുമ്പിളിലെ പൈമ്പാലമൃതേ
വാര്‍ത്തിങ്കളിലെ പൊന്മാന്‍ കുരുന്നെ
ഒരു നേരം കാണാഞ്ഞാല്‍ കഥയൊന്നും
ചൊല്ലാഞ്ഞാല്‍ കരളോരം തിര തല്ലും കര്‍ക്കിടവാവ് ( തൈമാവിന്‍...)

അള്ളാവിൻ കാരുണ്യമില്ലെങ്കിൽ

അള്ളാവിൻ കാരുണ്യമില്ലെങ്കിൽ ഭൂമിയിൽ
എല്ലാരും എല്ലാരും യത്തീമുകൾ (നമ്മൾ )
എല്ലാരും എല്ലാരും യത്തീമുകൾ ...
ഇന്നത്തെ മന്നവൻ നാളത്തെ യാചകൻ
ഇന്നത്തെ സമ്പന്നൻ നാളെ വെറും യത്തീം
ഇന്നത്തെ പുൽമേട നാളത്തെ പുൽക്കുടിൽ
ഇന്നത്തെ മർദ്ദിതൻ നാളത്തെ സുൽത്താൻ ( അള്ളാവിൻ..)

യത്തീമിൻ കണ്ണുനീർ തുടക്കുവാനെന്നെന്നും
എത്തുന്നോനല്ലയോ ദൈവ ദൂതൻ
യത്തീമിൻ കുമ്പിളിൽ കരുണാമൃതം തൂകും
ഉത്തമരല്ലയോ പുണ്യവാന്മാർ (അള്ളാവിൻ..)

Film/album

തേൻ കിണ്ണം പൂം കിണ്ണം

Title in English
Then kinnam

തേൻ കിണ്ണം പൂം കിണ്ണം (2)
താഴെക്കാട്ടിലെ താമരക്കുളമൊരു
തേൻ കിണ്ണം ഉം ഉം ഉം പൂംകിണ്ണം (2)



പൂവുകളിൽ ദേവതമാർ ഇവിടെ ജനിക്കുന്നു
താഴ്വരയിൽ പൊൻ തിങ്കൾ തേച്ചു കുളിക്കുന്നു (തേൻ..)


കുളിരിന്മേൽ കുളിർ കോരും കാട്ടിൽ
ഈ കുരുവികളും ഉറങ്ങാത്ത കാട്ടിൽ
വില്ലും ശരവുമായ് മന്മഥനൊളിക്കും
മല്ലിയം കുന്നുകളിൽ പടരാം
പടരുന്ന പടരുന്ന പഞ്ചേന്ദ്രിയങ്ങളിൽ
പ്രണയ പ്രസാദങ്ങളണിയാം അണിയാം

ആഹാ..ആഹാ.ആഹാ.ഓഹൊഹൊ

പാലപ്പൂ മണമൊഴുകും കാട്ടിൽ ഈ
പാമ്പുകൾ ഇണ ചേരും കാട്ടിൽ
പുഷ്പിണി മാസം കാമുകർക്കേകിയ

ഞാനൊരു പാട്ടു പാടാം

ഞാനൊരു പാട്ടു പാടാം
കുഞ്ഞു മണി വീണ മീട്ടാം
പാട്ടു കേട്ടു പൂവാലാട്ടും
നാട്ടു മൈനേ നീയറിഞ്ഞോ
ഇല്ലിമുളം കൂട്ടിൽ പാടും കുറുമ്പിയാമെന്റെ
കുറിഞ്ഞി തുമ്പിയെ താലികെട്ടി കൊണ്ടോവും
ഞാൻ കൊണ്ടു പോകും ( ഞാനൊരു...)

പഞ്ചമി രാവുദിച്ചാൽ പുഞ്ചിരിക്കും പാൽപ്പുഴയിൽ
കുഞ്ഞു തോണിയും തുഴഞ്ഞരികിൽ വന്നു നീ
ചന്തമുള്ള ചാന്തു തൊട്ടും ചെണ്ടു മല്ലി മാറിലിട്ടും
പൊൻ വിളക്കു പോൽ മുന്നിൽ പൂത്തു നിന്നു നീ
അല്ലിമുല്ല പൂവു ചൂടി ചുണ്ടിൽ മൂളിപ്പാട്ടുമായ്
എന്നുമെൻ തോഴിയായ് നീ വരില്ലയോ (ഞാനൊരു....)

Film/album

പുന്നെല്ലിൻ കതിരോലത്തുമ്പത്ത്

പുന്നെല്ലിന്‍ കതിരോലത്തുമ്പത്ത്
പൂത്തുമ്പി പൊന്നൂയലാടുന്ന ചേലു കാണാം
പുഴവക്കില്‍ പൂക്കൈത കുളിര്‍നിലാ ചന്ദന
ക്കുറിയിട്ടു നില്‍ക്കുന്ന കാഴ്ച്ച കാണാം
എന്നിനി എന്നിനി (2)
പോകും നാം
എന്റെ നെഞ്ചില്‍ കുറുകുന്ന പൊന്‍ പ്രാവേ ( പുന്നെല്ലിന്‍..)

കദളി പൊന്‍ കൂമ്പില്‍ നിന്നിത്തിരി തേനൂട്ടി
കവിളത്തു മുത്തം പകര്‍ന്നോരമ്മ
അവസാന നിദ്ര കൊള്ളും കുഴിമാടത്തില്‍
അണയാ തിരിയായ് എരിഞ്ഞു നില്‍ക്കാം (2)
കാണാതിരിക്കുമ്പോള്‍ കണ്ണു നിറയുമാ
കാതര സ്നേഹത്തെ ഓര്‍ത്തിരിക്കാം (പുന്നെല്ലിന്‍..)

ഒരിക്കൽ നിറഞ്ഞും

ഓ..ഓ..ഓ..
ഒരിക്കൽ നിറഞ്ഞും ഒരിക്കൽ മെലിഞ്ഞും
ഒഴുകും പുഴ പോലെ
ഇടയ്ക്കു തളിർക്കും ഇടയ്ക്കു വിളറും
ഇവിടെ ജീവിതങ്ങൾ ഓഹോ
ഇവിടെ ജീവിതങ്ങൾ ( ഒരിക്കൽ...)

ഇത്തിരി പോന്ന മനസ്സിനുള്ളിൽ
ഒത്തിരി മോഹങ്ങൾ
പൂവായ് കൊഴിയും കായായ് കൊഴിയും
ചിലതു കനിയാകും
കൊതിച്ചതെല്ലാം നേടിയൊരാളേ
തിരഞ്ഞു ഞാൻ വലഞ്ഞൂ (2)
ദൈവമല്ലോ അവൻ ദൈവമല്ലോ (2) (ഒരിക്കൽ..]

Film/album

പുലരാറായപ്പോൾ പൂങ്കോഴി കൂകിയപ്പോൾ

Title in English
PULararayappol

പുലരാറായപ്പോള്‍ പൂങ്കോഴി കൂകിയപ്പോള്‍
പുതുമണവാളനൊന്നുറങ്ങിയപ്പോള്‍
കണ്ണോടു കണ്ണും നോക്കി ചിരിച്ചും കൊണ്ടിരിപ്പായി
വിണ്ണിലെ പൂന്തിങ്കളും ഞാനും മാത്രം

പിറ്റേന്ന് കാലത്തെന്റെ മെത്തയില്‍ പുരണ്ടൊരു
പിച്ചകമലര്‍മണം മായും മുന്‍പേ
മോതിരക്കൈപിടിച്ചു മാറത്തണച്ചും കൊണ്ട്‌
പാതിരാപ്പുള്ളുപോലെ പറന്നു മാരന്‍ 
(പുലരാറായപ്പോള്‍...)

ചന്ദനക്കുടത്തും നാള്‍ വന്നെത്തുമെന്നു നമ്പി
എന്തെല്ലാം എന്തെല്ലാം ഒരുക്കിവച്ചു
കസ്തൂരിക്കളിപ്പാക്കും തത്തവാലന്‍ വെറ്റിലയും
പിറ്റേന്നെന്‍ കണ്ണുനീരില്‍ കുതിര്‍ന്നുപോയി 

Film/album
Year
1969

എന്റെ വീണക്കമ്പിയെല്ലാം

Title in English
Ente veenakkambiyellaam

എന്‍റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ - അവര്‍
എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ 
എന്‍റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ - അവര്‍
എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ 

എന്‍റെ ബാഷ്പധാരയാകെ വടിച്ചെടുത്തൂ -സ്വന്തം
സുന്ദരിമാര്‍ക്കണിയുവാന്‍ കുണുക്കു തീര്‍ത്തൂ
ഓ - കുണുക്കു തീര്‍ത്തൂ ഓ - ഓ... 
എന്‍റെ വീണക്കമ്പിയെല്ലാം വിലക്കെടുത്തൂ - അവര്‍
എന്റെ കൈയ്യില്‍ പൂട്ടുവാനൊരു വിലങ്ങു തീര്‍ത്തൂ 

Film/album
Year
1969

സ്വർഗ്ഗഗായികേ ഇതിലേ ഇതിലേ

Title in English
swargagayike ithile ithile

സ്വർഗ്ഗഗായികേ ഇതിലെ ഇതിലെ
സ്വപ്നലോലുപേ ഇതിലെ ഇതിലേ
ഹൃദയ മണിയറയിൽ നിന്നെൻ കല്പന
മധുരഭാഷിണിയായ് മന്ത്രിയ്ക്കുന്നൂ.. (സ്വർഗ്ഗ....)

മൂടുപടം മാറ്റി മുഖം കുനിച്ചെത്തുന്ന
നാടൻ നവവധുവെന്നതു പോലെ
നവമീ ചന്ദ്രിക നിന്നുടെ മുന്നിൽ
നവനീത ദലം വാരിത്തൂകി -വാരിത്തൂകി ( സ്വർഗ്ഗ...)

കുഞ്ഞുമേഘങ്ങളെ മുല കൊടുത്തുറക്കിയ
മഞ്ഞണിക്കുന്നുകൾ തോഴികളെപ്പോൽ
മാമര യവനികയ്ക്കുള്ളിൽ നിന്നീ
പ്രേമസംഗമം നോക്കുകയാവാം -
നോക്കുകയാവാം (സ്വർഗ്ഗ...)

Film/album
Year
1969

കണ്ണിൻ വാതിൽ ചാരാതെ (F)

Title in English
Kannin vaathil (F)

കണ്ണിൻ വാതിൽ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാൻ
തന്നോട്ടെ ആരാരോ ആരാരോ
ആരിരോ ആരിരാരോ

ഇടനെഞ്ചുരുകും ചൂടു പറ്റി കൈയ്യൊരുക്കും തൊട്ടിലിന്മേൽ
കൺമണിയേ കണ്ണടച്ച് നീയുറങ്ങ്
ആരാരോ ആരാരോ ആരിരോ ആരിരാരോ

തളിരിൻ മെയ്യിൽ തഴുകാനെന്നും
പനിനീരോ നദിയായി
അരയിൽ മിന്നും ചരടായ് മാറാൻ
തിരയും മെല്ലെ വരവായ്
ഓളം തുള്ളീ മെല്ലേ പാടി കാളിന്ദീ
ഓമൽ ചുണ്ടിൽ ചേരാൻ പുഞ്ചിരി പാലാഴി
ഈ നാളിൽ നിന്നെ താലോലിച്ചെൻ മൌനം പോലും താരാട്ടാകുന്നേ
ആരാരോ ആരാരോ ആരിരോ ആരിരാരോ (കണ്ണിൻ,...)

Film/album