കാറ്റും പോയ് മഴക്കാറും പോയ്

Title in English
Kaattum poy

കാറ്റും പോയ് മഴക്കാറും പോയ്
കര്‍ക്കിടകം പുറകേ പോയ്
ആവണിത്തുമ്പിയും അവള്‍ പെറ്റമക്കളും
വാ വാ വാ
(കാറ്റും..)

തൃക്കാക്കരേ മണപ്പുറത്ത്
തിത്തൈ എന്നൊരു പൊന്നോണം
പൊന്നോണമുറ്റത്ത് പൂക്കളം തീര്‍ക്കാന്‍
ഉണ്ണിക്കിടാവിനെത്തന്നേ പോ
ഒരുണ്ണിക്കിടാവിനെത്തന്നേ പോ
(കാറ്റും..)

പൊന്നമ്പലം മതിലകത്ത്
പുഷ്പം കൊണ്ടു തുലാഭാരം
കണ്ണനാമുണ്ണിക്ക് കര്‍പ്പൂരമുഴിയാന്‍
ഉണ്ണിക്കിടാവിനെത്തന്നേ പോ
ഒരുണ്ണിക്കിടാവിനെത്തന്നേ പോ

ചലനം ചലനം ചലനം

Title in English
Chalanam chalanam

ചലനം - ചലനം - ചലനം
ചലനം ചലനം ചലനം
മാനവ ജീവിതപരിണാമത്തിന്‍ 
മയൂരസന്ദേശം
ചലനം ചലനം ചലനം
(ചലനം..)

വേദങ്ങളെഴുതിയ മുനിമാര്‍ പാടീ
വാഴ്വേമായം
ഈയുഗം നിര്‍മിച്ച മനുഷ്യന്‍ തിരുത്തി 
വാഴ്വേസത്യം 
വാഴ്വേസത്യം വാഴ്വേസത്യം
(ചലനം..)

സ്വപ്നമൊരുവഴിയേ 
സത്യമൊരുവഴിയേ
അവയെ കണ്ണും കെട്ടിനടത്തും
കാലം മറ്റൊരു വഴിയേ

വാല്‍മീകി പാടി വള്ളുവര്‍ പാടീ 
വാഴ്വേമായം
ഈയുഗം സ്നേഹിച്ച കവികള്‍ തിരുത്തി
വാഴ്വേസത്യം
വാഴ്വേസത്യം വാഴ്വേസത്യം
(ചലനം..)

 

ഭഗവാനൊരു കുറവനായി

Title in English
Bhagavanoru kuravanaayi

ഭഗവാനൊരു കുറവനായി 
ശ്രീ പാർവതി കുറത്തിയായി
ധനുമാസത്തിൽ തിരുവാതിരനാൾ
തീർഥാടനത്തിനിറങ്ങി - അവർ
ദേശാടനത്തിനിറങ്ങി
(ഭഗവാനൊരു..)

കാശ്മീരിലെ പൂവുകൾ കണ്ടൂ
കന്യാകുമാരിയിൽ കാറ്റു കൊണ്ടൂ
നാടുകൾ കണ്ടൂ നഗരങ്ങൾ കണ്ടൂ
നന്മയും തിന്മയും അവർ കണ്ടൂ 
(ഭഗവാനൊരു..)

ആശ്രമങ്ങൾ കണ്ടൂ അമ്പലങ്ങൾ കണ്ടൂ
പണക്കാർ പണിയിച്ച പൂജാമുറികളീൽ
പാല്പായസമുണ്ടു - അവർ
പലപല വരം കൊടുത്തൂ

കൈമൊട്ടുകൾ കൂപ്പിയും കൊണ്ടേ
കണ്ണീരുമായ് ഞങ്ങൾ കാത്തു നിന്നു
പാവങ്ങൾ ഞങ്ങൾ പ്രാർഥിച്ചതൊന്നും
ദേവനും ദേവിയും കേട്ടില്ല

ഈ യുഗം കലിയുഗം

Title in English
Ee yugam kaliyugam

ഈയുഗം കലിയുഗം 
ഇവിടെയെല്ലാം പൊയ്മുഖം
ഈയുഗം കലിയുഗം
(ഈയുഗം..)

മനുഷ്യന്‍ മനുഷ്യനെ സ്നേഹിയ്ക്കുമ്പോള്‍
മനസ്സില്‍ ദൈവം ജനിക്കുന്നൂ
മനുഷ്യന്‍ മനുഷ്യനെ വെറുക്കാന്‍ തുടങ്ങുമ്പോള്‍
മനസ്സില്‍ ദൈവം മരിയ്ക്കുന്നു 
ദൈവം മരിയ്ക്കുന്നൂ
(ഈയുഗം..)

കാണാത്ത വിധിയുടെ ബലിക്കല്‍പ്പുരയില്‍
കാലം മനുഷ്യനെ നടയ്ക്കു വെച്ചു
മിഥ്യയാം നിഴലിനെ മിണ്ടാത്ത നിഴലിനെ
സത്യമിതേവരെ പിന്തുടര്‍ന്നു - വെറുതേ
പിന്തുടര്‍ന്നൂ
(ഈയുഗം..)

സീതാദേവി സ്വയംവരം ചെയ്തൊരു

Title in English
Seethadevi swayamvaram cheithoru

സീതാദേവി സ്വയംവരം ചെയ്തൊരു
ത്രേതായുഗത്തിലെ ശ്രീരാമന്‍
കാല്‍‌വിരല്‍ കൊണ്ടൊന്നു തൊട്ടപ്പോള്‍ പണ്ട്
കാട്ടിലെ കല്ലൊരു മോഹിനിയായ്
(സീതാദേവി..)

അതുകൊണ്ട്?
എനിക്കു പേടിയാകുന്നു
എന്തിന് ?

ഏതോ ശിൽ‌പ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരീ
ചേതോഹരാംഗിതന്‍ രൂപം
നിന്‍ നഖം കൊണ്ടപ്പോള്‍ ഉയിരിട്ടുവോ - അന്ന്
നിന്നിലെ മോഹങ്ങള്‍ കതിരിട്ടുവോ

ഈ പ്രതിമ നീയാണ് ശില്‍പ്പി ഞാനും - നോക്കൂ

പൂവാംകുഴലി പെണ്ണിനുണ്ടൊരു

Title in English
poovam kuzhali penninundoru

പൂവാം കുഴലി പെണ്ണിനുണ്ടൊരു
കിളുന്തു പോലുള്ള മനസ്സ്
കുഞ്ഞായ് വിരിഞ്ഞു
പൊന്നിതൾ നിരന്നു
കുളിർന്നുലഞ്ഞൊരു മനസ്സ്

അക്കരെക്കാട്ടിൽ ആരമല മേട്ടിൽ
ആതിരക്കന്നിക്ക് ഋതുശാന്തി
മുത്തണി മാറത്തെ നാണം പിടഞ്ഞപ്പോൾ
മൂകാംബരമാകെ തുടി മുഴങ്ങീ തുടി മുഴങ്ങീ
ആ..ആ..ആ..

ഒരു കിളി പാട്ടു മൂളവേ

ഒരു കിളി പാട്ട് മൂളവെ മറുകിളി ഏറ്റു പാടുമോ (2)
മധു വസന്ത മഴ നനഞ്ഞു വരുമൊ
ഒരു സ്വരതാരം പോലെ ജപലയ മന്ത്രം പോലെ അരികെ വരാം
പറന്നു പറന്നു പരന്നു പറന്നു ഞാൻ (ഒരു കിളീ ...)

വലം കാൽ ചിലമ്പുമായ് വിരുന്നെത്തിയെൻ നെഞ്ചിൽ
മണിത്താഴിൻ തഴുതിന്റെ അഴി നീക്കി നീ (2)
നിനക്കു വീശാൻ വെൺ തിങ്കൾ വിശറിയായ് (2)
നിനക്കുറങ്ങാൻ രാമച്ച കിടക്കയായ് ഞാൻ
നിന്റെ രാമച്ച കിടക്കയായ് ഞാൻ (ഒരു കിളീ...)

തിരിയായ് തെളിഞ്ഞു നിൻ മനസ്സിന്റെയമ്പലത്തിൽ
ഒരു ജന്മം മുഴുവൻ ഞാൻ എരിയില്ലയോ (2)
നിനക്കു മീട്ടാൻ വരരുദ്ര വീണയായ് (2)

അന്നത്തിനും പഞ്ഞമില്ല

Title in English
Annathinum panjamilla

അന്നത്തിനും പഞ്ഞമില്ല സ്വർണ്ണത്തിനും പഞ്ഞമില്ല
മന്നിതിൽ കരുണക്കാണു പഞ്ഞം സഹോദരരേ
മന്നിതിൽ കരുണക്കാണു പഞ്ഞം സഹോദരരെ
മന്നിതിൽ കരുണക്കാണു പഞ്ഞം

ഇല്ലാത്തോൻ കൈ നീട്ടിയാൽ വല്ലതും കൊടുക്കുവൻ
അള്ളാഹുവിൻ പ്രിയ ദാസൻ സഹോദരരേ
അള്ളാഹുവിൻ പ്രിയ ദാസൻ ( അന്നത്തിനും..)

യത്തീമിൻ കൈ പിടിച്ചു അത്താഴമൂട്ടുന്നവൻ
ഉത്തമൻ അള്ളാഹുവിൻ കണ്ണിൽ സഹോദരരേ
ഉത്തമൻ അള്ളാഹുവിൻ കണ്ണിൽ (അന്നത്തിനും)

രാധാ ഗീതാഗോവിന്ദ രാധ

Title in English
Radhagovinda radha

രാധാ ഗീതാ ഗോവിന്ദ രാധ
ജയ ദേവൻ കണ്ടൊരു രാധ
പുല്ലാം കുഴലിലെ നാദമാം രാധ (2)
കള്ളക്കണ്ണന്റെ രാധ (2) ( രാധ....)

വൃന്ദാവനത്തിലെ വള്ളിക്കുടിലിൽ
ശൃംഗാരലോലയായ് നില്പൂ രാധ (2)
കണ്ണന്റെ ലീലകൾ രാസലീലകൾ
കരളിലൊരായിരം മലരമ്പെയ്തു
വിവശയായവൾ വിരഹിണിയാമവൾ
ചക്ര വാക പക്ഷി പോലെ
ചക്രായുധനെ കാത്തിരുന്നു (2) (രാധാ...)

കാളിന്ദീ തീരത്തെ പുൽക്കൊടി തുമ്പുകൾ
കാമ പരവശ രാധയെ കണ്ടൂ (2)
കാളിയമർദ്ദകൻ കാർമുകിൽ വർണ്ണൻ
അവളുടെ മാറിൽ ഇക്കിളിയൂട്ടി
ലഹരി കൊണ്ടവൾ വിയർത്തു പോയവൾ

Film/album
Lyricist

റോക്ക് ൻ റോൾ

Title in English
Rock N Roll
അതിഥി താരം
വർഷം
2007
റിലീസ് തിയ്യതി
Runtime
137mins
സർട്ടിഫിക്കറ്റ്
ലെയ്സൺ ഓഫീസർ
അസോസിയേറ്റ് ക്യാമറ
ഓഫീസ് നിർവ്വഹണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
പി ആർ ഒ
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം
വസ്ത്രാലങ്കാരം (പ്രധാന നടൻ)
ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ