മഞ്ഞുകൂട്ടികൾ തെന്നലാട്ടികൾ

മഞ്ഞു കൂട്ടികൾ തെന്നലാട്ടികൾ
നെഞ്ഞൊഴിഞ്ഞു കാലമുമ്മ തന്ന പാട്ടുകൾ
പൂത്ത മാമരം നേർത്ത ചാമരം
വീശി വീശി ഞാനുറങ്ങി
അലസ സരസ സുഖദ ശയനം (മഞ്ഞുകൂട്ടികൾ..)

സ്വാഗതം കൊഡൈക്കനാൽ കുളുർത്തടങ്ങളെ
സ്വാഗതം തണുപ്പു മേഞ്ഞ പുൽത്തടങ്ങളേ
തമിഴു പൂത്ത മൊഴിയുടഞ്ഞ മിഴികളായിരം
മിഴി നിറഞ്ഞൊരഴകൊഴിഞ്ഞ മലകളായിരം
വസന്തകാല പറവയായി മാറിയെൻ മനം
ഭൂപടങ്ങളിൽ പുതിയ രേഖ ഞാൻ
അച്ചു തണ്ടിൽ വേട്ടയാടും ആഴിയൂഴികൾ
പൂത്ത മാമരം നേർത്ത ചാമരം
വീശി വീശി ഞാനുറങ്ങി
അലസ സരസ സുഖദ ശയനം (മഞ്ഞുകൂട്ടികൾ..)

വിജനയാമിനിയിൽ

വിജന യാമിനിയിൽ ഈ ശിശിര പഞ്ചമിയിൽ
ഒഴുകിയൊഴുകിയൊഴുകിയെത്തും
ഓടക്കുഴൽ വിളിയേതോ ഈ
ഓടക്കുഴൽ വിളിയേതോ (വിജന..)

ഈ മഞ്ജു ഗാനത്താൽ എന്നെ വിളിക്കുന്ന
കാമുകൻ ഗായകനാരോ (2)
നീല നിലാവിനെ പാടിയുണർത്തുമീ
പാലക ബാലകനാരോ (2) [വിജന..]

എന്റെ കിനാക്കളാം ഗോക്കളെ മേയ്ക്കുമീ
ഏകാന്ത ഗോപാലനാരോ (2)
മന്ദം മന്ദമെൻ മാനസ പാതിയെ
മാടി വിളിക്കുന്നതാരോ (2) [വിജന..]

കാലത്തെ ഞാൻ കണി കണ്ടു

കാലത്തെ ഞാൻ കണി കണ്ടു
കരിമ്പു വില്ലും മലരമ്പും (2)
ചില്ലിക്കൊടിയാൽ കാമുകനെയ്തൊരു
മല്ലീശരവും മാമ്പൂവും (2) [ കാലത്തെ..]

ഇന്നു വിണ്ണിനു ചന്തം നോക്കാൻ
കന്യയാളൊരു കണ്ണാടി (2)
ഇന്നു പെണ്ണിനു തിലകം ചാർത്താൻ
പുലരിചോപ്പിൻ സിന്ദൂരം (2) [കാലത്തെ..]

ഇന്നു വന്നൊരു പൂക്കാലത്തിനു
കണ്ണെഴുതാൻ കരിമേഘം (2)
നിന്നു തുള്ളി നൃത്തം വെയ്ക്കാൻ
സുന്ദരമാം വന വീഥി (2) [കാലത്തെ..]

ഇന്നെനിക്കു നീന്തി നടക്കാൻ
കിനാവിന്റെ പെരിയാറ് (2)
പാടിയാടി ഉല്ലസിക്കാൻ
സ്നേഹത്തിൻ പൊന്നൂഞ്ഞാൽ (2) [കാലത്തെ..]

കൂട്ടുന്നു കിഴിക്കുന്നു

കൂട്ടുന്നു കിഴിക്കുന്നു മനുഷ്യൻ
എല്ലാം വെട്ടുന്നു തിരുത്തുന്നു കാലം
ഏട്ടിൽ കൂട്ടുന്ന കണക്കെല്ലാം
തലയോട്ടിൽ മായ്ക്കുന്നു ദൈവം (2)

ഒരിടത്തുമിരിക്കാത്ത ധനലക്ഷ്മി
ഒരിക്കലും ഇണങ്ങാത്ത കടൽ പക്ഷി (2)
വിളിക്കാതെ പെട്ടെന്നു വിരുന്നിനെത്തും
ഒന്നും പറയാതെ തന്നെയവൾ പറന്നു പോകും (2) (കൂട്ടുന്നു..)

ഇന്നലെ നാം കണ്ട മുതലാളി
ഇന്നൊ തെരുവിലെ തൊഴിലാളി (2)
ജയിലിൽ കിടന്നൊരു തടവാളി
നാളെ ജനകോടി വാഴ്ത്തിടും അധികാരി (2) [കൂട്ടുന്നു..]

രാപ്പാടി പാടുന്ന

Title in English
Rappadi Padunna

രാപ്പാടി പാടുന്ന രാഗങ്ങളിൽ
നിലാവാടുന്ന യാമങ്ങളിൽ
നിന്നരികിൽ ഒരു നിഴലായ് ഞാൻ വന്നൊരു ഗദ്ഗദമായി (2)

ഓരോ കഥകൾ പറഞ്ഞും
ഒരു കുളിർ സ്വർഗ്ഗം പകർന്നും
നെല്ലിൻ മണത്തിൽ കുളിച്ചും
നാം നാളയെ തേടിയ കാലം (2)
തളിരും താരും കൊഴിഞ്ഞൂ
കതിരോൻ പതിരായ് മറഞ്ഞൂ  മറഞ്ഞൂ മറഞ്ഞൂ( രാപ്പാടി..)

ഏതോ വിഷാദാർദ്ര ഗാനം
വിരഹി നീ പാടുന്നൂ മൂകം
കാറ്റായ് വരുന്നെന്റെ ജീവൻ
ആ പാട്ടിനു താളം കൊരുക്കാൻ
സ്വരവും ലയവും തകർന്നൂ
സ്വപ്നം മണ്ണിൽ മറഞ്ഞൂ മറഞ്ഞൂ മറഞ്ഞൂ (രാപ്പാടി..)

മലർക്കൊടി പോലെ (F)

Title in English
Malarkodi Pole (F)

മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ 
മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ
മയങ്ങൂ.... നീ എന്‍ മടി മേലെ 
മയങ്ങൂ.... നീ എന്‍ മടി മേലെ

മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ 
മയങ്ങൂ.... നീ എന്‍ മടി മേലെ 
മയങ്ങൂ..... നീ എന്‍ മടി മേലെ 
അമ്പിളീ നിന്നെ പുല്‍കി അംബരം പൂകി ഞാന്‍ മേഘമായ്‌ (2)
നിറസന്ധ്യയായ്‌ ഞാന്‍ ആരോമലേ 
വിടര്‍ന്നെന്നില്‍ നീ ഒരു പൊന്‍താരമായ്‌ 
ഉറങ്ങൂ... കനവു കണ്ടുണരാനായ്‌ ഉഷസണയുമ്പോള്‍ 

മലര്‍കൊടി പോലെ വര്‍ണത്തുടി പോലെ 
മയങ്ങൂ.... നീ എന്‍ മടി മേലെ 
ആരിരോ.. ആരിരാരാരോ 

പൂവിളി പൂവിളി പൊന്നോണമായി

Title in English
Poovili Poovili

പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ (2)
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളി...)

പൂ കൊണ്ടു മൂടും പൊന്നിന്‍ ചിങ്ങത്തില്‍
പുല്ലാങ്കുഴല്‍ കാറ്റത്താടും ചമ്പാവിന്‍ പാടം (പൂ കൊണ്ടു...)
ഇന്നേ കൊയ്യാം നാളെ ചെന്നാല്‍ അത്തം ചിത്തിര ചോതി (2)
പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും
നീ വരൂ നീ വരൂ പൊന്നോലത്തുമ്പീ
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂ വയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍ (പൂവിളീ...)

എസ് ബാലകൃഷ്ണൻ

S Balakrishnan
Name in English
S Balakrishnan
Date of Death

പാലക്കാട് ജില്ലയിലെ ചിറ്റിലഞ്ചേരിയില്‍ മലയാള ബ്രാഹ്മണ കുടുംബത്തിലാണ്‌ എസ് ബാലകൃഷ്‌ണന്‍ ജനിച്ചത്. അദേഹത്തിന്റെ അമ്മ നാന്നായി ഹാർമോണിയം വായിക്കും എന്നതല്ലാതെ വീട്ടിലാരും സംഗീതവുമായി ബന്ധമുള്ളവർ ആയിരുന്നില്ല. എക്കോണമിക്സ് ഹിസ്റ്ററിയിൽ ബിരുദ പഠനത്തിനായി കോയമ്പത്തൂർ പോയതോടെയാണ് അദ്ദേഹം സംഗീതത്തിലേക്ക് ആകൃഷ്ടനാകുന്നത്. പ്രഗത്ഭരായ സംഗീതഞ്ജരുടെ കച്ചേരികൾ കേൾക്കുവാൻ പോകുക പതിവായിരുന്നു. പിന്നീട് പിയാനിസ്റ്റ്‌ ജേക്കബ് ജോണിന്റെ നിർബന്ധത്തിനു വഴങ്ങി 1975 ൽ ലണ്ടൻ ട്രിനിറ്റി കോളേജിൽ നിന്നും റെക്കോർഡർ എന്ന വാദ്യോപകരണം അഭ്യസിച്ചു. മികച്ച വിദ്യാർത്ഥിക്കുള്ള അവാർഡ് നേടിയാണ്‌ അദ്ദേഹം അവിടെ നിന്നും പാസായത്. ആ സമയം ഡച്ച് സംഗീതഞ്ജനായ നിക്കി റീസറെ പരിചയപ്പെടുകയും അദ്ദേഹത്തിൽ നിന്നും ഫ്ലൂട്ട് അഭ്യസിക്കുകയും ചെയ്തു. അതിനു ശേഷം ഗാനമേള രംഗത്തും സിനിമ സംഗീത റെക്കോഡിംഗുകളിലും അദ്ദേഹം സജീവമായി. ആ സമയത്ത് അദ്ദേഹം ബിന്നീസിന്റെ ഏജൻസിയിൽ സ്വന്തമായി ഒരു ജോലിയും നേടി കഴിഞ്ഞിരുന്നു.

മദ്രാസിൽ എത്തിയ ശേഷം അദ്ദേഹം സംഗീത സംവിധായകൻ ഗുണ സിംഗിനെ കണ്ട് അദ്ദേഹത്തിന്റെ രണ്ടാം സഹായിയായി മാറി. മ്യൂസിക് നൊട്ടേഷൻസ് വാദ്യോപകരണങ്ങൾ വായിക്കുന്നവർക്ക് എഴുതി നൽകുക എന്നതായിരുന്നു പ്രധാന ചുമതല. പിന്നീട് കന്നഡ സംഗീത സംവിധായകർ രാജൻ - നാഗേന്ദ്രയുടെ പ്രധാന സഹായിയായി ഏഴു വർഷക്കാലം പ്രവർത്തിച്ചു. ഇടയ്‌ക്ക് കുറച്ചു കാലം ഇളയരാജക്കൊപ്പവും നിന്ന്. അതിനിടയിൽ ഗുണ സിംഗിനൊപ്പം ഫാസിലിന്റെ  മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിനും പടയോട്ടത്തിനും പശ്ചാത്തല സംഗീതമൊരുക്കി. പിന്നീടാണ് എം ബി ശ്രീനിവാസന്റെ അസിസ്റ്റന്റാകുന്നത്. ഫാസിലിന്റെ തന്നെ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ ആയിരുന്നു ആ ചിത്രം. അതിന്റെ പശ്ചാത്തല സംഗീത ചുമതല പൂർണ്ണമായി തന്നെ എം ബി എസ് ബാലകൃഷ്ണനെ ഏൽപ്പിച്ചു. അതിനു ശേഷം ഫാസിലാണ് ഒറ്റയ്‌ക്ക് സംഗീത സംവിധാനം ചെയ്യണമെന്ന് ബാലകൃഷ്ണനോട്പറയുന്നത്. അതിനായി തന്റെ അസിസ്റ്റന്റായിരുന്ന സിദ്ദിഖ്-ലാലിനെ പരിചയപ്പെടുത്തുകയും ചെയ്തു. അങ്ങനെ റാംജിറാവ് സ്പീക്കിംഗ് എന്ന ആദ്യ സിദ്ദിഖ്-ലാൽ ചിത്രത്തിൽ എസ് ബാലകൃഷ്ണൻ സ്വതന്ത്ര സംഗീത സംവിധായകനായി. അതിലെ കളിക്കളം ഇത് കളിക്കളം എന്ന ഗാനത്തിൽ കീബോർഡ് കൈകാര്യം ചെയ്തിരിക്കുന്നത് എ ആര്‍ റഹ്‌മാനും ഡ്രം വായിച്ചിരിക്കുന്നത് ശിവമണിയുമാണ്.

പിന്നീട് സിദ്ദിഖ് ലാലിന്റെ ഗോഡ്ഫാദർ, ഇൻ ഹരിഹർ നഗർ, വിയറ്റ്നാം കോളനി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം സംഗീതം പകർന്നു. ഗൃഹപ്രവേശം, കിലുക്കം പെട്ടി, മിസ്റ്റർ & മിസ്സിസ്, നക്ഷത്രക്കൂടാരം , ഇഷ്ടമാണ് നൂറുവട്ടം, മഴവിൽക്കൂടാരം, ആകാശത്തിലെ പറവകൾ തുടങ്ങി പതിനാറോളം ചിത്രങ്ങൾക്കായി എൺപതോളം ഗാനങ്ങൾ അദ്ദേഹത്തിന്റെതായി മലയാളത്തിനു ലഭിച്ചു. അദ്ദേഹം സംഗീതം നൽകിയ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതവും അദ്ദേഹത്തിന്റെതു തന്നെയായിരുന്നു. ആദ്യ കാല ഹിറ്റുകൾക്ക് ശേഷം ഇടയ്‌ക്ക് കരിയറിൽ ഒരു ബ്രേക്ക് വന്നു, അപ്പോഴും പല ചിത്രങ്ങൾക്കും അദ്ദേഹം പശ്ചാത്തല സംഗീതമോരുക്കിയിരുന്നു. 2011 ഈസ്റ്റ് കോസ്റ്റ് വിജയന്റെ  ചിത്രമായ മൊഹബ്ബത്തിൽ ഗാനങ്ങൾ ഒരുക്കിക്കൊണ്ട് അദ്ദേഹം വീണ്ടും സംഗീത സംവിധാന രംഗത്ത് തിരികെയത്തി. പിന്നീട് മാന്ത്രികൻ എന്നൊരു ചിത്രത്തിനും അദ്ദേഹം സംഗീതം നൽകി. ഇൻ ഹരിഹർ നഗറിന്റെ തമിഴ് പതിപ്പായ എം ജി ആർ നഗറിലും തെലുങ്ക് പതിപ്പിലും സംഗീതം നൽകിയത് അദ്ദേഹമായിരുന്നു. ഇപ്പോൾ അദ്ദേഹം എ ആർ റഹ്മാന്റെ കെ എം മ്യൂസിക് കൺസർവേറ്ററിയിൽ റെക്കോർഡറും വെസ്റ്റേണ്‍ ഫ്ലൂട്ടും പഠിപ്പിക്കുന്നു. ജാപ്പനീസ് സർക്കാരിന്റെ യമഹാ മ്യൂസിക് ഫൗണ്ടേഷന്റെ ഇന്ത്യൻ വിഭാഗത്തിലെ സംഗീതാധ്യാപകനായും ജോലി നോക്കുന്നു. സംഗീത രംഗത്ത് പുല്ലാങ്കുഴൽ കച്ചേരികളിലൂടെ സജീവമായ ബാലകൃഷ്ണൻ, മദ്രാസ് ഫിൽഹാർമോണിക് & കോറൽ സൊസൈറ്റിയിൽ കഴിഞ്ഞ 25 വർഷമായി അംഗം കൂടിയാണ്. 

ഭാര്യ: ഉഷ മക്കൾ - വിമൽ ശങ്കർ, ശ്രീവത്സൻ 

കാൻസർ ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം ജനുവരി 17, 2019-ൽ ഈ ലോകത്തോട് വിട പറഞ്ഞു

പവനരച്ചെഴുതുന്ന (F)

Title in English
Pavanarachezhuthunnu (F)

സൂര്യോദയം തങ്ക സൂര്യോദയം
സൂര്യോദയം
ആ..ആ.ആ.ആ..
സാ  സാ പാ പാ സാ  സാ പാ പാ സാ സാ...
സരിഗമപാ പാ ധ ധ  പ  മ മ പാ
ധ നി സാ സനിധപ സനിധപ മഗരിസാ
സരിഗമപാ പാ ധ ധ  പ  മ മ പാ
ധ നി സാ സനിധപ സനിധപ മഗരിസാ

പവനരച്ചെഴുതുന്നു കോലങ്ങളെന്നും
കിഴക്കിനി കോലായിലരുണോദയം (2)
പകലകം പൊരുളിന്റെ ശ്രീ രാജധാനി
ഹരിത കമ്പളം നീർത്തി വരവേൽപ്പിനായ്
ഇതിലേ ഇതിലേ വരൂ
സാമഗാന വീണ മീട്ടിയഴകേ ( പവന ... )

സരിഗമപധനിസ സാ സാ
ധനിസരി ധനിസരി സരിസനി ധമപമ
ധനിസരി സസരിസ സരിസനി ധപമപാ
ധനിസരി സനിധപ സനിധപ മഗരിസാ

ഗോപുരമുകളിൽ വാസന്തചന്ദ്രൻ

Title in English
gopuramukalil

ഗോപുരമുകളിൽ വാസന്ത ചന്ദ്രൻ
ഗോരോചനക്കുറി വരച്ചൂ - സഖീ
ഗോരോചനക്കുറി വരച്ചൂ (ഗോപുര..)
അമ്പലമുറ്റത്തെ ആൽത്തറ വീണ്ടും
അന്തിനിലാവിൽ കുളിച്ചൂ (2)
(ഗോപുര..)

പ്രദക്ഷിണ വഴിയിൽ വെച്ചെന്റെ ദേവൻ
പ്രത്യക്ഷനായി സഖീ - അവൻ
പ്രത്യക്ഷനായി സഖീ (പ്രദക്ഷിണ..)
വരമൊന്നും തന്നില്ല ഉരിയാടാൻ വന്നില്ല
പറയാതെയെന്തോ പറഞ്ഞൂ
പറയാതെ എന്തോ പറഞ്ഞു 
(ഗോപുര..)