കസ്തൂരി മാൻമിഴി

കസ്തൂരിമാൻമിഴി മലർശരമെയ്തു
കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
സ്വർഗ്ഗിയസ്വരമാധുരി ആ ഗന്ധർവസ്വരമാധുരി
(കസ്തൂരി )

പൂമേനിയാകെ പൊൻകിരണം
പൂവായ് വിരിയുമെന്നാത്മഹർഷം
നീയെന്നിലോ ഞാൻ നിന്നിലൊ
ഒന്നായ് ചേരുന്നതീ നിമിഷം
( കസ്തൂരി...)

സായാഹ്നമേഘം നിൻ കവിളിൽ
താരാഗണങ്ങൾ നിൻ പൂമിഴിയിൽ
പൂന്തിങ്കളോ തേൻകുമ്പിളോ
പൊന്നോമൽ ചുണ്ടിലെ മന്ദസ്മിതം
(കസ്തൂരി..)
 
  

മറക്കുടയാൽ മുഖം മറയ്ക്കും മാനല്ലാ

Title in English
Marakkudayaal Mukham Marakkum Maanallaa

മറക്കുടയാല്‍ മുഖം മറയ്ക്കും മാനല്ലാ അവൾ
മഷിക്കറുപ്പാല്‍ മിഴിയെഴുതും മീനല്ലാ (2)
പൂനിലാവല്ല പുലര്‍ വേളയില്‍
മുല്ലയാവില്ല മൂവന്തിയില്‍
അവള്‍ അല്ലിയാമ്പലല്ല കുഞ്ഞു തെന്നലേ കുറുമ്പിന്റെ ( മറക്കുട...)

മുണ്ടകം പാടത്തെ മുത്തും പവിഴവും
കൊയ്യാനെത്തണ പ്രാവാണ്
തങ്കക്കിനാക്കളെ  തഞ്ചിച്ചും കൊഞ്ചിച്ചും
താരാട്ടാനുള്ള പാട്ടാണ് (മുണ്ടക...)

പാലാഴി തിങ്കള്‍ വന്നു കൊണ്ടു വന്ന പാല്‍ക്കുടം ഓ...ഓ..
പൂക്കാലമെന്റെ ചുണ്ടിലുമ്മ വെച്ച തേന്‍ കണം
ഉള്ളിന്നുള്ളില്‍ തുമ്പി തുള്ളും ചെല്ല ചെറു പ്രായം ( മറക്കുടയാല്‍..)

പ്രഭാതം പൂമരക്കൊമ്പിൽ

Title in English
Prabhatham poomarakkombil

ഉം…ആഹാ…ആഹാഹാ
പ്രഭാതം...
പ്രഭാതം പൂമര കൊമ്പില്‍ തൂവല്‍ കുടഞ്ഞൂ..
ഉണര്‍ന്നൂ.. നീലവാനം പ്രഭാതം
(പ്രഭാതം.. )

പൂവിന്റെ മനസ്സില്‍ പുളകങ്ങളേകാന്‍ 
പൂന്തെന്നലേറി പൂത്തുമ്പി വരവായീ (പൂവിന്റെ ..)
ഇനിയെന്റെ മനസ്സില്‍ മധുമാരി ചൊരിയാന്‍
വരുമോ വരുമോ കുളിരോളമേ
നീയെന്റെ പ്രിയ തോഴിയല്ലേ അല്ലേ അല്ലേ ആ..ആ .. 

പ്രഭാതം...
പ്രഭാതം പൂമര കൊമ്പില്‍ തൂവല്‍ കുടഞ്ഞൂ..
ഉണര്‍ന്നൂ.. നീലവാനം
പ്രഭാതം

നിമിഷങ്ങൾ പോലും

നിമിഷങ്ങൾ പോലും വാചാലമാകും
നിറമുള്ള കതിർ മണ്ഡപത്തിൽ (2)
മന്ദം മന്ദം പദമൂന്നും നിങ്ങൾക്ക്
മംഗളം നേരുന്നു ഞങ്ങൾ

താനേ വികാരങ്ങൾ ഊഞ്ഞാലിലാടുന്ന നേരം (2)
തരളമായ മാനസം ലഹരിയുള്ളതാകുവാനെൻ
ഭാവുകം ഭാവുകം ഭാവുകം ഭാവുകം (നിമിഷങ്ങൾ...)

തോളിൽ വിനോദങ്ങൾ താരാ‍ട്ടു പാടുന്ന കാലം (2)
ധന്യമായ ജിവിതം മധുരമുള്ളതാകുവാനെൻ
ഭാവുകം ഭാവുകം ഭാവുകം ഭാവുകം (നിമിഷങ്ങൾ...)

സന്ധ്യേ കണ്ണീരിതെന്തേ

Title in English
Sandhye

സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ
സ്നേഹമയീ കേഴുകയാണോ നീയും
നിൻമുഖംപോൽ നൊമ്പരംപോൽ
നില്പൂ രജനീഗന്ധീ (സന്ധ്യേ..)
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..

മുത്തുകോർക്കും പോലെ വിഷാദ-
സുസ്മിതം നീ ചൂ‍ടി വീണ്ടും
എത്തുകില്ലേ നാളേ (2)
ഹൃദയമേതോ പ്രണയശോക കഥകൾ വീണ്ടും പാടും
വീണ്ടും കാലമേറ്റു പാടും ( സന്ധ്യേ...)
സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ..

ദു:ഖമേ നീ പോകൂ കെടാത്ത
നിത്യതാരാജാലം പോലെ കത്തുമീയനുരാഗം (2)
മരണമേ നീ വരികയെന്റെ പ്രണയഗാനം കേൾക്കൂ
നീയും ഏറ്റുപാടാൻ പോരൂ (സന്ധ്യേ...)

 

നെറ്റിയിൽ പൂവുള്ള

Title in English
Nettiyil poovulla

നെറ്റിയിൽ പൂവുള്ള സ്വർണ്ണ ചിറകുള്ള പക്ഷീ
നീ പാടാത്തതെന്തേ
ഏതു പൂമേട്ടിലോ മേടയിലോ നിന്റെ
തേൻ കുടം വെച്ചു മറന്നൂ പാട്ടിന്റെ
തേൻ കുടം വെച്ച് മറന്നൂ (നെറ്റിയിൽ...)

താമരപൂമൊട്ടു പോലെ നിന്റെ
ഓമൽക്കുരുന്നുടൽ കണ്ടൂ
ഗോമേദകത്തിൻ മണികൾ പോലെ
ആമലർ കണ്ണുകൾ കണ്ടു
പിന്നെയാ കൺകളിൽ കണ്ടൂ നിന്റെ
തേൻ കുടം പൊയ് പോയ ദു:ഖം (നെറ്റിയിൽ..)

തൂവൽത്തിരികൾ വിടർത്തീ നിന്റെ
പൂവൽ ചിറകുകൾ വീശി
താണു പറന്നു പറന്നു വരൂ എന്റെ
പാണി തലത്തിലിരിക്കൂ
എന്നും നിനക്കുള്ളതല്ലേ എന്റെ നെഞ്ചിലെ
പാട്ടിന്റെ പാൽകിണ്ണം ( നെറ്റിയിൽ..)

മിഴിയിണ ഞാൻ അടക്കുമ്പോൾ

ആ..ആ..ആ..ആ
മിഴിയിണ ഞാൻ അടക്കുമ്പോൾ
കനവുകളിൽ നീ മാത്രം
മിഴിയിണ ഞാൻ തുറന്നാലും
നിനവുകളിൽ നീ മാത്രം

നിനവുകൾ തൻ നീലക്കടൽ
തിരകളിൽ നിൻ മുഖം മാത്രം
കടലലയിൽ വെളുത്ത വാവിൽ
പൂന്തിങ്കൾ പോലെ (നിനവുകൾ..) (മിഴിയിണ..)

കല്പന തൻ ആരാമത്തിൽ പ്രേമവാഹിനി ഒഴുകുമ്പോൾ
കല്പടവിൽ പൊൻ കുടമായ് വന്നു നിന്നോളേ
നിന്റെ മലർമിഴിയിൽ തെളിയുന്ന കവിതകൾ ഞാൻ വായിച്ചപ്പോൾ
കവിതകളിൽ കണ്ടതെല്ലാം എന്റെ പേർ മാത്രം
മിഴിയിണ ഞാൻ അടക്കുമ്പോൾ
കനവുകളിൽ ഞാൻ മാത്രം
മിഴിയിണ ഞാൻ തുറന്നാലും
നിനവുകളിൽ നീ മാത്രം

Film/album

കരിമ്പെന്നു കരുതി

കരിമ്പെന്നു കരുതി കണ്മണികുഞ്ഞിനെ
കടിക്കാൻ നോക്കല്ലേ
പാൽക്കുഴമ്പെന്നു കരുതീ ചുണ്ടത്തെ പുഞ്ചിരി
കുടിക്കാൻ നോക്കല്ലെ
ഇതു കടിക്കാൻ പറ്റാത്ത തേൻ കരിമ്പ്
കുടിക്കാനൊക്കാത്ത പാൽക്കുഴമ്പ്

മുറുക്കെന്നു കരുതി മൂക്കു
മുറുമുറെ കടിക്കാൻ നോക്കല്ലേ
ചെങ്കരിക്കെന്നു കരുതി കവിളുകൾ
മൊത്തി കഴിക്കാൻ നോക്കല്ലെ
ഇതു കടിക്കാൻ കിട്ടാത്ത കൈമുറുക്ക്
കല്പകത്തോപ്പിലെ ചെങ്കരിക്ക് ( കരിമ്പെന്നു...)

ആരിരാരി രാരാരിരോ..
രാരീരാരി രാരീരാരോ

ഒരു മുറൈ വന്തു പാർത്തായാ

Title in English
oru murai vanthu

ഒരു മുറൈ വന്ത് പാർത്തായാ (2) നീ...
ഒരു മുറൈ വന്ത് പാർത്തായാ
എൻ മനം നീയറിന്തായാ
തിരുമകൾ തുൻപം തീർത്തായാ
അൻപുടൻ കൈയ്യണൈത്തായോ
ഉൻ പേർ നിനൈത്തമെന്ത്
അൻപേ അൻപേ നാന്താ
ഉൻപേർ നിനൈത്തമെന്ത്
വോതിയമങ്കൈ എൻട്ര്
ഉനതു മനം ഉണർന്തിരുന്തും
എനതു മനം ഉനൈത്തേട് (ഒരു മുറൈ...)

പറന്നൂ പൂങ്കുയിൽ വിദൂരം

പറന്നൂ പൂങ്കുയില്‍ വിദൂരം വീണ്‍ വഴിയില്‍
തുണയാരുമില്ലാതെ അവസാന യാത്ര
മടങ്ങാത്ത യാത്ര (പറന്നൂ...)

മടിയില്‍ മരണവുമായ് ജനിക്കുന്നു നാമിവിടെ
പിരിയേണ്ട നിമിഷം പിറവിയില്‍ തന്നെ കുറിക്കുന്നു വിധി (2)
ജലരേഖ മാത്രമാണീ ജീവിതം (പറന്നൂ...)

പ്രിയനും പരിജനവും ചിതയുടെ സീമ വരെ
ഉടലിന്റെ തിളക്കം ഉയിരിന്‍ നാളം ജ്വലിക്കും നാള്‍ വരെ (2)
അഭയാര്‍ഥിയാണു ജീവനീയുലകില്‍ (പറന്നൂ..)