പുന്നെല്ലിന്‍ കതിരോലത്തുമ്പത്ത്
പൂത്തുമ്പി പൊന്നൂയലാടുന്ന ചേലു കാണാം
പുഴവക്കില്‍ പൂക്കൈത കുളിര്‍നിലാ ചന്ദന
ക്കുറിയിട്ടു നില്‍ക്കുന്ന കാഴ്ച്ച കാണാം
എന്നിനി എന്നിനി (2)
പോകും നാം
എന്റെ നെഞ്ചില്‍ കുറുകുന്ന പൊന്‍ പ്രാവേ ( പുന്നെല്ലിന്‍..)
കദളി പൊന്‍ കൂമ്പില്‍ നിന്നിത്തിരി തേനൂട്ടി
കവിളത്തു മുത്തം പകര്‍ന്നോരമ്മ
അവസാന നിദ്ര കൊള്ളും കുഴിമാടത്തില്‍
അണയാ തിരിയായ് എരിഞ്ഞു നില്‍ക്കാം (2)
കാണാതിരിക്കുമ്പോള്‍ കണ്ണു നിറയുമാ
കാതര സ്നേഹത്തെ ഓര്‍ത്തിരിക്കാം (പുന്നെല്ലിന്‍..)
കിളി പോയ തൂക്കണാം കുരുവി
ക്കൂടല്‍ഭുതമിഴിയോടെ കാണും കളിത്തോഴി
എവിടെയെന്നറിയില്ലെന്നാലും എന്നോര്‍മ്മയില്‍
അവളുണ്ടേ ഒരു കുടക്കീഴിലിന്നും
കാണാതെ പോയ തന്‍ പൊന്മാണിക്യം തേടുന്ന
കാഞ്ചന നാഗത്തിന്‍ കഥ പറയാം (പുന്നെല്ലിന്‍..)
-------------------------------------------------------------------------------