ശ്യാമമേഘമേ

Title in English
Shyama Meghame

ശ്യാമ മേഘമേ നീയെന്‍ പ്രേമ
ദൂതുമായ് ദൂരേ പോയ് വരൂ
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ് വരൂ (ശ്യാമ...)

കാമരൂപ  കാണും നീയെന്‍
കാതരയാം കാമിനിയെ
കണ്ണുനീരിന്‍ പുഞ്ചിരിയായ്
കാറ്റുലയ്ക്കും ദീപമായ്
വിശ്ലഥമാം തന്ത്രികളില്‍ (2)
വിസ്മൃതമാം ഗാനമായ്
എന്റെ ദേവി കേഴും ദൂര
മന്ദിരത്തില്‍ പോയ് വരൂ (ശ്യാമ...)

സൂര്യനായ് തഴുകി

സൂര്യനായ് തഴുകിയുറക്കമുണർത്തുമെൻ
അച്ഛനെയാണെനിക്കിഷ്ടം
ഞാനോന്നു കരയുമ്പോളറിയാതെ
ഉരുകുമെൻ അച്ഛനെയാണെനിക്കിഷ്ടം (സൂര്യനായ്..)
കല്ലെടുക്കും കളിത്തുമ്പിയെ പോലെ
ഒരുപാടു നോവുകൾക്കിടയിലും
പുഞ്ചിരിചിറകു വിടർത്തുമെൻ അച്ഛൻ (2)[ സൂര്യനായ്..]

എന്നുമെൻ പുസ്തകത്താളിൽ മയങ്ങുന്ന
നന്മ തൻ പീലിയാണച്ഛൻ (2)
കടലാസു തോണിയെ പോലെന്റെ
ബാല്യത്തിലൊഴുകുന്നൊരോർമ്മയാണച്ഛൻ
ഉടലാർന്ന കാരുണ്യമച്ഛൻ
കൈ വന്ന ഭാഗ്യമാണച്ഛൻ (സൂര്യനായ്..)

അറിയില്ലെനിക്കേതു വാക്കിനാ-
ലച്ഛനെ വാഴ്ത്തുമെന്നറിയില്ല ഇന്നും (2)

അഞ്ജനക്കണ്ണാ വാ വാ

അഞ്ജന കണ്ണാ വാ വാ
അമ്പാടിക്കണ്ണാ വാ വാ
പഞ്ചാമൃതുണ്ണാൻ വാ വാ
ഒരു പഞ്ചാര മുത്തം താ താ
ഒരു പഞ്ചാര മുത്തം താ താ

കുഞ്ഞിക്കൈ രണ്ടിലും വെണ്ണ തരാം
മഞ്ഞ പുടവയും ചാർത്തിതരാം
ദുഖമാം കാളിയൻ എന്നുള്ളിലുണ്ടതിൻ
പത്തിയിലേറി ആടാട്...
ചാഞ്ചാടുണ്ണീ ചാഞ്ചാട്
ചാഞ്ചക്കം ചാഞ്ചക്കം ചരിഞ്ഞാട് (അഞ്ജന )

പൊൻമണി കിങ്ങിണി കെട്ടിത്തരാം
പൂമാല മാറിൽ ചൂടിത്തരാം
കണ്ണീർക്കടലിലൊരാലിലയിന്മേൽ
എന്നെയും ചേർത്തിരുന്നാ‍ടാട്
ചാഞ്ചാടുണ്ണീ ചാഞ്ചാട്
ചാഞ്ചക്കം ചാഞ്ചക്കം ചരിഞ്ഞാട് (അഞ്ജന)

ചെമ്പരത്തിപ്പൂവേ ചൊല്ല്

Title in English
Chembarathi poove chollu

ചെമ്പരത്തിപ്പൂവേ ചൊല്ല് ദേവനെ നീ കണ്ടോ (2)
അമ്പലത്തിലിന്നല്ലെയോ സ്വർണ്ണരഥഘോഷം (ചെമ്പരത്തി)
ചെമ്പരത്തിപ്പൂവേ ചൊല്ല്

ദേവനു നൽകാന് കൈയില് നാണത്തിന് നൈവേദ്യമോ
കോവിലില് പോയി ദൂരെ നാണിച്ചു നിന്നവളേ (ദേവനു)
വന്നില്ലേ ചാരത്തു നിന്നില്ലേ ദേവനിന്ന് (ചെമ്പരത്തി)

താഴവരയാറ്റിൻതീരേ ആടുവാൻ വന്ന കാറ്റേ
കാലിലെ പാദസരം കാണാതെ വീണതെങ്ങ് (താഴ്വര)
താഴം‌പൂകാട്ടിലെ ചന്ദനക്കട്ടിലിലോ (ചെമ്പരത്തി)

Film/album

മൗനരാഗപ്പൈങ്കിളീ നിൻ

Title in English
Mounaraga painkili nin

മൌനരാഗ പൈങ്കിളീ നിൻചിറകു വിടർന്നെങ്കിൽ
മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ (2)

കവിതയായ് നീ ഉണർന്നു മധുപദ മധുരതൂവലിനാൽ
കദനതീയിൽ പിടയും പ്രിയനെ തഴുകിയുറക്കാമോ (2)
കാറ്റു പാടീ താലോലം കൈതയാടീ ആലോലം
മുകിലും മുകിലും പുണരുമീ മുഗ്ദ്ധരാവിന്റെ നിർവൃതി
പകർന്നു നൽകാമോ പ്രിയനെയുറക്കാമോ
മൌനരാഗ പൈങ്കിളീ നിൻചിറകു വിടർന്നെങ്കിൽ
മനസ്സാകും കൂടു വിട്ടെൻ ചുണ്ടിൽ പറന്നെങ്കിൽ 

ഹിമശൈലസൈകത

Title in English
Himashailasaikatha

ഹിമശൈലസൈകതഭൂമിയിൽ നിന്നു നീ
പ്രണയപ്രവാഹമായി വന്നൂ
അതിഗൂഢസുസ്മിതമുള്ളിലൊതുക്കുന്ന
പ്രഥമോദബിന്ദുവായ് തീർന്നൂ (ഹിമശൈല)

നിമിഷങ്ങൾതൻ കൈക്കുടന്നയിൽ നീയൊരു
നീലാഞ്ജന തീർത്ഥമായി
പുരുഷാന്തരങ്ങളെ കോൾമയിർ കൊള്ളിക്കും
പീയൂഷവാഹിനിയായി (2)

എന്നെയെനിക്കു തിരിച്ചു കിട്ടാതെ ഞാൻ
ഏതോ ദിവാസ്വപ്നമായി
ബോധമബോധമായ് മാറും ലഹരി തൻ
ശ്വേതപരാഗമായ് മാറി

കാലം ഖനീഭൂതമായ് നിൽക്കുമക്കര-

Year
1980

എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ല

എന്റെ രാജകൊട്ടാരത്തിനു മതിലുകളില്ല
എന്റെ നാട്ടിലെനിക്കു മേലേ രാജാക്കളില്ല (2)
മനസ്സാണെൻ കൊട്ടാരത്തിൽ പൊന്നു തമ്പുരാൻ
കാലമെന്റെ മാളികയിൽ കാവൽക്കാരൻ (2) [എന്റെ...]

എന്റെ മോഹ പൂന്തോട്ടത്തിനു വേലികളില്ല
എന്റെ മുന്നിൽ വരയിടുവാനൊരുവനുമില്ല (2)
നാ നാ‍..നാ..

നുണ കേട്ടു ഭയന്നോടാൻ ഇടവഴിയില്ല
എന്നും അവർക്കായ് കളയുവാൻ
കണ്ണുനീരില്ല (2) [എന്റെ..]

പൊയ്മുഖത്തിൽ മുഖമൊളിക്കും ഉന്നതന്മാരെ
പുഞ്ചിരിയിൽ വിഷം പൊതിയും നായകന്മാരെ (2)
നാ നാ..നാ.

ഏതു പന്തൽ

Title in English
Ethu Panthal

ഏതു പന്തൽ കണ്ടാലുമതു കല്യാണ പന്തൽ
ഏതു മേളം കേട്ടാലുമതു നാദസ്വരമേളം
മുഹൂർത്ത നാളു പുലരുവാൻ നേർച്ച നേരും ഹൃദയമേ (2)
ഏതു പന്തൽ നിനക്ക്..
ഏതു പന്തൽ കണ്ടാലുമതു കല്യാണ പന്തൽ
ഏതു മേളം കേട്ടാലുമതു നാദസ്വര മേളം

ആർപ്പു വിളിച്ചോടുന്നൂ പാലരുവീ
നാലുമൊഴി കുരവയിടും നാടൻ കിളി (2)
തകിലടിച്ചു തുള്ളുന്ന തളിരിലകൾ (2)
തന്നന്നം പാടി വരും കാറ്റലകൾ (മുഹൂർത്ത...)

അമ്പലത്തിൽ ശംഖൊലി അലയിടുമ്പോൾ
പന്തീരടി പാടി തൊഴുതിടക്ക പാടീടുമ്പോൾ
മോഹമാല പീലി നീർത്തും പൊന്മയിലായി (2)
കണ്മുന്നിൽ അവനണയും ഷണ്മുഖനായി ( മുഹൂർത്ത..)

പാതയോരമായിരം

പാതയോരമായിരം തണൽ മാമരം
അതിൽ തേനും തോൽക്കും പൊൻ പഴങ്ങളും (2)
പഴമൊരു ചോലകളും പള്ളിക്കൂടം കൂട്ടുകാരും
കൂടെയുള്ളപ്പോൾ കിളിയെ
അവഗണനകൾ നിസസനിധപ മാഗ (പാതയോര...)

മുഴി ശുണ്ഠി മൂരാച്ചിക്ക് മൂക്കണ വേണം
യുവറാണീ യുവറോണർ ജാഡ മാറ്റണം
ഉച്ചിയിൽ പപ്പടം വെച്ചു വേണം
ഉച്ചക്ക് നെല്ലിക്കാ ധാര കോരാൻ
മിസ്ട്രസ്സിനു കോപം വേണോ
സിസ്റ്റർലീയാം സ്നേഹം വേണോ
അൻപു മട്ടും പോകും മാസ്റ്റർ
കെടക്കടില്ലയാ -നിസസനിധപ മാഗ (പാതയോര...)-

സ്വയം മറന്നുവോ

സ്വയം മറന്നുവോ പ്രിയംകരങ്ങളേ
നിറഞ്ഞു പാടു നീ നിറഞ്ഞ വേളയിൽ
അകലെയേതോ നീർച്ചോലയിൽ
കാലം നീരാടിയോ

കണ്ടൂ കണ്ടറിഞ്ഞൂ കരളിനൊരു നൊമ്പരം (2)
കൂടെയെത്താത്ത കുഞ്ഞായിരുന്നൂ പോയ ജന്മങ്ങളിൽ
മാനസങ്ങൾ ഒന്നാകുമെങ്കിൽ മധുരം ജീവിതം ( സ്വയം..)

പൂവിൻ താളിലൂറും മഞ്ഞു കണമാകുവാൻ (2)
മഞ്ഞു നീരിന്റെ വാർചിന്തു നൽകാൻ നല്ല മോഹങ്ങളായ്
മോഹമേതോ വ്യാമോഹമേതോ ഉലകിൽ നാടകം (സ്വയം..)