വറുത്ത പച്ചരി
|
- Read more about വറുത്ത പച്ചരി
- 1633 views
|
പൂ നിലാമഴ പെയ്തിറങ്ങിയ രാത്രി മല്ലികൾ കോർക്കാം
മാരിവില്ലൊളി വീണലിഞ്ഞൊരു രാഗമാലിക ചൂടാം
ഇതളിതളായ് എന്നുള്ളിൽ പതിയെ
വിടർന്നൊരു ഭാവുകമരുളാം ( പൂനിലാ...)
ഇമ്പം തുളുമ്പുമീണം ഇനി നിന്റെ വീണ മൂളും
മാമ്പൂ വിരിയും കരളിലെ മോഹം
മരതക മഞ്ജിമയണിയും (ഇമ്പം..)
ആതിരപൊൻ നക്ഷത്രം പൂവിതൾകുറി ചാർത്തുമ്പോൾ
അരികെ കനവിൻ തേരിറങ്ങുമ്പോൾ
പടരും പരാഗ സൌരഭം പകരം
തരും സ്വരം ഒന്നിനി പാടാം ( പൂനിലാ...)
കിളിവാതിലില്‍ കാതോര്‍ത്തു ഞാന്‍ വെറുതേ..ഒരുങ്ങീ
നൂറായിരം കുളിരോര്‍മ്മകള്‍ അറിയാതുണര്‍ന്നൂ
കളി വെണ്ണിലാ പൊന്‍ പീലികള്‍ തഴുകീ.....
കാറ്റിന്‍ കൈവളകള്‍ മിണ്ടാതായീ
ചൈത്രം കണ്ണെഴുതാനെത്താതായീ
സ്വര്‍ഗ്ഗത്തോ നീയെന്നരികത്തോ
മേലേ മാനത്തോ
എന്നു വരും നീ മഴവില്‍ തേരില്‍
ഉള്ളില്‍ തേങ്ങീ തീരാമോഹങ്ങള്‍ ( കിളി..)
ഓരോ ചിറകടികള്‍ കേള്‍ക്കുമ്പോഴും
ഓരോ കരിയിലകള്‍ വീഴുമ്പോഴും
അലകടലായ് കാണാനോടി വരും
കാണാതകലും...
മനമിരുളുന്നൂ..മഴ പെയ്യുന്നൂ
മണ്ണിന്‍ മിഴിയില്‍ കണ്ണീരൊഴുകുന്നു... (കിളി..)
എന്തിനു വേറൊരു സൂര്യോദയം (2)
നീയെൻ പൊന്നുഷ സന്ധ്യയല്ലേ
എന്തിനു വേറൊരു മധു വസന്തം (2)
ഇന്നു നീയെന്നരികിലില്ലേ മലർവനിയിൽ
വെറുതേ എന്തിനു വേറൊരു മധു വസന്തം
നിന്റെ നൂപുര മർമ്മരം ഒന്നു കേൾക്കാനായ് വന്നു ഞാൻ
നിന്റെ സാന്ത്വന വേണുവിൽ രാഗ ലോലമായ് ജീവിതം
നീയെന്റെയാനന്ദ നീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ജലി
ഇനിയും ചിലമ്പണിയൂ ( എന്തിനു...)
ശ്യാമ ഗോപികേ ഈ മിഴിപൂക്കളിന്നെന്തേ ഈറനായ്
താവകാംഗുലീ ലാളനങ്ങളിൽ ആർദ്രമായ് മാനസം
പൂ കൊണ്ടു മൂടുന്നു വൃന്ദാവനം
സിന്ദൂരമണിയുന്നു രാഗാംബരം
പാടൂ സ്വര യമുനേ ( എന്തിന്നു...)
ചിച്ചാ ചിച്ചാ ചിച്ചാ ചിച്ചാ
എന്നിട്ടും നീ... പാടീല്ലല്ലോ
എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ
എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ
തിങ്കൾ കൊമ്പിൽ കൂടും കൂട്ടി കാതോർത്തിരിപ്പൂ ഞാൻ
എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ
ചിച്ചാ ചിച്ചാ ചിച്ചാ ചിച്ചാ
അറിയുന്നില്ലാത്മാനുരാഗം അറിയേണ്ടൊരാൾ മാത്രം
അറിയുന്നില്ലാത്മാനുരാഗം അറിയേണ്ടൊരാൾ മാത്രം
പൂമഴയിൽ കുളിരുമ്പോൾ പാൽനിലവിൽ അലിയുമ്പോൾ
ഞാനെന്നുമെന്നെ മറന്നൂ .. അറിയാതെയറിയാതുണ൪ന്നു
ഏഴു വർണ്ണമായ് വിരിഞ്ഞൂ
എന്നിട്ടും നീ പാടീല്ലല്ലോ മാനത്തെ രാപ്പാടീ
ഋതുമതിയായ് തെളിമാനം
സുമവതിയായ് നദിയോരം
ഹൃദയമയീ നിൻ രൂപം
കണിമലരായ് നിൻ രൂപം (ഋതുമതി...)
മംഗല്യ മന്ത്രങ്ങൾ മൂളുന്നു
ഈണത്തിൽ കുരുവികളെവിടെയും
ആലേയ ഗന്ധങ്ങൾ മായാതെ മേവുന്ന
മധു വിധു ലഹരിയിൽ മഞ്ഞിൽ മുങ്ങീ
തമ്മിൽ തമ്മിൽ മൂറ്റും നേരം കാണുന്നു ഞാൻ
ഈ അലരുകൾ നിൻ ചിരിയിലും
ഈ അഴകുകൾ നിൻ കനവിലും (ഋതുമതി...)
ചാരത്തു വന്നാലോ കൂടുന്നോരാലസ്യം
ഇടയിൽ നിൻ മിഴികളിൽ
നെഞ്ചോരം ചേർത്താലും തീരാത്തൊരാവേശം
ഇളകുമെൻ സിരകളിൽ
പൊന്നിൻ മുങ്ങിക്കുന്നിൽ നിൽക്കും കാറ്റേ
എൻ കണ്ണിൽ നീ നിറകുടം നീ നിറലയം
ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന ചിത്രത്തില്‍ ഗാനരചന നടത്തിയ ഓ.വീ.ഉഷ പ്രശസ്ത സാഹിത്യകാരനായിരുന്ന ഓ.വീ.വിജയന്‍റെ സഹോദരിയാണ്. നല്ല കവയത്രികൂടിയായിരുന്ന ഉഷ കോട്ടയം ഗാന്ധിജി യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ പബ്ളിക് റിലേഷന്‍സ് ഓഫീസറാണ്
ആരാദ്യം പറയും ആരാദ്യം പറയും
പറയാതിനി വയ്യ പറയാനും വയ്യ
എരിയും മുൻപേ പിരിയും മുൻപേ
പറയാനാശിക്കുന്നു
പറയാനും വയ്യ പറയാതിനി വയ്യ
അഗ്നി കുടിച്ചു മയങ്ങിയ ജീവൻ
പാടുകയാണെന്റെ വിളക്കേ
എരിയുന്നൂ നീയും ഞാനും
എരിയുന്നൂ നീയും ഞാനും
താലിക്കുരുത്തോല പീലിക്കുരുത്തോല
താഴ്വരത്തെങ്ങിലെ പൊന്നോല
പൊന്നോല വെട്ടി പൂപ്പന്തു കെട്ടി
പണ്ടീ മാറിലെറിഞ്ഞു ചിരിച്ചൊരു പന്തുകളിക്കാരാ
പന്തുവേണോ ഒരു പന്തുവേണോ
(താലിക്കുരുത്തോല..)
ഈ മയിലാടുംകുന്നു മറന്നേ പോയോ
അന്നു കിള്ളിയംകാട്ടിലൊളിച്ചു കളിച്ചതും
കളിവീടു വെച്ചതും കറിവെച്ചുണ്ടതും മറന്നുപോയോ
വന്നെങ്കില്‍ ഒന്നു വന്നെങ്കില്‍ ഈ
വളയിട്ട കൈകളില്‍ വാരിയെടുത്തു
വെച്ചൂഞ്ഞാലാട്ടും ഞാന്‍
(താലിക്കുരുത്തോല...)
ഈശോ മറിയം ഔസേപ്പേ
ഈ അപേക്ഷ കൈക്കൊള്ളേണമേ
ഈ പ്രാര്‍ഥന കേള്‍ക്കേണമേ
എന്റെ നെഞ്ചിലെ നൊമ്പരമത്രയും
അറിയുന്നവരല്ലേ എന്നില്‍ കനിവുള്ളവരല്ലേ
എത്ര കൊടുംകാറ്റടിച്ചാലും
ഏതുമരുഭൂവിലായാലും
തിരിച്ചുവരുംവരെ പ്രിയമുള്ളവനവ-
നൊരുമുള്ളു പോലും കൊള്ളരുതേ
(ഈശോ മറിയം...)
എന്റെയുള്ളിലെ ആശകള്‍ മുഴുവനും
അറിയുന്നവരല്ലേ എന്നില്‍ അലിവുള്ളവരല്ലേ
എത്രദിവസങ്ങള്‍ കഴിഞ്ഞാലും
ഏതുനഗരത്തിലായാലും
അടുത്തുവരുംവരെ പ്രിയമുള്ളവനവ-
നപകടമൊന്നും വരുത്തരുതേ
(ഈശോ മറിയം...)