കാനനച്ഛായകൾ നീളെ

കാനനച്‌ഛായകൾ നീളേ
കളിയാടും തെന്നലേ (കാനനച്‌ഛായ)
കൂടെ വരാം ഞങ്ങൾ, പാടി വരാം ഞങ്ങൾ
പൂക്കുടകൾ നീർത്തീ നീലവാനം...

(കാനന...)

അതിരുകളില്ലാ ആശകൾപോലെ
മതിലുകളില്ലാ മാനസം‌പോലെ
പുലരൊളിതൻ തീരം അകലെയതാ കാണ്മൂ
അഴിമുഖങ്ങൾ തേടി പുഴയൊഴുകും‌പോലെ
വരവായി വരവായി വീണ്ടും....
മണ്ണിനും വിണ്ണിനും മാധുര്യമായവർ

(കാനന...)

കദളികൾ പൂക്കും കാടുകൾ തോറും
കിളികളെപ്പോലെ കീർത്തനം പാടി
അലയുക നാമെന്നും അതിലെഴുമാനന്ദം
നുകരുക നാമെന്നും മധുകരങ്ങൾപോലെ
കണികാണാൻ വിരിയുന്നു വീണ്ടും
മണ്ണിന്റെ നന്മതൻ മാധുര്യമായവർ

(കാനന...)

Submitted by vikasv on Sun, 04/19/2009 - 03:57