പുടവ ഞൊറിയും പുഴതൻ

പുടവ ഞൊറിയും പുഴതൻ തീരം
പുളകമണിയും മലതൻ ഓരം
നാണം
മൂടി മോഹം ചൂടി നിൽക്കും പെണ്ണേ
എൻ അകതളിരിൽ പകരുക നിൻ
അഴകുകൾ
ലലലാ.... ലലലാ.... ലലലാ....

(പുടവ ഞൊറിയും)

തൂമഞ്ഞിൻ
പൂ വീഴും ഗിരിയിലെ
പൂന്തെന്നൽ തേരോട്ടും വനികയിൽ
ഞാൻ തീർക്കും
കൂട്ടിൽ നീ വന്നെൻ കൂട്ടിനായ്
നീ വന്നെൻ കൂട്ടിനായ്....
എന്നുടലിൽ നീ
തൂകും കതിരുകൾ
എന്നുയിരിൽ നീ പെയ്യും കുളിരുകൾ

(പുടവ
ഞൊറിയും)

സിന്ദൂരം ചാലിക്കും മുകിലുകൾ
താലങ്ങൾ ഏന്തും പൊൻമലരുകൾ

ആത്മാവിൻ മാല്യം നാം തമ്മിൽ ചാർത്തവേ
നാം തമ്മിൽ
ചാർത്തവേ....
എൻ തനുവിൽ ഓടും നിൻ വിരലുകൾ
എൻ കരളിൽ ഓലും
തേൻകണികകൾ

(പുടവ ഞൊറിയും)

Submitted by vikasv on Sun, 04/19/2009 - 03:59