നിലാവും കിനാവും

നിലാവും കിനാവും തളിർക്കുന്ന രാവിൽ
ഒലീവിൻ മരച്ചോട്ടിലാനന്ദനൃത്തം
ഒരാനന്ദനൃത്തം... ഒരാഹ്ലാദനൃത്തം
വരുന്നൂ സുമംഗല്യഘോഷം..

(നിലാവും...)

മധുപാത്രങ്ങളിൽ നറുമുന്തിരിനീർ
മനസ്‌‌തോത്രങ്ങളിൽ ശുഭകാമനകൾ
പള്ളിമണികൾ പാടിയുണർത്തീ
പോരൂ... പോരൂ... മണവാട്ടി

(നിലാവും...)

ദേവദൂതികളോ, കാനനദേവതമാരോ
നവവധുവായ് നിന്നെയിന്നലങ്കരിച്ചൂ
ചന്ദനക്കുളിരോലുന്ന പുടവ തന്നൂ
ചന്ദ്രരശ്‌മികൾ നെയ്‌തെടുത്ത
മന്ത്രകോടി തന്നൂ...

(നിലാവും...)

സ്‌നേഹദൂതിക നീയാരുടെ പാതിമെയ്യായീ
നവവധുവായ് നീയവന്റെയരികിൽ നിൽക്കൂ
തനുവല്ലരിയാരുടെ തഴുകലേൽക്കെ
കുനുകുനെ പുളകത്തിൻ മുകുളം ചൂടി

(നിലാവും...)

Submitted by vikasv on Sun, 04/19/2009 - 03:58