കൂടു വെടിയും ദേഹിയകലും
കൂടാരവാസിയുറങ്ങും...
മനുഷ്യാ നീ
വെറും മണ്ണല്ലോ
മരണം നിന്നുടെ നിഴലല്ലോ
ഊഴിയിൽ നിന്നു
മെനഞ്ഞു
ഊഴിയിൽത്തന്നെയടിഞ്ഞു
മനുഷ്യാ നീ വെറും
മണ്ണല്ലോ
(കൂട്...)
വിടർന്ന മലരുകൾ കൊഴിയുന്നൂ
തെളിഞ്ഞ
പകലുകൾ ഇരുളുന്നൂ
കഴിഞ്ഞ കഥയുടെ ചുരുളും നോക്കി
കാലം കണ്ണീർ
വീഴ്‌ത്തുന്നു
മുമ്പേ വന്നവർ പിന്നിലാകും
പിമ്പേ വന്നവർ
മുന്നിലാകും
(കൂട്...)
കിളുന്നു ശിശുവിൻ ചിരി കണ്ടു
വരുന്നു
പുലരികൾ വിരിമാറ്റി
അനാദി ദിധിയുടെ മറവിൽനിന്നും
വീണ്ടും ഗോളം
തിരിയുന്നു
മുമ്പേ വന്നവർ പിന്നിലാകും
പിമ്പേ വന്നവർ
മുന്നിലാകും
(കൂട്...)