ഇത്തിരി നേരം (ജ്യോതീരത്നങ്ങൾ)

ഇത്തിരി നേരം ഇത്തിരി നേരം ഇത്തിരി നേരം
ഒത്തിരി കാര്യം
ഒത്തിരി കാര്യം ഒത്തിരി കാര്യം
ഇത്തിരി നേരം.... ഒത്തിരി കാര്യം.....

ഇത്തിരി നേരം.... ഒത്തിരി കാര്യം.....

ജ്യോതിരത്നങ്ങൾ പ്രഭ
ചൊരിഞ്ഞീടും
ചേതോഹരമാം വിശാലതയിൽ
രാശിചക്രം തെളിയുന്നു - ഓരോ

ദോഷഗ്രഹങ്ങളണയുന്നു...
ഇതുതന്നെ ചൂതുപടം...
ഇവിടിന്നും റാണിമാർ
വാഴുന്നു
പൊരുതി മരിക്കുന്നു നമ്മൾ - വെറുതെ
പൊരുതി
ചോരയൊഴുക്കുന്നു....

(ഇത്തിരി...)

Submitted by vikasv on Sun, 04/19/2009 - 02:51

ഇതളഴിഞ്ഞൂ വസന്തം

ഇതളഴിഞ്ഞു വസന്തം
ഇല മൂടി പൂ വിരിഞ്ഞു
ഇവിടെ വരൂ‍
ഇണക്കിളീ
ഇളം‌ചുണ്ടിലോമനപ്പാട്ടുമായ്

പുതുമഞ്ഞിനു
നാണമണയ്‌ക്കും
മൃദുവെഴും നിന്നുടൽ കാണുമ്പോൾ
ഋതുദേവതമാർ പൂച്ചിലങ്ക
നിൻ
പദതാരുകളിൽ ചാർത്തിക്കും
വരുകയില്ലേ എന്നരികിൽ
ഒരു
രാഗനർത്തനമാടുകില്ലേ

(ഇതൾ...)

നിൻ
മുഖശ്രീയനുകരിക്കാനായ്
പൊന്നാമ്പൽപ്പൂവുകൾ
കൊതിക്കുന്നു
പൊന്നിളം‌പീലിശയ്യകൾ നീർത്തി
‍പൗർണ്ണമിരാവു
വിളിക്കുന്നു
ഇവിടെ വരൂ ആത്മസഖീ
എന്നിടതുവശം
ചേർന്നിരിക്കൂ

(ഇതൾ...)

Submitted by vikasv on Sun, 04/19/2009 - 02:49

അക്കരെയിക്കരെ

വൺ... വൺ ടു...
വൺ ടു ത്രീ... വൺ ടു ത്രീ
ഫോർ
വൺ ടു ത്രീ... വൺ ടു ത്രീ ഫോർ വൺ...
താ തിന്ത തിന്ത തകുതികു
--- 2
തകുതികു തിന്ത തിന്ത തകുതികുതാ....

അക്കരെയിക്കരെയക്കരെയിക്കരെ
കടത്തുതോണി
എക്കരെയെക്കരെയേതു കരയിൽ പോയാൽ
സ്‌നേഹം പൂക്കണ കാവുകൾ
കാണാം
സ്‌നേഹഭാവം ചൂടണ മുഖങ്ങൾ
കാണാം

(വൺ...)

Submitted by vikasv on Sun, 04/19/2009 - 02:48

എന്റെ കഥ ഇത് നിന്റെ കഥ

എന്റെ കഥ ഇത് നിന്റെ കഥ
ഇത് താരുണ്യത്തിൻ കടങ്കഥ
ജീവിത
വിചിത്ര ചിത്രശാലയിൽ
ദൈവം കാട്ടും
തിരക്കഥ

(എന്റെ...)

നടീനടന്മാർ നാമല്ലോ
ആസ്വാദകരും
നാമല്ലോ
ആട്ടം പാട്ടും സ്‌റ്റണ്ടും ഇടിയും
അഭിനയിക്കുവോർ
നാമല്ലോ

(എന്റെ...)

സമയമാണതിൻ സംവിധായകൻ
ഛായാഗ്രഹണം
സൂര്യൻ
കരയിക്കുന്നു ചിരിപ്പിക്കുന്നു
കഥയിലെ
സംഭവപരമ്പര

(എന്റെ...)

ഒടുക്കമെന്തെന്ന് ആർക്കറിയാം
ശുഭാന്ത്യമോ
അതു ദുരന്തമോ
കാലം ചുറ്റും റീലുകളെല്ലാം
കണ്ടാലപ്പോ‍ൾ
ചൊല്ലാം

(എന്റെ...)

Submitted by vikasv on Sun, 04/19/2009 - 02:47

കുമ്മിയടിക്കുവിൻ കൂട്ടുകാരേ

കുമ്മിയടിക്കുവിൻ കൂട്ടുകാരേ
കുമ്മിയടിക്കുവിൻ
നാട്ടുകാരേ
പൊന്നിൻ തിരുവോണം വന്നതറിഞ്ഞില്ലേ
കുമ്പിട്ടും പൊന്തിയും
കുമ്മിയടി

(കുമ്മി...)

മാവേലിക്കും പൂക്കളം...
മാതേവനും പൂക്കളം
(മാവേലി)
മലയാളക്കരയാകെ വർണ്ണപ്പൂക്കളം
ആഹാ മണ്ണിലും വിണ്ണിലും
മണിപ്പൂക്കളം
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ
പൂത്തുമ്പി തുള്ളിക്കാൻ
പൂവേ പൊലി പൂവേ

(മാവേലി...)

Submitted by vikasv on Sun, 04/19/2009 - 02:46

നവവർഷത്തിൻ രജനി

We are young
The night is young
Wish you happy new
year
Happy happy happy new year

നവവർഷത്തിൻ രജനി

നർത്തനശാലയിൽ വന്നു
കനകച്ചിലങ്ക കെട്ടി....
കൈയാൽ താളം കൊട്ടി

അഹാ കൈയാൽ താളം കൊട്ടി
നവവർഷത്തിൻ രജനി ലലാ

(We are
young)

വിലാസലോലുപയായി അവൾ
വിണ്ണിൽ നിന്നും
വന്നു....
മന്ദസ്‌മേരവുമായി അവൾ
മദിരാപാത്രം തന്നു......

നവവർഷത്തിൻ രജനി ലലാ

(We are young)

Submitted by vikasv on Sun, 04/19/2009 - 02:45

മാനം പൊന്മാനം

Title in English
Maanam Pon Maanam kathir

മാനം പൊൻ‌മാനം കതിർ ചൂടുന്നൂ
മോഹം എൻ മോഹം തളിർ ചൂടുന്നൂ
താഴ്വരത്താരയിൽ ശീതളഛായയിൽ
ഹിമകണം വിതറു നീ പവനനിലൊഴുകിവരൂ

(മാനം പൊൻ‌മാനം)

ചിന്തകളിൽ തേൻ ‌പകരും അഴകേ നീ വാ വാ, അഴകുമായ്
എൻ കരളിൽ വന്നുതിരും കവിതേ നീ വാ വാ (ചിന്തകളിൽ)
കവിതതൻ മാധുര്യം എന്നുള്ളിൽ നീ പെയ്‌തു താ
ഗിരികൾതൻ നിരകളിൽ നിഴലുകൾ ഇഴയവേ

(മാനം പൊൻ‌മാനം)

കൽ‌പനയിൽ പൂവിരിക്കും ഋതുവേ നീ വാ വാ, ഋതുമതി-
വാടികളിൽ നിന്നുതിരും കുളിരേ നീ വാ വാ (കൽ‌പന)
കുളിരണിക്കൈകളാൽ സായൂജ്യം നീ നെയ്‌തു താ
കനവുകൾ നിനവുകൾ ചിറകുകൾ അണിയവേ

(മാനം പൊൻ‌മാനം)

Submitted by vikasv on Sun, 04/19/2009 - 02:43

ആദ്യരതിനീലിമയിൽ

Title in English
Aadhya Rathi Neelimayil

ആദ്യരതീനീലിമയിൽ
തമ്മിൽ പുൽകും വീചി...
ആത്മാവിൻ നാദം പേറും ആഴി

(ആദ്യരതി)

വിണ്ണിൻ കൈകൾ മണ്ണിൻ നാണം
വാരിച്ചൂടും വേളയിൽ...
ചൊടിയിലെ മധുരിമ പകരൂ
കവിളിലെ കനിമദമരുളൂ സഖീ
നിന്നിലെ താപമെൻ പ്രാണനിൽ

(ആദ്യരതി)

രാവിൻ മൗനം മെല്ലെ മാറ്റും
കാറ്റിൻ ക്രീഡാവേളയിൽ
തിരയുടെ ചിരികളിലൊഴുകൂ
നിശയുടെ വിരികളിൽ വിരിയൂ സഖീ
എന്നിൽ നീ പ്രേമമായ് കാമമായ്

(ആദ്യരതി)

Submitted by vikasv on Sun, 04/19/2009 - 02:42

തുളുമ്പും കണ്ണുകൾ

തുളുമ്പും കണ്ണുകൾ തിളങ്ങും മുത്തുകൾ
വിതുമ്പും
വേദനകൾ പ്രിയേ ഞാനൊപ്പിയെടുക്കാം
കിലുങ്ങും പൊന്നലകൾ മിനുങ്ങും
പൂമൊഴികൾ
കലങ്ങും ഗദ്‌ഗദവും അഴകേ
അഴകേ

(തുളുമ്പും)

താഴ്‌ന്നലിഞ്ഞൊഴുകും പുഴതൻ
മാറിൽ
ചേർന്നിറങ്ങും മഞ്ഞുപോലെ
പ്രേമസഖീ നിൻ
പൂമടിയിൽ
പ്രിയമോടെൻ സ്വപ്‌നമുറങ്ങും
പ്രാണനെ ഞാൻ
തഴുകിയുറക്കും

(തുളുമ്പും)

മൂകമായിരിളും
മനസ്സിന്നുള്ളിൽ
മൺ‌വിളക്കിൻ തിരി പോലെ
പ്രേമവതീ നിൻ
പൂഞ്ചൊടിയിൽ
പ്രിയഭാവം കണ്ടു മയങ്ങും
പ്രാണനിൽ നീ
ഒഴുകിയിറങ്ങും

(തുളുമ്പും)

Submitted by vikasv on Sun, 04/19/2009 - 02:41

വെയിലിന്റെ ഒരു തൂവൽ

വെയിലിന്റെ ഒരു തൂവൽ മാത്രം
മറന്നിട്ട്
വേനൽക്കിനാക്കിളി കൂടൊഴിഞ്ഞു
ഒരു തുള്ളി നീല നിലാവെളിച്ചം
തേടി
വാനിന്റെ ഇരുളിൽ തളർന്നലഞ്ഞു

(വെയിലിന്റെ)

സന്ധ്യയും
നക്ഷത്രരാത്രിയുമാച്ചെറു-
സങ്കടപ്പക്ഷിയെ കൈയൊഴിഞ്ഞു
കാറ്റിന്റെ വാതിലിൽ
മുട്ടിവിളിച്ചപ്പോൾ
കാണാത്ത ഭാവത്തിൽ മുഖം തിരിച്ചു

(വെയിലിന്റെ)

ആഞ്ഞിലിക്കൊമ്പത്തെ കുഞ്ഞരിപ്രാവുകൾ
പിഞ്ചിളം
കൊഞ്ചലാൽ പരിഹസിച്ചു
നോവും കിനാവുമായ് മെല്ലെയാ
രാപ്പാടി
മഞ്ഞുനീർത്തുള്ളിപോൽ മാഞ്ഞുപോയി

(വെയിലിന്റെ)

Submitted by vikasv on Sun, 04/19/2009 - 02:40