തുമ്പമെല്ലാം പമ്പ കടന്നു

തുമ്പമെല്ലാം പമ്പകടന്നു
തുമ്പിതുള്ളി മനസ്സുകൾ
നിറയെ
തൊഴുതുണരും പുതിയൊരുഷസ്സേ
വരിക വരിക വരവേൽക്കുകയായി
വീണ്ടും
വസന്തം വിരിഞ്ഞു
വീണ്ടും മനങ്ങൾ തെളിഞ്ഞു
മൗനങ്ങൾ പോലും
വാചാലമായി
യാമങ്ങൾ മംഗളം പാടി...

(തുമ്പമെല്ലാം...)

ആയിരം
മണിവർണ്ണങ്ങളാൽ
കണിമത്താപ്പ് കത്തിച്ചിടാം
ഏതോ വസന്തമേകും
ചേതോഹരങ്ങളാകും
പൂക്കാലമാസ്വദിച്ചീടാം (ആയിരം)
തങ്കത്തേരിലിതേ
നവസങ്കല്‌പങ്ങ-
ളെഴുന്നള്ളിയതിനിയും‍ ഇനിയും നുണയാം
സുഖം സുഖം സുഖം സുഖം
സർവ്വം...

(തുമ്പമെല്ലാം...)

ആയിരം
സ്വർണ്ണസ്വപ്‌നങ്ങളാൽ
വർണ്ണക്കൂടൊന്നു
നിർമ്മിച്ചിടാം
മിന്നാമിനുങ്ങുറങ്ങും തെന്നാലിക്കാറ്റിറങ്ങും
മണ്ണിൽ നിറം
ചൊരിഞ്ഞീടാം (ആയിരം)
നക്ഷത്രങ്ങളഴകോടൊരു ലക്ഷം കോടി
വിടരുന്നതുമിരവിൻ‍‍
ഇരവിൽ ഉതിരും
സുഖം സുഖം സുഖം സുഖം
സർവ്വം...

(തുമ്പമെല്ലാം...)

Submitted by vikasv on Fri, 05/08/2009 - 06:52