പാണപ്പുഴ

പാണപ്പുഴ പാടിനീർത്തി നന്തുണിപ്പാട്ട്
ചൊല്ലാക്കഥയിലെ കാണാപ്പൊരുളിലെ
മേളങ്ങൾ തുയിലുണർത്തിയ നന്തുണിപ്പാട്ട്
ഹോയ്... നന്തുണിപ്പാട്ട്....
നാക്കില്ലാക്കുന്നിനറിയാം നാടില്ലാ കാറ്റിനറിയാം
പാണൻ‌റെ പൊന്നുടുക്കിലെ നാടോടിത്താളം
ഈ നാടോടിത്താളം.... ഹോയ്....

(പാണപ്പുഴ)

തീക്കരുത്തിൻ ചിറകുവിരുത്തി പത്തുദിക്കും താണ്ടി
നാടുതെണ്ടിപ്പക്ഷികൾക്ക് ഇക്കരക്കടവിൽ
ഒരു തേവരംകിളി മൂളിയെത്തി കാക്കരക്കടവിൽ
രാവുറങ്ങും കടമ്പിലപ്പോൾ പുലരിവെട്ടം പൂത്തിറങ്ങി
കൂട്ടിലെ കൂവരംകിളി കൂത്തുപാടി...

(പാണപ്പുഴ)

കർക്കിടകക്കൊമ്പു കുലുക്കി കാടിളക്കും കോളുമായ്
പാതാളപ്പരുന്തിറങ്ങി പടപ്പറമ്പിൽ....
അന്നു തേവരംകിളി പോരിടത്തിൽ ജയിച്ചിരമ്പി
വീരനാമം പരമ്പരയായ് വിളക്കു വച്ചേ വാഴ്ത്തിവന്നൂ
നാട്ടിലെ നാവുമരങ്ങൾ ചിലച്ചു നിന്നൂ....

(പാണപ്പുഴ)

Lyricist
Submitted by vikasv on Fri, 05/08/2009 - 06:57