ഓമനത്തിങ്കൾക്കിടാവുറങ്ങൂ

Title in English
Omanathinkal kidaavurangu

ഓമനത്തിങ്കള്‍ കിടാവുറങ്ങൂ
ഓമനക്കുട്ടനുറങ്ങൂ - പൊന്നോ-
മനക്കുട്ടനുറങ്ങുറങ്ങൂ
(ഓമനത്തിങ്കള്‍.. )

കാര്‍ത്തികരാത്രി കടിഞ്ഞൂല് പെറ്റൊരു
കണ്മണിക്കുഞ്ഞല്ലേ (2)
കന്നിനിലാവിന്റെ അമ്മിഞ്ഞപ്പാല്‍ക്കുടം
കണ്ടിട്ടേയില്ലല്ലോ (2) - തങ്കം 
കണ്ടിട്ടേയില്ലല്ലോ
(ഓമനത്തിങ്കള്‍.. )

ചാഞ്ചക്കം തൊട്ടിലില്‍ ചന്ദനത്തൊട്ടിലില്‍
ചാഞ്ചാടാന്‍ കൊതിയില്ലേ (2)
അമ്മിണിച്ചുണ്ടിലൊരുമ്മ തരാന്‍ പോലും
അമ്മയ്ക്കു വിധിയില്ലേ (2) - നിന്റെ
അമ്മയ്ക്കു വിധിയില്ലേ

മയിലാടും കുന്നിന്മേൽ

Title in English
Mayilaadum kunninmel

മയിലാടും കുന്നിന്മേല്‍
അണിയമ്പൂ മണിയമ്പൂ
പൂത്തെടി പെണ്ണേ
പൂവാലിപ്പെണ്ണേ - പെണ്ണേ
പൂവാലിപ്പെണ്ണേ 

പൂവാങ്കുരുന്നിലക്കാട്ടില്‍ പോണം
പൂവേലൊന്നു പറിക്കേണം
പൂവേലൊന്നു പറിച്ചാലോ
പൂക്കളം മുറ്റത്തു തീര്‍ക്കാലോ 

ഓണപ്പൂ ചൂടേണം
ഊഞ്ഞാലടേണം
ഒന്നാം കുന്നിലെ പൊന്നൂഞ്ഞാലിനു 
പൊന്നിഴ കോര്‍ക്കെടി പെണ്ണേ - പെണ്ണെ
വര്‍ണത്തക്കിളി നൂല്‍ക്കെടി പെണ്ണേ
വടയാറന്‍ ചകിരിയലിക്കെടി പെണ്ണേ 

മയിലാടും കുന്നിന്മേല്‍
അണിയമ്പൂ മണിയമ്പൂ
പൂത്തെടി പെണ്ണേ
പൂവാലിപ്പെണ്ണേ - പെണ്ണേ
പൂവാലിപ്പെണ്ണേ 

വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു

Title in English
Virinjathenthinu Virinjathenthinu

വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു 
തിരുഹൃദയപ്പൂവേ
വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു 
തിരുഹൃദയപ്പൂവേ
നിറഞ്ഞതെന്തിനു നിന്‍ മിഴിയിതളുകള്‍
നീലവര്‍ണ്ണപ്പൂവേ
നീലവര്‍ണ്ണപ്പൂവേ ...

നിനക്കുമെന്നെപ്പോലൊരു 
ദു:ഖം കലര്‍ന്ന കഥയുണ്ടോ (2)
മനസ്സിലെന്നെപോലെ നിനക്കും 
മൌനവേദനയുണ്ടോ
മൌനവേദനയുണ്ടോ
വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു 
തിരുഹൃദയപ്പൂവേ

മുറിഞ്ഞുവല്ലോ നിന്‍ മാറിടവും 
മുള്ളാണികളാലെ (2)
വിളിച്ചു തേങ്ങിക്കരയാന്‍ പോലും 
വിധിയില്ലല്ലോ പൂവേ

കുരുത്തോലപ്പെരുന്നാളിനു

Title in English
Kuruthola Perunnalinu

കുരുത്തോലപ്പെരുന്നാളിന് പള്ളിയില്‍ പോയ്‌ വരും 
കുഞ്ഞാറ്റക്കുരുവികളേ കുഞ്ഞാറ്റക്കുരുവികളേ 
കണ്ണീരും കൈയ്യുമായ് നാട്ടുമ്പുറത്തൊരു 
കല്യാണം നിങ്ങള്‍ക്കു കാണാം - ഒരു 
കല്യാണം നിങ്ങള്‍ക്കു കാണാം 

ഒരു വാക്കു പറയാതെ ഒരു നോക്കു കാണാതെ 
പരിഭവിച്ചെവിടെയോ പോയി 
പരിഭവിച്ചെവിടെയോ പോയി
എല്ലാം പറഞ്ഞൊന്നു മാപ്പ് ചോദിക്കുവാന്‍ 
എന്നിനിയെന്നിനി കാണും - തമ്മില്‍ 
എന്നിനിയെന്നിനി കാണും
കുരുത്തോലപ്പെരുന്നാളിന് പള്ളിയില്‍ പോയ്‌ വരും 
കുഞ്ഞാറ്റക്കുരുവികളേ കുഞ്ഞാറ്റക്കുരുവികളേ 

പത്തു പറ വിത്തു പാകും

Title in English
Pathupara vithu

ഓ... ഓഹൊയ്... 

പത്തുപറ വിത്തുപാടു മണ്ണു വേണം
കന്നിമണ്ണു വേണം (2)
പത്തരമാറ്റുള്ള പൊന്നു വിളയണ മണ്ണ്
പൊട്ടിച്ചിരിക്കണ മണ്ണ് (2)
കുത്തിയിളക്കാത്ത കൂന്താലി കാണാത്ത
ചെത്തിമിനുക്കാത്ത മണ്ണ്
ചെത്തിമിനുക്കാത്ത മണ്ണ് (2)
പത്തുപറ വിത്തുപാടു മണ്ണു വേണം
കന്നിമണ്ണു വേണം

കരിവള കരിവള

Title in English
Karivala Karivala

കരിവള കരിവള കുപ്പിവള 
കൈ നിറയെ കുപ്പിവള (2)
കല്യാണത്തിനു നാത്തൂന്‍ പെണ്ണിന് 
കനകത്തരിവള ചിപ്പിവള 
കനകത്തരിവള ചിപ്പിവള 
കരിവള കരിവള കുപ്പിവള 
കൈ നിറയെ കുപ്പിവള

ഒന്നാം കൂമ്പും ഇളംകൂമ്പും 
വന്നോരിലയീരില വിരിയാറായ് (2)
മനസ്സില്‍ നട്ടൊരു മലര്‍മുല്ലക്കൊടി 
മാലയും താലിയും അണിയാറായ്‌ 
കരിവള കരിവള കുപ്പിവള 
കൈ നിറയെ കുപ്പിവള

ഇച്ചിരിപ്പൂവാലനണ്ണാർക്കണ്ണാ

Title in English
Ithiripoovalan

ഇച്ചിരിപ്പൂവാലനണ്ണാർക്കണ്ണാ
ഇനിക്കൊരു മാമ്പഴം തായോ...
ഇച്ചിരിപ്പൂവാലനണ്ണാർക്കണ്ണാ
ഇനിക്കൊരു മാമ്പഴം തായോ....

ചാഞ്ചക്കം ചാഞ്ചക്കം കാട്‌
ചക്കര കൊണ്ടൊരു തൂണ്...
ചാഞ്ചക്കം ചാഞ്ചക്കം കാട്‌
ചക്കര കൊണ്ടൊരു തൂണ്....
തന്നേ തന്നേ ചക്കരേച്ചി
ഞങ്ങക്ക് മാമ്പഴം തായോ...
തന്നേ തന്നേ ചക്കരേച്ചി
ഞങ്ങക്ക് മാമ്പഴം തായോ...

ഇച്ചിരിപ്പൂവാലനണ്ണാർക്കണ്ണാ
ഇനിക്കൊരു മാമ്പഴം തായോ....

അക്കരയ്ക്കുണ്ടോ അക്കരയ്ക്കുണ്ടോ

Title in English
Akkarakkundo

അക്കരയ്ക്കുണ്ടോ...അക്കരയ്ക്കുണ്ടോ (2)
വായോ വായോ വായോ (അക്കര..)
നേരം പോയ്... 

വെള്ളയുടുത്ത് വെളുപ്പാങ്കാലത്ത്
പള്ളിയിൽ പോകും പ്രാവുകളേ ഇണപ്രാവുകളേ (2)
പാടിപ്പറക്കാൻ ചിറകു മുളയ്ക്കാത്ത -
പച്ചപ്പനങ്കിളി തത്തകളേ
വായോ വായോ വായോ 
അക്കരയ്ക്കുണ്ടോ അക്കരയ്ക്കുണ്ടോ 
വായോ വായോ വായോ 

പുത്തരിനെല്ലിന് പുട്ടിലു നെയ്യണ
കുട്ടനാട്ടമ്മേ മുത്തിയമ്മേ പൊന്നു മുത്തിയമ്മേ
കൊയ്ത്തിനു പുത്തനരിവാളു തേയ്ക്കണ
കൊച്ചു കരുമാടിക്കുട്ടന്മാരേ
വായോ വായോ വായോ 

കണ്ണുനീർക്കടലിതു കടഞ്ഞെടുത്താൽ

Title in English
Kannuneer kadalithu

കണ്ണുനീര്‍ കടലിതു.. ..കടഞ്ഞെടുത്താല്‍ 
കാളകൂടമോ... കനിയമൃതോ

കണ്ണുനീര്‍ കടലിതു കടഞ്ഞെടുത്താല്‍ 
കാളകൂടമോ കനിയമൃതോ (2)
കാറ്റടിച്ചു കാറു പെയ്തു 
ആറ്റക്കിളിയുടെ ഇണയെവിടെ (2)
സ്നേഹതപസ്വിനി നീ എന്തു ചെയ്യും (2)
തേങ്ങിക്കരയുകയല്ലാതെ 

കരിന്തിരി കത്തുമീ മണ്‍വിളക്കെന്തിനു 
കാരാഗൃഹത്തിലെറിഞ്ഞു
എടുത്തു വളര്‍ത്തിയ കൈയിലെങ്ങിനെ 
ഇരുമ്പു ചങ്ങലയിട്ടു നീ 

കാലം കണ്ണീര്‍പ്പുഴയിലൊഴുക്കിയ 
കടലാസ്സുതോണികള്‍ നമ്മള്‍ (2)
അക്കരെയിക്കരെ ആരെയോ തേടി 
അകലുകയല്ലോ മോഹങ്ങള്‍ (2)

അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങനെ

Title in English
Ambaadi thannilorunniyundangine

അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങിനെ
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങിനെ
ഉണ്ണിക്കൈരണ്ടിലും വെണ്ണയുണ്ടങ്ങിനെ
ഉണ്ണിക്കു പേരുണ്ണികൃഷ്ണനെന്നങ്ങിനെ
അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങിനെ

പീലിത്തിരുമുടി കെട്ടിക്കൊണ്ടങ്ങിനെ
ഓടക്കുഴൽ വിളി പൊങ്ങുമാറങ്ങിനെ
ഉണ്ണിത്തളകൾ കിലുങ്ങുമാറങ്ങിനെ
ഉണ്ണിക്കാൽ കൊണ്ടൊരു നൃത്തമുണ്ടങ്ങിനെ
അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങിനെ

കണ്ണൻ ഞങ്ങളെ കാക്കുമാറാകണം
കനിവിൻ തൂവെണ്ണ നൽകുമാറാകണം
കണ്ടുകണ്ടുള്ളം തെളിയുമാറാകണം
കായാമ്പൂ വർണനെ കാണുമാറാകണം(2)