കണ്ണുനീർക്കടലിതു കടഞ്ഞെടുത്താൽ

കണ്ണുനീര്‍ കടലിതു.. ..കടഞ്ഞെടുത്താല്‍ 
കാളകൂടമോ... കനിയമൃതോ

കണ്ണുനീര്‍ കടലിതു കടഞ്ഞെടുത്താല്‍ 
കാളകൂടമോ കനിയമൃതോ (2)
കാറ്റടിച്ചു കാറു പെയ്തു 
ആറ്റക്കിളിയുടെ ഇണയെവിടെ (2)
സ്നേഹതപസ്വിനി നീ എന്തു ചെയ്യും (2)
തേങ്ങിക്കരയുകയല്ലാതെ 

കരിന്തിരി കത്തുമീ മണ്‍വിളക്കെന്തിനു 
കാരാഗൃഹത്തിലെറിഞ്ഞു
എടുത്തു വളര്‍ത്തിയ കൈയിലെങ്ങിനെ 
ഇരുമ്പു ചങ്ങലയിട്ടു നീ 

കാലം കണ്ണീര്‍പ്പുഴയിലൊഴുക്കിയ 
കടലാസ്സുതോണികള്‍ നമ്മള്‍ (2)
അക്കരെയിക്കരെ ആരെയോ തേടി 
അകലുകയല്ലോ മോഹങ്ങള്‍ (2)

കണ്ണുനീര്‍ കടലിതു കടഞ്ഞെടുത്താല്‍ 
കാളകൂടമോ കനിയമൃതോ
കാളകൂടമോ കനിയമൃതോ