അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങിനെ
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങിനെ
ഉണ്ണിക്കൈരണ്ടിലും വെണ്ണയുണ്ടങ്ങിനെ
ഉണ്ണിക്കു പേരുണ്ണികൃഷ്ണനെന്നങ്ങിനെ
അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങിനെ
പീലിത്തിരുമുടി കെട്ടിക്കൊണ്ടങ്ങിനെ
ഓടക്കുഴൽ വിളി പൊങ്ങുമാറങ്ങിനെ
ഉണ്ണിത്തളകൾ കിലുങ്ങുമാറങ്ങിനെ
ഉണ്ണിക്കാൽ കൊണ്ടൊരു നൃത്തമുണ്ടങ്ങിനെ
അമ്പാടി തന്നിലൊരുണ്ണിയുണ്ടങ്ങിനെ
കണ്ണൻ ഞങ്ങളെ കാക്കുമാറാകണം
കനിവിൻ തൂവെണ്ണ നൽകുമാറാകണം
കണ്ടുകണ്ടുള്ളം തെളിയുമാറാകണം
കായാമ്പൂ വർണനെ കാണുമാറാകണം(2)