വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു
തിരുഹൃദയപ്പൂവേ
വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു
തിരുഹൃദയപ്പൂവേ
നിറഞ്ഞതെന്തിനു നിന്‍ മിഴിയിതളുകള്‍
നീലവര്‍ണ്ണപ്പൂവേ
നീലവര്‍ണ്ണപ്പൂവേ ...
നിനക്കുമെന്നെപ്പോലൊരു
ദു:ഖം കലര്‍ന്ന കഥയുണ്ടോ (2)
മനസ്സിലെന്നെപോലെ നിനക്കും
മൌനവേദനയുണ്ടോ
മൌനവേദനയുണ്ടോ
വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു
തിരുഹൃദയപ്പൂവേ
മുറിഞ്ഞുവല്ലോ നിന്‍ മാറിടവും
മുള്ളാണികളാലെ (2)
വിളിച്ചു തേങ്ങിക്കരയാന്‍ പോലും
വിധിയില്ലല്ലോ പൂവേ
വസന്തമിനിയും വള്ളിക്കുടിലില്‍
വിരുന്നു വരുകില്ലേ (2)
ഇനിയൊരു നാളിലും ഈ കിളിവാതിലില്‍
ഇടയന്‍ വരുകില്ലേ - എന്റെ
ഇടയന്‍ വരുകില്ലേ
വിരിഞ്ഞതെന്തിനു വിരിഞ്ഞതെന്തിനു
തിരുഹൃദയപ്പൂവേ