ചിറകറ്റു വീണൊരു

Title in English
chirakattu veenoru

ചിറകറ്റു വീണൊരു കൊച്ചുതുമ്പീ
വയനാടൻ കാട്ടിലെ കൊച്ചു തുമ്പീ
ഇവിടെപ്പിരിഞ്ഞാലും പ്രാണൻ കൊഴിഞ്ഞാലും
ഇനിയുമൊരിക്കൽ നാം ഒന്നുചേരും

കാറ്റത്തു വെച്ച വിളക്കു പോലെ
കാലത്തുദിച്ച നിലാവ് പോലെ
ജയിലഴിക്കുള്ളിലെൻ ജീവന്റെ ജീവനെ
കണികാണും നേരം കരഞ്ഞു പോകും

കരയല്ലേ പിടയല്ലേ കൊച്ചുതുമ്പീ
കണ്ണുനീർക്കാട്ടിലെ കൊച്ചുതുമ്പീ
ഇണപിരിയാതെ നാം ഒരുമിച്ചു വാഴുവാൻ
ഇനിയത്തെ ജന്മത്തിൽ ഒന്നു ചേരും
(ചിറകറ്റു വീണൊരു... )

Year
1964

തെക്ക് തെക്ക് തെക്കനാം കുന്നിലെ

Title in English
Thekku thekku

 

തെക്ക് തെക്ക് തെക്കനാം കുന്നിലെ
ശർക്കരക്കൂട്ടിലെ തേന് ഓ...
ശർക്കരക്കൂട്ടിലെ തേന്

വടക്ക് വടക്ക് വടക്കൻ കാട്ടിലെ
പഞ്ചാരപ്പനം നൊങ്ക് - ഹോയ്
പഞ്ചാരപ്പനം നൊങ്ക്

അകത്തും പുറത്തും മധുരമുള്ള 
പച്ചക്കരിമ്പ് ഇന്നു രൊക്കം 
നാളെ കടം മാളോരേ....

Year
1964

ചൊട്ടമുതൽ ചുടല വരെ

Title in English
Chotta muthal chudala vare

ചൊട്ടമുതല്‍ ചുടലവരെ
ചുമടും താങ്ങി
ദുഖത്തിന്‍ തണ്ണീര്‍ പന്തലില്‍
നില്‍ക്കുന്നവരേ
നില്‍ക്കുന്നവരേ
ഈ രാത്രിയിരുണ്ടുവെളുത്തൂ
കിഴക്കുണരുമ്പോള്‍
ഈ നാട്ടിയ കഴുകുമരങ്ങള്‍
കാണും നിങ്ങള്‍
കാണും നിങ്ങള്‍ 
(ചൊട്ട... )

കാലന്‍ കോഴികള്‍ കൂവി
കഴുകന്‍ ചുറ്റി നടന്നൂ
അറബിക്കടലല ഞെട്ടിയുണർന്നു
ഗിരികൂടങ്ങള്‍ ഞടുങ്ങി
തുടിച്ചു തൂക്കുമരക്കയര്‍ നിന്നു
മരണം കയറിയിറങ്ങീ
മരണം കയറിയിറങ്ങീ
(ചൊട്ട... )

Year
1964

കണ്ണു രണ്ടും താമരപ്പൂ

Title in English
Kannu randum thaamarappoo

 

കണ്ണു രണ്ടും താമരപ്പൂ
ചുണ്ടില്‍ മുത്തണി മുല്ലപ്പൂ (2)
കണ്ണു രണ്ടും താമരപ്പൂ
ചുണ്ടില്‍ മുത്തണി മുല്ലപ്പൂ
ആ ... ആ.. .ആ... 

അന്ത:പ്പുരത്തിലെ ചന്ദനക്കട്ടിലില്‍
ആട്ടിയുറക്കാനല്ലല്ലോ (2)
അന്ത:പ്പുരത്തിലെ ചന്ദനക്കട്ടിലില്‍
ആട്ടിയുറക്കാനല്ലല്ലോ
അങ്കത്തേരില്‍നിന്നച്ഛന്‍ തന്നതീ
തങ്കപ്പുഞ്ചിരി പൂമാലാ (2)
കണ്ണു രണ്ടും താമരപ്പൂ
ചുണ്ടില്‍ മുത്തണി മുല്ലപ്പൂ (2)

Year
1964

സായിപ്പേ സായിപ്പേ

Title in English
Sayippe sayippe

 

സായിപ്പേ... സായിപ്പേ 
അസ്സലാമു അലൈക്കും 
ഓ.... ഓ... 
സായിപ്പേ സായിപ്പേ
അസ്സലാമു അലൈക്കും 
അസ്സലാമു അലൈക്കും

കൊല്ലക്കുടിയിൽ തൂശി -
വില്‍ക്കണ സായിപ്പേ
കൊല്ലക്കുടിയിൽ തൂശി -
വില്‍ക്കണ സായിപ്പേ
കോയിക്കോട്ട് കപ്പലിലെത്തിയ സായിപ്പേ
കൊച്ചി കണ്ട് ഹോയ് കൊടകു കണ്ട്
കൊതി പിടിച്ചോ സായിപ്പേ

ആദ്യത്തെ കപ്പലില്‍ വന്നതു 
സോപ്പു ചീപ്പു കണ്ണാടി (2)
പിന്നത്തേ കപ്പലില്‍ വന്നതു 
തൂക്കുചങ്ങല തുപ്പാക്കി
തൂക്കുചങ്ങല തുപ്പാക്കി (2)

Year
1964

അഞ്ജനക്കുന്നിൽ തിരി പെറുക്കാൻ

Title in English
Anjanakkunnil thiri

 

അഞ്ജനക്കുന്നിൽ തിരി പെറുക്കാൻ പോകും
അമ്പലപ്രാവുകളേ... 
പോണ വഴിക്കോ വരും വഴിക്കോ - ഒരു
മാണിക്യമഞ്ചൽ കണ്ടോ - നിങ്ങളൊരു
മാണിക്യമഞ്ചൽ കണ്ടോ 

കൈതപ്പൂക്കളാൽ കർപ്പൂരമുഴിയുന്ന
കാനനദേവതമാർ (2)
കാണാൻ കൊതിക്കുമാ മഞ്ചലിനുള്ളിൽ
രാജകുമാരനുണ്ടോ - എന്റെ
രാജകുമാരനുണ്ടോ
(അഞ്ജന..)

മഞ്ചലിലദ്ദേഹം വന്നിറങ്ങുമ്പോൾ
പുഞ്ചിരി തൂകുമ്പോൾ (2)
മാറിലെനിക്കു കുളിരു കോരും
വാരിപ്പുണരും ഞാൻ - കൈ നിറയെ
വാരിപ്പുണരും ഞാൻ 

Year
1964

പഞ്ചവടിയിൽ പണ്ട്

Title in English
panchavadiyil pandu

 

പഞ്ചവടിയില്‍ പണ്ടുപണ്ടൊരു
പഞ്ചവര്‍ണപ്പുള്ളിമാന്‍ (2)
കള്ളക്കടക്കണ്ണെറിഞ്ഞു
തുള്ളി നടന്നൂ... തുള്ളി നടന്നൂ

പഞ്ചവടിയില്‍ പണ്ടുപണ്ടൊരു
പഞ്ചവര്‍ണപ്പുള്ളിമാന്‍
ആ.... ആ.... ആ....

കണ്ണുനീരില്‍ മുങ്ങി നിന്ന
പണ്ടത്തേ പഞ്ചവടി
വഞ്ചനയുടെ കഥ പറഞ്ഞ
പണ്ടത്തെ പഞ്ചവടീ
കണ്ടു ഞാന്‍ - ഇന്നു കണ്ടു ഞാന്‍
കടക്കണ്ണെറിഞ്ഞു തുള്ളിവന്നൂ
പുള്ളിമാന്‍ - പുതിയ പുള്ളിമാന്‍

പഞ്ചവടിയില്‍ പണ്ടുപണ്ടൊരു
പഞ്ചവര്‍ണപ്പുള്ളിമാന്‍
ആ.... ആ.... ആ....

Year
1964

വില്ലാളികളെ വളർത്തിയ നാട്

Title in English
Villalikale valarthiya

വില്ലാളികളെ വളര്‍ത്തിയ നാട് 
വയനാട് വയനാട് 
വെന്നിക്കൊടികളുയര്‍ത്തിയ നാട്
വയനാട് വയനാട് 

പുത്തന്‍ കലവും പൊന്നരിവാളും 
പൊട്ടിച്ചിരിക്കണ വയനാട് 
മുത്തണിവില്ലിന്‍ വെള്ളിക്കൊലുസുകള്‍ 
നൃത്തം വയ്ക്കണ വയനാട് 

വില്ലാളികളെ വളര്‍ത്തിയ നാട് 
വയനാട് വയനാട് 
വെന്നിക്കൊടികളുയര്‍ത്തിയ നാട്
വയനാട് വയനാട് 

കുരുമുളകിന്‍ പവിഴക്കിങ്ങിണി 
ചാര്‍ത്തിക്കൊണ്ടേ 
മലമുകളിൽ പനയോലക്കുട 
നീർത്തിക്കൊണ്ടേ 
ഓ...  ഓ... ഓ...

Year
1964

പാതിരാപ്പൂവുകൾ വാർമുടിക്കെട്ടിൽ

Title in English
Paathirappoovukal

പാതിരാപ്പൂവുകള്‍ വാര്‍മുടിക്കെട്ടില്‍
ചൂടാറില്ലല്ലോ - ഞാന്‍ ചൂടാറില്ലല്ലോ
പണ്ടു പാടിയ മാരകാകളി 
പാടാറില്ലല്ലോ - ഞാന്‍ പാടാറില്ലല്ലോ

പാതിരാപ്പൂവുകള്‍ വാര്‍മുടിക്കെട്ടില്‍
ചൂടാറില്ലല്ലോ - ഞാന്‍ ചൂടാറില്ലല്ലോ

പൂജയ്ക്കൊരുക്കിയ തുളസിക്കതിരേ
ചൂടാറുള്ളൂ ഞാന്‍
പഴശ്ശി എഴുതിയ വിരഹഗാനമേ 
പാടാറുള്ളൂ ഞാന്‍ - ഇന്നും 
പാടാറുള്ളൂ ഞാന്‍

പാതിരാപ്പൂവുകള്‍ വാര്‍മുടിക്കെട്ടില്‍
ചൂടാറില്ലല്ലോ - ഞാന്‍ ചൂടാറില്ലല്ലോ

Year
1964

മുഴങ്ങി മുഴങ്ങി മരണമണി

മുഴങ്ങീ മുഴങ്ങീ മരണമണി മുഴങ്ങീ
കൊലമരമകലെയൊരുങ്ങീ
തടവറയ്ക്കുള്ളിൽ പിശാചിനെക്കണ്ടപ്പോൾ
മരണം പോലും ഞടുങ്ങീ
വാളെടുക്കുന്നവൻ വാളാൽ നശിക്കും
സ്നേഹമെന്നുമുയിർത്തെഴുന്നേൽക്കും
കല്ലുപണിക്കാർ തള്ളിക്കളഞ്ഞ
കല്ല് മൂലക്കല്ലായി ഇന്നൊരു മൂലക്കല്ലായി