ഇനിയൊരു ജനനമുണ്ടോ

Title in English
Iniyoru jananamundo

ഇനിയൊരു ജനനമുണ്ടോ
ഇനിയൊരു ജനനമുണ്ടോ
ഇനിയൊരു മരണമുണ്ടോ
ഇനിയൊരു ജനനമുണ്ടോ

വീടു മാറി പോകുന്നു ഞാന്‍
മരണം മാടി വിളിക്കുന്നു
വീടു മാറി പോകുന്നു ഞാന്‍
മരണം മാടി വിളിക്കുന്നു

പോണതെവിടെ പാതയെതിലെ
ഇതുവഴി ഇനിയും വരുമോ ഞാന്‍
(ഇനിയൊരു...)

എവിടെ രാജകിരീടങ്ങള്‍
എവിടെ ദന്തഗോപുരങ്ങള്‍
എവിടെ രാജകിരീടങ്ങള്‍
എവിടെ ദന്തഗോപുരങ്ങള്‍
ഇസ്രയേലിന്‍ മുൾക്കിരീടമേ
നിന്റെ രാജ്യം വരേണമേ 

ഇനിയൊരു ജനനമുണ്ടോ
ഇനിയൊരു ജനനമുണ്ടോ
ഇനിയൊരു മരണമുണ്ടോ
ഇനിയൊരു ജനനമുണ്ടോ

 

യറുശലേമിൻ നായകനെ

Title in English
Jerusalemin

യറുശലേമിൻ നായകനെ എന്നുകാണും
ആത്മാവിൻ അൾത്താരയിൽ എന്നുകാണും
ഞാൻ എന്നു കാണും
(യറുശലേമിൻ... )

കല്ലിലും മുള്ളിലുമുള്ള കന്യാജീവിതമോ
കതിരായി കനിചൂടും കുടുംബജീവിതമോ
തിരഞ്ഞെടുക്കൂ നീ തിരഞ്ഞെടുക്കൂ (2)
ആ.......ആ...        
(യറുശലേമിൻ ...)

മണിയറ തുറന്നോളൂ ജപമാല തന്നോളൂ
എൻ തിരുമണവാളൻ വന്നിരുന്നോളൂ
ഒരുങ്ങിനിൽപ്പൂ ഞാൻ ഒരുങ്ങിനിൽപ്പൂ (2)
ആ.....ആ‍.......  
(യറുശലേമിൻ ....)

കൊതിക്കല്ലേ കൊതിക്കല്ലേ

Title in English
Kothikkalle kothikkalle

ആ.....
കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ - എന്റെ
മനസ്സിന്റെ മണിമുറ്റത്തിരിക്കുന്ന പുരുഷനെ
കൊതിക്കല്ലെ കൊതിക്കല്ലെ റെബേക്കാ
(കൊതിക്കല്ലെ... )

ആ.....
ഒരിക്കലൊരിക്കലൊന്നു വിരുന്നു വന്നൂ
ഒന്നെന്നരികിലിരുന്നൂ...  ഒന്നെന്നരികിലിരുന്നൂ (2)
കണ്‍പീലികളാല്‍ കഥ പറഞ്ഞൂ
കാമുക ഹൃദയം കണ്ടൂ - ഞാന്‍ കാമുകഹൃദയം കണ്ടൂ
(കൊതിക്കല്ലെ... )

ആ.....
ചുരുണ്ടുകറുത്തിരുണ്ട മുടിയാണ്
ചുണ്ടില്‍ പുഞ്ചിരിയാണ്.. ചുണ്ടില്‍ പുഞ്ചിരിയാണ് (2)
മാനസമെനിക്കവന്‍ പകുത്തു തന്നൂ
മോഹനചിത്രം തന്നൂ  - ഈ മോഹനചിത്രം തന്നൂ

കിളിവാതിലിൽ മുട്ടിവിളിച്ചത്

Title in English
KIli vathilil mutti

കിളിവാതിലില്‍ മുട്ടിവിളിച്ചത്
കിളിയോ കാറ്റോ
കിളിയല്ല കാറ്റല്ല
കളിത്തോഴനാണ് - നിന്‍
കളിത്തോഴനാണല്ലോ 
(കിളിവാതിലില്‍... )

നേരമിരുട്ടിയ നേരത്തിപ്പോള്‍
എവിടെപ്പോണു - നിങ്ങള്‍ 
എവിടെപ്പോണു
കാത്തിരിക്കും കന്യകയെ
കാണാന്‍ പോണു - ഞാന്‍ 
കാണാന്‍ പോണു
(കിളിവാതിലില്‍... )

കന്യകയെ കണ്ടാലിപ്പോള്‍
എന്തു നൽകും - നിങ്ങള്‍
എന്തു നൽകും
മനസ്സിലുള്ള മധുരം മുഴുവന്‍
പകര്‍ന്നു നല്‍കും - ഞാന്‍ 
പകര്‍ന്നു നല്‍കും
(കിളിവാതിലിൽ...)

മാനത്തെ ഏഴുനില മാളികയിൽ

Title in English
Maanathe ezhunila

 

മാനത്തെ ഏഴുനില മാളികയിൽ - ഒരു
മാലാഖയുണ്ടൊരു മാലാഖ
തൂവെള്ളിമേഘങ്ങളിൽ ലല്ലലലം തുള്ളുന്ന
മാലാഖയുണ്ടൊരു മാലാഖ
(മാനത്തെ...)

മാലാഖ കണ്ണൊന്നടച്ചു തുറക്കുമ്പോൾ
ഭൂമിയിൽ രാപകലുണ്ടാവും (2)
നക്ഷത്രപ്പൂമര കൊമ്പിന്മേലാടുമ്പോൾ
നാടാകെ പൂക്കാലമുണ്ടാകും (2)
(മാനത്തെ...)

സ്വപ്നത്തിൽ മാലാഖ ചിത്രം
വരയ്ക്കുമ്പോൾ
സ്വർഗ്ഗത്തു മഴവില്ലുണ്ടാകും (2)
പറുദീസാ മെല്ലെ മെല്ലെ തുറക്കുമ്പോൾ
പൊന്മുകിൽ പ്രാവുകൾ നൃത്തമാടും (2)
(മാനത്തെ..)

താലിപീലി കാടുകളിൽ

Title in English
THali peeli kadukalil

 

താലീ പീലീ കാടുകളിൽ 
താളം തുള്ളി നടന്നപ്പോൾ 
ചിങ്ങനിലാവിനു പണ്ടു പണ്ടൊരു 
ചിലമ്പു കിട്ടി  - പൊന്നിൻ ചിലമ്പു കിട്ടി 
(താലീ പീലീ... )

വെള്ളിപ്പല്ലക്കിനുള്ളിലിരിക്കണ 
വിണ്ണിലെ രാജകുമാരി (2)
ഒറ്റച്ചിലമ്പുമായ്‌ ചിങ്ങനിലാവത്തു 
നർത്തനമാടി - മായാനർത്തനമാടി 
(താലീ പീലീ... )

ഏഴു വെളുപ്പിനു തോഴരോടൊത്തവൾ 
ഏഴാം കടൽക്കരെ പോയി (2)
മുങ്ങിത്തുടിച്ചു കുളിക്കും നേരത്തു
ചിലമ്പു പോയി - പൊന്നിൻ ചിലമ്പു പോയി 
(താലീ പീലീ... )

ബലിയല്ലാ എനിക്കു വേണ്ടത്

Title in English
Baliyalla enikku vendathu

ബലിയല്ലാ എനിക്കു വേണ്ടതു ബലിയല്ലാ
കാസയേന്തും കൈകളിൽ വേണ്ടത്
കരുണയാണല്ലോ... കരുണയാണല്ലോ 
ബലിയല്ലാ... 

എനിക്കു ദാഹിച്ചപ്പോൾ - നിങ്ങൾ
വെള്ളം തന്നില്ലാ
അന്നു വിശന്നു തളർന്നപ്പോൾ
അപ്പം തന്നില്ലാ - നിങ്ങൾ
അപ്പം തന്നില്ലാ

ബലിയല്ലാ എനിക്കു വേണ്ടതു ബലിയല്ലാ
കാസയേന്തും കൈകളിൽ വേണ്ടത്
കരുണയാണല്ലോ... കരുണയാണല്ലോ 
ബലിയല്ലാ... 

നഗ്നനായ് ഞാൻ വന്നപ്പോൾ
ഉടുതുണി തന്നില്ലാ (2)
എനിക്കൊരിത്തിരി തല ചായ്ക്കാൻ
ഇടവും തന്നില്ലാ - നിങ്ങൾ
ഇടവും തന്നില്ലാ 

ആകാശത്തിലെ കുരുവികൾ

Title in English
Aakasathile kuruvikal

 

ആകാശത്തിലെ കുരുവികൾ
ആകാശത്തിലെ കുരുവികൾ
വിതയ്ക്കുന്നില്ലാ കൊയ്യുന്നില്ലാ 
ആകാശത്തിലെ കുരുവികൾ

കളപ്പുരകൾ കെട്ടുന്നില്ലാ
അളന്നളന്നു കൂട്ടുന്നില്ലാ (2)
പങ്കു വെച്ചും പണയം വെച്ചും
തങ്ങളിലകലുന്നില്ലാ
(ആകാശ...)

മണ്ണിലെ മനുഷ്യൻ മാത്രം
തല്ലിത്തകരുന്നൂ (2)
കനകം മൂലം കാമിനി മൂലം
കലഹം കൂടുന്നു
(ആകാശ..)

സ്നേഹമെന്ന നിധിയും കൊണ്ടൊരു
ദൈവപുത്രൻ വന്നൂ (2)
കുരിശിലേറ്റി മുൾമുടി നൽകി
കുരുടന്മാർ നമ്മൾ
(ആകാശ..)

താരാകുമാരികളെ

Title in English
tharakumarikale

 

താരാകുമാരികളേ...  
താരാകുമാരികളേ താഴെ വരൂ താഴെ വരൂ
താമരക്കണ്ണുകളാല്‍ തങ്ങളില്‍
തങ്ങളില്‍ കളമെഴുതൂ
താരാകുമാരികളേ താഴെ വരൂ താഴെ വരൂ
താമരക്കണ്ണുകളാല്‍ തങ്ങളില്‍
തങ്ങളില്‍ കളമെഴുതൂ
താരാകുമാരികളേ താഴേ

പല്ലക്കു കൊണ്ടു വരാം 
കല്ലുമാല കോര്‍ത്തു തരാം (2)
തരിവളകള്‍ തീര്‍ത്തു തരാം 
തല്പമൊരുക്കാം - പുഷ്പ
തല്പമൊരുക്കാം 
താരാകുമാരികളേ താഴേ

ജൂണിലെ ചന്ദ്രിക ചന്ദ്രലോകകന്യക
ജൂഡിയാ രാജധാനി അലങ്കരിക്കേ (2)
ചിത്രകംബളം - കീര്‍ത്തിമുത്തുമണ്ഡപം
നഗ്നപദം നഗ്നപദം നൃത്തമാടണം
താരാകുമാരികളേ താഴേ

ബത്‌ലഹേമിന്റെ തിരുമടിത്തട്ടിലെ

Title in English
Bethlaheminte thirumadithattile

തിരികൊളുത്തുവിൻ ചക്രവാളങ്ങളേ
വഴിയൊരുക്കുവിൻ മാലാഖമാരേ
മണിമയസ്വർഗവാതിൽ തുറന്നു
കനകതാരമുദിക്കുന്നു ദൂരേ
ദിവ്യനക്ഷത്രമേ ഇതിലേ... ഇതിലേ...

ബത്‌ലഹേമിന്റെ തിരുമടിത്തട്ടിലെ
പുൽക്കുടിൽ തന്ന മണിക്കിടാവേ
പുൽക്കുടിൽ തന്ന മണിക്കിടാവേ - കൊച്ചു
പുൽക്കുടിൽ തന്ന മണിക്കിടാവേ
നിന്നിളം പുഞ്ചിരി പൂന്തേനുണ്ണുവാൻ
വന്നുനിൽക്കുന്നോരിടയർ ഞങ്ങൾ
വന്നുനിൽക്കുന്നോരിടയർ ഞങ്ങൾ  
ബത്‌ലഹേമിന്റെ തിരുമടിത്തട്ടിലെ
പുൽക്കുടിൽ തന്ന മണിക്കിടാവേ