Director | Year | |
---|---|---|
കൂടപ്പിറപ്പ് | ജെ ഡി തോട്ടാൻ | 1956 |
ചതുരംഗം | ജെ ഡി തോട്ടാൻ | 1959 |
സ്ത്രീഹൃദയം | ജെ ഡി തോട്ടാൻ | 1960 |
കല്യാണ ഫോട്ടോ | ജെ ഡി തോട്ടാൻ | 1965 |
സർപ്പക്കാട് | ജെ ഡി തോട്ടാൻ | 1965 |
അനാഥ | ജെ ഡി തോട്ടാൻ, എം കൃഷ്ണൻ നായർ | 1970 |
വിവാഹം സ്വർഗ്ഗത്തിൽ | ജെ ഡി തോട്ടാൻ | 1970 |
ഗംഗാ സംഗമം | ജെ ഡി തോട്ടാൻ, ബി കെ പൊറ്റക്കാട് | 1971 |
കരിനിഴൽ | ജെ ഡി തോട്ടാൻ | 1971 |
വിവാഹസമ്മാനം | ജെ ഡി തോട്ടാൻ | 1971 |
Pagination
- Page 1
- Next page
ജെ ഡി തോട്ടാൻ
മനോരമ ആഴ്ചപ്പതിപ്പിൽ ഖണ്ഡശ പ്രസിദ്ധീകരിച്ചിരുന്ന, ചെമ്പിൽ ജോണിന്റെ നോവലിന്റെ ആവിഷ്കാരമാണിത്. ചെമ്പിൽ ജോൺ ഈ ചിത്രത്തിൽ ചെറിയ ഒരു വേഷവും ചെയ്തു.
ക്ഷയരോഗിയായ ഗോവിന്ദപ്പിള്ളയുടെ മകൻ രാമൻ പിള്ള കൊൽക്കുറ്റത്തിനു ജയിലായപ്പോൾ മകൾ ഭവാനി അശ്രണയായി. ഹേഡ് കോൻസ്റ്റബിൾ പണിക്കർ അവളെ വിവാഹം ചെയ്തുവെങ്കിലും അവളൂറ്റെ ശിശ്രൂഷയ്ക്കും മറ്റും ചെലവു ചെയ്തു കടബാദ്ധ്യതയാൽ നാടുവിടേണ്ടി വന്ന സന്ദർഭത്തിൽ സ്ഥലം മാറ്റവുമായി. ഭവാനി കുഞ്ഞിനെ പ്രസവിച്ച് ആസ്പത്രി വിട്ടപ്പോൾ നിരാലംബയായി. പണിക്കരുടെ വീട്ടിലെത്തിയ ഭവാനി അവിടെ സരോജിനി എന്ന തെറിച്ചിപ്പെണ്ണിനെ കണ്ട് തെറ്റിദ്ധരിച്ച് വീണ്ടും തെരുവിലായി. കുഞ്ഞ് സോമനെ അനപത്യരായ എഞ്ജിനീയർ ഐപ്പ്-ചേച്ചമ്മ ദമ്പതിമാരെ ഏൽപ്പിച്ച് അവൾ യാത്രയായി. കല്യാണഫോടൊയുടെ പകുതി കീറി കുഞ്ഞിനൊപ്പം സമർപ്പിച്ചിരുന്നു അവൾ. ഐപ്പും ചേച്ചമ്മയും സോമനെ ജോണി എന്ന പേരിട്ട് ക്രിസ്ത്യാനിയാക്കി വളർത്തി. ഇൻസ്പെക്റ്റർ ആയിത്തീർന്ന ജോണിനു ആലീസ് എന്നൊരു പ്രണയിനിയുമുണ്ട്. ജോൺ അച്ഛനെന്നറിയാതെ പണിക്കരുടെ തന്നെ മേലുദ്യോഗസ്ഥനാണ്. ആലീസുമായുള്ള കല്യാണത്തീരുമാനത്തിൽ ജോണിയുടെ പൂർവ്വകഥ അന്വേഷിക്കപ്പെട്ടു. ഭവാനിയുടെ ഭാണ്ഡക്കെട്ടിൽ നിന്നും ജോണിയുടെ കൈവശമുണ്ടായിരുന്ന കല്യാണഫോടോയുടെ മറ്റേ പകുതി കിട്ടിയതോടെ സത്യം പുറത്തായി. ഭവാനിയും പണിക്കരും ഒന്നു ചേർന്നു.