ആദ്യരാത്രി മധുവിധുരാത്രി

Title in English
Adyarathri madhuvidhu

ആദ്യരാത്രി മധുവിധുരാത്രി 
അനുരാഗസുരഭില രാത്രി 
ആദ്യരാത്രി മധുവിധു രാത്രി 
തളിരിട്ട മാനസപ്പൊയ്കകൾ നിറയെ 
കുളിർ കോരിയിടും രാത്രി 
കുളിർ കോരിയിടും രാത്രി 
ആദ്യരാത്രി മധുവിധുരാത്രി

ശരൽക്കാല സുന്ദര ലതാഗൃഹങ്ങളിൽ 
ശോശന്ന പുഷ്പങ്ങൾ ചൂടി (2)
ആദവും ഹൗവ്വയുമൊന്നിച്ചുറങ്ങിയൊ- 
രേദൻ തോട്ടമിതല്ലോ - ഏദൻ തോട്ടമിതല്ലോ 

ശരോണിലെ താഴ്‌വരപ്പൂവനങ്ങളിൽ 
ശലോമോന്റെ ഗീതങ്ങൾ പാടി (2)
യെരുശലേം പുത്രിമാർ ദാഹിച്ചുറങ്ങിയ 
ഹേമന്ത രാത്രിയിതല്ലോ 
ഹേമന്ത രാത്രിയിതല്ലോ

കൊച്ചിക്കാരത്തി കൊച്ചു പെണ്ണേ

Title in English
Kocheekkaarathi kochu penne

കൊച്ചീക്കാരത്തി കൊച്ചു പെണ്ണേ- നിന്റെ 
കൊച്ചു പൊതിക്കെട്ടിലെന്താണ്‌ 
വയനാടൻ പുഴയിലെ മീനാണോ 
വലവീശിക്കിട്ടിയ മുത്താണോ 
കൊച്ചീക്കാരത്തി കൊച്ചു പെണ്ണേ

വയനാടൻ പുഴയിലെ മീനല്ല 
വലവീശിക്കിട്ടിയ മുത്തല്ല (2)
വഴിയിൽക്കണ്ടൊരു ചെറുപ്പക്കാരന്റെ 
കരളിന്നുള്ളിലെ കുളിരാണ്‌ (2)
(കൊച്ചീക്കാരത്തി... )

കരളിലെ കുളിരുംകൊണ്ടൊടല്ലേ 
കടമിഴികോണിനാൽ തല്ലല്ലേ (2)
അപ്പനുമമ്മയും പള്ളിയിൽ പോകുമ്പോൾ 
ആവഴി ഞാനൊന്നു വന്നോട്ടെ 
(കൊച്ചീക്കാരത്തി.. )

തീർത്ഥയാത്രയിതു തീരുവതെന്നോ

തീർത്ഥയാത്രയിതു തീരുവതെന്നോ
തിരിച്ചു പോകുവതെന്നോ ഞാൻ
തിരിച്ചു പോകുവതെന്നോ (തീർത്ഥയാത്ര..)

എവിടന്നു വന്നെന്നും എന്തിന്നു വന്നെന്നും
എവിടേയ്ക്കു പോണെന്നുമറിയാതെ
വാടകവീടുകളിൽ അന്തിയുറങ്ങും
വഴിയാത്രക്കാർ നമ്മൾ  (തീർത്ഥയാത്ര..)

മൂകാനുരാഗമുരളിയുമായെന്റെ
ഏകാന്തഗായകനെങ്ങു പോയി
ആ ഗാനലഹരിയുമാ പ്രേമകവിതയും
ആ നല്ല രാത്രികളുമെങ്ങു പോയി (തീർത്ഥയാത്ര..)

ഇന്നലെ ഞാൻ ഞാനെന്നഹങ്കാരം മുഴക്കിയ
മന്നവകിരീടങ്ങളിന്നെവിടെ
പടവാളു കൊണ്ടവർ വെട്ടി വെട്ടി നേടിയ
പ്രണയകുടീരങ്ങളെവിടെ  (തീർത്ഥയാത്ര..)

ഈശ്വരനെ തേടിത്തേടി പോണവരേ

Title in English
ESWarane thedi thedi ponavare

ഈശ്വരനെത്തേടിത്തേടിപ്പോണവരേ
ശാശ്വതമാം സത്യം തേടിപ്പോണവരേ ... 

ഈശ്വരനെത്തേടിത്തേടിപ്പോണവരേ
ശാശ്വതമാം സത്യം തേടിപ്പോണവരേ - നിങ്ങൾ
മനുഷ്യപുത്രനു കൊണ്ടുവരുന്നതു മരക്കുരിശല്ലോ
ഇന്നും മരക്കുരിശല്ലോ

എവിടെയുമെവിടെയും പൊയ്മുഖങ്ങൾ
എങ്ങും വേതാളനൃത്തങ്ങൾ (2)
ഇവിടെ മനുഷ്യനെ തേടുമെനിക്കൊരു
മെഴുകുതിരിക്കതിർ നൽകുവതാരോ
ആരോ... ആരോ....  
(ഈശ്വരനെത്തേടി....)

കണ്മുൻപിൽ നിന്നുചിരിക്കും നിങ്ങൾ
കാണാതെ വന്നു കഴുത്തു ഞെരിക്കും (2)
ഇവിടെ മനുഷ്യനുയിർത്തെഴുന്നേൽക്കാൻ
മൃതസഞ്ജീവനി നൽകുവതാരോ
ആരോ... ആരോ.....

ജനനീ ജഗജനനീ

Title in English
janani jagajanani

ജനനീ ജഗജനനീ 
ജനനമരണ ദു:ഖനിവാരിണീ
ജയജയ നിത്യപ്രകാശിനീ
ജനനീ ജഗജനനീ

മായായവനികയ്ക്കപ്പുറമല്ലോ
മധുരോധാരമാം നിന്‍ മണിപീഠം
കാലമാം കടലിന്നക്കരെയല്ലോ
ഗോപുരരത്ന കവാടം - നിന്‍
ഗോപുരരത്ന കവാടം
ജനനീ ജഗജനനീ

മനസ്സിലെ കണ്ണു തുറന്നുതരേണം
മായേ നിന്‍ പദം കാണുമാറാകണം
നിന്‍ നീലാഞ്ജന വിഗ്രഹമാകേ... 
ആ........
നിന്‍ നീലാഞ്ജന വിഗ്രഹമാകെ
ഈ കണ്ണുനീര്‍ക്കാവടിയാടേണം
നിന്‍ തിരുവാഭരണങ്ങളില്‍ നിന്നൊരു 
നിര്‍മ്മാല്യപുഷ്പം ചൂടേണം

ജനനീ ജഗജനനീ 
ജനനമരണ ദു:ഖനിവാരിണീ
ജയജയ നിത്യപ്രകാശിനീ
ജനനീ ജഗജനനീ

കണ്ണനാമുണ്ണിയുറങ്ങൂ

Title in English
kannanamunni urangoo

കണ്ണനാമുണ്ണിയുറങ്ങൂ 
കണ്ണനാമുണ്ണിയുറങ്ങൂ
കായാമ്പൂവര്‍ണ്ണനുറങ്ങൂ 
കായാമ്പൂവര്‍ണ്ണനുറങ്ങൂ
കൈവിരലുണ്ട് കിനാവും കണ്ടു-
കണ്മണിക്കുട്ടനുറങ്ങൂ 
കണ്മണിക്കുട്ടനുറങ്ങൂ 
കണ്ണനാമുണ്ണീയുറങ്ങൂ

താരാട്ടുപാടും മനസ്സിന്റെ വേദന
തങ്കക്കുടത്തിനറിഞ്ഞുകൂടാ (2)
താലോലമാട്ടുന്ന തെന്നലിന്‍ നൊമ്പരം
താമരപ്പൂവിന്നറിഞ്ഞുകൂടാ (2)

കണ്ണനാമുണ്ണിയുറങ്ങൂ
കായാമ്പൂവര്‍ണ്ണനുറങ്ങൂ
കണ്ണനാമുണ്ണിയുറങ്ങൂ

ഈ പ്രേമപഞ്ചവടിയിൽ

Title in English
ee prema panchavadiyil

ഈ പ്രേമപഞ്ചവടിയിൽ
ഈ വസന്തപഞ്ചമിയിൽ
ഇന്നാദ്യമായെന്നഭിലാഷങ്ങൾ
ഇക്കിളിയിട്ടു വിടർന്നൂ
ഇക്കിളിയിട്ടു വിടർന്നൂ 
(ഈ പ്രേമപഞ്ചവടി... )

എന്റെ മധുരവികാരപ്പൊയ്കയിൽ
ഇന്നു പൂത്ത താമരയിതളിൽ..ആ....
എന്റെ മധുരവികാരപ്പൊയ്കയിൽ
ഇന്നു പൂത്ത താമരയിതളിൽ
മൃദുലതന്ത്രികൾ മീട്ടിയുറങ്ങിയ
മധുപനല്ലോ നീ.. 
മൃദുലതന്ത്രികൾ മീട്ടിയുറങ്ങിയ
മധുപനല്ലോ നീ

വീടായാൽ വിളക്കു വേണം

Title in English
veedaayaal vilakku venam

വീടായാൽ വിളക്കുവേണം 
വീടായാൽ വിളക്കുവേണം 
വിളക്കിന്നു തിരിവേണം 
വിളക്കിന്നു തിരിവേണം 
വാതിൽക്കൽ കൊളുത്തിവയ്ക്കാൻ 
വളകിലുങ്ങണ കൈവേണം...വേണം 
വീടായാൽ വിളക്കുവേണം 
വീടായാൽ വിളക്കുവേണം

ചുറ്റും കുളം വേണം 
ചെന്താമര വേണം 
സ്വപ്നം കണ്ടുറങ്ങുവാൻ 
കൂട്ടുവേണം (ചുറ്റും.. )
സ്വപ്നം കണ്ടുറങ്ങുവാൻ 
കൂട്ടുവേണം ...വേണം 
വീടായാൽ വിളക്കുവേണം 
വീടായാൽ വിളക്കുവേണം 

പതിനാറു വയസ്സു കഴിഞ്ഞാൽ (D)

Title in English
Pathinaaru vayassu kazhinjaal (D)

പതിനാറു വയസ്സു കഴിഞ്ഞാല്‍ 
പുളകങ്ങള്‍ പൂത്തുവിരിഞ്ഞാല്‍
പതിവായി പെണ്‍കൊടിമാരൊരു
മധുരസ്വപ്നം കാണും - ഒരു
മധുരസ്വപ്നം കാണും
(പതിനാറു... )

സ്വപ്നത്തിൻ മാനത്തുന്നൊരു
പുഷ്പവിമാനമിറങ്ങും (2)
ഓമനപ്പൂവുകള്‍ ചൂടി 
ഗോപികമാരെത്തേടി (2)
പൊന്നോടക്കുഴല്‍ നാദവുമായൊരു
പൂവമ്പനൊരുങ്ങിവരും (2) - ഒരു
പൂവമ്പനൊരുങ്ങിവരും
(പതിനാറു... )

തിന്താരേ തിന്താരേ

Title in English
Thinthare thinthare

തിന്താരെ തിന്താരെ
തെയ്യക്കം തെയ്യക്കം തെയ്യക്കം കാട്ടില്
തിത്തൈയെന്നൊരു പൂക്കാലം (2)

കരിമലത്തേവര്‍ക്കു കാവടിയാട്ടം
കാവിലമ്മയ്ക്കു തീയാട്ടം (2)
കാട്ടുകന്നിക്കു പൂത്തിരുനാള്
കാര്‍ത്തികനാള് കാര്‍ത്തികനാള് (2)

കാവില് വാഴുന്ന തമ്പുരാന്‍ വന്നു
പെണ്ണിനു പേരിട്ടു പെണ്ണിനു പേരിട്ടു 
വെള്ളോട്ടു വായ്ക്കുട തുള്ളിച്ചു തുള്ളിച്ചു
പെണ്ണിന്നു പേരിട്ടു ഹോ

രാവുവാഴണ തമ്പിരാന്‍ വന്നു
പെണ്ണിനെക്കുളിപ്പിച്ച്.. ഹോയ്
വാല്‍ക്കണ്ണെഴുതിച്ച് കസ്തൂരി തേപ്പിച്ചു
വാകപ്പൂ ചൂടിച്ചു