സപ്തസ്വരസുധാ സാഗരമേ

Title in English
Saptha swarasudha saagarame

ആ...

സപ്തസ്വരസുധാ സാഗരമേ 
സ്വർഗ്ഗീയസംഗീതമേ 
സപ്തസ്വരസുധാ സാഗരമേ 
സ്വർഗ്ഗീയസംഗീതമേ 
സപ്തസ്വരസുധാ സാഗരമേ 

സ്വപ്നാടകരായ്‌ നിൻ തീരങ്ങളിൽ 
നിൽപ്പൂ ഗായകർ ഞങ്ങൾ 
സപ്തസ്വരസുധാ സാഗരമേ 
സ്വർഗ്ഗീയസംഗീതമേ 
സപ്തസ്വരസുധാ സാഗരമേ 

നാദബ്രഹ്മമേ നിന്നിലേക്കൊഴുകും 
കാലമാം ഹിമവാഹിനിയിൽ 
നാദബ്രഹ്മമേ നിന്നിലേക്കൊഴുകും 
കാലമാം ഹിമവാഹിനിയിൽ 
ജലതരംഗം വായിക്കുന്നു 
കലയുടെകനകാംഗുലികൾ...

സപ്തസ്വരസുധാ സാഗരമേ 
സ്വർഗ്ഗീയസംഗീതമേ 
സപ്തസ്വരസുധാ സാഗരമേ 
സ്വർഗ്ഗീയസംഗീതമേ 
സപ്തസ്വരസുധാ സാഗരമേ 

മാതളപ്പൂവേ മാതളപ്പൂവേ

Title in English
Maathalappoove

മാതളപ്പൂവേ മാതളപ്പൂവേ 
മദനന്റെ കളിപ്പൂവേ 
മധുപൻ വരുമോ മധുരം തരുമോ 
മാതളപ്പൂവേ - മാതളപ്പൂവേ 

പൊന്നേലസ്സുകളണിയാതെ 
പവിഴക്കൊലുസ്സുകളണിയാതെ...ആ.. 
പൊന്നേലസ്സുകളണിയാതെ 
പവിഴക്കൊലുസ്സുകളണിയാതെ 
നഗ്നപദം - നഗ്നപദം നീ 
നൃത്തമാടുമീ രാവിൽ 
നിന്റെ മുത്തണിക്കവിളിൻ മുന്തിരിയിതളിൽ 
ചിത്രശലഭമായ്‌ വരുമോ -
വരുമോ... ആ.. 

ഏഴു ചിറകുള്ള തേര്

Title in English
Ezhu chirakulla theru

ഏഴു ചിറകുള്ള തേര് 
ഏഴു നിറമുള്ള തേര്
മാ‍നത്തുണ്ടൊരു തേര് - തേരിന്
മഴവില്ലെന്നാണ് പേര്
ഏഴു ചിറകുള്ള തേര് 
ഏഴു നിറമുള്ള തേര്

പള്ളിത്തേരു തെളിച്ചും കൊണ്ടേ
പണ്ടൊരു ബാദുഷ വന്നൂ
തെരുവില്‍ നിന്നൊരു നൃത്തക്കാരിയെ
തേരിലെടുത്തു പറന്നൂ‍
ഏഴു ചിറകുള്ള തേര് 
ഏഴു നിറമുള്ള തേര്

പോയിട്ടവളെ കണ്ടില്ലാ - ഇനി
തേടാനെങ്ങും തെരുവില്ലാ
നൂപുരശിഞ്ജിതമകലേ കേട്ടൂ
ഗോപുരവാതിലടഞ്ഞൂ
ഏഴു ചിറകുള്ള തേര് 
ഏഴു നിറമുള്ള തേര്

പ്രണയഗാനം പാടുവാനായ്

Title in English
Pranayagaanam

പ്രണയഗാനം പാടുവാനായ്
പ്രമദവനത്തിൽ വന്നു ഞാൻ
വിരഹഗാനം പാടിപ്പാടി
പിരിഞ്ഞു പോവുകയാണു ഞാൻ
പിരിഞ്ഞു പോവുകയാണു ഞാൻ

ഇവിടെ വിരിയും വെണ്ണിലാവും
ഈ യമുനാ തീരവും
ഇരുളിലലിയും മൌനഗാനവും
ഇനിയുമെന്നെ തേടിവരുമോ
തേടിവരുമോ - തേടിവരുമോ
(പ്രണയഗാനം... )

മലർമിഴികൾ തുറക്കുകില്ലേ
മന്ദഹാസം വിരിയുകില്ലേ
ഉണരുകില്ലേ പ്രേമഗായകൻ
ഉണരുകില്ലേ  ഉണരുകില്ലേ 
ഉണരുകില്ലേ... 

സ്മരണകൾതൻ മൺവിളക്കിൽ
തിരികൊളുത്തും കാലമേ
ഇനിയൊരിക്കൽ ജീവിതത്തിൻ
ജനലഴിയിൽ തേടി വരുമോ
തേടി വരുമോ - തേടി വരുമോ

നദികളിൽ സുന്ദരി യമുനാ

Title in English
Nadikalil sundari yamuna

നദികളില്‍ സുന്ദരി യമുനാ - യമുനാ യമുനാ
സഖികളില്‍ സുന്ദരി അനാര്‍ക്കലി - അനാര്‍ക്കലി 

അരമനപ്പൊയ്കതന്‍ കടവില്‍
അമൃതമുന്തിരിക്കുടിലില്‍ 
ചഷകവുമായ്‌ - ചഷകവുമായ്‌ മധുചഷകവുമായ്‌
ഒമര്‍ഖയ്യാമിന്റെ നാട്ടിലെ നര്‍ത്തകി
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി വരൂ
പ്രിയ സഖീ - പ്രിയ സഖീ

നദികളില്‍ സുന്ദരി യമുനാ - യമുനാ യമുനാ
സഖികളില്‍ സുന്ദരി അനാര്‍ക്കലി - അനാര്‍ക്കലി 

പൊട്ടിത്തകർന്നൂ പ്രതീക്ഷകൾ

പൊട്ടിത്തകർന്നൂ പ്രതീക്ഷകൾ കൊണ്ടവർ
കെട്ടിപ്പടുത്ത കടലാസു കോട്ടകൾ
നിശ്ചലം നിന്നൂ നിഴലുകൾ ഏകാന്ത
ദുഃഖങ്ങൾ തൻ മൂകചിത്രങ്ങൾ മാതിരി
എല്ലാ വിളക്കും കൊളുത്തുന്നു പെട്ടെന്നു
തല്ലിക്കെടുത്തുന്നൂ കാലമെല്ലായ്പ്പൊഴും
നിർത്തുകീ ക്രൂരമാം സാഹസം കാലമേ
നിർത്തുകീ സംഹാര വേതാള താണ്ഡവം

ദൈവത്തിനു പ്രായമായീ

Title in English
DAivathinu praayamaayi

എല്ലാം ശൂന്യം ബ്രഹ്മം കണ്ടീഷൻ

ദൈവത്തിനു പ്രായമായീ
ദുനിയാവിനു പ്രായമായീ
വഞ്ചനക്കു നമ്മുടെ നാട്ടിൽ
വയസ്സ് പതിനാറ് - എന്നും
വയസ്സ് പതിനാറ്

ദൈവത്തിനു പ്രായമായീ
ദുനിയാവിനു പ്രായമായീ

മൂത്തോർ വാക്കും മുതുനെല്ലിക്കയും
ആദ്യം കയ്ക്കും - ആദ്യം കയ്ക്കും
ചക്കര വാക്കും ചെകുത്താൻ വേദവും
ആദ്യം മധുരിക്കും

ദൈവത്തിനു പ്രായമായീ
ദുനിയാവിനു പ്രായമായീ

കരളെടുത്ത് കാണിച്ചാലും
കദളി വാഴനാര്
കരഞ്ഞു കാലു പിടിച്ചാലും
കള്ളപ്പേര് - മനുഷ്യനു കള്ളപ്പേര്

ദൈവത്തിനു പ്രായമായീ
ദുനിയാവിനു പ്രായമായീ

കാലൻ കേശവൻ

Title in English
Kaalan Kesavan

ആ.....
കാലൻ കേശവൻ.... 
കാലൻ കേശവൻ.... 
കൗരവംശ... കാലൻ കേശവൻ...
കാലൻ കേശവൻ.... 

കാലൻ കേശവൻ.... 
കാലൻ കേശവൻ.... 
കാലൻ കാലൻ കാലൻ
കംസനെ... കാലൻ കേശവൻ
കേശവൻ....കേശവൻ...കേശവൻ... ആരാ...

കാളിയമർദ്ദന നർത്തന ലോലൻ
കാളിയമർദ്ദന നർത്തന ലോലൻ
ഗോപികമാരുടെ ചേലക്കള്ളൻ
ഗോപികമാരുടെ ചേലക്കള്ളൻ
കാലൻ കേശവൻ.... 

അഞ്ജനമുകിൽ വർണ്ണൻ ആശ്രിതവത്സലൻ
അമ്പലപ്പുഴ വാഴും ഭക്തപരായണൻ...
അഞ്ജനമുകിൽ വർണ്ണൻ ആശ്രിതവത്സലൻ
അമ്പലപ്പുഴ വാഴും ഭക്തപരായണൻ...
കാലൻ കേശവൻ.... 
കംസനെ.... കാലൻ കേശവൻ...

ഒരമ്മ പെറ്റു വളർത്തിയ

Title in English
Oramma Pettu

ഒരമ്മ പെറ്റു വളർത്തിയ കിളികൾ
ഓമനപ്പൈങ്കിളികൾ
പെരിയാറിൻ തീരത്തൊരരയാലിൻ
കൊമ്പിന്മേൽ
ഒരുമിച്ചു കൂടു കെട്ടി - ഒരു കാല-
മൊരുമിച്ചു കൂടു കെട്ടി

തളിരിട്ട ചില്ലകളിലൂയലാടി അവർ
താമരക്കുളങ്ങളിൽ നീരാടി 
ആകാശപ്പൊയ്കയുടെ
കടവിലൊരാൺ കിളി അതു കണ്ട്-
കൊതിച്ചു നിന്നൂ - ആൺകിളി
അതു കണ്ട് കൊതിച്ചു നിന്നൂ 
ഒരു കിളിപ്പെണ്ണിനെ കണ്ണു വെച്ചൂ
അവൻ ഓമനപ്പേരു വിളിച്ചു 
മാനത്തുങ്കാവിലേക്ക് പറന്നേ പോയ് പെണ്ണ്
മഴവില്ലിൻ കൊമ്പിന്മേലാടാൻ പോയ്

ഈ നല്ല രാത്രിയിൽ

Title in English
Ee nalla rathriyil

ഈ നല്ല രാത്രിയിൽ ഈവസന്ത രാത്രിയിൽ 
ഇതളിതളായ്‌ ഇതളിതളായ്‌ 
ഇന്നെന്റെ സ്വപ്നങ്ങൾ പൂത്തുവിടർന്നു 
(ഈ നല്ല... ) 

മാനത്തെ സ്വയംവരപ്പന്തലിൽ ഞാനൊരു 
വാനമ്പാടിയായ്‌ വന്നു 
നിൻ ഗാനഗംഗതൻ തീരത്തു ഞാനൊരു 
സങ്കൽപമണ്ഡപം തീർത്തു
(ഈ നല്ല... ) 

മധുമാസ ചന്ദ്രികയിൽ മുങ്ങിക്കുളിക്കണം 
മന്ത്രകോടി ഉടുക്കേണം 
ഈ മന്ദഹാസത്തിൻ മടിയിലെനിക്കൊരു 
രോമാഞ്ചമായി മയങ്ങേണം 
(ഈ നല്ല....)