ഇണക്കുയിലേ ഇണക്കുയിലേ

Title in English
Inakkuyile inakkuyile

തുളസീ തുളസീ വിളികേള്‍ക്കൂ 
വിളികേള്‍ക്കൂ... 

ഇണക്കുയിലേ ഇണക്കുയിലേ
ഇനിയെവിടെ കൂടുകൂട്ടും 
ഇണക്കുയിലേ ഇണക്കുയിലേ

ആയിരമായിരം ജന്മങ്ങള്‍ കൊഴിയുമീ 
തേയിലക്കാടിന്‍ താഴ്വരയില്‍ (2)
ഈ അഗാധമാം പ്രേതഭൂമിയില്‍ 
വീണുടഞ്ഞുപോയ്‌ നിന്‍ പ്രേമമുരളി (2)

തേങ്ങിക്കരഞ്ഞു ഞാന്‍ തേന്മൊഴി നിന്നെ 
തേടാത്ത കാടുകളില്ലിവിടെ (2)
ഈ അനന്തമാം വീഥിയിലൂടെ 
ദേവഗായികേ നീ പോയതെവിടെ (2)

ഇണക്കുയിലേ ഇണക്കുയിലേ
ഇനിയെവിടെ കൂടുകൂട്ടും 
ഇണക്കുയിലേ ഇണക്കുയിലേ

ഗംഗയാറൊഴുകുന്ന നാട്ടിൽ

Title in English
Gangayarozhukunna nattil

 

ഗംഗയാറൊഴുകുന്ന നാട്ടില്‍ നിന്നൊരു
ഗന്ധര്‍വ്വനീവഴി വന്നു - പണ്ടൊരു 
ഗന്ധര്‍വ്വനീവഴി വന്നൂ
അന്നാരം പുന്നാരം കാട്ടിനകത്തൊരു 
പെണ്ണിനെ മോഹിച്ചു നിന്നു - അവനൊരു 
പെണ്ണിനെ മോഹിച്ചു നിന്നു 

ഗന്ധര്‍വ്വനവളുടെ താമരവിരലില്‍ 
കല്യാണമോതിരമണിയിച്ചു 
ഒന്നിച്ചിരുന്നവര്‍ പാട്ടുകള്‍ പാടി 
കണ്ണെഴുത്തും പൂക്കള്‍ ചൂടി 
ഒന്നിച്ചിരുന്നവര്‍ പാട്ടുകള്‍ പാടി 
കണ്ണെഴുത്തും പൂക്കള്‍ ചൂടി 
(ഗംഗയാറൊഴുകുന്ന... )

നാലുമൊഴിക്കുരവയുമായ്

Title in English
Nalumozhikkuravayumay

നാലുമൊഴിക്കുരവയുമായ് 
നാടോടിപ്പാട്ടുമായ്
നാണം കുണുങ്ങിവരും തേനരുവി 
നാടെവിടെ വീടെവിടെ തേനരുവീ

മാനത്തുന്നെങ്ങാനും പൊട്ടിവീണോ
മണിമലയോരത്തുന്നോടി വന്നോ (2)
ഇല്ലില്ലം കാവിലെ കാറ്റു വന്നേ - കാതില്‍
കിന്നാരം ചോദിച്ചതെന്താണ് 
കാതില്‍ കിന്നാരം ചോദിച്ചതെന്താണ് 

നാലുമൊഴിക്കുരവയുമായ് 
നാടോടിപ്പാട്ടുമായ്
നാണം കുണുങ്ങിവരും തേനരുവി 
നാടെവിടെ വീടെവിടെ തേനരുവീ

Year
1965

ആരാരോ ആരാരോ

Title in English
Aararo araaro

ആരാരോ... ആരാരോ..

ആരാരോ ആരാരോ
ആരാരോ ആരാരോ
പൊന്നമ്പലമേട്ടിന്നുള്ളിലു
പൂനുള്ളാൻ പോരണതാരോ (2)
ആരാരോ ആരാരോ
ആരാരോ ആരാരോ

കൂട്ടിലടച്ച കിടാത്തി - ഞാനൊരു
കൊളുന്തുനുള്ളണ പൂക്കാരി
കാട്ടിലെ കറുമ്പികൾ മൈനകളല്ലോ (2)
കൂട്ടുകാരികൾ - എന്റെ കൂട്ടുകാരികൾ
ആരാരോ ആരാരോ...

ഹരിശ്രീയെഴുതാനറിയില്ല
അനുരാഗമെന്തെന്നറിയില്ല (2)
ആടീം പാടീം ആരുടെ ഹൃദയവും
അമ്മാനമാടാനറിയില്ല (2)
ആരാരോ ആരാരോ....

മഞ്ചാടിക്കിളി മൈന

Title in English
Manjadikkil maina

മൈന... മൈന... 
മഞ്ചാടിക്കിളി മൈന
മൈലാഞ്ചിക്കിളി മൈന
മൈന വേണോ മൈന
മൈനാ മൈനാ
മഞ്ചാടിക്കിളി മൈനാ

പാട്ടുപാടാനറിയാം മയിലാട്ടമാടാനറിയാം (2)
പനയോലക്കൂട്ടിലിരുന്നു വിരുന്നു
വിളിക്കാനറിയാം (2)
വിരുന്നു വിളിക്കാനറിയാം 
മഞ്ചാടിക്കിളി മൈന
മൈലാഞ്ചിക്കിളി മൈനാ

വല വീശിക്കിട്ടിയതല്ല - മലവേടൻ
മുത്തിയതല്ല (2)
വനദേവത പെറ്റുവളർത്തിയ
നീലപ്പൈങ്കിളിയാണേ (2)
നീലപ്പൈങ്കിളിയാണേ
മഞ്ചാടിക്കിളി മൈന
മൈലാഞ്ചിക്കിളി മൈനാ

കാൽ‌വരിമലയ്ക്കു പോകും

Title in English
Kaalvari malaikku pokum

കാല്‍വരിമലയ്ക്കു പോകും
കന്നിമേഘമേ
കണ്ട് വരൂ കണ്ട് വരൂ
കാരുണ്യരൂപനേ 
(കാല്‍വരി... )

കയ്യില്‍ ജപമാലയില്ലേ
കാശുരൂപം മാറിലില്ലേ
പൊന്മെഴുകുതിരികളുമായ്
പോയ് വരൂ പോയ് വരൂ 
(കാല്‍വരി.. )

മുള്‍ക്കുരിശുമായി നില്‍കും
ദുഖിതയാം കന്യക ഞാന്‍
കാഴ്ചവയ്ക്കാന്‍ കൈകളിലീ-
കണ്ണുനീര്‍മുത്തുകള്‍ മാത്രം 
(കാല്‍വരി.. )

ദൈവപുത്രന്‍ തന്നയയ്ക്കും
സ്നേഹജലം നീ തരില്ലേ
വിണ്ണില്‍ നിന്നു താഴെ വന്നെന്‍
കണ്ണുനീര്‍ തുടയ്ക്കുകില്ലേ

കൊഞ്ചിക്കുണുങ്ങിക്കൊണ്ടോടല്ലേ

Title in English
Konchi kunungi

കൊഞ്ചിക്കുണുങ്ങിക്കൊണ്ടോടല്ലേ - നിന്റെ
പുഞ്ചിരിപ്പൂക്കളെനിക്കു വേണം
മാനസ മഞ്ചലില്‍ മാലയും ചൂടിച്ച്
മാലാഖയെപ്പോലെ കൊണ്ടുപോണം (2)
കൊഞ്ചിക്കുണുങ്ങിക്കൊണ്ടോടല്ലേ - നിന്റെ
പുഞ്ചിരിപ്പൂക്കളെനിക്കു വേണം

കാലത്ത് പള്ളിയില്‍ കണ്ടപ്പോളിന്നൊരു
കാരിയം ചോദിച്ചതെന്തിനാണ് (2)
കള്ളികള്‍ കൂട്ടുകാര്‍ കേട്ടാലോ - പിന്നെ
പള്ളിക്കകം മുഴുവന്‍ പാട്ടാണ് (2)
കൊഞ്ചിക്കുണുങ്ങിക്കൊണ്ടോടല്ലേ - നിന്റെ
പുഞ്ചിരിപ്പൂക്കളെനിക്കു വേണം

പവിഴമുത്തിനു പോണോ

പവിഴമുത്തിനു പോണോ പോണോ
പാതിരാപ്പൂവിനു പോണോ നീ
പമ്പയാറേ പമ്പയാറേ
പാൽക്കടൽ കാണാൻ പോണോ (പവിഴ...)

കിഴക്കൻ കാട്ടിലെ കിഴവൻ കുന്നിനു
കറിക്കു മീനിനു പോണോ
കരയ്ക്കുറങ്ങണ കദളിത്തയ്യിനു
കമ്മലു തീർക്കാൻ പോണോ (പവിഴ...)

തപസ്സിരിക്കുന്ന താമരപ്പെൺനിനു
ധനുമാസത്തിൽ കല്യാണം
പോയി വരുമ്പോൾ പൂത്താലി തീർക്കാൻ
പൊന്നും കൊണ്ടേ പോരാവൂ (പവിഴ....)

തപ്പോ തപ്പോ തപ്പാണി

തപ്പോ തപ്പോ തപ്പാണീ
തപ്പുകുടുക്കേലെന്താണ്
മുത്തശ്ശി തന്നൊരു മുത്തുണ്ടോ
മുത്തിനു മുങ്ങാൻ തേനുണ്ടോ (തപ്പോ...)

പാലട തിന്നാൻ കൈ കൊട്ട്
പായസമുണ്ണാൻ കൈ കൊട്ട്
മുത്തുക്കൊലുസ്സു കിലുക്കിക്കൊണ്ടൊരു
മുത്തം വാങ്ങാൻ കൈകൊട്ട് (തപ്പോ..)

പാടിയുറക്കാൻ തത്തമ്മ
പാലു കറക്കാൻ പയ്യമ്മ
കേറി നടക്കാൻ കുട്ടനു തുള്ളാൻ
പാവക്കുതിര മരക്കുതിര (തപ്പോ...)

ഇന്നലെയും ഞാനൊരാളെ

Title in English
Innaleyum njan oraale

ഇന്നലെയും... 
ഇന്നലെയും ഞാനൊരാളെ 
സ്വപ്നം കണ്ടൂ - ഞാന്‍
സ്വപ്നം കണ്ടൂ
(ഇന്നലെയും... )

ഒന്നടുക്കല്‍ വന്നൂ
ഒരു കൂട്ടം തന്നൂ
ഒന്നിച്ചിരുന്നു - ഞങ്ങള്‍ 
കഥ പറഞ്ഞു - പ്രേമ
കഥ പറഞ്ഞു 
(ഇന്നലെയും... )

കാലത്തേയുണര്‍ന്നപ്പോള്‍
കണ്ണടച്ചു തുറന്നപ്പോള്‍
ഓമനക്കട്ടിലില്‍ നിന്നവ-
നൊന്നും മിണ്ടാതെവിടെപ്പോയ്
(ഇന്നലെയും... )

പാലപ്പൂ വിരിഞ്ഞപ്പോള്‍
പട്ടുമെത്ത വിരിച്ചു ഞാന്‍
കൈകളില്‍ കുളിരുംകൊണ്ടവ-
നിന്നുമുറങ്ങാന്‍ വരുകില്ലേ