കള്ളച്ചിരിയാണ്

Title in English
kallachiriyaanu

കള്ളച്ചിരിയാണ് - ഇതു കള്ളച്ചിരിയാണ്
കണ്ടാലാരും കണ്ണുവയ്ക്കണ
കള്ളച്ചിരിയാണ്  കള്ളച്ചിരിയാണ്
കണ്ടാലാരും കണ്ണുവയ്ക്കണ
കള്ളച്ചിരിയാണ് - ഇതു കണ്ടാലാരും
കണ്ണു വയ്ക്കണ കള്ളച്ചിരിയാണ്
കള്ളച്ചിരിയാണ്

കൺകുളിരേ കളിവഞ്ചിയിൽ നാം
കണ്ടുമുട്ടിയ കാലം (2)
ഈ കള്ളച്ചിരിയുടെ കടവിലടുക്കാൻ
കൊതിച്ചു പോയീ ഞാൻ (2)
അന്നേ കൊതിച്ചു പോയീ ഞാൻ 
കള്ളച്ചിരിയാണ്... 

കൺപുരിക പീലികൾ കൊണ്ടൊരു
കത്തു കുറിക്കും നേരം (2)
എൻ മനസ്സിനുള്ളിലെ മധുരസ്വപ്നം
മറുപടി നൽകി - അന്നേ
മറുപടി നൽകി
കള്ളച്ചിരിയാണ്... 

രാജഹംസമേ രാജഹംസമേ

Title in English
Rajahamsame

രാജഹംസമേ രാജഹംസമേ
അനുരാഗഗംഗയിൽ 
നിന്നെയൊഴുക്കിയതേതൊരു
രാജകുമാരി രാജകുമാരി 
രാജകുമാരി... രാജഹംസമേ
ഹംസമേ ഹംസമേ

സ്വർഗ്ഗത്തുള്ളൊരു 
പനിനീർപ്പുഴയുടെ കടവിൽ
സ്വർണ്ണത്താമര നടുവിൽ (2) - ഒരു
സ്വപ്നം കണ്ടു മയങ്ങിയ
നിന്നെയുണർത്തിയതാരോ
അപ്സരകന്യകയോ
അമ്പലനർത്തകിയോ 
അപ്സരകന്യകയോ
അമ്പലനർത്തകിയോ 
(രാജഹംസമേ...)

കൊക്കരക്കോ കൊക്കരക്കോ

Title in English
Kokkarakko

കൊക്കരക്കോ കൊക്കരക്കോ
പൂവന്‍ കോഴീ പൂവന്‍ കോഴീ പൂവാലന്‍ കോഴീ
ഞാനും നീയും ചങ്ങാതി ഞങ്ങളൊരു ജാതി
പൂവന്‍ കോഴീ പൂവന്‍ കോഴീ പൂവാലന്‍ കോഴീ
ഞാനും നീയും ചങ്ങാതി ഞങ്ങളൊരു ജാതി
കൊക്കരക്കോ കൊക്കരക്കോ

ചുറ്റിയുടുക്കാന്‍ തുപ്പട്ടാവ് തൊപ്പിപ്പൂവ് തലപ്പാവ്
ചുറ്റിയുടുക്കാന്‍ തുപ്പട്ടാവ് തൊപ്പിപ്പൂവ് തലപ്പാവ്
തുക്കട പാടി ചൂളം കുത്തീ തുക്കട പാടി ചൂളം കുത്തീ
ചുറ്റിയടിക്കണ കോഴീ തുക്കട പാടി ചൂളം കുത്തീ
ചുറ്റിയടിക്കണ കോഴീ

മണിമുകിലേ മണിമുകിലേ

Title in English
manimukile manimukile

മണിമുകിലേ മണിമുകിലേ
മാനം മീതെയിതാരുടെ - പൊന്നും 
തോണിയിലേറി പോണൂ
തോണിയിലേറി പോണൂ

കാറ്റിന്റെ കളിയോടത്തില്‍
കാക്കപ്പൊന്നിനു പോണൂ
(മണിമുകിലേ...)

മാരിവില്ലിന്‍ പാദസരങ്ങള്‍
വാരിയണിഞ്ഞും കൊണ്ടേ
ഓ.... ആ....
മാരിവില്ലിന്‍ പാദസരങ്ങള്‍
വാരിയണിഞ്ഞും കൊണ്ടേ
പോകുവതെങ്ങൊരു 
പാല്‍ക്കുടമേന്തിയ
ഗോകുലകന്യക പോലെ

കന്നിനിലാവിന്‍ കനകദ്വീപില്‍
കണ്ണനെത്തേടിപ്പോണൂ 
കണ്ണനെത്തേടിപ്പോണൂ
(മണിമുകിലേ...)

പാവക്കുട്ടീ പാവാടക്കുട്ടീ

Title in English
Paavakkuttee

പാവക്കുട്ടീ പാവാടക്കുട്ടീ.. പിച്ചാ പിച്ചാ പിച്ചാ
കാത്തിരിപ്പൂ വീട്ടിലൊരു കൊച്ചുകൂട്ടുകാരീ
കൂട്ടുകാരീ
(പാവക്കുട്ടീ... )

താഴത്തു വയ്ക്കാതെ തലയിലും വയ്ക്കാതെ
കൊണ്ടു നടക്കും പിച്ച നടക്കും (2)
കവുങ്ങിന്‍ പൂക്കുലക്കതിരുപോലൊരു
കളിക്കൂട്ടുകാരീ കളിക്കൂട്ടുകാരി
(പാവക്കുട്ടീ... )

പഞ്ചാര ഉമ്മതരും പാല് കറന്നുതരും
ഇമ്മിണിക്കുമ്പിളില്‍ ഇങ്ക് തരും (2)
കിലുകിലുങ്ങനെ ഇക്കിളികൂട്ടും
കളിക്കൂട്ടുകാരി കളിക്കൂട്ടുകാരി

തൃക്കാർത്തികയ്ക്ക് തിരി കൊളുത്താന്‍

Title in English
Thrikkarthikaikku thiri

ഓ................
തൃക്കാര്‍ത്തികയ്ക്ക്‌ തിരി -
കൊളുത്താന്‍ വന്ന
നക്ഷത്ര കന്യകളെ - നിങ്ങള്‍
കൈതപ്പൂങ്കടവില്‍
കളിവള്ളം തുഴയും
കടത്തുകാരനെ കണ്ടോ - കണ്ടോ
കടത്തുകാരനെക്കണ്ടോ

നേരം പോയ് നേരം പോയ്
നെയ്യാമ്പല്‍ വിരിയാറായ്
നേരം പോയ് നേരം പോയ് (2)
ഓ....ഓ.....
(തൃക്കാര്‍ത്തിക... )

കനകനിലാത്തിരി കാറ്റില്‍ കെടുംമുന്‍പേ
കാവില്‍ തൊഴാന്‍ പോണം
കഥകളി കാണേണം കര്‍പ്പൂരമുഴിയേണം
കളമെഴുത്തുംപാട്ട് കേള്‍ക്കേണം
(തൃക്കാര്‍ത്തിക...  )
ഓ..ഓ..

മുത്തോലക്കുടയുമായ്

Title in English
Mutholakkudayumaay

മുത്തോലക്കുടയുമായ് മുന്നാഴിപ്പൂവുമായ്
ഉത്രാടരാത്രിയുടെ തേരിറങ്ങി - തങ്കതേരിറങ്ങീ
തേരിറങ്ങീ തങ്കത്തേരിറങ്ങീ

അത്തപ്പൂമരത്തിന്റെ അലുക്കിട്ടകൊമ്പിൻ‌മേൽ
ആയിരം കിനാവുകൾ പൂത്തിറങ്ങീ പൂത്തിറങ്ങീ
പൂത്തിറങ്ങീ പൂത്തിറങ്ങീ

ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ട്
കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ
ഇളനീലത്തൊപ്പിയിട്ടു കളമുണ്ടും തോളിലിട്ട്
കുളിരുംകൊണ്ടോടിവരും വിരുന്നുകാരാ
പെണ്ണുങ്ങൾ കുളിക്കുന്ന കടവിൽ വന്നെന്തിനു -
കണ്ണുകൊണ്ടീയൊരു തിരനോട്ടം (പെണ്ണുങ്ങൾ.. )

സ്വർണ്ണവർണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ

Title in English
Swarna varna thattamitta

സ്വര്‍ണ്ണവര്‍ണ്ണത്തട്ടമിട്ട സുന്ദരിപ്പെണ്ണേ - നിന്റെ
പുന്നാരപ്പുതുമാരന്‍ വരണൊണ്ട്
പുന്നാരപ്പുതുമാരന്‍ വരണൊണ്ട്
(സ്വര്‍ണ്ണവര്‍ണ്ണ... )

അനങ്ങുമ്പോളലുക്കത്ത് കിലുങ്ങേണം
അരമണി കിലുകിലെ കുലുങ്ങേണം (2)
മദനപ്പൂങ്കാവനത്തില്‍ മണവാളന്‍ വരും നേരം
മഴവില്ലു കവിളത്തു വിരിയേണം - ഇന്നു
മൈലാഞ്ചിയണിഞ്ഞു പെണ്ണൊരുങ്ങേണം - ഇന്നു
മൈലാഞ്ചിയണിഞ്ഞു പെണ്ണൊരുങ്ങേണം

Film/album

തംബുരു കുളിർ ചൂടിയോ

തംബുരു കുളിര്‍ ചൂടിയോ തളിരംഗുലി തൊടുമ്പോള്‍
താമരതന്‍ തണ്ടുപോല്‍ കോമളമാം പാണികള്‍
തഴുകുമെന്‍ കൈകളും തരളിതമായ് സഖീ...

ചന്ദന സുഗന്ധികള്‍ ജമന്തികള്‍ വിടര്‍ന്നുവോ
മന്ദിരാങ്കണത്തില്‍ നിന്റെ മഞ്ജുഗീതം കേള്‍ക്കവേ
കാട്ടുമുളം തണ്ടിലൂതും കാറ്റുപോലണഞ്ഞ നിന്‍
പാ‍ട്ടിലെഴുമാസ്വരങ്ങളേറ്റു പാടി നിന്നു ഞാന്‍
പൂത്തു നീളെ താഴ്വാരം പൂത്തു നീലാകാശം..

ലാലലാല ലാലല ലലാലലാ ലാലലാ....