നിത്യകാമുകീ ഞാൻ നിൻ മടിയിലെ

Title in English
Nithyakaamuki njan

നിത്യകാമുകീ ഞാൻ നിൻമടിയിലെ
ചിത്രവിപഞ്ചികയാകാൻ കൊതിച്ചു
ആ മൃണാള മൃദുലാംഗുലിയിലെ
പ്രേമപല്ലവിയാകാൻ കൊതിച്ചു
(നിത്യകാമുകീ..)

ആശകൾ സങ്കൽപ്പ ചക്രവാളത്തിലെ-
യാലോല വാസന്തമേഘങ്ങൾ..
അവയുടെ ചിറകിലെ വൈഡൂര്യമുത്തിന്
ഹൃദയമാം പുൽക്കൊടി കൈനീട്ടീ
കൈനീട്ടീ - വെറുതെ കൈനീട്ടി
(നിത്യകാമുകീ..)

ആശകൾ വാസര സ്വപ്നമാം പൊയ്കയി-
ലാരോ വരയ്ക്കുന്ന ചിത്രങ്ങൾ
അവയുടെ കൈയിലെ പാനപാത്രത്തിലെ
അമൃതിനു ദാഹിച്ചു കൈനീട്ടീ
കൈനീട്ടീ - വെറുതെ കൈനീട്ടി
(നിത്യകാമുകീ..)

Film/album
Year
1969

അമ്പലവിളക്കുകളണഞ്ഞു

Title in English
Ambalavilakkukal ananju

അമ്പലവിളക്കുകളണഞ്ഞു... ചുറ്റും
അന്ധകാരം കൊണ്ടു നിറഞ്ഞു....
മനസ്സിലെ സ്വപ്നത്തിൻ മണിമന്ദിരങ്ങൾ
വിധിയുടെ കൊടുംകാറ്റിൽ തകർന്നു..
ദുഃഖത്തിൻ ചിറകടിയോ മുന്നിൽ
ദുരന്തത്തിൻ അലയൊലിയോ.....

മറുകര കാണാത്ത കണ്ണീരിൻ കടലിൽ
മനുഷ്യമോഹങ്ങൾ പിടയുന്നു...
തിരയോടും ചുഴിയോടും മത്സരിച്ചു മത്സരിച്ചു
തീരത്തിലെത്താതെ വലയുന്നു...

(അമ്പലവിളക്കുകളണഞ്ഞു)

വഴിയറിയാത്തൊരു മണലാരണ്യത്തിൻ
നടുവിൽപ്പെട്ടുഴലുന്ന ജീവിതങ്ങൾ...
തണൽതേടി തണൽതേടി വേനലിലുരുകി
തളർന്നു തകർന്നു നിലം പതിക്കുന്നു...

(അമ്പലവിളക്കുകളണഞ്ഞു)

.

ആകാശത്താമര പ്രാണനിൽ ചൂടി

Title in English
Aakaashathaamara

ആകാശത്താമര പ്രാണനിൽ ചൂടി
ആഷാഢമേഘമാം ആട്ടിടയൻ
മാലാഖയാം നിന്നെ പ്രിയതമയാക്കി
മണ്ണിലെ യാചകഗായകൻ ഞാൻ
(ആകാശത്താമര..)

ഭൂമിയും സ്വർണ്ണവും പങ്കുവെയ്ക്കാതെ
ജീവനും ജിവനും ഒന്നിച്ചു ചേർന്നു
എൻ മോഹജാലത്തിൻ പൂമരക്കാട്ടിൽ
നിൻ സ്നേഹഗന്ധം വസന്തമായ് വന്നു
(ആകാശത്താമര. )

രാഗവും താളവും എന്നതുപോലെ
ജീവിതഗാനത്തിൽ നമ്മൾ ലയിക്കും
നിൻ ദിവ്യരാഗത്തിൻ വെള്ളിനക്ഷത്രം
എൻ ഇരുൾക്കാട്ടിൽ വഴികാട്ടിയാകും
(ആകാശത്താമര..)

ആയിരം കാതമകലെയാണെങ്കിലും


ആയിരം കാതമകലെയാണെങ്കിലും
മായാതെ മക്ക മനസ്സിൽ നിൽപ്പൂ
ലക്ഷങ്ങളെത്തി നമിക്കും മദീന
അക്ഷയജ്യോതിസ്സിൻ പുണ്യഗേഹം
സഫാ മാർവാ മലയുടെ ചോട്ടിൽ
സാഫല്യം നേടി തേടിയോരെല്ലാം

തണലായ് തുണയായ് സംസം കിണറിന്നും
അണകെട്ടി നിൽക്കുന്നൂ പുണ്യതീർ‍ത്ഥം
കാലപ്പഴക്കത്താൽ...
കാലപ്പഴക്കത്താൽ മാറ്റാൻ കഴിയുമോ
ബിലാലിൻ സുന്ദര ബാങ്കൊലികൾ
ഖൂറാന്റെ കുളിരിടും വാക്യങ്ങളെന്നുടെ
കരളിലെ കറകൾ കഴുകിടുന്നൂ
(ആയിരം)

തിരുനബി ഉരചെയ്ത സാരോപദേശങ്ങൾ
അരുളട്ടിഹപരാനുഗ്രഹങ്ങൾ
എന്നെ പുണരുന്ന...
എന്നെ പുണരുന്ന പൂനിലാവേ

ശോകാന്ത ജീവിതനാടക വേദിയിൽ

Title in English
Shokaantha jeevitha

ശോകാന്ത ജീവിത നാടകവേദിയില്‍ 
ഏകാകിനിയായ് നീ (2)

കഥയറിയാതെ കളിയരങ്ങത്തു നീ 
കനകച്ചിലമ്പുമായ് വന്നു (2)
കഥയിലെ നായകന്‍റെ  കണ്ണാടിക്കൂട്ടിലെ (2)
കണ്ണുനീര്‍ക്കുരുവിയെ കല്ലെറിഞ്ഞു - നീ 
കല്ലെറിഞ്ഞു 

ഏകാകിനിയായ് നീ - ശോകാന്ത ജീവിത 
നാടകവേദിയില്‍ 
ഏകാകിനിയായ് നീ

അവസാന രംഗം അഭിനയിച്ചില്ല നീ 
യവനിക എന്തിനു വീണു (2)
കരളില്‍ ഇരുള്‍ നിറഞ്ഞു കനകച്ചിലമ്പുടഞ്ഞു (2)
ഇനി നിന്റെ ഇണക്കുയില്‍ എന്തു ചെയ്യും - ഇനി 
എന്തു ചെയ്യും 

ഏകാകിനിയായ് നീ - ശോകാന്ത ജീവിത 
നാടകവേദിയില്‍ 
ഏകാകിനിയായ് നീ

 

Film/album

രാജകുമാരി ഓ രാജകുമാരി

Title in English
Rajakumari oh rajakumari

രാജകുമാരീ ഓ രാജകുമാരീ
ഒരിക്കലെങ്കിലും ഒരിക്കലെങ്കിലും
ഒന്നു ചിരിച്ചാട്ടെ.. 
ഒന്നരികിൽ വന്നാട്ടെ 

എന്റെ ഹൃദയത്തിന്നുള്ളി -
ലിടമില്ല വേറേ 
ബദറുൾ മുനീറിനല്ലാതെ 
ആ... 
ജമാൽ ജമാൽ ജമാൽ 
മുനീർ മുനീർ മുനീർ 

ജനിച്ച നാൾ മുതൽ മനസ്സിണങ്ങിയ 
കനവു നീ ഹുസ്‌നുൾ ജമാൽ (2)
ആ..... 

കനവിന്നുള്ളിലെ മണിവിളക്കിലെ 
കതിരു നീ ബദറുൾ മുനീർ (2)
ജമാൽ ജമാൽ ജമാൽ 
മുനീർ മുനീർ മുനീർ 
ആ..... 
ബദറുൾ മുനീർ

 

Film/album

മനോരാജ്യത്തിൻ മാളിക കെട്ടിയ

Title in English
Manoraajythu maalika

മനോരാജ്യത്ത് മാളിക കെട്ടിയ 
മന്ത്രികുമാരാ...  മന്ത്രികുമാരാ  (2)
ഒരു കൊടുങ്കാറ്റതു തകര്‍ക്കാന്‍ 
ഓടി ഓടി വന്നല്ലോ 
ഓടി ഓടി വന്നല്ലോ 

കണ്ണുനീരില്‍ കിളിര്‍ക്കാത്ത 
കണ്ണുനീരില്‍ തളിര്‍ക്കാത്ത 
കഥയുണ്ടോ - പ്രേമ കഥയുണ്ടോ 
കഥയുണ്ടോ - പ്രേമ കഥയുണ്ടോ

അങ്ങനെയങ്ങനെ എന്‍ കരള്‍ക്കൂട്ടില്‍
ഒരന്തപ്പുരക്കിളി വന്നു (2)
പാതി ചാരിയ വാതില്‍ തുറന്നു 
പാദസ്വരങ്ങള്‍ ഉതിര്‍ന്നു
പാദസ്വരങ്ങള്‍ ഉതിര്‍ന്നു

Film/album

യാത്രക്കാരാ പോകുക പോകുക

Title in English
Yaathrakkaara pokuka pokuka

യാത്രക്കാരാ പോകുക പോകുക 
ജീവിത യാത്രക്കാരാ -
ജീവിത യാത്രക്കാരാ 
(യാത്രക്കാരാ... )

വികാരങ്ങൾ വഴി കാണിക്കും 
വിചാരങ്ങൾ കൂടെ നടക്കും (2) 
വിധിയുടെ വാടകവണ്ടിയിൽ ഇങ്ങനെ 
വിരുന്നുപോകുവതെങ്ങോ - നമ്മൾ 
വിരുന്നുപോകുവതെങ്ങോ 

യാത്രക്കാരാ പോകുക പോകുക 
ജീവിത യാത്രക്കാരാ -
ജീവിത യാത്രക്കാരാ 

ഒരുവഴി അടയുമ്പോൾ 
ഒരുവഴി അടയുമ്പോൾ 
ഒൻപതു വഴി തുറക്കും - കാലം 
ഒൻപതു വഴി തുറക്കും
വരുമിണചേരും പിരിയും പലരും 
വഴിയമ്പലമെങ്ങോ - നമ്മുടെ
വഴിയമ്പലമെങ്ങോ

Film/album

മുത്താണേ എന്റെ മുത്താണേ

Title in English
Muthaane ente muthaane

മുത്താണേ എന്റെ മുത്താണേ
മുത്തുനബി തന്ന മുത്താണേ (2)
മുത്തം താ.....ചക്കരമുത്തം താ
മുത്താണേ എന്റെ മുത്താണേ
മുത്തുനബി തന്ന മുത്താണേ

കല്‍ബിലെ തിരിയാണ്
കടിഞ്ഞൂല്‍ കതിരാണ് (2)
മക്കത്തെ പൂന്തിങ്കള്‍ കലയാണ് (2)
ഇത് സ്വര്‍ഗ്ഗത്തെ നക്ഷത്രക്കൊടിയാണ്
മുത്താണേ എന്റെ മുത്താണേ 
മുത്തുനബിതന്ന മുത്താണേ...

ഉമ്മായ്ക്ക് കണ്ണാണ്... ഉപ്പായ്ക്ക് കരളാണ്
ഉപ്പുപ്പായ്ക്കാരമ്പക്കനിയാണ്
ഇതു മുത്തുനബി തന്ന നിധിയാണ്
മുത്താണേ എന്റെ മുത്താണേ 
മുത്തുനബി തന്ന മുത്താണേ.....

Film/album

അക്കാണും മലയുടെ

Title in English
akkaanum malayude

അക്കാണും മലയുടെ ചരുവിലൊ -
രത്തറൊഴുകണ പുഴയുണ്ട്
മാനത്തെ മലക്കുകള്‍ - തോണി 
തുഴയണ പുഴയുണ്ട്
(അക്കാണും... )

പുഴയുടെ കരയില്‍ പണിയാം - നമുക്കു
പൊന്നുകൊണ്ടൊരു കൊട്ടാരം (2)
പൊന്നുകൊണ്ടൊരു കൊട്ടാരം

ഇരുചെവിയറിയാതെ - നമ്മള്‍ 
ഇന്നു രാത്രി പോകണം (2)
ഹുസ്നുല്‍ ജമാലും ബദറുള്‍ 
മുനീറും ഒന്നിച്ചു വാഴേണം 
എന്നും ഒന്നിച്ചു വാഴേണം

Film/album