അല്ലലാമല്ലലിന്റെ

അല്ലലാമല്ലിന്റെ അന്ധകാരം നീക്കും
സ്വർല്ലോകരാജ്ഞിയാം താരകമേ
അല്ലും പകലും ഞാൻ നിന്നെ വിളിയ്ക്കുന്നു
നല്ലമ്മേ അല്ലലകറ്റീടണേ

താണുകിടക്കുന്നൊരെന്നെ തുണയ്ക്കുവാൻ
കാണുന്നില്ലാരെയും നീയല്ലാതെ
വൻപാപിയാമെന്റെതുമ്പമകറ്റുവാൻ
നിൻപുത്രനോടമ്മേ പ്രാർത്ഥിക്കണേ

വിണ്ണിൻ നിലാവേ

Title in English
Vinnin nilaave

വിണ്ണിൻ നിലാവേ നീ ചൊല്ലുമോ-എൻ
ജീവിതമെന്തേ പാഴാകുവാൻ
ചൊല്ലുമോ..ചൊല്ലുമോ
എൻ ജീവിതമെന്തേ പാഴാകുവാൻ

ചിന്തകളാലും തിന്മകളേതും
ചെയ്തവളല്ല ഞാനുലകിൽ
കാരണമെന്തെൻ ജീവിതം
കണ്ണീരിലായ് തീരാൻ

അൻപു തൻ പൊന്നമ്പലത്തിൽ

Title in English
Anbu than ponnambalathil

അൻപുതൻ പൊന്നമ്പലത്തിൽ പോക നാം
അമ്പിളിയെ വാ-പൊന്നമ്പിളിയേ വാ
ആനന്ദപ്പൂംകാവിലൂടെ മന്ദം മന്ദം പോകാം

മാനസവാനിൽ മിന്നിവാ നീ
ഞാനൊരു ഗാനം പാടാം
വേദനയെല്ലാം മാഞ്ഞുപോമൊരു
നവലോകത്തെ പൂകാം
ആനന്ദപ്പൂം കാവിലൂടെ മന്ദം മന്ദം പോകാം

ഉല്ലാസമായ് പോകാം നമുക്കീ പാതയിലൂടെ
ഒരുനാൾപോലും പിരിയാതൊരു പോൽ
ആടിപ്പാടിപ്പോകാം- ആടിപ്പാടിപ്പോകാം

അടി തൊഴുന്നേനംബികേ

അടിതൊഴുതേനംബികേ ശരണം നീയേ
അഖിലജഗന്നായികേ മാതാവേ

അവൻ വരുന്നൂ അവൻ വരുന്നൂ
മാമണി വീണാനാദം പോലെ
മഴവില്ലൊളിപോലെ-പുത്തൻ
മഴവില്ലൊളിപോലെ
തിരുവോണം പോലെ അവൻ വരുന്നൂ

അതിർകടന്നതിലേതും ആഗ്രഹം കലരാത്ത
മതിയരുളുക ചിന്മയേ തായേ

മോഹനമിതു സഖി തവ യോഗം
മോടിയിലണിയുക നീ വേഗം
മോദമാനസൻ കലാവിലോലൻ --അവൻ വരുന്നൂ

അവൻ വരുന്നൂ

അവൻ വരുന്നൂ അവൻ വരുന്നൂ അവൻ വരുന്നൂ
അവകാശങ്ങൾ പിടിച്ചുപറ്റാ‍ാൻ അവൻ വരന്നൂ

അധികാരത്തിൻ മേടമേലെ കൂടിനിൽക്കും
അനീതിയെല്ലാം അടിച്ചുമാറ്റാനവൻ വരുന്നു

അസംത്വങ്ങൾമാറ്റുവാൻ അഭിമാനത്തെ പോറ്റുവാൻ
ആഞ്ഞടിച്ചുവീശും കൊടുങ്കാറ്റുപോൽ അവൻ വരുന്നൂ
എതിർപ്പിലേതും ഭയപ്പെടാതെ മുന്നേറാനായ്
വിതച്ച കയ്യാൽ വിളകൊയ്യാനായ് അവൻ വരുന്നൂ

അഭിലാഷങ്ങൾ നേടുവാൻ
അതിനായി പോറാടുവാൻ
ആഞ്ഞടിച്ചു വീശും കൊടുങ്കാറ്റു പോൽ
അവൻ വരുന്നൂ

പ്രസാദകിരണ

പ്രസാദകിരണപതംഗങ്ങളിൽ
ഇതളുകളുണരും കനകാംബരം
കരിമലപ്പൈങ്കുളിർ കാവിറങ്ങി
കാവുകൾ‍ ശബരീ ക്ഷേത്രമായി

മന്ദ്രം വിന്യസിച്ചുണരും
മുഖരവസന്തത്തില്ൂടെ
സംക്രമസ്വപ്നങ്ങൾ അക്ഷരം തേടും
അരുണമുഹൂർത്തത്തിലൂടെ

-പ്രസാദ..
പ്രപഞ്ചം സുശ്രുതി തേടും
തീവ്ര നിഷാദത്തിലൂടെ
ജീവനസംഗീതം ഭാവുകം തേടും
വേദവിഭാതത്തിലൂടെ

പ്രസാദ....
നാദം ശരണമന്ത്രം മൂളും
ചുറ്റമ്പലങ്ങളിലൂടെ
മൂകനിശീഥങ്ങൾ പൂർണിമ തേടും
ദിവ്യാനുഭൂതിയിലൂടെ

നീളേ നീളേ വനത്തിൽ നടപ്പു ഞാൻ

നീളേ നീളേ വനത്തിൽ നടപ്പുഞാൻ
ആ ദിവ്യസംക്രമം തേടി
നീളും സംസാരഭീതിയ്ക്കുമക്കരെ
സത്യസംക്രാന്തികൾ തേടി

കരിമലയുമഴുതയുമഗാധമാം പമ്പയും
മടുമലരുമളിനിരയുമേകാന്തമേഘവും (2)
അകമിരുളകറ്റുന്ന കനക്മണി ദീപമാം
അമൃതാക്ഷരങ്ങളിൽ നാമം ചൊല്ലവെ (2)

--നീളെ നീളേ..
ഉഴറുന്ന കാലടികൾ അലയും നടവഴികൾ‍
പതിനെട്ടു തൃപ്പടികളാകേണം
നാവിൽ മദിയ്ക്കുന്ന പാഴ്വാക്കെല്ലാം
അമരവേദാന്തങ്ങളാകേണം
പഞ്ചഭൂതാത്മ്കമാമെന്റെ ദേഹം
പാവനക്ഷേത്രമായ് മാറേണം

--നീളേ നീളേ..

കൈലാസത്തിരുമലയിൽ

കൈലാസത്തിരുമലയില്‍ തിരുവേടൻ ചമഞ്ഞിറങ്ങി
തിരുവേടപ്പെണ്ണാളൊരുങ്ങി
പൂതപ്പട പടഹമുയര്‍ത്തി തിരുനായാട്ട് തിരുനായാട്ട് തിരുനായാട്ട്

-കൈലാസ...

മദയാനക്കൊമ്പിളക്കി കന്നിമണ്ണ്
തിനവിത്തു വറുത്തു വിതച്ചു വേടപ്പെണ്ൺ
വെള്ളിവെയില്‍ ചാന്തണിഞ്ഞു ചെന്തിന പൂത്തു
അമ്പിനാല്‍ കാവടക്കി പൂത്തിരുവേടൻ (2)
-കൈലാസ...

മറുമലയില്‍ല്‍ പോരു വിളിച്ചു കാറ്റിരമ്പി
ചെഞ്ചിടമേലമ്പുവിതഞ്ഞു വേടനിടഞ്ഞു
അമ്പെല്ലാം മലരമ്പാക്കി മലവേടപ്പെണ്ണാള്
കൈലാസം പൂമലയായി തിരുവാതിര രാവായി

--കൈലാസ....

നാമേ മുതലാളി നമുക്കിനി

Title in English
Naane muthalaali

 

നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി
നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി
ഈ ജീവിതമാകും സമരത്തിൽ മുന്നേറും പടയാളി
മുന്നേറും പടയാളി
ഈ ജീവിതമാകും സമരത്തിൽ മുന്നേറും പടയാളി
മുന്നേറും പടയാളി
നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി 
നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി

ഒരോരോ ചെഞ്ചോരതൻ തുള്ളിയും 
ചുടുവേർപ്പിൻ നീരാക്കി
മാറ്റുന്നു നാം മണ്ണിനെ പൊന്നാക്കുവാൻ
ആരുമേ പിച്ചക്കാശു നീട്ടേണ്ട കരുത്തിന്റെ-
നീരോട്ടം സിരകളിലുള്ളൊരു കാലം വരെ
നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി 
നാമേ മുതലാളി നമുക്കിനി നാമേ തൊഴിലാളി

Film/album

പണി ചെയ്യാതെ

പണിചെയ്യാതെ വയർ പോറ്റുവാൻ
പടിതോറും പഴുതേ
പോകാതെ കൈനീട്ടുവാൻ
ആരോടും വാങ്ങാതെ ദാനമായ്-നാം
വീറോടെ പണി ചെയ്ക മാനമായ്

കഴിവുള്ള നാമെല്ലാം
എന്തിനായ് അന്യന്റെ
കഴൽ താങ്ങാൻ പോകുന്നു കാശിനായ്

പടി തോറും കൈനീട്ടി
അലയുവാനപമാനം തോന്നുന്നില്ലെ
അപരന്റെ കരുണയ്ക്കായ്

Film/album