ഹ ഹ ഹാ ഇന്നു നല്ല ലാക്കാ

Title in English
Ha ha ha innu nalla laakkaa

ഹ-ഹ-ഹാ‍ാ ഇന്നു നല്ല ലാ‍ക്കാ
ഹ-ഹ-ഹാ ഇന്നു നല്ല ജോക്കാ
ഹ-ഹ-ഹാ ഇന്നു നല്ല ഷോക്കാ
എന്നെ ഒന്നു നോക്കെടീ ഇന്നു റബേക്കാ!

മട്ടനുണ്ട് മുട്ടയുണ്ട് റൊട്ടിയുണ്ട് ബോട്ടിലുണ്ട് 
പുതു മട്ടനുണ്ട് ഹെന്മുട്ടയുണ്ട്
നല്ല റൊട്ടിയുണ്ട് ബിയ൪ ബോട്ടിലുണ്ട്
മട്ടനുണ്ട്, മുട്ടയുണ്ട്, റൊട്ടിയുണ്ട്, ബോട്ടിലുണ്ട്
പച്ചമീൻ പൊരിച്ചതുണ്ട്, മെച്ചമാമിറച്ചിയുണ്ട്

ഒട്ടിനിന്ന്, പറ്റിനിന്ന്, തൊട്ടുനിന്ന്, മുട്ടിനിന്ന്
ജോളിയായ്, ജോഡിയായ്, മോടിയായ് ഡാൻസിടാം

ആകാശത്തിരിക്കും ബാവായേ നിൻ നാമം

Title in English
Aakashathirkkum bavaaye

ആകാശത്തിരിക്കും ബാവായേ നിൻ നാമം
പരിശുദ്ധമാക്കപ്പെടേണമേ
നിൻ രാജ്യം വരേണം ആകാശത്തിൽപ്പോലെ
ഭൂമീലും ആകേണമേ

നിൻ തിരുവുള്ളം നടക്കേണമേ
നിൻ സ്നേഹം ഞങ്ങളിൽ തൂവേണമേ
നിന്നെ മറക്കാതെ വഴിതെറ്റിപ്പോകാതെ
നേർവഴിക്കെന്നും നടത്തേണമേ
(ആകാശത്തിരിക്കും.... )

പാവനമാം തന്റെ രക്തം കൊണ്ട്
പാരിന്റെ പാപം കഴുകിയോനെ
പാലിച്ചുകൊള്ളേണം ഞങ്ങളെ നീയെന്നും
പാദം പണിയുന്നു തമ്പുരാനേ (2)

ആകാശത്തിരിക്കും ബാവായേ നിൻ നാമം
പരിശുദ്ധമാക്കപ്പെടേണമേ
നിൻ രാജ്യം വരേണം ആകാശത്തിൽപ്പോലെ
ഭൂമീലും ആകേണമേ
 

ഗായക പീതാംബരം

Submitted by Sandhya on Fri, 07/03/2009 - 19:07
Name in English
Gayaka peethambaram

സംഗീതപരീക്ഷയിൽ കിട്ടിയ ‘ഗായക’ എന്ന ബിരുദവും സ്വന്തം പേരിൽ നിന്നും ‘പീതാംബരം’ എന്നതും ചേർത്ത് , സ്വന്തം പേരായ പീതാംബര മേനോൻ എന്ന പേരു മാറ്റി ‘ഗായക പീതാംബരം’ എന്ന പേർ നൽകിയത് ഉദയ സ്റ്റുഡിയോക്കാരാണ്.  1923 ഇൽ ഇരിങ്ങാലക്കുടയിൽ നടവരമ്പ് ശ്രീരാമൻ തമ്പിയുടെയും ലക്ഷ്മിക്കുട്ടിയുടെയും മകനായി ജനിച്ച പീതാംബരം, സ്വാതിതിരുനാൾ സംഗീത അക്കാഡമിയിൽ നിന്നും ‘ഗായക്’ പാസ്സായി.  ‘ഗാനപ്രവീണ’ ബിരുദവും കരസ്ഥമാക്കിയ ഇദ്ദേഹം, ‘വെള്ളിനക്ഷത്രം’ എന്ന സിനിമയിൽ പാടുകയും നായകകഥാപാത്രത്തിൽ അഭിനയിക്കുകയും ചെയ്തതിനു ശേഷം പിന്നീട് സിനിമരംഗത്ത് തുടർന്നില്ല.

‘ഭാരതീയ സംഗീത കലാലയം’ നടത്തി വന്ന അദ്ദേഹത്തിന്റെ പത്നി  അദ്ധ്യാപകയായ ഇന്ദിരാദേവിയാണ്. അജിത്ത്, രാജീവ്, സുരേഷ്, മഹേഷ് എന്നിവർ മക്കളാണ്.

ആലോലാമല

ആലോലാമലനീലനീരദനിഭം
മാലേയപങ്കാങ്കിത ശ്രീലാവും
ജഗൈകമോഹനം ആലോകാലോകിതം പൂജിതം
മാലാറ്റും മധുമന്ദഹാസവദ്ദനം-ഭൂലോകരമ്യം
ജഗന്മൂലം പാലിതപാദഭക്തനിവഹം
വന്ദേ സദാനന്ദദം

സ്നേഹം തൂകും മാതേ

സ്നേഹം തൂകും മാതേ
ശരണം നീയേ മഹേശ തായേ പാരിനാധാരമേ

പാപം സകലം കളഞ്ഞു നീതാൻ
പാഹിമാം ലോകമാതാവേ നായികേ
ആശാനികരേ ലോകാധാരേ
മാതേ പാവനേ
നീയേ മംഗളരൂപമാർന്നു
താപം തീർക്കുവാൻ
പാരിന്നരുളീ ദിവ്യദർശനം

പുണ്യം വിളയും പവിത്രപാദേ
പാഹിമാം ഫാത്തിമാനാ‍ഥേ നായികേ
ആശാനികരേ ലോകാധാരേ ദേവി പാവനേ

മനോഹരമീ മഹാരാജ്യം

Title in English
Manoharamee maharajyam

മനോഹരമീ മഹാരാജ്യം, ക്ഷുധാപരിപീഡിതം പാടേ
വിപൽക്കരമേതു വിധിയാലെ വരാനഴലീവിധം നാടേ

പ്രിയങ്കരരായ പൈതങ്ങൾ സ്വനാടിനു ഭാവി നേതാക്കൾ
വിശന്നിതാ വീണു ദയനീയം സഹായകരാരുമില്ലാതെ
അകാലത്തിൽ കൊടും തീയിൽ സ്വദേശം വെന്തൊടുങ്ങുമ്പോൾ
സ്വദേശം വെന്തൊടുങ്ങുമ്പോൾ
സഹായകരായിടേണ്ടും നാം നിരാശ്രയരായിതേവം ഹാ--

സഹോദരീ വാ‍ാഴവതോ സുഖമായ് സുതന്മാർ
മോദവാന്മാരോ സുതന്മാർ മോദവാന്മാരോ
കഥകളറിയാതെ ഞാനേവം സുഖാലസനായി വാഴാനോ

മഹേശാ മായമോ

Title in English
Mahesha mayamo

മഹേശാ മായമോ മഹേശാ മായമോ
ഈ ഭുവനേ സർവ്വം വഞ്ചകമോ-

ശോഭനമായ്-
ശോഭനമായ് കാണുവതെല്ലാം
ശോകദം ആവുകയോ ദേവാ
ശോകദം സർവ്വം വഞ്ചകമോ.... മഹേശാ മായമോ

അനുജേ നിന്നെക്കാണുവാൻ
ആകുലനീയണ്ണൻ തേടവേ
അഴലാൽ അകംവെന്തു നീ എൻ തങ്കേ
അലയുമോ ഗേഹം പൂകിടുമോ

ഉന്നതനില മാറി തപിയ്ക്കുവാൻ ഇദം
സോദരീ നീയെന്തു പിഴകൾ ചെയ്തയേ-
ജീവിതം ഈ വിധമോ---- എൻ തങ്കേ
വിധിഹിതന്മേവമോ-
മഹേശാ മായമോ-