കുങ്കുമച്ചാറുമണിഞ്ഞു

കുങ്കുമച്ചാറുമണിഞ്ഞു പുലർകാല
മങ്ക വരുന്നല്ലൊ
പുലർകാല മങ്ക വരുന്നല്ലൊ
പൂജയ്ക്കൊരുങ്ങുവാനായി ചെന്താമര-
പ്പൂക്കളുണർന്നല്ലൊ
ചെന്താമരപ്പൂക്കളുണർന്നല്ലൊ

ഓടം വരുന്നതും നോക്കിയെൻ പെണ്ണാളു
മാടം തുറന്നല്ലൊ
എൻ പെണ്ണാളു മാടം തുറന്നല്ലൊ
വീടുവിട്ടന്തിയ്ക്കു പോയോനെ ചിന്തിച്ചു
വാടിത്തളർന്നല്ലൊ
അവൾ വാടിത്തളർന്നല്ലൊ

പാടുപെടുന്നോർക്കു രാത്രിയും വിശ്രമം
മാടത്തിലില്ലല്ലൊ
പാവങ്ങൾക്കു കിടപ്പാടമുണ്ടെങ്കിലും
ഫലമൊന്നുമില്ലല്ലൊ
ഉണ്ടെങ്കിലും ഫലമൊന്നുമില്ലല്ലൊ

പാവനമാമിടമാമീ

പാവനമാമിടമാണീ പാരിലാർക്കും കിടപ്പാടം
പ്രാണൻ പോകിലും വെടിയാ അവനതിനെ മരിപ്പോളം
വേലചെയ്തു തളരുമ്പോൾ വീടണയും പാവം
വേദനകൾ മറക്കാനായ് വീണുറങ്ങും ചെറുമാടം

അച്ഛനമ്മമാരു വാണു മണ്മറഞ്ഞ മാടം
കൊച്ചുകാൽകളൂന്നി അവൻ പിച്ചവച്ച മാടം
വേദനകൾ മറക്കാനായ് വീണുറങ്ങും ചെറുമാടം
പ്രാണനാണു കിടപ്പാടം-പ്രാണനാണു കിടപ്പാടം

നാളത്തെ ലോകത്തിൽ

Title in English
nalathe lokathil

നാളത്തെ ലോകത്തിൽ മന്ത്രിമാർ നാമെല്ലാമാകുമേ സോദരാ
ഒരു നല്ല നാളെയേ എതിരേറ്റുകൊള്ളുവാൻ
എല്ലാരുമായ് വരൂ ഒരു പുല്ലാങ്കുഴൽ തരൂ തരൂ
പണിചെയ്യും നമ്മളും പണമുള്ളോരാകുമേ
മുന്നേറി നാം ചെന്നാൽ ഒന്നായി നാം നിന്നാൽ
മുന്നേറി നാം ചെന്നാൽ മനം ഒന്നായി നാം നിന്നാൽ നിന്നാൽ


പല നാളായ് ഒളി വീശി വരുമോ നാളെ
പറയൂ നീ ഇനിയെന്നു പുലരും മോളെ
ആടലേതും വേണ്ട നാം- നേടുമാ നവോദയം
നേടും ജീവിതാഗ്രഹം- ആടലേതും വേണ്ട നാം
തല ചായ്ക്കാൻ ഇടമില്ലാതവശന്മാരായ്
അലയുന്നോർക്കാഗ്രഹങ്ങൾ വരുവാനെന്തേ
പരന്മാർക്കായ് ചുടുചോര ചൊരിയുവാനും

ചോരയില്ലല്ലോ കണ്ണിൽ

Title in English
Chorayillallo kannil

 

ചോരയില്ലയോ കണ്ണിൽ ഏഴതൻ കിടപ്പാടം
കവർന്നു കളിപ്പന്തൽ നിർമ്മിക്കും മനുജരേ
കളിപ്പന്തൽ നിർമ്മിക്കും മനുജരേ
ഏഴകൾക്കാരുമില്ലയോ-ലോകവും മൂകമോ (2)
ഏഴകൾക്കാരുമില്ലയോ

ജീവിതം വിയർപ്പാക്കി നിനക്കു സുഖിക്കുവാൻ
പൂവണിത്തളിർമെത്ത വിരിച്ച വേലക്കാരൻ
പാർപ്പിടം പോലും നിന്റെ ധനദാഹത്തിൻ മുൻപിൽ
അർപ്പിച്ചു നിരാധാരനായിതാ-പണക്കാരാ
ഏഴകൾക്കാരുമില്ലയോ-ലോകവും മൂകമോ (2)
ഏഴകൾക്കാരുമില്ലയോ

പണത്തിൻ നീതിയിൽ

പണത്തിൻ നീതിയിൽ കണ്ണുനീരിനില്ലേതും ഫലം തോഴാ
തകർത്തൂ നിൻ മനോരാജ്യങ്ങളെല്ലാം ഈ കൊടുംനീതി
തകർന്നു നാഴി മണ്ണിൽ നീ ചമച്ച സ്വർഗ്ഗസാമ്രാജ്യം

അനീതിയിൽനിന്നുയർന്നു വരും
വിപൽക്കരമാം കൊടുംതീയിൽ
നശിക്കും ലോകമേ നിൻ
നീതിശാസ്ത്രങ്ങളിതെല്ലാമേ.

എന്നിനി ഞാൻ നേടും

എന്നിനി ഞാൻ നേടും
പ്രിയമാർന്നിടുമെൻ കിടപ്പാടം ദയാമയി-
മഴകാക്കും വേഴാമ്പലു പോലെ
വഴി നോക്കുകയാണുറങ്ങാതെ

പ്രാണദനേ- പ്രിയമാനസനേ-
ഇനി എന്നോ വരുന്നെൻ ചാരേ

എന്നിനി ഞാൻ കാണ്മൂ
പ്രിയമാനസനെ നിൻ ചേലാർന്ന ചേവടി-
തുണയാവുകയില്ലുടൽ പോലും
കരയേറിടുമോ തുഴഞ്ഞാലും
പോവുകയോ ഇനി ചാവുകയോ
വിധി പോലും വെടിഞ്ഞോ തീരെ
എന്നിനി ഞാൻ കാണ്മൂ
പ്രിയമാനസനെ നിൻ ചേലാർന്ന ചേവടി-

പട്ടടക്കാളി

പട്ടടക്കാളീ പട്ടടക്കാളീ പട്ടടക്കാളീ
പട്ടും ചിലങ്കയും കെട്ടടീ കളീ
കൊട്ടും കുരവയും കേൾക്കടീ കാളീ
അട്ടഹസിക്കെടീ ആർത്തു വിളിക്കെടീ
വെട്ടിക്കുരുതിയ്ക്കു നേരമായ് കാളീ

കാടും മലയുമടക്കിണ കാളീ
കാട്ടുമലയരെ കാക്കിണ കാളീ
വെട്ടിത്തിളയ്ക്കണ ചോര തെറിക്കിണ
വട്ടക്കണ്ണു തുറക്കെടീ കാളീ

മാടനറുകൊല ആനമറുതാ
മക്കളെയെല്ലാം വിളിയെടീ കാളീ
തൃക്കരവാളൊന്നെടുക്കടീ കാളീ
മക്കക്കു ദാഹം കെടുക്കടീ കാളീ

പുതുവർഷം വന്നല്ലോ

പുതുവർഷം വന്നല്ലൊ വന്നല്ലൊ തൈ തൈ തൈ
വിളവെല്ലാം കൊയ്തല്ലൊ തൈ തൈ തൈ

പുന്നെല്ലിൻ മണമുയരുന്നല്ലോ നാടെങ്ങും
പൊന്നോണപ്പുലരി വരുന്നല്ലൊ വീടെങ്ങും

നീലക്കുയിലുകൾ കരളു തുടിക്കും
ശീലുകളെന്നും പാടുന്നേ
ശീലുകളെന്നും പാടുന്നേ-തൈ തൈ തൈ

മണ്ണിൽ പണിയും കൂട്റ്റരേ-കൂട്ടരേ
പൊൻ വിളയിക്കും കൂട്ടരേ
പാടുപെടുന്നോർ നാമല്ലൊ-ഈ നാമല്ലൊ
അണിയണിയായി കൂടുക നാം-ഈ
അവശതയോടടരാടുക നാം

നാണിച്ചു നിൽക്കുന്നതെന്തേ-നെറിയുള്ള പെണ്ണെ
നാടിന്നുയിരേകും പെണ്ണെ
പാടത്തെപ്പെണ്ണെ മാടത്തപ്പെണ്ണേ
പാടി വന്നേ- പാടി വന്നേ

മണിയറയെല്ലാമലങ്കരിച്ചൂ

Title in English
Maniyarayellamalankarichu

 

മണിയറയെല്ലാമലങ്കരിച്ചു
വരുവാനെന്തിത്ര താമസിച്ചു
ദേവനെഴുനെള്ളുമെന്നുറച്ചു
നൈവേദ്യമെല്ലാമൊരുക്കിവച്ചു
കാത്തിരുന്നെത്രയെൻ കൺകഴച്ചു
വരുവാനെന്തിത്ര താമസിച്ചു

ചന്ദനം ചാർത്തിയ രാവിന്റെ മാറിൽ
ചന്ദ്രൻ വീണു തള൪ന്നുറങ്ങുമ്പോൾ
നീ വരുമെന്നു ഞാനാഗ്രഹിച്ചു
വരുവാനെന്തിത്ര താമസിച്ചു

പുത്തന്മലർമണം നിൻ കഥ ചൊല്ലിയെൻ
ചിത്തത്തിൽ ഇക്കിളി ചാർത്തിച്ചു
കാണാനെന്റെ മനം തുടിച്ചു
വരുവാനെന്തിത്ര താമസിച്ചു

ഉള്ളതു ചൊല്ലു പെണ്ണേ

Title in English
Ullathu chollu penne

ഉള്ളതുചൊല്ലൂ പെണ്ണേ -എന്നെ
കണ്ടപ്പോഴെന്തു തോന്നീ
എന്തോന്നു ചൊല്ലുന്നു ഞാൻ-എനി-
ക്കാകെ ഒരങ്കലാപ്പ്
ചിങ്കാ‍ാരപ്പെണ്മണിയെ-നീഎയെൻ
ചങ്കല്ലെ കണ്മണിയെ

ആണുങ്ങളിങ്ങനെ ചൊല്ലുമോ
അയ്യയ്യൊ-നാണം വരുന്നെനിക്ക്
തുള്ളിത്തുടിച്ച നിൻ ചെള്ള കണ്ടിട്ടെന്റെ
ഉള്ളം പിടയുന്നെടീ-തങ്കമേ
ഉള്ളം പിടയുന്നെടീ
അയ്യയ്യോ വല്ലോരും കേട്ടാൽ കുറച്ചില്
പയ്യെ പറഞ്ഞാട്ടെ-തങ്കപ്പാ
പയ്യെ പറഞ്ഞാട്ടെ
പ്രേമത്തിൽ പൊങ്കുടമേ
എൻ കാമക്കരിമ്പടമേ
നീയന്റെ പുള്ളിമാനല്ലേ
യ്യോ താനെന്റെ കൊള്ളിമീനല്ലെ