പമ്പാനദിയിലെ

പമ്പാനദിയിലെ ഓളങ്ങളേ......
കുളിര്‍മാലകളേ.....
തുമ്പി തുള്ളുന്ന കാടുകളേ.....പൂങ്കാവുകളേ....

മണ്ഡലത്തിൻ നോയമ്പു നോറ്റു മന്ത്രങ്ങൾ ഹൃദിസ്ഥമാക്കി
വരുന്നു ഞങ്ങൾ ഇന്നു
വരുന്നു ഞങ്ങൾ
മണ്ഡലത്തിൻ....
സ്വാമിയെക്കാണാൻ.... പാപമകറ്റാൻ
അയ്യപ്പത്തിന്തകത്തോം സ്വാമിതിന്തകത്തോം
അയ്യപ്പതിന്തകത്തോം സ്വാമിതിന്തകത്തോം

വൃശ്ചികമൊന്നിനു മാല ചാര്‍ത്തി ഞങ്ങൾ
സ്വച്ഛമായ് ജീവിതം കോര്‍ത്തിണക്കി
നിത്യവും ഞങ്ങൾ....സങ്കീര്‍ത്തനം പാടി
സത്യധര്‍മ്മങ്ങൾ പോറ്റിവരുന്നു
അയ്യപ്പത്തിന്തകത്തോം സ്വാമിതിന്തകത്തോം (2)

മഞ്ഞണിഞ്ഞ മാമലയിൽ

മഞ്ഞണിഞ്ഞ മാമലയില്‍ അയ്യപ്പാ
പൊന്നണിഞ്ഞ കോവിലിലയ്യപ്പാ (2)
എന്നുമെന്നും വാണരുളും അയ്യപ്പാ
അഭയം നീയേ ആശ്രയം നീയേ

-മഞ്ഞണിഞ്ഞ...

നിരനിരയായ് നില്‍ക്കുന്ന മലകൾ ചവിട്ടി
വരിവരിയായ് വരുന്നു ഞങ്ങൾ പേട്ടയും തുള്ളി -ഇന്ന്
പേട്ടയും തുള്ളി
നിരനിരയായ്..
തിരുവുടലോ കാണുവാനായ് ഇരുമുടിതൻ കെട്ടുമായി
പടിപതിനെട്ടും കയറി ഞങ്ങൾ വരുന്നു
പടി പതിനെട്ടും കയറി ഞങ്ങൾ വരുന്നു മുന്നില്‍

---മഞ്ഞണിഞ്ഞ....

പർവതമുകളിൽ വാണരുളുന്ന

പര്‍വ്വതമുകളില്‍ വാണരുളുന്ന പന്തളരാജകുമാരാ (2)
കര്‍പ്പൂരധൂമ സുഗന്ധവുമായ് സപ്തസ്വരരാഗ മന്ത്രവുമായ്

വരുന്നു ഞങ്ങൾ അയ്യപ്പാ
അയ്യപ്പാ ശരണം അയ്യപ്പസ്വാമിയേ (2)

---പര്‍വ്വതമുകളില്‍....

മണിലും.....
വിണ്ണിലും.....
നിറയുന്നു നീ
മണ്ണിലും വിണ്ണിലും നിറയുന്നു നീ
മഞ്ഞായ് മഴയായ് മാറുന്നു നീ
കടലും നീയേ കരയും നീയേ (2)
കാന്തിയും നീയേ.... അയ്യപ്പാ
ശാന്തിയും നീയേ അയ്യപ്പാ

ഹരിഹരസുതനേ

ഹരിഹരസുതനേ ശരണം താ
ശബരിഗിരീശാ ശരണം താ
സംഘം: ശബരിഗിരീശാ..

മനസ്സിനമ്പല നടയില്‍ വിളങ്ങും
പുലിവാഹനനേ ശരണം താ

സംഘം: മന‍സ്സിനമ്പല ...

കാടുകൾ മേടുകൾ നടന്നു ഞങ്ങൾ വരുന്നു
മലകൾ പുഴകൾ കടന്നു ഞങ്ങൾ വരുന്നു

സംഘം: കാടുകൾ....

ഉള്ളിലുറഞ്ഞൊരു ഭക്തിയുമായ് വരുന്നു
തിരുവുടല്‍ കണ്ടു നിര്‍വൃതി നേടാൻ

സംഘം: ഹരിഹരസുതനേ....

ആധികൾ വ്യാധികൾ അകറ്റുവാനായ് വരുന്നു
കല്ലുകൾ മുള്ളുകൾ ചവിട്ടി ഞങ്ങൾ വരുന്നു

സംഘം: ആധികൾ...

പള്ളിക്കെട്ടുകൾ ചുമന്നു ഞങ്ങൾ വരുന്നു
മണ്ഡലമാസപ്പുലരിയില്‍ വരുന്നു

സംഘം: ഹരിഹര സുതനേ..

കാട്ടിലുണ്ട് വന്യമൃഗങ്ങൾ

കാട്ടിലുണ്ട് വന്യമൃഗങ്ങൾ
കാട്ടാനകൾ കടുവാപുലികൾ
കൂട്ടമോടെ വരുന്ന നേരം
കൂട്ടിനാരുണ്ടയ്യപ്പാ
കൂടെ വരൂ അയ്യപ്പാ-ഞങ്ങളുടെ
കൂടെ വരൂ അയ്യപ്പാ

---കാട്ടിലുണ്ട്...
സ്വാമിയേ അയ്യപ്പോ (4)

തലയില്‍ പള്ളിക്കെട്ടുകൾഊണ്ടേ (2)
തറയില്‍ കല്ലുകൾ മുള്ളുകൾ ഉണ്ടേ
തടി തളരാകെ അടിപതറാതെ (2)
തുണയായ് നില്‍ക്കണമയ്യപ്പാ
താണുതരൂ അയ്യപ്പ-ഞങ്ങളുടെ
കൂടെ വരൂ അയ്യപ്പാ

----കാട്ടിലുണ്ട്....
സ്വാമിയേ അയ്യപ്പോ (4)

കാശിരാമേശ്വരം

കാശിരാമേശ്വരം പാണ്ടി മലയാളം
അടക്കിവാഴും ഭഗവാനേ
ഭാര്‍ഗ്ഗവക്ഷേത്രം കണികണ്ട പാവന
ഭാഗ്യ വേദാഗാമ മുത്തേ (2)

ധര്‍മ്മശാസ്താവേ ശരണം
അയ്യപ്പസ്വാമി ശരണം

----കാശിരാമേശ്വരം....

പുല്‍ക്കൊടിയും പൊന്നാലവട്ടം വീശും
പുലിയും പ്രണമിയ്ക്കും പൊൻപദാംഭോരുഹം (2)
പുത്രനായ് വന്നു നീ.....
പുത്രനായ് വന്നു നീ പന്തളഭൂപന്്‍
പുണ്യയായി ഭൂമി പൂജാര്‍ഹയായ്

--- കാശിരാമേശ്വരം.....

ധര്‍മ്മശാസ്താവേ ശരണം
അയ്യപ്പസ്വാമി ശരണം

പമ്പാനദിയൊരു

പമ്പാനദിയൊരു തീര്‍ത്ഥാടകനായ്
പൊന്മല നോക്കി പോകുന്നു
പശുപതി സുതനുടെ പാദം കഴുകി (2)
പുണ്യം തേടാൻ പോകുന്നു

---പമ്പാനദിയൊരു.....

പനിനീരാല്‍ പന്ഥാക്കൾ തളിയ്ക്കും
പലനാടുകളില്‍ ചുറ്റും
അലമാലകളാം തംബുരു മീട്ടും
അയ്യപ്പഗാനങ്ങൾ പാടും

--പമ്പാനദിയൊരു....
കറുപ്പുവസനം ചിലനാൾ ചാര്‍ത്തും
കാഷായവേഷവുമുടുക്കും(2)
കാഞ്ചനമണിയും രുദ്രാക്ഷമണിയും
കര്‍പ്പൂരഹാരം ധരിക്കും

--പമ്പാനദിയൊരു....

നിന്നെക്കണ്ടു കൊതി തീർന്നൊരു

നിന്നെക്കണ്ടു കൊതി തീര്‍ന്നോരു കണ്ണുകളുണ്ടോ
നിന്നെത്തൊഴുതു തൃപ്തിയടഞ്ഞ കയ്യുകളുണ്ടോ
നിന്നെക്കുമ്പിട്ടാശ ശമിച്ച ശിരസ്സുകളുണ്ടോ
നിന്റെ നാമം പാടിമടുത്തൊരു നാവുകളുണ്ടോ

അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ

--നിന്നെക്കണ്ടു.....

കണ്ടാല്‍ മതിവന്നിടുമോ നിന്നുടെ കോമളരൂപം
കേട്ടാല്‍ മതിവന്നിടുമോ നിന്നുടെ കീര്‍ത്തനജാലം
കടുപ്പമാണെന്നാലും കേറും കരിനീലാദ്രികളില്‍
മടുപ്പുവന്നിടുമോ മണികണ്ഠാ ചവിട്ടുവാൻ വീണ്ടും

അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ

---നിന്നെക്കണ്ടു....

സത്യമായ പൊന്നു പതിനെട്ടാം പടി

സത്യമായപൊന്നും പതിനെട്ടാം പടി
സത്വരത്ന ധന്യമാകും പൊന്നു തൃപ്പടി (2)
ഭക്തവത്സലൻൻ ഭഗവാൻ അയ്യപ്പന്റെ
ഭക്തരേറിപ്പോയിടുന്ന പുണ്യമാം പടി
-സത്യമായ....

ഭക്തിയോടെ നാളികേരമുടച്ചൂ -പാദം
തൊട്ടിടും മുൻപേ തൊട്ടു തൊഴുതു ഭക്തർ (2)
ഇപ്പടികളേറീടുമ്പോൾ മാമലമേലേ
മുത്തുമുത്തുക്കുടപോലെ പൊന്നമ്പലം
മർത്ത്യലക്ഷം തേടിയെത്തും ദിവ്യസങ്കേതം

---സത്യമായ...

പച്ചപ്പച്ചമുത്തുമാല പവിഴമാല
രത്നമാല ചാർത്തി മുത്തു മണിപീഠത്തിൽ
അച്യുതഗൌരീശ പുത്രനയ്യനയ്യപ്പൻ (2)
സച്ചിദാനന്ദനിരിപ്പൂ സർവ്വേശ്വരൻ
സത്യധർമ്മപാലകനാം നിത്യനിർമ്മലൻ

പമ്പയിൽ കുളി കഴിച്ചു

പമ്പയില്‍‍ കുളി കഴിച്ചു പതിനെട്ടു പടി കേറി
പവിത്രമാം സന്നിധിയില്‍ ചെന്നൂ ഞാൻ!
പന്തളരാജകുമാരൻ ഹരിഹരതനയന്റെ
പുണ്യവിഗ്രഹം കണ്ടൂ ഞാൻ!
പുണ്യ വിഗ്രഹം കണ്ടു
-പമ്പയില്‍....

പാരിജാതപ്പൂക്കൾ പോലെ പ്രഭതൂകും വിളക്കുകൾ
പ്രകാശധാരയാലൊരു പാല്‍ക്കടല്‍ തീര്‍ക്കെ
തങ്കഭസ്മത്താല്‍ തിളങ്ങും പന്തളപ്പൊങ്കുടത്തിന്റെ
തങ്കവിഗ്രഹം കണ്ടൂ ഞാൻ
തങ്കവിഗ്രഹം കണ്ടൂ

--പമ്പയില്‍...