ആശ തകരുകയോ

ആശതകരുകയോ ദേവാ ദേവാ
നീ വെടിയുകയോ

ജീവിതാശതൻ ദീപിക മങ്ങി
ഭാവിപാതയിൽ കൂരിരുൾ തിങ്ങി

ഈ വിധം എൻ ഗതിയോ
എന്മനോരഥവല്ലികളാകെ
പൊന്മനോഹരമൊട്ടുകൾ ചൂടവേ
വെണ്മഴു വീശുകയോ

Film/album

അതിദൂരെയിരുന്നകതാര്

Title in English
athidooreyirunn

അതിദൂരെയിരുന്നകതാരു തകർന്നാശ്വാസം കാണാതലയുമ്പോൾ
ആനന്ദം നീയേ വലയുമ്പോൾ അമലേ നിരാശം കരയുമ്പോൾ

മധുഗായികയായി നീ വാഴുമ്പോൾ മലർമാരുതനായി ഞാൻ ചൂഴും തേ
ആത്മാവാലതു നീ അറിയുമ്പോൾ അതുതാൻ സുഖം മേ കേഴുമ്പോള്

അതിദീനതയിൽ ഞാൻ താണീടാം പരിപാവനയായ് നീ വാണീടാൻ
എന്നിൽ നിഞൃദയം കനിയുമ്പോൾ അതു താൻ സുഖം മേ കരയുമ്പോൾ

Film/album

ജി കെ വെങ്കിടേശ്

Submitted by Baiju T on Fri, 07/03/2009 - 20:59
Name in English
GK Venkitesh

കന്നഡ, തമിഴ് ചിത്രങ്ങളിൽ  കൂടുതലായി പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ്, ചേച്ചി എന്ന ചിത്രത്തിൽ അഭയദേവിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നുകൊണ്ടാണ്‌ മലയാളത്തിലെത്തുന്നത്. അരപ്പവന്‍, ഡയല്‍2244  തുടങ്ങിയവയാണ്‌ മറ്റു മലയാള ചിത്രങ്ങള്‍.  ഒരു ഗായകനുമാണ് ‌ഇദ്ദേഹം

കലിതകലാമയ

കലിതകലാമയ കൈലാസ വാസാ
കാമിതദായക കാത്തരുൾ നായക
ജയ കൈലാസപതേ നീ ഗതി ശിവ ശിവ
ജയ കൈലാസപതേ

ഗതി നീയേ പതി നീയേ പരമേശ്വരാ‍
പരിതാപമിനിയേതുമരുതീശ്വരാ

പാരിലാശയുടെ കിരണങ്ങൾ തൂകി
പരിപാഹി പരിപാഹി കനിവേകി നീ

കൈലാസവാസാ പ്രഭോ
ജയദേവ ദേവാ വിഭോ-ശ്രീ

-കലിത....

Film/album

മായാമയനുടെ ലീല

Title in English
Mayamayanude leela

മാ‍യാമയനുടെ ലീല - അതു
മാനവനറിയുന്നീലാ (2)
ജഗമൊരു നാടകശാലാ - ഇതി-
ലാടാതാർക്കും മേലാ മേലാ‍
മാ‍യാമയനുടെ ലീല - അതു
മാനവനറിയുന്നീലാ 

സൂത്രധാരൻ തരുമാജ്ഞനടത്തുക
മാത്രം നമ്മൾക്കൊരു വേല (2)
വേഷം കെട്ടുക നടനം ചെയ്യുക
വേണ്ടന്നോതാനാവീല
മാ‍യാമയനുടെ ലീല - അതു
മാനവനറിയുന്നീലാ 

പണ്ഡിതനാണെന്നൊരു ഭാവം - വെറും
പാമരനല്ലോ നീ പാവം (2)
പലതുമറിഞ്ഞു വേണ്ടതറിഞ്ഞി -
ല്ലെല്ലാമേ നിൻ വ്യാമോഹം
മാ‍യാമയനുടെ ലീല - അതു
മാനവനറിയുന്നീലാ 

എന്തേ നീ കനിയായ്‌വാൻ

എന്തേ നീ കനിയായ്‌വാൻ എന്നിൽ ഗോപകുമാരാ
എന്നുള്ളം കവർന്നൊരു സുകുമാരാ
സുന്ദരവദനം കണ്ടൂം ചാരുമന്ദസ്മിതം കണ്ടും
കുന്ദബാണശരം കൊണ്ടു തളർന്നല്ലൊ ഞാൻ

ഓടക്കുഴലിന്റെ ഓമനനാദമെൻ കാതിലണഞ്ഞിടുമ്പോൾ കണ്ണാ
ഓടിവരുന്നു നിൻ തിരുസന്നിധി തേടി വരുന്നു കാർവർണ്ണ്ാ
നിന്നെക്കുറിച്ചുള്ള ചിന്തയല്ലാതെന്റെ ന്നെഞ്ചിനകത്തൊന്നുമില്ല
നീയൊഴിഞ്ഞുള്ളൊരു ലോകമെനിക്കില്ല നീലത്താമരക്കണ്ണാ

കലാദേവതേ സരസ്വതി

കലാദേവതേ...
കലാദേവതേ സരസ്വതീ
കലയേ കലയേ ദയാവതീ

കരുണാനികേതേ
കമനീയപാദേ
കവിതേ കലിതേ
ഗീതാമാതേ

രാഗതരളമേള
രാജിതസ്വരൂപേ
രാകേന്ദുവദനേ
രത്നസദനേ
ഗാനാമൃതേ ജ്ഞാനാകൃതേ
നമസ്തേ നമസ്തേ വീണാഹസ്തേ

പാഹി മുകുന്ദാ

പാഹി മുകുന്ദാ പരമാനന്ദാ
പാപനിഹന്താ ശ്രീകാന്താ
മാനസവൃന്ദാവനിയിൽ മരന്ദ-
മാധുരി ചൊരിയൂ ഗോവിന്ദാ

പാലു തരാം വെണ്ണ തരാം
പശുപാലകനേ ഗോവിന്ദാ
പരമാനന്ദം ഞങ്ങൾക്കരുളുക
പരിതാപഹരേ ഗോവിന്ദാ

കാത്തരുളീടുക കണ്ണീരാൽ നിൻ
കാൽത്തളിർ കഴുകാം ശ്രീകൃഷ്ണാ
എല്ലാ ജന്മവുമടിയങ്ങളെ നീ
യൊന്നായ് ചേർക്കുക മണിവർണ്ണാ

കണ്ണനെ കണ്ടേൻ സഖീ

Title in English
Kannane kanden

കണ്ണനെ കണ്ടേന്‍ സഖീ - കാര്‍
വര്‍ണ്ണനെ കണ്ടേന്‍ സഖീ
ആരും അറിയാതെയൊരുനാളെന്‍
കരളില്‍ വിരുന്നു വന്ന
കണ്ണനെ കണ്ടേന്‍ സഖീ 

കങ്കണമണിയുന്ന തന്‍കരതളിര്‍ നീട്ടി
കങ്കണമണിയുന്ന തന്‍കരതളിര്‍ നീട്ടി
ശങ്കവിട്ടവനെന്നെ.. ശങ്കവിട്ടവനെന്നേ
നാണമാണെടി ചൊല്‍വാന്‍ 
കണ്ണനെ കണ്ടേന്‍ സഖീ

മലരണിശയ്യ ഞാന്‍ വിരിച്ചു  - അവന്‍
മടിയാതെ അതില്‍ വന്നു ശയിച്ചു
ഒളിതൂകി ചിരിച്ചു വരികെന്നു വിളിച്ചു
ഒളിതൂകി ചിരിച്ചു വരികെന്നു വിളിച്ചു
അവനെന്റെ മൃദുമെയ്യില്‍ പുളകങ്ങളണിയിച്ചു
കണ്ണനെ കണ്ടേന്‍ സഖീ

കൃഷ്ണാ കൃഷ്ണാ വേദനയെല്ലാമെനിക്ക് തരൂ

Title in English
Krishna vedanayellaam

കൃഷ്ണാ....കൃഷ്ണാ
വേദനയെല്ലാമെനിയ്ക്കു തരൂ - എൻ
വീടിനാനന്ദം നീ പകരൂ
എല്ലാം സഹിയ്ക്കുവാൻ കെൽ‌പ്പു തരൂ
പിഴ വല്ലതും വന്നാൽ മാപ്പു തരൂ

വേദനയെല്ലാമെനിയ്ക്കു തരൂ - എൻ
വീടിനാനന്ദം നീ പകരൂ

കൂടപ്പിറപ്പുകൾ നാലഞ്ചു കാശിനായ്
കൂറുമറക്കാതിരിക്കേണമേ
മോഹത്തിൻ കൂരിരുൾ നീക്കി - വിശുദ്ധമാം
സ്നേഹത്തിൻ ദീപം തെളിക്കേണമേ
കൃഷ്ണാ  കൃഷ്ണാ....

വേദനയെല്ലാമെനിയ്ക്കു തരൂ - എൻ
വീടിനാനന്ദം നീ പകരൂ

Year
1964