ആനന്ദവല്ലീ നീ തന്നെയല്ലീ

ആനന്ദവല്ലീ നീതന്നെയല്ലീ
പ്രേമമെന്തെന്നതെന്നോടു ചൊല്ലീ

മാനത്തിലമ്പിളി പൊലെ-അങ്ങു
മാനസത്തിൽ വന്ന നാളെ

കാണായിതാനന്ദലോകം-മുൻപു
കാണാത്ത സൌന്ദര്യലോകം

കളകളഗാനങ്ങൾ പാടീ-എന്റെ
കരൾ കവരും കാനനച്ചോലേ
കരള തകർത്തു നീയെങ്ങോ പോണു
കനിവേതുമില്ലാത്ത പോലെ
ജീവനാഥേ
ജീവനാഥാ
ഇനി പിരിയൊല്ല നാമെന്നാളുമേ
ഇനി പിരിയേണ്ട നാമെന്നാളുമേ

മാരിവില്ലേ മറഞ്ഞു

മാരിവില്ലേ മറഞ്ഞു നീ
എങ്ങുപോയാവോ
മാഞ്ഞുപോവാൻ മാത്രമായെൻ
മാനസത്തിൽ വന്നുദിച്ചൂ

ലീലയെല്ലാം മതിയാക്കി നീലവാനിൻ കോണിലെങ്ങോ
നീ ലയിച്ചുകഴിഞ്ഞല്ലൊ സ്നേഹതാരമേ
എന്നെ നോക്കി പുഞ്ചിരിക്കാതിരിക്കാനോ വെണ്ണിലാവേ
നിന്മ്മുഖത്തു കരിങ്കാറു കരിതേച്ചല്ലൊ

ജീവിതത്തിൻ നല്ലകാലം തുടങ്ങാനായ് കൂമ്പിനിന്ന
പൂവിതളിൽ മഞ്ഞുവീണു മരവിച്ചല്ലൊ
കാണിനേരം കൊണ്ടു ചിത്തം
കവർന്ന നാ‍ം ഇനി തമ്മിൽ
കാണുവാനാകാത്തവണ്ണം പിരിഞ്ഞുപോയി

പ്രാണതന്തി തൊടുത്തോരു
വീണ പൊട്ടിത്തകർന്നല്ലൊ
ഗാനമെല്ലാം നിന്നുപോയി, നാടകം തീർന്നൂ

വരമായ് പ്രിയതരമായ്

Title in English
Varamaay priyatharamaay

 

വരമായ് പ്രിയതരമായ്
മതിഹരമായ് കാണ്മൂ ആ.. പാരിടം
വരമായ് പ്രിയതരമായ്

വാരിധിയും തിരമാലകളാലെ
വാരിധിയും തിരമാലകളാലെ
നിലാവുമായ് കളിയാടുകയല്ലെ
വാരിധിയും തിരമാലകളാലെ
നിലാവുമായ് കളിയാടുകയല്ലെ
ലല്ലല്ലലാ ലാലല്ലല്ലാ
വരമായ് പ്രിയതരമായ്
മതിഹരമായ് കാണ്മൂ ആ.. പാരിടം
വരമായ് പ്രിയതരമായ്

മന്ദമാരുതൻ ആഗതനാ‍വൂ
പ്രേമഗായകനെപ്പോലെ
മന്ദമാരുതൻ ആഗതനാ‍വൂ
പ്രേമഗായകനെപ്പോലെ
സ്നേഹമുതിരും ഗാനം തുടരൂ
വരമായ് പ്രിയതരമായ്
മതിഹരമായ് കാണ്മൂ ആ.. പാരിടം
വരമായ് പ്രിയതരമായ്

 

Year
1952

മധുരഗായകാ

Title in English
Madhuragaayaka

 

മധുരഗായകാ ഹൃദയനായകാ
വരിക രാഗമയനായ്
പ്രണയരാവിലെഴും നറുനിലാവില്‍ മുഴുകാന്‍
ലളിതഭാവനയെ മതിമറന്നുതഴുകാന്‍

ജീവിതാശയുടെ മലരണിഞ്ഞവനിയില്‍
മധുമലരണിഞ്ഞവനിയില്‍
ലല്ലലാലലാ ലലലലാലലാ
നടനമാടുവാന്‍ നടനമാടുവാന്‍
വരികവരിക ഹൃദയകണിക പ്രണയദം
മഹിതമാനസാ

 

Year
1952

കൊച്ചമ്മയാകിലും

Title in English
kochammayaakilum

കൊച്ചമ്മയാകിലും മെച്ചമാണെങ്കിലും
പ്രണയമില്ലാത്ത പെണ്ണെന്തിനാ
ലൌ ആകുവാൻ കൊള്ളാത്ത പെണ്ണെന്തിനാ

കിന്നാരം പാടുവാൻ ശൃംഗാരമാടുവാൻ
നിൽക്കാതെ തൽക്കാലം പൊയ്ക്കൊൾക താൻ
പെണ്ണെന്നു കേൾ‍ക്കുമ്പോൾ
എല്ലാം മറന്നിടുന്ന ആണെന്തിനാ
എന്റീശ്വരാ ഈ ജാതി ആണെന്തിനാ

പെണ്ണിന്റെ കണ്ണേറുകൊണ്ടു മയങ്ങിടുമ്പോൾ
ഊണെന്തിനാ ഈ ഈ ദോശയും ചമ്മന്തിയും എന്തിനാ
രൂപാ ഇരിക്കിലും ജൂബാ ധരിക്കിലും
നാണമില്ലാത്ത ആണെന്തിനാ
കാക്കാശിനും കൊള്ളാത്ത ആണെന്തിനാ

വളരു കൃഷീവല

Title in English
Valaroo krisheevala

വളരു കൃഷീവല കൈവിരുതിന്‍ മായമായ്
വിളയൂ പൊന്‍മണിയായി നെന്മണിയേ നീ
വേഗം വളരൂ - കതിരായ് വിളയൂ
തൂകും വിയര്‍പ്പിനാലെ കതിര്‍ചൂടുക നീ പാടമേ
പുളകം ചാര്‍ത്തുക നീ - മണ്ണിന്‍ നീളെ
തയ്യനം തയ്യനം തയ്യനം താരോ
തെയ്യത്തിനന്തോ തിനന്തിനന്താരോ

Year
1952

ആത്മശാന്തി

Title in English
Aathmashanthi

athmashanthi poster

വർഷം
1952
റിലീസ് തിയ്യതി
കഥാസംഗ്രഹം

തിരുവനന്തപുരത്തെ കുലീന കുടുംബത്തിൽ ശ്രീധരപ്പണിക്കരും ഭാര്യ ജാനകിയമ്മയും മകൾ നിർമ്മലയും സസുഖം വാഴുമ്പോൾ ജാനകിയമ്മയുടെ സഹോദരൻ ജെയിൽ ചാടി അവിടെയെത്തുന്നു. അവരുമായി ശത്രുതയിലുള്ള പോലീസ് ഇൻസ്പെക്റ്റർ അയാളെ അറസ്റ്റു ചെയ്തപ്പോൾ ജാനകിയമ്മയേയും പിടി കൂടി. കള്ളനായ സഹോദരനു രക്ഷയേകിയെന്ന് സംശയിച്ച് ഗർഭിണിയായ ജാനകിയമ്മയെ ജെയിലിൽ നിന്നും മോചിപ്പിക്കാൻ ശ്രീധരപ്പണിക്കർ തുനിഞ്ഞില്ല. കൈക്കുഞ്ഞുമാ‍ായി ജെയിൽ വിമോചിതയായി വന്ന അവരെ അയാൾ സ്വീകരിച്ചുമില്ല. മകൾ നിർമ്മല അച്ചനോടൊപ്പമാണ്. എങ്ങിനെയോ മദ്രാസിലെത്തിയ ജാനകിയമ്മയെ ഡൊക്റ്റർ ഭാസ്കർ സഹായിച്ചു.ഡോക്റ്ററുടെ മകൾ വിമലയും ജാനകിയമ്മയുടെ മകൾ ശാരദയും ഒന്നിച്ച് വളർന്നു. നിർമ്മലയ്ക്ക് ശ്രീധരപ്പണിക്കരുടെ മരുമകൻ മധുവുമായി അടുപ്പമുണ്ട്. മദ്രാസിൽ പഠിയ്ക്കാനെത്തിയ മധു റേഡീയൊ യിൽ പാടാറുമുണ്ട്. ശാരദയും പാട്ടുകാരിയാണ്. ഒരു ട്രെയിൻ യാത്രയിൽ മധുവിനെ ശാരദ പരിചയപ്പെടുന്നു, അയാൾ അവളുടെ ഹൃദയം കവരുകയും ചെയ്തു. മധു പരിചയപ്പെട്ട ശേഖർ ദുർവൃത്തനാണ്. ഒരു അപകടം പറ്റിയപ്പോൾ മധുവിനെ പരിചരിക്കാനെത്തിയത് ശാരദയാണ്. ഇത് ഒരു അപവാദമാക്കി ശേഖർ പ്രചരിപ്പിച്ചു, ശ്രീധരപ്പണിക്കരുടെ ചെവിയിലുമെത്തി ഈ വാർത്ത. നിർമ്മലയ്ക്ക് ഈ വാർത്ത വിശ്വസിക്കാനായില്ലെങ്കിലും അവൾക്ക് പെട്ടെന്ന് വിവാഹം തീർച്ചപ്പെടുത്തുകയാണ് ശ്രീധരപ്പണിക്കർ ചെയ്തത്. നിർമ്മലയുടെ വിവാഹവാർത്തയറിഞ്ഞ മധു ശാരദയെ വിവാഹം ചെയ്തു. ജാനകിയമ്മ കാശിയ്ക്കു പോയി. വിവാഹദിവസം ബോധം കെട്ടു വീണപ്പോഴാണ് ഒരു കാര്യം അറിയുന്നത്-നിർമ്മല ഹൃദ്രോഗിയാണ്. വിശേഷ ചികിത്സയ്ക്ക് എത്തിയത് ഡോക്റ്റർ ഭാസ്കറിന്റെ അടുത്താണ്. മധുവിന്റേയും ശാരദയുടേയും കല്യാണം കഴിഞ്ഞെന്ന സത്യം നിർമ്മലയ്ക്ക് സഹിക്കാനായില്ല. നിർമ്മലയുടെ സാന്നിദ്ധ്യം മധുവിൽ അസ്വസ്തതയുളവാക്കുന്നത് ശാരദ കണ്ടു പിടിച്ചു. നിർമ്മല മധുവിന്റെ ബാല്യസഖിയും പ്രേയസിയുമായിരുന്നു എന്ന അറിവ് അവളെ നടുക്കി. മധുവിന്റെ വെറുപ്പ് സമ്പാദിച്ച് വേർപിരിഞ്ഞ് നിർമ്മലയേയും മധുവിനേയും ഒന്നിപ്പിക്കാനായി അവളുടെ ശ്രമം. അതിനുവേണ്ടി അവൾ കപടനാടകം കളിച്ചു. പിന്നീട് ആത്മഹത്യയ്ക്കുമൊരുങ്ങി. രക്ഷ്യ്ക്ക് വന്നത് ശേഖർ. വേഗത്തിലോടിച്ച കാറ് മറിഞ്ഞ് ശാരദയ്ക്ക് ഗുരുതരമായ പരിക്ക് പറ്റി. ശേഖറിനെ പോലീസ് അറസ്റ്റു ചെയ്തു. കാശിയിൽ നിന്നും വന്ന ജാനകിയമ്മയെ ശ്രീധരപ്പണിക്കർ സ്വീകരിച്ചു. ശാരദയെ രക്ഷിച്ച് മധുവിനെ ഏൽ‌പ്പിച്ച് അവർ ദമ്പതികളായി വാഴുന്നതിലാണ് തന്റെ ആത്ശാന്തിയെന്ന് നിശ്ചയിച്ച നിര്മ്മല മധുവിന്റേയും ശാരദയുടേയും കുഞ്ഞിനെ ലാളിച്ച് ത്യാഗസുരഭിലമായ ജീവിതം കൈവരിച്ചു.  

അനുബന്ധ വർത്തമാനം

സിനിക്ക് തന്റെ നിരൂപണത്തിൽ ഇങ്ങനെയെഴുതി. “..... കേരളക്കരയിലെ സിനിമാപ്രേമികളുടെ കലാബോധത്തിനു ആ‍ത്മശാന്തിയുണ്ടാവാൻ അശേഷം വഴിയില്ലെന്നു തീർത്തു പറയട്ടെ.......ഒക്കെ കാണുമ്പോൾ സംവിധായകന്റെ പ്രതിഭയ്ക്കു മുൻപിൽ തലകുനിയ്ക്കാതെ നിവൃത്തിയില്ല. ലജ്ജ കൊണ്ടാണെന്നു മാത്രം..........അസംഭവജടിലമായ കഥ, അവിദഗ്ദ്ധമായ ഷെനറിയോ, ഒട്ടുമുക്കാലും ഭാവനാശൂന്യമായ സംവിധാനം, അസംഖ്യം സാങ്കേതിക ന്യൂനതകൾ, ഇമ്പം നൽകാനാവത്ത സംഗീതം-ഇവയെല്ലാമടങ്ങിയ ഈമുഷിപ്പൻ മലയാളപടം കാണുവാൻ ആളുകൾ മെനക്കെട്ടു വരുന്നത് എങ്ങനെയെന്ന് ആലോചിയ്ക്കുമ്പോഴാണ്.......’
സിനിക്കിന്റെ പേടി അസ്ഥാനത്തായിരുന്നു. ഈ പടം കാണാൻ ആരും മെനക്കെട്ടു വന്നില്ല. കുറച്ചു ദിവസങ്ങൾക്കകം ഫിലിം പെട്ടി പൂട്ടി.

എൻ പി ചെല്ലപ്പൻ നായരുടെ 'ശശികല' നാടകമാണ്  ആത്മശാന്തി എന്നപേരില്‍  സിനിമയായത്

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിശ്ചലഛായാഗ്രഹണം
ശബ്ദലേഖനം/ഡബ്ബിംഗ്
വസ്ത്രാലങ്കാരം

മാറുവതില്ലേ ലോകമേ

Title in English
Maruvathilla Lokame

 

മാറുവതില്ലേ ലോകമേ പാരില്‍
മാറുവതില്ലേ ലോകമേ 
മാനവരെ രണ്ടായ് അകറ്റീടുമീ നീതി
മാറുവതില്ലേ ലോകമേ പാരിൽ

ചെന്നിണം നീരാക്കി
ജീവിതം പാഴാക്കി
വേല ചെയ്‌വോൻ ഒടുവില്‍
തീണ്ടാടും നീതി
(മാറുവതില്ലേ..)

മാളികമേലേ ഒരുവന്‍ പൊന്നിന്‍
മാളികമേലേ ഒരുവന്‍
താഴെ പാഴ്മരച്ചോട്ടില്‍ പട്ടിണിയായ് ഏകന്‍
പാഴ്മരച്ചോട്ടില്‍ പട്ടിണിയായ് ഏകന്‍
ധരയെ താരാട്ടി ജന്മിയെ ചോറൂട്ടി
പാടുപെടും കര്‍ഷകന്‍
തീണ്ടാടും നീതി
(മാറുവതില്ലേ..)

 

വിഷാദമെന്തിനു തോഴീ

വിഷാദമെന്തിനു തോഴീ
വിശാലമാമീ പാരിൽ
ഒരിടം നിനക്കുമേകാൻ
ദൈവം മറന്നു പോമോ

ആശ കൈവിടാതെ നീ
ഏഴകൽ തൻ വേദനയെല്ലാം
മാറിടുമൊരുനാൾ തോഴീ
ഇരുളാളുമീ വഴിത്താരയിൽ
ഒരു ദീപം കാണാം ദൂരെ

പാറയോ അലിയായ്‌വാൻ ഈശ്വരൻ ഈ
അഴലിൻ വിളി കേട്ടാൽ
കരയാതെ പോക സഹോദരീ
അവൻ വരുമേ തുണയായ് കൂടെ

ഓരോരോ ചെഞ്ചോര തൻ

ഓരൊരോ ചെഞ്ചോര തൻ തുള്ളിയും ചുടുവേർപ്പിൻ
നീരാക്കി മാറ്റുന്നു നാം മണ്ണിനെ പൊന്നാക്കുവാൻ
ആരുമേ പിച്ചക്കാശു നീട്ടേണ്ട കരുത്തിന്റെ
നീരോട്ടം സിരകളിലുള്ളൊരു കാലം വരെ
കായികബലം വേണ്ട നീതിനേടുവാൻ-യുദ്ധ
കാഹളം മുഴക്കേണ്ട ഗാന്ധിവാണൊരീ നാട്ടിൽ
സത്യവും അഹിംസയും അക്രമരാഹിത്യവും
മാത്രമേ ഗുണം ചെയ്യൂ മാനവജാതിക്കെന്നും.