മധുമാസചന്ദ്രിക

മധുമാസചന്ദ്രികയായെന്നുമെന്നുമെന്റെ മുൻപിൽ
മറയാതെ നിൽക്കുക നീയോമലേ

അനുരാഗചന്ദ്രനേ നീയെന്നുമെന്നുമെന്നിൽനിന്നും
അകലാതെ വാഴുകയെൻ ജീവനായി
നടിയാണു ഞാൻ-
എല്ലാമറിയുന്നു ഞാൻ
ലോകനിയമത്തിൽ പരിഹാസ്യയാം ഞാൻ
നിയമത്തിനിതിലെന്തു ചൊല്ലുവാൻ-കാര്യം
ലോകനിയമത്തിനിതിലെന്തു ചൊല്ലുവാൻ

എൻ കണ്ണീർ കണ്ടാനന്ദംകൊള്ളുവാൻ
വേണ്ട ഭയമേതും എൻ ഹൃദയ നായികേ

മധുമാസ...
അനുരാഗ....
പിരിയായ്ക ഈ ലോകം എതിരാകിലും
എനിയ്ക്കരുളായ്ക നീ താപമെന്നാളും

അതിദീന ഞാൻ എന്നാലും ഒരു
ഹൃദയമുണ്ടതിലങ്ങു വാണാലും

മധുമാസ....
അനുരാഗ....

Film/album

താതന്റെ സന്നിധി

താതന്റെ സന്നിധി പുക്കൊരു നാൾ തന്റെ
വീതം ലഭിക്കേണമെന്നു ചൊന്നാൻ
ഓമനപ്പുത്രനു വേണ്ടിസ്സമസ്തവും
ഹോമിയ്ക്കുമച്ഛനതും കൊടുത്താൻ

കൂട്ടുകാരോടൊത്തു കൂടി കുടിച്ചവൻ
കൂത്താടി നൃത്തമാടി
വേർത്താ പിതാവു നേടിക്കൊടുത്തതു
ധൂർത്തടിച്ചേഴയായി

വീടുതോറും നടന്നവൻ പിച്ചതെണ്ടിയൊരുതുള്ളീ
ചൂടുവെള്ളം കുടിയ്ക്കുവാൻ കുമ്പിളും നീട്ടി
ഒന്നുമാരും കൊടുക്കാതെയവശനായൊരിടത്തു
പന്നി മേയ്ക്കും പണി ചെയ്തു കഴിഞ്ഞുകൂടി

Film/album

വരുമോ വരുമോ ഇനി

Title in English
Varumo varumo

വരുമോ വരുമോ -ഇനി
വരുമോ എൻശുഭകാലം-ഈ
ഇരുൾ മാറും പുലർകാലം
വരുമോ വരുമോ. . 

നാഥാ നിൻ കനിവിൻ ദീപമേ നോക്കി (2)
കണ്ണീരിൻ കടലിൽ നീന്തി നീന്തി
കൈകാൽ കുഴഞ്ഞയ്യോ
വരുമോ വരുമോ. . 

മകനേ ഈ നിന്നമ്മയെ
മറന്നോ നീയും തങ്കമേ
പൊന്നുമ്മയതിനായ് കാത്തിരിപ്പൂ
നിന്നമ്മയെന്നോമനേ
വരുമോ വരുമോ
ഇനി വരുമോ എന്മകനേ നീ
നിന്നുയിരാം അച്ഛനുമായി

അമ്മാ അമ്മാ എന്നു നീ കൊഞ്ചും മൊഴിയെൻ
കരളിൽ തുടിയ്ക്കുന്നെടാ
ആരോമൽ മകനെ താരാട്ടുവാനെൻ
കൈകൾ പിടയ്ക്കുന്നെടാ

Film/album

വനിതകളണിമാലേ

വനിതകളണിമാലേ ആരു നീ
മലരണിവനിപോലെ-സുന്ദര
ചന്ദ്രലേഖാ നീവീശുകയില്ലൊരു
തങ്കരേഖയെൻ ഹൃദയേ

രംഭ നീയെങ്കിലുമെൻ പ്രേമസാമ്രാജ്യ-
രമണീയലക്ഷ്മീ നീയാകാ
ഇന്ദിരയെങ്കിലുമേ എൻ മതിമന്ദിര-
സുന്ദരിയാകാ നീ-പോവുക നീ

ഗാനകലാദേവതേ എൻ
റാണിയാകുവാനാകാ നിനക്കയേ
വരുമോ നീ വരുമോ ആടിവരുമോയെൻ
പ്രേമരാധേ- ജീവ-
വനിയിൽ പൊന്നുഷസ്സായി നാഥേ-നടമാടി
ആടി വരുമോ- പാടിത്തരുമോ

Film/album

മാരാ മനം കൊള്ള ചെയ്ത

മാരാ-മനം കൊള്ളചെയ്ത സുന്ദരാ
ആരാലുണർന്നാലും പ്രേമമന്ദിരാ
മാനസമോഹനനേ വരൂ നീ
മദനമനോഹരനേ

ആടുക നാമീ രാഗപരാഗം
ചൂടുക നാമിനീ ഹൃദയേശാ

പ്രേമമധുരിതമാകും മാനവ-
ജീവിതമിങ്ങനെ വെടിയാതെ

ലൌകികബന്ധം തുടരാനീശ്വര-
നേകിയ ദേഹം കളയാതെ.

ആടുകയാണിത പ്രണയദഗാനം
പാടിപ്പറവകൾ ഇണയായി
കൂടുകനാമീ ജീവിതലഹരിയിൽ
മൂടുക നാമിനി ഹൃദയേശാ.

Film/album

ഘോരകർമ്മമിതരുതേ

ഘോരകർമ്മമിതരുതേ മനുജാ
കോപത്തിനാൽ മതിമറക്കരുതേ
വൃഥാ ശങ്കയാൽ ജീവിതം നീ ഇരുളിലാഴ്ത്തിടാതെ
നീ ഇരുളിലാഴ്ത്തിടാതെ

നരകമാവു പല മധുരജീവിതം സംശയങ്ങളാലെ
ഹൃദയശാന്തിതന്നുറവ വാർന്നുപോം ശങ്കയൊന്നിനാലേ
ദുശ്ശങ്കയൊന്നിനാലേ

വനിതേ ആശ്വസിക്കു നീ വനിതേ
ആശ്വസിക്ക നീ വനിതേ ഇനിയും
പഴുതേ കരയാതെ
അഴലിതു സുഖങ്ങൾ തൻ നിഴലാവാം
അധീരയാവാതെ

ഹൃദയശുദ്ധിയേ മതി നിനക്കുനിൻ
പതിയെ വീണ്ടുകൊൾവാൻ
അതിദുരന്തമാം ഗതിയിലും സ്വയം
നന്മ കൈവിടാതെ
നിൻ നന്മ കൈവിടാതെ

Film/album

അമ്പിളിയമ്മാവാ തിരിഞ്ഞു നിന്ന്

Title in English
Ambiliyammava thirinju

 

അമ്പിളിയമ്മാവാ തിരിഞ്ഞുനി-
ന്നൻപിനോടൊന്നു ചൊല്ല്
എങ്ങുപോകുന്നിവണ്ണം തനിച്ചു നീ
അങ്ങു ഞാനും വരട്ടോ

വെള്ളിത്തളികപോലെ മാനത്തു നീ
വെട്ടിത്തിളങ്ങുന്നല്ലൊ
വല്ലതും നീ തരാമോ വിശക്കുന്നു
കൂടെ ഞാനും വരട്ടോ

താരകപ്പെൺണികൾ നടുവിൽ നീ
രാജനായ് വാണിടുമ്പോൾ
താണവരോടു മിണ്ടാൻ നിനക്കൊരു
നാണമാകുന്നതുണ്ടോ

നേരമിരുട്ടിയല്ലൊ നിനക്കയ്യൊ
പേടിയില്ലേ നടക്കാൻ
കൂട്ടിനു വന്നിടാം ഞാൻ നല നല്ല
പാട്ടുകൾ പാടിടാം ഞാൻ

Film/album

ദൈവമേ കരുണാസാഗരമേ

Title in English
Daivame karunasagarame

 

ദൈവമേ കരുണാ സാഗരമേ
ദൈവമേ കരുണാ സാഗരമേ
കരുണാ സാഗരമേ ദൈവമേ
കരുണാ സാഗരമേ
ദൈവമേ കരുണാ സാഗരമേ

ചരണാംബുജമേ ആശ്രയമായ് നീ
സകലഗുണാകരമേ
ദൈവമേ കരുണാ സാഗരമേ
മംഗലദാതാ, ഹേ ജഗന്നാഥാ
സ്നേഹപാവനപരമപാദാ
പരമാനന്ദകമേ
ദൈവമേ കരുണാ സാഗരമേ

ചപലജീവിതപാഴ്സുഖങ്ങളിൽ
മുഴുകാനാശയെഴാതെ (2)
പാപചിന്തകളിൽ മൂടുപെടാതെ
നീയേ കാത്തരുൾ ദേവാ
സത്യസനാതനമേ
ദൈവമേ കരുണാ സാഗരമേ

മാനധനാദികളെല്ലാം നീയേ
മാനവനാശാകേന്ദ്രം നീയേ
ശാശ്വതസുഖവും പാരിൽ നീയേ (2)
കനിയൂ ദയാനിധേ (2)
ദൈവമേ കരുണാ സാഗരമേ

 

Film/album

കനിവോലും കമനീയ

Title in English
Kanivolum kamaneeya

 

കനിവോലും കമനീയ ഹൃദയം.. 
കനിവോലും കമനീയ ഹൃദയം-യേശു
മിശിഹാതൻ തിരുവുള്ളം 
അതുപോലെ വേറുണ്ടോ
കനിവോലും കമനീയ ഹൃദയം-യേശു
മിശിഹാതൻ തിരുവുള്ളം 
അതുപോലെ വേറുണ്ടോ
കനിവോലും കമനീയ ഹൃദയം

ചുടുചോര ചോരുമ്പോഴും -വേദനയാൽ
തിരുനെഞ്ചം നീറുമ്പോഴും ആ. . . . 
ചുടുചോര ചോരുമ്പോഴും -വേദനയാൽ
തിരുനെഞ്ചം നീറുമ്പോഴും
അപരാധം ചെയ്തവനിൽ പ്രേമാർദ്രനാ‍യ് (2)
മാപ്പരുളാനായ് തിരുവായാൽ മൊഴിയുന്നല്ലോ
കനിവോലും കമനീയ ഹൃദയം